
Originally Posted by
BangaloreaN
നടി തൊടുപുഴ വാസന്തി അത്യാസന്ന നിലയില്* പ്രശസ്ത ചലച്ചിത്രനടി തൊടുപുഴ വാസന്തി അത്യാസന്നനിലയില്* കോട്ടയത്ത് കാരിത്താസ് ഹോസ്പിറ്റലില്* രണ്ടാഴ്ചയായി ചികിത്സയിലാണ്. മെഡിക്കല്* ഐ.സി.യുവില്* രോഗങ്ങളോട് പോരാടിക്കഴിയുന്ന തൊടുപുഴവാസന്തിയുടെ തൊണ്ടയില്* കാന്*സര്* പിടിപെട്ടിരുന്നു. റേഡിയേഷന്* നടത്തിയിരുന്നു. കിഡ്*നിക്കും തകരാറുകളുണ്ട്. പ്രമേഹം മൂര്*ഛിച്ചതിനെത്തുടര്*ന്ന് വലതുകാലിന്റെ മുട്ടിനുതാഴേക്കുള്ളഭാഗം മുറിച്ചുമാറ്റേണ്ടതായി വരുമെന്ന് ഡോക്ടര്*മാര്* നിര്*ദ്ദേശിച്ചിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങളും തൊടുപുഴവാസന്തിയെ അലട്ടുന്നുണ്ട്. അസുഖങ്ങള്* കാരണം കുറെനാളുകളായി വാസന്തി സിനിമയില്*നിന്നും വിട്ടുനില്*ക്കുകയായിരുന്നു. തൊടുപുഴ വാസന്തിയുടെ ഇപ്പോഴത്തെ ഈ അവസ്ഥയെക്കുറിച്ച് 'അമ്മ'യുടെ സെക്രട്ടറി ഇടവേളബാബുവിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് സഹോദരന്* സുരേഷ് അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്* എത്തുന്നത്. അടൂര്* ഭവാനിക്കൊപ്പം നാടക ജീവിതം ആരംഭിച്ച വാസന്തി തോപ്പില്* ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്* എത്തുന്നത്. ചെറുതും വലുതുമായ നാനൂറോളം ചിത്രങ്ങളില്* കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും നല്ല വേഷം ലഭിക്കാത്തതിനെ തുടര്*ന്ന് വീണ്ടും നാടകരംഗത്തേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു വാസന്തി.