Sponsored Links ::::::::::::::::::::Remove adverts | |
ithinte trailer ipo tvil kandu...jesusnte kaalaghatathile story aanennu thonunnu..good visuals...
വീണ്ടുമൊരു ബൈബിള്* കഥ, ‘സോംഗ് ഓഫ് സോളമന്*’
ഇതിഹാസകൃതികള്* മഹാഭാരതമോ ബൈബിളോ ആകട്ടെ, ഇവയെ ഉപജീവിച്ച് എടുക്കപ്പെടുന്ന സിനിമകള്* എക്കാലത്തും പ്രേക്ഷകര്* നെഞ്ചിലേറ്റിയിട്ടുണ്ട്. ഇതാ അത്തരമൊരു സിസിനിമ മലയാളത്തില്* അണിഞ്ഞൊരുങ്ങുന്നു. പ്രൊഫഷണല്* ഫോട്ടോഗ്രഫറായ സുധി അന്നയാണ് ഈ പ്രൊജക്*ടിന്റെ പിന്നില്*. നവാഗതര്* അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം ഇസ്രായേല്**ക്കാരുടെ രാജാവായിരുന്ന ദാവീദിന്റെ പുത്രനായ സോളമന്റെ കഥയാണ്. ‘സോംഗ് ഓഫ് സോളമന്*’ എന്നാണ് സിനിമയുടെ പേര്.
വിവേകത്തിലും സമ്പത്തിലും സോളമനെ വെല്ലാന്* മറ്റൊരു രാജാവ് ഉണ്ടായിട്ടില്ല എന്നാണ് ബൈബിള്* പഴയനിയമം പറയുന്നത്. എങ്കിലും, ഒട്ടനവധി സ്ത്രീകളെ ഭാര്യമാരാക്കി വച്ചതിനാലും അന്യമതത്തില്* പെട്ട ദൈവങ്ങളെ ആരാധിച്ചതിനാലും സോളമന് ദൈവകോപം ഉണ്ടായതായും ബൈബിള്* പറയുന്നു. പഴയനിയമത്തിലെ ‘ഉത്തമഗീതം’ എന്ന കൃതി സോളമന്റെ രചനയായിട്ടാണ് കരുതിപ്പോരുന്നത്. സോളമന്റെ പ്രണയമാണ് ‘സോംഗ് ഓഫ് സോളമനി*’ലെ കഥാതന്തു. ചിത്രം ജനുവരിയില്* പ്രദര്*ശനത്തിനെത്തും.
ഈ പ്രൊജക്*ടിലെ പുതുമ മനസിലാക്കിയ മോഹന്**ലാല്* ‘നോണ്* കൊമേഴ്സ്യല്*’ ഉദ്ദേശ്യത്തോടെ സിനിമയുടെ ട്രെയിലറിന് ശബ്ദം നല്**കിയിരുന്നു. സം*വിധായകനായ സുധി എന്ന തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. സാം ജീവന്* എന്ന പുതുമുഖം സോളമനെ അവതരിപ്പിക്കുമ്പോള്* മറ്റൊരു പുതുമുഖമായ ദിവ്യാ ദാസ് നായികയാവുന്നു. സംഗീത സംവിധാനം ജ്യോജിയുടേതാണ്. എഡിറ്റിംഗും ഛായാഗ്രഹണവും മറ്റൊരു പ്രൊഫഷണല്* ഫോട്ടോഗ്രഫറായ രാഗേഷ് നിര്*വഹിക്കുന്നു. ഷാജി യു*എസ്*എയാണ് ചിത്രം നിര്*മിക്കുന്നത്.