Sponsored Links ::::::::::::::::::::Remove adverts | |
മോഹന്*ലാലിനൊപ്പം ഒരു സിനിമ തന്റെ സ്വപ്*നമെന്ന് പൃഥ്വിരാജ്
മലയാള സിനിമയില്* മൂന്നു പതിറ്റാണ്ടുകളായി അഭിനയക തിലകം ചാര്*ത്തുന്ന മോഹന്*ലാലിനൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ സ്വപ്*നമെന്ന് പൃഥ്വിരാജ്. മമ്മൂട്ടിയും മോഹന്*ലാലുമാണ് തനിക്ക് പ്രിയപ്പെട്ട താരങ്ങള്* എന്ന് പറഞ്ഞ പൃഥ്വി ഇക്കാര്യം പലപ്പോഴായി അവരോട് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്* അവസരം ലഭിച്ചെങ്കിലും മോഹന്*ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്*നമായി തന്നെ തുടരുകയാണെന്ന് പൃഥ്വി ഒരു അഭിമുഖത്തിലാണ് പറഞ്ഞത്.
മമ്മൂട്ടിയും മോഹന്*ലാലും ഒരേ സമയം താരങ്ങളും മികച്ച നടന്മാരുമാണെന്നും അവരോട് മത്സരിക്കാന്* താന്* മണ്ടനല്ലെന്നും പൃഥ്വി പറഞ്ഞു. അവരുടെ പോലെ ആകണമെങ്കിലും ഇനിയും 25 വര്*ഷത്തെ അധ്വാനം വേണമെന്നും പൃഥ്വി പറഞ്ഞു. മലയാളത്തിലെ യുവതാരങ്ങളില്* ഫഹദ് ഫാസിലിനും നിവിന്* പോളിയ്ക്കും ദുല്*ഖര്* സല്*മാനും മികച്ച ഭാവിയുണ്ടെന്നും അവരുടെ കടന്നുവരവ് കാലത്തിന്റെ അനിവാര്യതയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
Waiting For It
For me its MP>CELLULOID>MEMORIES...
Antony Moses.... Just one word... Brilliant.. And the guts to portray such a character must be hugely appreciated..![]()