Sponsored Links ::::::::::::::::::::Remove adverts | |
2019 മുതല്* സിനിമയില്* ആരൊക്കെ പണം മുടക്കിയെന്നതില്* അന്വേഷണം; നിര്*മ്മാതാക്കള്*ക്ക് സ്പെഷ്യല്* ബ്രാഞ്ചിന്റെ കത്ത്
ബംഗളൂരു ലഹരിമരുന്ന് കേസിലെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കുമെന്ന് റിപ്പോര്*ട്ടുകള്*. കേസില്* പിടിയിലായ മുഹമ്മദ് അനൂപ്, നിയാസ്, റിജേഷ് രവീന്ദ്രന്* എന്നിവരുമായി ബന്ധമുള്ള ചലച്ചിത്ര മേഖലയിലുള്ളവരെ നാര്*കോടിക് കണ്*ട്രോള്* ബ്യൂറോ ചോദ്യം ചെയ്യുമെന്നറിയുന്നു.
2019 ജനുവരില്* മുതല്* മലയാളത്തില്* നിര്*മ്മിച്ച സിനിമകളുടെ മുടക്കമുടതലിനെക്കുറിച്ചും വിജയപരാജയം സംബന്ധിച്ചും വിശദാംശങ്ങള്* ആവശ്യപ്പെട്ട് സംസ്ഥാന സ്പെഷ്യല്* ബ്രാഞ്ച് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്*കിയിട്ടുണ്ട്. കേന്ദ്ര ഏജന്*സികളുടെ നിര്*ദേശപ്രകാരമാണ് സ്പെഷ്യല്* ബ്രാഞ്ച് കത്ത് നല്*കിയതെന്നാണ് സൂചന.
സ്വര്*ണ്ണക്കടത്ത്-ബംഗളൂരു ലഹരിമരുന്ന് കേസുകളില്* വന്* തോതില്* സാമ്പത്തിക ഇടപാടും പണം വെളുപ്പിക്കാനുള്ള നീക്കവും നടന്നതായി മൊഴികളുണ്ടായിരുന്നു. ബംഗളൂരു ലഹരിമരുന്ന് കേസില്* പിടിയിലായ അനൂപ് മുഹമ്മദ് നോട്ട് നിരോധനത്തിന് പിന്നാലെ മൂന്നാറില്* 200 ഏക്കറോളം വരുന്ന റിയല്* എസ്റ്റേറ്റ് ഇടപാടില്* ഇടനിലക്കാരനായിരുന്നുവെന്ന് നാര്*കോടിക് കണ്*ട്രോള്* ബ്യൂറോക്ക് മൊഴി നല്*കിയിരുന്നു. മലയാള സിനിമാ മേഖലയിലുള്ളവര്* ഈ ഇടപാടിന്റെ ഭാഗമായിരുന്നുവെന്നും മൊഴിയിലുണ്ട്. സ്വര്*ണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസും ഈ ഇടപാടില്* ഉണ്ടായിരുന്നു.
2019 മുതലുള്ള സിനിമകളുടെ വിവരം തേടിയതില്* അസ്വാഭാവികതയില്ലെന്ന് നിര്*മ്മാതാക്കളുടെ സംഘനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുതിര്*ന്ന ഭാരവാഹി ദ ക്യുവിനോട് പറഞ്ഞു. ജിഎസ്ടിയുമായി ബന്ധപ്പെട്ടും ഏതെങ്കിലും കേസുകള്* വരുമ്പോഴും സിനിമകളുടെ നിര്*മ്മാണച്ചെലവുകള്* സംബന്ധിച്ചും അതത് വര്*ഷം കണക്കുകള്* ചോദിക്കാറുണ്ട്. നിലവിലെ സ്വര്*ണക്കടത്തു കേസുമായോ ലഹരികേസുമായി ബന്ധപ്പെട്ടോ അല്ല സ്*പെഷ്യല്* ബ്രാഞ്ചിന്റെ കത്ത്. അത്തരത്തില്* പ്രചരിക്കുന്ന വാര്*ത്തകള്* വാസ്തവമല്ല എന്നേ ഈ ഘട്ടത്തില്* പറയാനാകൂ എന്നും മുതിര്*ന്ന ഭാരവാഹി പറഞ്ഞു.
തോക്ക് കയ്യിലേന്തി ശ്വേത മേനോൻ; ചിത്രം ശ്രദ്ധ നേടുന്നു
ശ്വേത മേനോൻ മാവോയിസ്റ്റായി അഭിനയിക്കുന്ന 'ബദൽ' എന്ന ചിത്രത്തിലെ ഒരു സ്റ്റിൽ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാടക പ്രവർത്തകൻ എ അജയന്* ആദ്യമായി ഒരുക്കുന്ന ചിത്രമാണ്'ബദൽ ദി മാനിഫെസ്റ്റോ'. കനിമൊഴി എന്ന മാവോയിസ്റ്റ് കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ശ്വേത തന്നെയാണ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ശക്തമായൊരു കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ശ്വേത. 'ബദൽ' ചിത്രീകരണം പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
അഞ്ച് വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം ആരംഭിച്ച ഈ സിനിമ പലകാരണങ്ങൾ കൊണ്ട് നീണ്ടുപോവുകയായിരുന്നു. അട്ടപ്പാടി,മൂന്നാര്*, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ശ്വേതയെ കൂടാതെ സലിം കുമാർ,അനൂപ് ചന്ദ്രൻ,സജിത മഠത്തിൽ, ലിയോണ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു. അജയൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആൾട്ടർനേറ്റീവ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗീസ് ഇലഞ്ഞിക്കൽ ആണ് നിർമ്മാണം. പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം
നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരമാണ് കനി കുസൃതി സ്വന്തമാക്കിയത്. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസാക്കിസ്ഥാൻ സിനിമ നിർമാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
ബിരിയാണി മുൻപ് റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരം നേടുകയും ചെയ്തിരുന്നു. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നിവയും നേടിയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലിൽ ഒന്നായ 42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സരവിഭാഗത്തിലും അമേരിക്ക, ഫ്രാൻസ്, ജർമനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒരു മുസ്ലീം സ്ത്രീയുടെ ജീവിത കഥയാണ് ബിരിയാണിയുടെ പ്രധാന പ്രമേയം. ഖദീജ എന്ന പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ കനി അവതരിപ്പിച്ചത്.
സജിൻ ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. യുഎഎന്* ഫിലിം ഹൗസിന്റെ ബാനറില്* നിര്*മിച്ച സിനിമയില്* കനി കുസൃതിയെക്കൂടാതെ ശൈലജ, സുര്*ജിത് ഗോപിനാഥ്, അനില്* നെടുമങ്ങാട്, തോന്നക്കല്* ജയചന്ദ്രന്*, ശ്യാം റെജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കാര്*ത്തിക് മുത്തുകുമാറും ഹരികൃഷ്ണന്* ലോഹിതദാസും ഛായാഗ്രഹണം നിര്*വഹിച്ചിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്*. ലിയോ ടോം സംഗീത സംവിധാനവും നിധീഷ് ചന്ദ്ര ആചാര്യ കലാസംവിധാനവും നിർവഹിച്ചു.
![]()
#VijayBabu#FridayFilmHouse begins their 2nd movie post #covid#lockdown titled #Valatty.
![]()
Shanthivila on Bhagyalakshmi