Sponsored Links ::::::::::::::::::::Remove adverts | |
Bhavanayude marriage ee varsham
Varan Kannada film producer, love marriage. Supposed to marry him in 2014 itself, didn't happen then due to her movie commitments.
Bhavana herself revealed the same on Kappa TV Star Jam programme which will be telecasted on coming Sunday
Salt n Pepper Hindi remake - Nana Patekkar and Madhuri Dixit
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
After superhits ONE MAN SHOW and MAKEUPMAN...SHAFI-JAYARAM reunites again....wait for more info![]()
A TRUE JAYARAM FAN...........
State award screening ennu theerumu ....march 1st announcement ... @kandahassan ....top awards arrokke anu munnil ? Actor Mam ,PR, jayasurya anno ?
Last yrum Mam n jayan undayille ?
Actress pinne parvathy reserved ayirikum....
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
അതിശയിപ്പിക്കുന്ന അറിവുകൾ
''ദൈവം കണിശക്കാരനായ ഒരു മാർവാഡിയെപ്പോലെയാണ്. കൊടുക്കുന്നവർക്ക് കൊടുക്കുന്ന അളവിൽ മാത്രമേ തിരിച്ചു നൽകൂ.'' പറഞ്ഞത് ഡോക്ടർ കൃഷ്ണകുമാറാണ്. കോയന്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ എം.ഡി.
തൃശ്ശൂരിൽ നടന്ന ഒരു ചടങ്ങിലെ വേദിയിൽവെച്ചായിരുന്നു അദ്ദേഹം അതെന്റെ ചെവിയിൽ പറഞ്ഞത്.
ചടങ്ങ് സംഘടിപ്പിച്ചത് 'സ്മൃതി' എന്ന ചാരിറ്റബിൾ സൊസൈറ്റിയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ 1991ലെ ബാച്ചിൽ പഠിച്ച വിദ്യാർഥികൾ രൂപവത്കരിച്ച ഒരു സാംസ്*കാരിക കൂട്ടായ്മ. അന്ന് അവരോടൊപ്പം പഠിക്കുകയും പിന്നീട് അകാലത്തിൽ ഈ ഭൂമി വിട്ടുപോവുകയും ചെയ്ത രണ്ടു സുഹൃത്തുക്കളുടെ ഓർമയ്ക്കു മുമ്പിൽ അവരെ സ്*നേഹിക്കുന്നവരുടെ ഒരു പ്രണാമം. വെറുതെ കൂട്ടം കൂടിയിരുന്നു സംസാരിച്ച് 'ഓർമകൾ പങ്കിട്ടുപോകലല്ല' സ്മൃതിയുടെ ലക്ഷ്യം. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ. ദാരിദ്രരേഖയ്ക്ക് എത്രയോ താഴെയുള്ളവർ. കോടികളുടെ അഴിമതി നടത്തി 'തെളിവ് എവിടെ' എന്നു ചോദിച്ചു രക്ഷപ്പെടുന്ന രാഷ്ര്ടീയക്കാരുടെ കണ്ണിൽ ഒരിക്കലും അവർ പെടാറില്ല. അക്കൂട്ടത്തിൽ ചിലർക്കെങ്കിലും ആശ്വാസം പകരുക. പരിമിതമായ കഴിവിനുള്ളിൽനിന്നുകൊണ്ട് വർഷത്തിൽ ഒരാളെയെങ്കിലും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരിക. വളരെ ചെറിയ തോതിലുള്ള ഒരു തുടക്കമാണ്. അതിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി.
കൃഷ്ണകുമാർ സാറിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷമാണ് ഞാൻ സംസാരിച്ചത്. ഒട്ടും ഔപചാരികത ആവശ്യമില്ലാത്ത സദസ്സായതുകൊണ്ട് മനസ്സിലുള്ള ചില കാര്യങ്ങൾ പറയുക മാത്രമാണ് ഞാൻ ചെയ്തത്. എല്ലാം എന്റെ അനുഭവങ്ങൾ മാത്രം. എന്നെ അതിശയിപ്പിച്ച ചില അറിവുകൾ. ജീവിത സന്ദർഭങ്ങൾ.
ഒന്നാമത്തെ അനുഭവം 'രസതന്ത്രം' എന്ന സിനിമയുടെ നിർമാണ കാലത്താണ്. ഷൂട്ടിങ് കഴിഞ്ഞ് എഡിറ്റിങ്ങിനും മറ്റു ജോലികൾക്കുമായി മദ്രാസിൽ പോയ സമയം.
എന്റെ സിനിമയുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇപ്പോൾ മദ്രാസിൽ സ്ഥിരതാമസമുള്ളൂ. എഡിറ്റർ രാജഗോപാലും സ്റ്റിൽ ഫോട്ടോഗ്രാഫർ മോമിയും.മോമിയെപ്പറ്റി ഈ പംക്തിയിൽ മുന്പ് പറഞ്ഞിട്ടുണ്ട്. സംവിധാനം പഠിക്കാൻ മദ്രാസിൽ എത്തിയപ്പോൾ മുതലുള്ള കൂട്ടാണ്. ഞങ്ങൾ ഒരുമിച്ച് ഒരേ മുറിയിലായിരുന്നു താമസം. മഹാത്മാഗാന്ധിക്കുശേഷം ഏറ്റവും ലളിതമായ രീതിയിൽ ജീവിക്കുന്ന ഇന്ത്യക്കാരൻ എന്ന് ഞങ്ങൾ തമാശയായി പറയാറുണ്ട്. പേരിലുമുണ്ട് സാമ്യം. ഒരാൾ മോഹൻദാസ് കരംചന്ദ് ഗാന്ധി. മോമിയുടെ യഥാർത്ഥ പേര് എം.കെ മോഹനൻ
മനസ്സിനിണങ്ങിയ സംവിധയകർക്കൊപ്പം മാത്രമേ മോമി ജോലി ചെയ്യാറുള്ളൂ. അത്തരക്കാരേ മോമിയെ വിളിക്കാറുള്ളൂ. രാശിയുള്ള സ്റ്റിൽ ഫോട്ടോഗ്രാഫർ എന്ന ഒരു സൽപ്പേരും മോമിക്കുണ്ട്. മോമി വർക്ക് ചെയ്തിട്ടുള്ള തൊണ്ണൂറ്റൊന്പത് ശതമാനം ചിത്രങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട് എന്നത് പരസ്യമായൊരു രഹസ്യം. കമലും ലാൽ ജോസുമൊക്കെ മോമിയില്ലെങ്കിൽ മാത്രമേ മറ്റു സ്റ്റിൽ ഫോട്ടോഗ്രാഫർമാരെ അന്വേഷിക്കാറുള്ളൂ. ക്ലാസ്*മേറ്റ്*സും ഉദയനാണ് താരവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ മോമിയുടെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങളാണ്.
രസതന്ത്രം എഡിറ്റിങ് നടക്കുന്പോൾ മോമി വന്നു പറഞ്ഞു.
''നാളെ കോഴിക്കോട്ടേക്ക് പോവുകയാണ്. രഞ്ജൻ പ്രമോദിന്റെ 'ഫോട്ടോഗ്രാഫർ' എന്ന ചിത്രം ആരംഭിക്കുന്നു.''
മനസ്സിനക്കരെയുടെ ഷൂട്ടിങ് സമയത്തു തന്നെ മോമി നിർബന്ധമായും വേണമെന്ന് രഞ്ജൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നിലന്പൂരും വയനാടുമൊക്കെ ഷൂട്ടിങ്ങുണ്ട്. മോമിയുടെ ക്യാമറക്കണ്ണുകൾക്ക് ഒരു ഉത്സവമാകും 'ഫോട്ടോഗ്രാഫർ' എന്ന് എനിക്കും തോന്നി. പക്ഷേ, പിറ്റേന്ന് ഞാൻ താമസിക്കുന്നിടത്ത് അല്പം നിരാശയോടെ മോമി വന്നു. താടിയുള്ള മുഖത്ത് വിഷാദച്ഛായ കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടാണ് എങ്കിലും എനിക്കതു മനസ്സിലായി. കാരണമന്വേഷിച്ചപ്പോൾ പറഞ്ഞു
''ഇന്നു വൈകുന്നേരത്തെ ട്രെയിനിലാണ് പോകേണ്ടത്. നാളെ ഷൂട്ടിങ് തുടങ്ങും. പക്ഷേ ഞാൻ പോകുന്നില്ല.''
''അതെന്താ?''
''ഡിജിറ്റൽ ക്യാമറയിലുള്ള സ്റ്റിൽസ് വേണമെന്ന് നിർബന്ധമുണ്ട് രഞ്ജന്, പബ്ലിസിറ്റിക്ക് ഇന്റർനെറ്റും മറ്റ് സോഷ്യൽ മീഡിയയുമൊക്കെ ഉപയോഗിക്കേണ്ടതുകൊണ്ട് അത് അത്യാവശ്യമാണ്.''
ശരിയാണ് മിക്കവാറും എല്ലാവരും ഇപ്പോൾ ഡിജിറ്റലിലേക്ക് മാറിയല്ലോ. ഷൂട്ടിങ്ങിനിടയിൽതന്നെ ലാപ്*ടോപ്പിൽ ഇട്ട് കാണാനും വേണ്ടമാറ്റങ്ങൾ വരുത്താനുമൊക്കെ എളുപ്പമാണ്. മോമിയുടെ കൈയിൽ അപ്പോഴും ഫിലിം ഉപയോഗിച്ചെടുക്കുന്ന പഴയ ക്യാമറയേ ഉള്ളൂ. വൈകുന്നേരത്തിനുള്ളിൽ പുതിയൊരു ക്യാമറ വാങ്ങുക എന്നത് മോമിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്.
''സാരമില്ല. ഡിജിറ്റൽ ക്യാമറയുള്ള ധാരാളം പേരുണ്ട്. അവരിൽ ആരെയെങ്കിലും വിളിക്കാൻ രഞ്ജൻ പ്രമോദിനോടു പറയാം.''
മനസ്സുകൊണ്ട് ആ സിനിമ വിടാൻ മോമി തയ്യാറായി.
പക്ഷേ, മോമിതന്നെ വർക്ക് ചെയ്യണമെന്ന് രഞ്ജൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. സൗഹൃദങ്ങൾക്ക് വിലകല്പിക്കുന്ന നല്ല സുഹൃത്താണ് രഞ്ജൻ പ്രമോദ്.
''അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു ഡിജിറ്റൽ ക്യാമറയ്ക്ക് എന്ത് വിലവരും മോമി'' എന്നു ഞാൻ ചോദിച്ചു.
അതൊക്കെ മോമി അന്വേഷിച്ചുവെച്ചിരുന്നു. ഏറ്റവും ചുരുങ്ങിയ തോതിലുള്ള ഒന്നിന് ലെൻസ് അടക്കം അന്ന് അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ വേണം. അല്പദിവസത്തെ സാവകാശമുണ്ടെങ്കിൽ എങ്ങനെയെങ്കിലും മോമി അത് സംഘടിപ്പിക്കും. പക്ഷേ, ട്രെയിൻ പുറപ്പെടാൻ മണിക്കൂറുകളേ ഉള്ളൂ.
മോമി അറിയാതെ ഞാൻ നിർമാതാവ് ആന്റണി പെരുന്പാവൂരിനെ വിളിച്ചു:
''അത്യാവശ്യമായി എനിക്ക് അറുപത്തിരണ്ടായരത്തി അഞ്ഞൂറ് രൂപ വേണം.''
ഉച്ചയ്ക്കുമുൻപ് കിട്ടണം'
പറഞ്ഞ സമയത്തിനുമുൻപേ പണം എന്റെ കൈയിലെത്തി. ഒരു മാജിക് കാണിക്കുന്ന ലാഘവത്തോടെ ഞാനത് മോമിക്കുമുന്നിൽ വെച്ചു.
'പോയി ക്യാമറ വാങ്ങിവരൂ'
ഒരാളിൽനിന്നും കടമായി ഒരു രൂപപോലും വാങ്ങാത്ത ആളാണ് മോമി. ഇത്രയേറെ സ്വാതന്ത്ര്യമുണ്ടായിട്ടും മോമി മടിച്ചു. ഞാൻ നിർബന്ധപൂർവം ആ പണം പോക്കറ്റിലിട്ടുകൊടുത്തിട്ടു പറഞ്ഞു
'വൈകിക്കണ്ട, വേഗം പോയി വരൂ.'
വളരെ പെട്ടെന്നുതന്നെ മോമി പുതിയ ഡിജിറ്റൽ ക്യാമറയുമായി വന്നു. പുതിയൊരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകമുണ്ടായിരുന്നു കണ്ണിൽ.
'ആദ്യംതന്നെ ഇതിൽ സത്യന്റെ ഫോട്ടോ എടുക്കട്ടെ.'
ഉദ്ഘാടന ചിത്രത്തിന് ഞാൻ നിന്നുകൊടുത്തു. ക്യാമറയുടെ സ്*ക്രീനിൽ അത് അപ്പോൾതന്നെ എന്നെ കാണിക്കുകയും ചെയ്തു.
വൈകുന്നേരത്തെ ട്രെയിനിൽതന്നെ ഷൂട്ടിങ്ങിനായി മോമി കോഴിക്കോട്ടേക്കു പോയി. അന്നത്തെ ജോലികൾ തീർത്ത് രാത്രി മുറിയിലെത്തിയപ്പോൾ ഞാൻ ടി.വി. ഓൺ ചെയ്തു. ഏഷ്യാനെറ്റ് അവാർഡുകൾ പ്രഖ്യാപിക്കുന്നു.
മികച്ച ചിത്രം''അച്ചുവിന്റെ അമ്മ'.
അവാർഡ് തുക: ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ. അതിൽ പകുതി നിർമാതാവായ പി.വി. ഗംഗാധരനും പകുതി സംവിധായകനായ എനിക്കും.
എന്റെ പങ്ക് കൃത്യം അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ! മോമിയുടെ ഡിജിറ്റൽ ക്യാമറയുടെ വില. പെട്ടെന്നെന്റെ കണ്ണു നിറഞ്ഞു പോയി. 'പൊന്മുട്ടയിടുന്ന താറാവി'ൽ ശ്രീനിവാസൻ പറയുന്നതുപോലെ, 'ഒരു പണത്തൂക്കം അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല'.
ഈശ്വരൻ എല്ലാം കാണുന്നു എന്നു പറയുന്നത് നമ്മളെങ്ങനെ വിശ്വസിക്കാതിരിക്കും?
മറ്റൊരനുഭവം, അടുത്ത കാലത്തുണ്ടായതാണ്. 'എന്നും എപ്പോഴും' എന്ന സിനിമ റിലീസായി ഞാൻ വീട്ടിൽ വന്ന സമയം.
ഒരു ഉച്ചനേരത്ത് നിമ്മി വന്നു പറഞ്ഞു''പുറത്തൊരു സ്ത്രീയും മകളും വന്നു നിൽക്കുന്നു. പണ്ട് അന്തിക്കാട്ട് താമസിച്ചിരുന്നവരാണത്രെ. ആ കുട്ടിക്ക് ഏതോ കോഴ്*സിന് ചേരണം. അയ്യായിരം രൂപയുടെ കുറവുണ്ട്. അതുകൊടുത്ത് സഹായിക്കണം എന്നാണ് പറയുന്നത്.''
തട്ടിപ്പാണോ? ഞാനൊന്നു സംശയിച്ചു. പലപ്പോഴും പല കാരണങ്ങളും പറഞ്ഞ് പലരും വരാറുണ്ട്. ചികിത്സ, കല്യാണം, മക്കളുടെ പഠിപ്പ്ഇതൊക്കെ പറഞ്ഞുവന്നിട്ട് കിട്ടുന്നതും വാങ്ങി പോകും. പിന്നെ കാണുന്നത് കാഞ്ഞാണിയിലെ 'സിംല' ബാറിന്റെ പുറത്താണ്. വി.എം. സുധീരൻ കാരണം ബാറിന്റെ പുറത്തെ കാഴ്ചകൾ ഇപ്പോൾ കുറഞ്ഞു. ബിവറേജിന്റെ മുന്നിലെ ക്യൂവിന് നീളം കൂടുകയും ചെയ്തു.
'കണ്ടിട്ട് കള്ളം പറയുന്നതാണെന്ന് തോന്നുന്നില്ല.' നിമ്മി പറഞ്ഞു
'ഒന്നുമില്ലെങ്കിലും ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ കാര്യമല്ലേ?'
ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാനും ഒന്നു നീരീക്ഷിച്ചു. ഇല്ല. കൃത്രിമമായ അഭിനയമില്ല. പിന്നെ കൂടുതലൊന്നും ചോദിക്കാതെതന്നെ പണം കൊടുത്തു.
അവർ സന്തോഷത്തോടെ പടിയിറങ്ങിപ്പോയതേയുള്ളൂ പോസ്റ്റുമാന്റെ വരവ്. കത്തുകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കൂട്ടത്തിൽ ഒരു രജിസ്റ്റേഡ് കവറും. കവറിനുള്ളിൽ ആകാശവാണിയുടെ ഒരു ചെക്കായിരുന്നു. കുറെ നാളുകൾക്കുമുൻപ് തൃശ്ശൂർ ആകാശവാണിക്ക് ഞാനൊരു അഭിമുഖം കൊടുത്തിരുന്നു. അതിന്റെ പ്രതിഫലമാണ്. കൃത്യം അയ്യായിരം രൂപ! ഇത് രണ്ടും കേട്ടപ്പോഴാണ് ഡോക്ടർ കൃഷ്ണകുമാർ പറഞ്ഞത്
'ദൈവം കണിശക്കാരനായ മാർവാഡിയെപ്പോലെയാണ്. കൊടുക്കുന്നവർക്ക് കൊടുക്കുന്ന അളവിൽ മാത്രമേ തിരിച്ചുതരൂ. അപ്പോൾ നമ്മൾ ചെയ്യേണ്ടത് കൂടുതൽ നൽകുക എന്നതാണ്.'
സത്യം.
കൂടുതൽ നന്മ ചെയ്യുക. നമ്മുടെ കണ്ണുകൾക്ക് അപ്രാപ്യമായ ആരോ അതൊക്കെ കാണുന്നുണ്ട്. അറിയുന്നുണ്ട്.
ലോഹിതദാസ് എപ്പോഴും പറയാറുള്ള ചില വാക്കുകൾ ഓർമ വരുന്നു. 'കമലദളം' എന്ന സിനിമയിൽ അദ്ദേഹം അത് എഴുതിയിട്ടുമുണ്ട്.
'മനസ്സ് ക്ലാവ് പിടിക്കാതെ നോക്കണം. എപ്പോഴും തേച്ചുമിനുക്കി വൃത്തിയാക്കി വെക്കണം. ഒരു തരി മാലിന്യം പോലുമില്ലാതെ വെട്ടിത്തിളങ്ങണം. കാരണം, വൃത്തിയുള്ള പാത്രത്തിലേ ഈശ്വരൻ ഭിക്ഷ തരൂ.'
Satyan Anthikadinte eppolathe cinemakalekaalum 100 iratti sukham pullide ezhuthinaanennu thonniyitundu :)