Sponsored Links ::::::::::::::::::::Remove adverts | |
Tiger Basking in the Sun in Periyar reserve
oh beauty.......vamsha nashathinu aduthu vanna tigerine ,kashtapadukalude phalamayi samrakshichu konduvaruna thanthrapadilanu . 50 tiger ekadesham undu periyaaril ennu parayapedunnu..dam pottiyaal ithoke illathakum
കേന്ദ്രത്തിന്* കേരളത്തെ വേണ്ട
മുല്ലപ്പെരിയാര്* ഡാം പ്രശ്*നത്തില്* രണ്ടു വര്*ഷം മുമ്പ്* സംസ്ഥാന നിയമസഭ ഏക കണ്*ഠമായി പാസാക്കിയ പ്രമേയത്തിന്* കേന്ദ്ര സര്*ക്കാര്* വില കല്*പിച്ചില്ല. പുതിയ ഡാം നിര്*മിക്കുന്നതിനും നിലവിലെ ഡാം ഡീ കമ്മീഷന്* ചെയ്യുന്നതിനും പ്രധാനമന്ത്രി ഡോ. മന്*മോഹന്* സിംഗ്* ഇടപെടണമെന്നും ഡാമിലെ ജലനിരപ്പ്* 136 അടിയില്* സ്ഥിരപ്പെടുത്താന്* തമിഴ്*നാടിനുമേല്* സമ്മര്*ദം ചെലുത്തണമെന്നുമായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്*. എന്നാല്* പ്രധാനമന്ത്രി ഈ പ്രമേയത്തെക്കുറിച്ചു പ്രതികരിച്ചതേയില്ല. 142 അടിയായി ഡാമിലെ ജലനിരപ്പ്* ഉയര്*ത്തണമെന്ന ആവശ്യം തമിഴ്*നാടിനെക്കൊണ്ട്* അംഗീകരിക്കിപ്പിക്കാന്* ശ്രമിച്ചുമില്ല. തമിഴ്*നാട്* സര്*ക്കാര്* ഏകപക്ഷീയമായി 142 അടി എന്ന ആവശ്യത്തില്* നിന്ന്* താല്*ക്കാലികമായി പിന്നോട്ടു പോയതാണ്* അന്ന്* കേരളത്തിന്* ആശ്വാസമായത്*. നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചതിനെത്തുടര്*ന്ന്* അന്നത്തെ മുഖ്യമന്ത്രി വി എസ്* അച്യുതാനന്ദന്* പ്രധാനമന്ത്രിക്ക്* അയച്ച കത്തില്* ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. അതിനും പ്രതികരണമുണ്ടായില്ലെന്നു മാത്രമല്ല, അന്നത്തെ പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന യുപിഎയുടെ ഭാഗവുമായ യുഡിഎഫ്* അതിനു വേണ്ടി കേന്ദ്രത്തില്* സമ്മര്*ദം ചെലുത്താന്* തയ്യാറായുമില്ല. മുല്ലപ്പെരിയാര്* ഡാം പ്രശ്*നത്തില്* ഇടപെടാമെന്ന്* പ്രധാനമന്ത്രി ഡോ. മന്*മോഹന്* സിംഗ്* കേരളത്തിന്* ഉറപ്പു നല്*കിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്* ചാണ്ടി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ്* രണ്ടു വര്*ഷം മുമ്പ്* പ്രധാനമന്ത്രി സ്വീകരിച്ച നിഷേധാത്മക നിലപാടു സംബന്ധിച്ച വിശദാംശങ്ങള്* പുറത്തുവരുന്നത്*. കേരള കോണ്*ഗ്രസ്* (എം) നേതാവ്* കെ എം മാണി ഇന്നത്തെപ്പോലെ തന്നെ അന്നും ശക്തമായ നിലപാട്* സ്വീകരിച്ചതിനും നിയമസഭാ രേഖകള്* സാക്ഷിയാണ്*.
2009 ജൂലൈ 24നാണ്* മുല്ലപ്പെരിയാര്* പ്രശ്*നത്തില്* കേരള നിയമസഭ പ്രമേയം പാസാക്കിയത്*. ചട്ടം 130 പ്രകാരം അന്നത്തെ ജലവിഭവ മന്ത്രി എന്* കെ പ്രേമചന്ദ്രന്* അവതരിപ്പിക്കുകയും ഭരണ - പ്രതിപക്ഷാംഗങ്ങള്* സജീവമായി പങ്കെടുത്ത ചര്*ച്ചയ്*ക്കു ശേഷം ഏകക്*ണ്*ഠമായി പാസാക്കുകയും ചെയ്*ത പ്രമേയം വലിയ വാര്*ത്തയായിരുന്നു. രാത്രി നീളും വരെ അസാധാരണമായി സഭ സമ്മേളിച്ചാണ്* പ്രമേയം ചര്*ച്ച ചെയ്*തതും പാസാക്കിയതും. ഭൂചനങ്ങള്* മുല്ലപ്പെരിയാര്* ഡാമിന്* ഭീഷണിയാകാമെന്ന സാഹചര്യവും ജലനിരപ്പ്* 136 അടിയില്* നിന്ന്* ഉയര്*ത്തിയാല്* ഡാം ദുര്*ബലപ്പെടാമെന്ന റൂര്*ക്കി ഐഐടി സംഘത്തിന്റെ റിപ്പോര്*ട്ടും അന്നത്തെ പ്രമേയത്തിനും ഭരണ- പ്രതിപക്ഷ യോജിപ്പിനും കാരണമയി മാറിയിരുന്നു. എന്നാല്* സഭയിലുണ്ടായ ഐക്യം പിന്നീട്* പുറത്തുണ്ടായില്ല. അതുകൊണ്ടാണ്* പ്രമേയം മുഖവിലയ്*ക്കെടുത്ത്* ഇടപെടാന്* കേന്ദ്ര സര്*ക്കാരും പ്രധാനമന്ത്രിയും താല്*പര്യം കാണിക്കാതിരുന്നതെന്ന്* ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രമേയം പാസാക്കി കേന്ദ്രത്തിന്* അയച്ച്* രണ്ടര മാസത്തോളം കഴിഞ്ഞാണ്* വി എസ്* അച്യുതാനന്ദന്* മുഖ്യമന്ത്രിയെന്ന നിലയില്* പ്രധാനമന്ത്രിയുടെ ഇടപെടല്* ആവശ്യപ്പെട്ടത്*. നിയമസഭാ പ്രമേയത്തിന്റെ കാര്യത്തിലെപ്പോലെതന്നെ വി എസിന്റെ ആവശ്യവും ദേശീയ മാധ്യമങ്ങള്* ഉള്*പ്പെടെ വലിയ വാര്*ത്തയാക്കിയിരുന്നു. പ്രതികരണം മാത്രമുണ്ടായില്ല. എന്നാല്* പുതിയ ഡാം നിര്*മിക്കുന്നത്* കേരളത്തിന്* സര്*വേ നടത്താനുള്ള അനുമതി അന്നത്തെ കേന്ദ്ര പരിസ്ഥിതി- വനം മന്ത്രി ജയ്*റാം രമേശ്* നല്*കിയിരുന്നു. എന്നാല്* അന്നത്തെ തമിഴ്*നാട്* മുഖ്യമന്ത്രി എം കരുണാനിധിയും യുപിഎ ഘടക കക്ഷിയായ ഡിഎംകെയും ജയ്*റാം രമേശിനെ രൂക്ഷമായി കടന്നാക്രമിച്ച്* രംഗത്തെത്തി. എന്നിട്ടും കേന്ദ്ര മന്ത്രിസഭയിലെ മറ്റേതെങ്കിലും മന്ത്രിയോ പ്രധാനമന്ത്രിയോ മൗനം വെടിഞ്ഞില്ല. ഇത്* തമിഴ്*നാടിന്* മുല്ലപ്പെരിയാര്* പ്രശ്*നത്തില്* വിട്ടുവീഴ്*ചയില്ലാത്ത നിലപാടു സ്വീകരിക്കാന്* പ്രേരണയായി മാറുകയും ചെയ്*തു.
മുല്ലപ്പെരിയാര്* ഡാമുമായി ബന്ധപ്പെട്ട പാട്ടക്കരാറില്* തമിഴ്*നാട്* ലംഘനം നടത്തിയെന്നും അതുകൊണ്ട്* കരാര്* റദ്ദാക്കണമെന്നുമാണ്* അന്നത്തെ നിയമസഭാ ചര്*ച്ചയില്* കെ എം മാണി ആവശ്യപ്പെട്ടത്*. എന്നാല്* രണ്ടു സംസ്ഥാനങ്ങള്* തമ്മിലുള്ള സംഘര്*ഷമായി ഈ പ്രശ്*നം മാറരുതെന്നായിരുന്നു വി എസും മറ്റും സ്വീകരിച്ച നിലപാട്*.