1970ile karar athe padi nilanirthan Keralam thayyar anennu Shashi Tharoor NDTVilu parangathu enthinanennu manasilayilla !!!!
മുല്ലപ്പെരിയാര്*: മനുഷ്യാവകാശ കമ്മീഷന്* ഇടപെടുന്നു
Posted on: 30 Nov 2011
ന്യൂഡല്*ഹി: മുല്ലപ്പെരിയാര്* വിഷയത്തില്* ദേശീയ മനുഷ്യാവകാശ കമ്മീഷന്* ഇടപെടുന്നു. കേരളത്തില്* നിന്നുള്ള എം.പിമാരുടെ സംഘം വിഷയം കമ്മീഷന്റെ ശ്രദ്ധയില്* പെടുത്തിയതിനെ തുടര്*ന്നാണിത്. തിങ്കളാഴ്ച ചേരുന്ന മനുഷ്യാവകാശ കമ്മീഷന്റെ ഫുള്*ബഞ്ച് വിഷയം പരിഗണിക്കുമെന്ന് വാര്*ത്താ ഏജന്*സി റിപ്പോര്*ട്ടു ചെയ്തു. ബുധനാഴ്ച രാവിലെയാണ് കേരളത്തില്*നിന്നുള്ള എം.പിമാരുടെ സംഘം ദേശീയ മനുഷ്യാവകാശ കമ്മീഷന്* അംഗങ്ങളെ സന്ദര്*ശിച്ച് പ്രശ്*നത്തില്* ഇടപെടണമെന്ന് അഭ്യര്*ത്ഥിച്ചത്
Sponsored Links ::::::::::::::::::::Remove adverts | |
1970ile karar athe padi nilanirthan Keralam thayyar anennu Shashi Tharoor NDTVilu parangathu enthinanennu manasilayilla !!!!
Mullaperiyar Special Page || Mathrubhumi
സംഭവിക്കാതിരിക്കട്ടെ ഈ ദുരന്തം
മുല്ലപ്പെരിയാര്* അണക്കെട്ടിന്റെ ബലക്കുറവ് നാല്* ജില്ലകളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ദുരന്തഭീഷണി നേരിടുന്ന സ്ഥലങ്ങളും ജലമൊഴുകാനിടയുള്ള പ്രദേശങ്ങളും ചിത്രകാരന്റെ ഭാവനയില്*....
odukkam shit annan thanne venam namude nadnte rakshakku.......
നുമ്മടെ പുതിയ ഷോര്ട് ഫിലിമാ ഇത്.....എല്ലാരും ദയവുചെയ്ത് കണ്ടു പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു
http://www.youtube.com/watch?v=7L11W...ature=youtu.be
Mathrubhumi -> Animation of worst case scenario
http://www.mathrubhumi.com/special/mullaperiyar/animation.html
ithilum bheekaramaayathalle dam pottiyaal undaakunna avastha....ippol malayalikal prathishedichaal TN ilulla palarudeyum bandukkale thamizhanmaar updravikkaanorungiyaal...angane undaakum ennu karuthi malayalikal ee vishayathekkurichu prathikarikkathirikkunnundo?
Ippozhathe avasthayil TN prathirodhathil aanu..avarude bhagathu ninnum akramathmakamaaya enthenkilum undaayaal ee sambavam aali kathukayeulloo..athu Orikkalum TN dine sambandichu ee vishayathil nallathalla...ethenkilum reethiyilulla akramanam TNnte bhagathu ninnum undaayaal athu chilappol ee issue international levelil varesraddikkapedum..(35lakhs janangalude jeevan ennathu nissara kaaryam alla...)....
sadharanakkaaraaya janangal pradhishedhangal nadathiyaalonnum athinu news value varunnilla.ennaal celebritikalude oru vakkinu kittunna villa pathinmadangaayirikkum...enthinu ee vishayathil superstars enthenkilum paranjittu athinu TNil prathishedham vannaal athu Keralathinu anukoolam aavukaye ulloo....long term standil athu thaarangalkku mattu kootukaye ulloo.....
tharangal ani nirannaal kittunna media attention aanu keralathinu vendathu....
Pinarayi avidem kuthi..ividem kuthi madhyamathil ezhuthiyirikkunnu..ithilum rashtreeyam kettunnu
കേരളത്തിന് സുരക്ഷ; തമിഴ്നാടിന് വെള്ളം
Published on Wed, 11/30/2011 - 00:21 ( 20 hours 33 min ago)
പിണറായി വിജയന്*
(+)(-) Font Size
![]()
![]()
ShareThis
കേരളത്തില്* ഏറ്റവും സജീവമായപ്രശ്നമായി മുല്ലപ്പെരിയാര്* അണക്കെട്ടിന്*െറ സുരക്ഷ മാറിയിരിക്കുകയാണ്. മധ്യകേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം മുള്*മുനയില്* നില്*ക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഈ ആശങ്കയാണ് ജനങ്ങളെ ഒന്നടങ്കം പ്രക്ഷോഭരംഗത്തേക്ക് ഇറക്കിയത്. ഇത്തരം ഒരു ആശങ്ക ജനങ്ങളില്* രൂപപ്പെടുന്നതിന് ഇടയായ സാഹചര്യം മനസ്സിലാക്കണമെങ്കില്* മുല്ലപ്പെരിയാര്* അണക്കെട്ട് നിര്*മിക്കുന്നതിന് ഇടയായ സാഹചര്യവും തുടര്*ന്നുണ്ടായ സംഭവ വികാസങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.
1886ല്* തിരുവിതാംകൂര്* മഹാരാജാവ് വിശാഖം തിരുനാളുമായി അന്നത്തെ മദ്രാസ് സര്*ക്കാര്* ഏര്*പ്പെട്ട കരാറിന്*െറ അടിസ്ഥാനത്തിലാണ് ഈ അണക്കെട്ട് യാഥാര്*ഥ്യമായത്. കരാറില്* തിരുവിതാംകൂറിന് വേണ്ടി ദിവാന്* വി. രാമയ്യങ്കാരും മദ്രാസ് സ്റ്റേറ്റിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജെ.സി. ഹാനിങ്ടണുമാണ് ഒപ്പിട്ടത്. കരാറിന് ആദ്യഘട്ടത്തില്* തിരുവിതാംകൂര്* രാജാവ് തയാറായില്ളെന്നും 24 വര്*ഷത്തെ ബ്രിട്ടീഷുകാരുടെ സമ്മര്*ദത്തെ തുടര്*ന്നാണ് ഒപ്പിട്ടതെന്നും പറയപ്പെടുന്നുണ്ട്. 999 വര്*ഷമാണ് കരാര്* കാലാവധി. കരാറില്* റിസര്*വോയറിന് 8,000 ഏക്കറും ഡാമിന്*െറ നിര്*മാണത്തിന് 100 ഏക്കറും ഭൂമിയാണ് നീക്കിവെച്ചത്. സ്വാതന്ത്ര്യലബ്ധിയെ തുടര്*ന്ന് ഇത്തരം കരാറുകള്*ക്ക് പ്രാബല്യം നഷ്ടപ്പെടുന്ന നിലയുണ്ടായി. എന്നാല്*, 1970ല്* കരാര്* പുതുക്കി വൈദ്യുതി ഉല്*പാദിപ്പിക്കാന്* തമിഴ്നാടിനെയും മീന്*പിടിക്കാന്* കേരളത്തെയും അനുവദിച്ചു.
കരാറിന്*െറ ലക്ഷ്യം തമിഴ്നാടിലെ തേനി, മധുര, ഡിണ്ടിക്കല്*, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്*ക്ക് കൃഷിക്കും കുടിവെള്ളത്തിനും ജലമെത്തിക്കുക എന്നതായിരുന്നു. അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അണക്കെട്ടിന്*െറ നിര്*മാണം മലവെള്ളപ്പാച്ചിലില്* തടസ്സപ്പെട്ടു. എങ്കിലും തമിഴ്നാട്ടിലെ ജനങ്ങളുടെ പ്രയാസങ്ങള്* കണക്കിലെടുത്ത് കേണല്* ജോണ്* ബെന്നി ക്വിക്ക് ഇത് പൂര്*ത്തിയാക്കുന്നതിനുള്ള പ്രവര്*ത്തനങ്ങളില്* മുഴുകി. നിശ്ചയദാര്*ഢ്യത്തിലൂന്നിയ ഇത്തരം പ്രവര്*ത്തനങ്ങളിലൂടെയാണ് വര്*ത്തമാനകാലത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളില്* ഒന്നായ മുല്ലപ്പെരിയാര്* രൂപപ്പെട്ടത്. ഇന്നത്തേതില്*നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു നിര്*മാണ രീതി. കല്ലും മണലും ശര്*ക്കരയും ചുണ്ണാമ്പും ഉപയോഗിച്ചാണ് നിര്*മാണം നടന്നത്. ഭൂകമ്പത്തെയും മറ്റും അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് സ്വന്തം ഭാരത്താല്* നിലനില്*ക്കുന്ന ‘ഗ്രാവിറ്റി ഡാം’ ആയാണ് നിര്*മിച്ചത്. ഇത്തരത്തിലുള്ള അണക്കെട്ടുകളുടെ പരമാവധി ആയുസ്സ് 50-60 വര്*ഷമായാണ് പൊതുവെ വിലയിരുത്താറ്.
1979ല്* കേന്ദ്ര വാട്ടര്* പവര്* കമീഷന്* ചെയര്*മാന്* ഡോ. കെ.സി. തോമസിന്*െറ നേതൃത്വത്തില്* നടത്തിയ പരിശോധനയില്* ഡാമിന് ബലക്ഷയമുണ്ടെന്ന് കണ്ടു. ജലനിരപ്പ് 136 അടിയില്* കൂടാന്* പാടില്ളെന്ന് തീരുമാനിച്ചു. അതിനെതിരെ അന്ന് തമിഴ്നാട് കോടതിയില്* പോയി. 1980ല്* ഡാം ബലപ്പെടുത്താന്* തമിഴ്നാട് ശ്രമിച്ചു. 2000 ല്* സുപ്രീംകോടതി ഒരു കമീഷനെ നിയോഗിച്ചു. കമീഷനില്* അംഗമായ എം.കെ. പരമേശ്വരന്* ഡാം ബലക്ഷയമുള്ളതാണ് എന്ന് വാദിച്ചുവെങ്കിലും ഡോ. മിത്തല്* ചെയര്*മാനായുള്ള കമീഷന്* റിപ്പോര്*ട്ട് കേരളത്തിന്*െറ വാദങ്ങള്*ക്ക് എതിരായിരുന്നു. 2006 ഫെബ്രുവരി 27ന് സുപ്രീംകോടതി ജലനിരപ്പ് 142 അടിയാക്കാനും പിന്നീട് 152 അടിയാക്കി ഉയര്*ത്താനും വ്യവസ്ഥ ചെയ്തു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്*ക്കാര്* ശരിയായ ഗൃഹപാഠത്തിന്*െറയും കണിശമായ ഇടപെടലിന്*െറയും ഭാഗമായി അണക്കെട്ട് സുരക്ഷിതമല്ളെന്ന കാര്യം കോടതിയില്* ശക്തമായി വാദിച്ചു. ഇതിന്*െറ അടിസ്ഥാനത്തില്* നേരത്തേ പ്രഖ്യാപിച്ച വിധിയില്*നിന്ന് വ്യത്യസ്തമായി സുരക്ഷയെ സംബന്ധിച്ച് വീണ്ടും പരിശോധിക്കാനും പുതിയ അണക്കെട്ടിന്*െറ സാധ്യതയെ സംബന്ധിച്ച് പഠിക്കാനും തയാറാവുന്ന നിലയുണ്ടായി. അണക്കെട്ടിന്*െറ സുരക്ഷ, ഭൂചലനമുണ്ടായാല്* അണക്കെട്ടിന്*െറ അവസ്ഥ, ജലനിരപ്പുയര്*ത്തിയാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്* തുടങ്ങിയവയെ സംബന്ധിച്ച് വിശദമായ പഠനം നടത്തുന്ന നിലപാട് സംസ്ഥാന സര്*ക്കാര്* സ്വീകരിച്ചതിന്*െറ അടിസ്ഥാനത്തിലാണ് ഇതുസാധ്യമായത്.
തുടര്*ന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. എല്ലാപ്രശ്നങ്ങളും സമഗ്രമായി പഠിച്ച് റിപ്പോര്*ട്ട് സമര്*പ്പിക്കുന്നതിന് റിട്ട. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ് ചെയര്*മാനായി കമ്മിറ്റിയെ നിയോഗിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് ഉള്*പ്പെടെയുള്ളതാണ് ഈ അഞ്ചംഗസമിതി. കമീഷന്* അതിന്*െറ പ്രവര്*ത്തനങ്ങള്* തുടരുകയാണ്.
ഡാം അപകടത്തിലാണെന്ന വസ്തുത ഇന്ന് പൊതുവെ അംഗീകരിക്കുന്നതാണ്. ഭൂകമ്പ സാധ്യത ഈ മേഖലയിലുണ്ടായതോടെയാണ് പ്രശ്നം അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയത്്. പലകുറി ഭൂചലനങ്ങള്* ഇവിടെയുണ്ടായി. ഏറെ വലുതൊന്നുമല്ലാത്ത ഭൂകമ്പംപോലും താങ്ങാനുള്ള ശേഷി അണക്കെട്ടിനില്ളെന്നതാണ് വസ്തുത. ഇത് ജനങ്ങളെ കൂടുതല്* ചകിതരാക്കുന്നു; പ്രതിസന്ധി രൂക്ഷമാക്കുന്നു.
മുല്ലപ്പെരിയാര്* ഡാം തകര്*ന്നാല്* ഇടുക്കി സംഭരണി ജലത്തെ താങ്ങിക്കൊള്ളുമെന്ന വാദമുണ്ട്. ആ വാദം അംഗീകരിച്ചാല്*തന്നെ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള ജനങ്ങളുടെ അവസ്ഥ എന്താകുമെന്നതിന് ഇത്തരം വാദക്കാര്*ക്ക് ഉത്തരമില്ല. മാത്രമല്ല, വര്*ഷകാലത്താണ് ഈ പ്രശ്നം ഏറ്റവും ഗുരുതരമാകുന്നത്. ഈ ഘട്ടത്തില്* രണ്ട് അണക്കെട്ടിലും അതിന്*െറ പരമാവധി അളവില്* വെള്ളമുണ്ടാകും. അങ്ങനെവരുമ്പോള്* മുല്ലപ്പെരിയാറിന്*െറ വെള്ളത്തെ താങ്ങാനുള്ള കരുത്ത് ഇടുക്കിക്ക് ഉണ്ടായെന്ന് വരില്ല. അതോടെ ഇടുക്കി അണക്കെട്ട് തകരുന്നതിലേക്കാണെത്തുക. അത് പെരിയാറിലെ മുഴുവന്* അണക്കെട്ടുകളെയും തകര്*ക്കും. ഈ മേഖലയിലെ ലക്ഷക്കണക്കിന് പേരുടെ ജീവന്* അപകടത്തിലാവും. ഇങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. പക്ഷേ, ഒരു ജനതക്ക് താങ്ങാനാവുന്നതിനപ്പുറമുള്ള ഭീതിയാണ് ഈ സാധ്യതകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ഈ പ്രശ്നങ്ങളാകെ മനസ്സിലാക്കിയാണ് പുതിയ ഡാമുണ്ടാക്കുക എന്ന കാഴ്ചപ്പാടു വെച്ചുള്ള പ്രവര്*ത്തനം എല്*.ഡി.എഫ് സര്*ക്കാര്* ആരംഭിച്ചത്. ദുരന്തങ്ങള്* ഉണ്ടായാല്* നേരിടുന്നതിനുള്ള ദുരന്ത നിവാരണത്തിനുള്ള തയാറെടുപ്പുകളും എല്*.ഡി.എഫ് സര്*ക്കാര്* ആരംഭിച്ചു. തുടര്*ന്ന് അധികാരത്തിലെത്തിയ യു.ഡി.എഫ് സര്*ക്കാറിന്*െറ സമീപനം സ്ഥിതിഗതികള്* വഷളാക്കുന്ന തരത്തിലാണ്. പദ്ധതി പ്രദേശത്ത് ഭൂചലനത്തുടര്*ച്ചയുണ്ടായപ്പോള്* ജനങ്ങള്* പ്രതിഷേധവുമായി രംഗത്തുവന്നു. അതോടെയാണ് യു.ഡി.എഫ് മന്ത്രിമാര്* ചില വൈകാരിക പ്രകടനങ്ങള്* നടത്തിയത്. ഇത്തരം കാര്യങ്ങളില്* വൈകാരിക പ്രകടനമല്ല; പ്രശ്നങ്ങള്* പരിഹരിക്കാനുള്ള ക്രിയാത്മകമായ ഇടപെടലാണ് മന്ത്രിമാര്* ഉള്*പ്പെടെ നടത്തേണ്ടത് എന്നകാര്യം മറന്നതുപോലെയാണ് അവരുടെ പ്രതികരണങ്ങളുണ്ടായത്.
ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്*തന്നെ അപകടത്തിലാവുന്ന ഈ പ്രശ്നത്തില്* മുന്*കൈയെടുത്ത് ഇടപെടേണ്ടത് കേരള മുഖ്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്*െറ ആശങ്കകള്* ശക്തമായി അറിയിക്കേണ്ട അദ്ദേഹം അതിന് മുതിര്*ന്നില്ല. പകരം സംസ്ഥാന ഫിലിം അവാര്*ഡ് ചടങ്ങില്* പങ്കെടുക്കാനാണ് തയാറായത്. ഒരു മുഖ്യമന്ത്രി ഏത് കാര്യത്തിനാണ് മുന്*ഗണന നല്*കേണ്ടത് എന്ന് മനസ്സിലാക്കാന്* പോലും ഉമ്മന്*ചാണ്ടിക്ക് കഴിഞ്ഞില്ല എന്നത് അങ്ങേയറ്റം ഗൗരവതരമാണ്.
രണ്ട് സംസ്ഥാനങ്ങള്* ഉള്*പ്പെടുന്ന പ്രശ്നം എന്നനിലയില്* വിഷയത്തില്* ഇടപെടേണ്ടത് കേന്ദ്രസര്*ക്കാറാണ്. ഇക്കാര്യങ്ങളെ സംബന്ധിച്ച് ഭരണഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്*, കേന്ദ്രസര്*ക്കാര്* തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഒരു സംസ്ഥാനത്തെ ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന പ്രശ്നം ഉയര്*ന്നുവന്നിട്ടും പ്രധാനമന്ത്രി പാലിക്കുന്ന നിശ്ശബ്ദത ആ സ്ഥാനത്തിന് യോജിച്ചതല്ല. കേരളം ഭരിക്കുന്ന യു.ഡി.എഫിലെ പ്രബലകക്ഷിയാണ് കോണ്*ഗ്രസ്. അതിന്*െറ നേതാവാണ് പ്രധാനമന്ത്രി. കേരളത്തില്* നിന്നാവട്ടെ നിരവധി പേര്* കേന്ദ്രമന്ത്രി സഭയിലുണ്ട്. എന്നാല്*, പ്രധാനമന്ത്രിയെ ഇക്കാര്യത്തില്* ഇടപെടുവിക്കുന്നതിനുള്ള രാഷ്ട്രീയ സമ്മര്*ദം ചെലുത്താന്* ഇവര്*ക്ക് കഴിയുന്നില്ല. ജനങ്ങള്* ദുരിതം മുന്നില്* കാണുമ്പോള്* വിറങ്ങലിച്ച് നില്*ക്കുന്ന അനങ്ങാപ്പാറകളായി കേന്ദ്ര-സംസ്ഥാന സര്*ക്കാറുകള്* മാറിയിരിക്കുന്നു.
ജനങ്ങളുടെ ജീവന്* രക്ഷിക്കുന്നതിന് ഉതകുന്ന സുശക്തമായ നടപടിയിലേക്ക് സംസ്ഥാന സര്*ക്കാര്* നീങ്ങണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി നിജപ്പെടുത്തുക എന്നതാണ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടി. പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് പുതിയ ഡാം നിര്*മിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്* കുറെ കാര്യങ്ങള്* കഴിഞ്ഞ എല്*.ഡി.എഫ് സര്*ക്കാര്* ചെയ്തിട്ടുണ്ട്. ആ നടപടി കൂടുതല്* ഊര്*ജിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് യു.ഡി.എഫ് സര്*ക്കാര്* തയാറാവണം. ജനതയെ ബാധിക്കുന്ന ഗുരുതരപ്രശ്നം ചര്*ച്ചചെയ്യുന്നതിന് നിയമസഭ വിളിക്കുക എന്നത് ഏറെ പ്രധാനമാണ്. അതോടൊപ്പം തന്നെ ഏത് ദുരന്തത്തെയും നേരിടാനുള്ള തയാറെടുപ്പുകള്* അടിയന്തരമായി ഈ മേഖലയില്* ചെയ്യുന്നതിനും തയാറാവണം. ഇക്കാര്യത്തില്* എല്*.ഡി.എഫ് സര്*ക്കാര്* നടത്തിയ പ്രവര്*ത്തനങ്ങള്* പോലും ഇല്ലാതാക്കാനാണ് യു.ഡി.എഫ് ശ്രമിച്ചിട്ടുള്ളത് എന്നതാണ് വസ്തുത.
പ്രശ്നത്തെ വൈകാരികമായി സമീപിച്ച് കേരളവും തമിഴ്നാടും തമ്മിലുള്ള സംഘര്*ഷമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്* നടത്തുന്ന ചിലരുണ്ട്. അതിനെതിരെ തികഞ്ഞ ജാഗ്രത പുലര്*ത്തേതുണ്ട്. തമിഴ്നാടും കേരളവും ഒരു രാജ്യത്തിനകത്തുള്ള രണ്ട് സംസ്ഥാനങ്ങള്* മാത്രമല്ല, ഗാഢമായി ഇടപഴകി ജീവിക്കുന്ന രണ്ട് ജനതകൂടിയാണ്. സംസ്ഥാനങ്ങള്* തമ്മിലുള്ള ബന്ധം കൂടുതല്* ഉറപ്പിക്കുന്ന തരത്തില്* പ്രശ്നത്തില്* ഇടപെടുക എന്നത് പ്രധാനമാണ്. സംസ്ഥാനത്തിന്*െറ ആവശ്യങ്ങള്* ബലികഴിച്ച് മുന്നോട്ടുപോവുക എന്നല്ല ഇതിനര്*ഥം.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി, തമിഴ്നാടിന് ഇന്ന് നല്*കുന്ന അളവില്* ജലം നല്*കുന്നതിന് കേരളത്തിലാരും എതിരുണ്ടാകുമെന്ന് തോന്നുന്നില്ല. ആരെങ്കിലും എതിര്*പ്പ് ഉയര്*ത്തുന്നുവെങ്കില്* അത് സ്ഥാപിത താല്*പര്യമാണ് എന്നനിലയില്* മാത്രമേ കാണേണ്ടതുള്ളൂ. യുദ്ധകാലാടിസ്ഥാനത്തില്* എന്ന പ്രയോഗം അപ്രസക്തമാക്കുംവിധം ചടുലമായി പ്രവര്*ത്തനങ്ങള്* നീക്കേണ്ട ഘട്ടത്തില്* അതിന് തയാറാവാത്ത സര്*ക്കാറുകളുടെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടികള്*ക്ക് സി.പി.എം പിന്തുണ നല്*കുന്നത്. അല്ലാതെ ഇത് രണ്ട് സംസ്ഥാനത്തിലെ ജനങ്ങള്* തമ്മിലുള്ള പ്രശ്നമാക്കി ഉയര്*ത്താനല്ല. കേരളത്തിന്*െറ ജനതക്ക് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് സി.പി.എം നിലപാട്. ഇക്കാര്യത്തില്* കേന്ദ്രസംസ്ഥാന സര്*ക്കാറുകളുടെ നിരുത്തരവാദ നിലപാട് തിരുത്താനുള്ള പോരാട്ടം തുടരുകയും ചെയ്യേണ്ടതുണ്ട്.