തിരുവനന്തപുരം: ചിത്രീകരണം നിര്*ത്തി വെച്ച് ജനുവരി ഒന്ന് മുതല്* സിനിമാസമരം ആരംഭിക്കുമെന്ന് ഫിലിം ചേംബര്* ഭാരവാഹികള്* പറഞ്ഞു. ഫെഫ്കയും പ്രൊഡ്യൂസേഴ്*സ് അസോസിയേഷനും തമ്മിലുള്ള തര്*ക്കം മുറുകിയ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകുമെന്ന് ഫിലിം ചേംബര്* തീരുമാനിച്ചതെന്ന് ഭാരവാഹികള്* അറിയിച്ചു. നേരത്തെ വേതനവര്*ദ്ധനവ് സംബന്ധിച്ച് ഫെഫ്കക്കെതിരെ പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* രംഗത്തു വരികയും ജനുവരി ഒന്ന് മുതല്* ഷൂട്ടിംഗ് നിര്*ത്തിവെച്ച് സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
വേതന വര്*ധനവ് നടപ്പാക്കണമെന്ന ഫെഫ്കയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ജനുവരി ഒന്നു മുതല്* ഷൂട്ടിംഗ് നിര്*ത്താനുള്ള തീരുമാനത്തെ പിന്തുണക്കുന്നതായും ഫിലിം ചേംബര്* വ്യക്തമാക്കി. ഇത് ലംഘിച്ച് സിനിമ എടുക്കുന്നവര്*ക്ക് എതിരെ കര്*ശന നടപടി സ്വീകരിക്കുമെന്നും ഫിലിം ചേംബര്* കൂട്ടിച്ചേര്*ത്തു. വേതനത്തില്* 33 ശതമാനം വര്*ധനയാണ് ഫെഫ്ക വരുത്തിയിരിക്കുന്നത്. ഏകപക്ഷീയമായി വേതനം വര്*ധിപ്പിച്ച ഫെഫ്കയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബര്* അംഗങ്ങള്* പറഞ്ഞു. ഫെഫ്കയ്ക്ക് പകരം മറ്റ് ഏത് യൂണിയനുകളേയും അംഗീകരിക്കും. മാക്ടയുമായി സഹകരിക്കാന്* തയ്യാറാണെന്നും ഫിലിം ചേംബര്* വ്യക്തമാക്കി.
നിര്*മ്മാതാക്കളുടെ സമരപ്രഖ്യാപനത്തെ തുടര്*ന്ന് ഇത് ലംഘിച്ച് സിനിമ എടുക്കുന്നവര്*ക്ക് എതിരെ കര്*ശന നടപടി സ്വീകരിക്കുമെന്നും ഫിലിം ചേംബര്* കൂട്ടിച്ചേര്*ത്തു. വേതനത്തില്* 33 ശതമാനം വര്*ധനയാണ് ഫെഫ്ക വരുത്തിയിരിക്കുന്നത്. ഏകപക്ഷീയമായി വേതനം വര്*ധിപ്പിച്ച ഫെഫ്കയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബര്* അംഗങ്ങള്* പറഞ്ഞു. ഫെഫ്കയ്ക്ക് പകരം മറ്റ് ഏത് യൂണിയനുകളേയും അംഗീകരിക്കും. മാക്ടയുമായി സഹകരിക്കാന്* തയ്യാറാണെന്നും ഫിലിം ചേംബര്* വ്യക്തമാക്കി. നിര്*മ്മാതാക്കളുടെ സമരപ്രഖ്യാപനത്തെ തുടര്*ന്ന് പുതുവര്*ഷത്തുടക്കത്തില്* തുടങ്ങാനിരുന്ന പല സിനിമകളുടെയും ചിത്രീകരണം അനിശ്ചിതത്വത്തിലായി. മൂന്ന് വര്*ഷം മുമ്പുള്ള വേതന കരാര്* പ്രകാരമാണ് ചലച്ചിത്രമേഖലയില്* സാങ്കേതികപ്രവര്*ത്തര്* ജോലിയെടുക്കുന്നത്. ഇത് പരിഷ്*കരിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യം. തമിഴ്*നാട്ടിലും ആന്ധ്രയിലും കര്*ണാടകയിലും വേതന വ്യവസ്ഥയില്* മാറ്റം വരുത്തിയിട്ടും മൂന്ന് വര്*ഷം മുമ്പുള്ള വേതനം കേരളത്തില്* തുടരുകയാണെന്ന് ഫെഫ്ക അവകാശപ്പെടുന്നു.
ഫെഫ്ക ഏകപക്ഷീയമായി വേതനം വര്*ദ്ധിപ്പിച്ചെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്*. പല നിര്*മ്മാതാക്കളില്* നിന്നും ഉയര്*ത്തിയ വേതനനിരക്ക് പ്രകാരമുള്ള പ്രതിഫലം ബലമായി ഈടാക്കിയതായും നിര്*മ്മാതാക്കള്* പരാതിപ്പെടുന്നു. 3.3 ശതമാനം വര്*ധനയാണ് മൂന്ന് വര്*ഷം മുമ്പുള്ള വേതനനിരക്കില്* നിന്നും വരുത്തിയിരിക്കുന്നു. പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* നിലപാട് മറികടന്ന് നിര്*മ്മിക്കുന്ന ചിത്രങ്ങള്* തിയറ്ററുകളിലെത്തിക്കില്ലെന്നും നിര്*മ്മാതാക്കള്* പറയുന്നു. നിര്*മ്മാതാക്കളും സാങ്കേതിക പ്രവര്*ത്തകരും തമ്മിലുള്ള തര്*ക്കം രൂക്ഷമാകുന്നതോടെ പുതുവര്*ഷത്തുടക്കത്തില്* ചലച്ചിത്രസ്തംഭനത്തിലേക്കാണ് മലയാള സിനിമാ മേഖല നീങ്ങുക.
