Sponsored Links ::::::::::::::::::::Remove adverts | |
പനോരമയില്* 'ഇഷ്ടി' ഉദ്ഘാടനചിത്രം
തുടര്*ച്ചയായി രണ്ടാംവട്ടവും കേരളത്തില്* ചിത്രീകരിച്ച സംസ്കൃത സിനിമ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്* പനോരമ വിഭാഗത്തില്* ഉദ്ഘാടനചിത്രമാകും. കോളേജ് അധ്യാപകനായ ജി പ്രഭ ഒരുക്കിയ 'ഇഷ്ടി'യാണ് ഈവര്*ഷം തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹികപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ആദ്യസംസ്കൃത സിനിമയാണിതെന്ന് സംവിധായകന്*. നെടുമുടി വേണു മുഖ്യകഥാപാത്രമാകുന്നു. 'പ്രിയമാനസ'മാണ് കഴിഞ്ഞവര്*ഷം ഈ വിഭാഗത്തില്* പ്രദര്*ശിപ്പിച്ച സംസ്കൃതചിത്രം. ജയരാജിന്റെ വീരം, എം ബി പത്മകുമാറിന്റെ രൂപാന്തരം, ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്നിവയാണ് പനോരമയിലെ കഥാവിഭാഗത്തിലെ മലയാളചിത്രങ്ങള്*.
സിനിമാ, സീരിയൽ നടി രേഖ മോഹൻ മരിച്ച നിലയില്*
ഉദ്യാനപാലകന്*, നീ വരുവോളം തുടങ്ങിയ സിനിമകളില്* അഭിനയിച്ചിട്ടുണ്ട്
![]()
തൃശ്ശൂര്*:സിനിമ-സീരിയല്* നടി രേഖ മോഹനെ തൃശ്ശൂരിലെ ഫ്ലാറ്റില്* മരിച്ച നിലയില്* കണ്ടെത്തി.
ഉദ്യാനപാലകന്*, നീ വരുവോളം തുടങ്ങിയ സിനിമകളില്* അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സീരിയല്* രംഗത്തും അവര്* സജീവമായിരുന്നു. മായമ്മ എന്ന ജനപ്രിയ സീരിയലിലെ നായികയായിരുന്നു.
തൃശ്ശൂരിലെ ഫ്ലാറ്റിലെ ഒൻപതാം നിലയിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. ഫ്ലാറ്റിന്റെ വാതില്* തുറക്കാത്തതിനെ തുടര്*ന്ന് ഡ്രൈവര്* പോലീസില്* വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് പോലീസ് സാന്നിധ്യത്തില്* ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് രേഖയെ മരിച്ചനിലയില്* കണ്ടെത്തിയത്.
ഫ്ലാറ്റിന്റെ വാതില്* അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇന്*ക്വസ്റ്റിനുശേഷം രേഖയുടെ മൃതദേഹം പോസ്റ്റ്*മോര്*ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി.
ദിലീപ് നായകവേഷത്തിലെത്തുന്ന നീ വരുവോളം എന്ന ചിത്രത്തില്* രേഖ അവതരിപ്പിച്ച കൂട്ടമാനഭംഗത്തിനിരയാവുന്ന യുവതിയുടെ വേഷം വലിയ ശ്രദ്ധ നേടിയിരുന്നു.
Vineeth sreenivasan Starring ABY shooting progress at Bangalore
സരയു വിവാഹിതയായി![]()
നടി സരയു വിവാഹിതയായി. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്*ത്തിച്ച് വരുന്ന സനല്* വി ദേവാണ് വരന്*. എറണാകുളത്ത് വച്ചായിരുന്നു വിവാഹം. വിവാഹത്തിന് മുന്നോടിയായി ഇന്നലെ രാത്രി മൈലാഞ്ചിയിടല്* ചടങ്ങ് നടന്നിരുന്നു. സരയുവിന്റെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും ചടങ്ങില്* പങ്കെടുത്തിരുന്നു.
ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം തുടങ്ങിയ ചിത്രങ്ങളിൽ അസോഷ്യേറ്റായി സനൽ പ്രവർത്തിച്ചിട്ടുണ്ട്. ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ്* സരയു സിനിമയിലെത്തുന്നത്. സിനിമയിലും സീരിയലിലും സരയു തിളങ്ങി. ബിജു മേനോൻ നായകനായി എത്തിയ സാൾട്ട് മാൻഗോ ട്രീയിലാണ് സരയു അവസാനമായി എത്തിയത്.