Page 1418 of 1562 FirstFirst ... 41891813181368140814161417141814191420142814681518 ... LastLast
Results 14,171 to 14,180 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14171
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,012

    Default


    'ഇവരൊക്കെ കമ്യൂണിസ്റ്റല്ലാന്ന് മാത്രമല്ല സാമൂഹിക വിരുദ്ധരുമാണ്'; സാബു മോൻ


    https://www.facebook.com/SABUMON.A/p...64445017385717

    സാബു മോൻ |
    കേരളത്തിലെ ചില സ്ത്രീപക്ഷവാദികൾ ഫെമിനിസത്തെ വളച്ചൊടിക്കുന്നുവെന്ന് നടൻ സാബുമോൻ അബ്ദുൾ സമദ്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, തുല്യതക്കുള്ള അവകാശം, അതൊക്കെയാണ് ഫെമിനിസമെന്നും അല്ലാതെ മാറ് തുറന്ന് അറ്റന്*ഷന്* നേടിയെടുക്കലും, പുരുഷൻമാരെ വെറുപ്പോടെ കാണുന്നതുമല്ല ഫെമിനിസം എന്ന് സാബുമോൻ പറയുന്നു. ഇത്തരക്കാരെ ഫെമിനിസ്റ്റുകൾ എന്നല്ല ഫെമിനിച്ചികൾ എന്നാണ് വിളിക്കേണ്ടതെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവർ കമ്മ്യൂണിസ്റ്റുകാരായി നടിക്കുന്നവരാണെന്നും യഥാർഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വർഗത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    സാബുമോന്റെ കുറിപ്പിന് താഴെ ഒട്ടനവധിപേരാണ് പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുന്നത്. ചിലരെല്ലാം പിന്തുണയ്ക്കുമ്പോൾ മറ്റു ചിലർ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്.
    സാബുമോന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

    പണ്ട് കാലത്ത് വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കപ്പെടുന്നതിനായി ഉപയോഗിച്ചിരുന്ന ടെലിഗ്രാം സംവിധാനത്തിന് പ്രാദേശികമായി വിളിച്ചിരുന്നത് " കമ്പിയില്ലാ കമ്പി" എന്നായിരുന്നു. കമ്പി (wire)യില്ലാതെ ലഭ്യമാകുന്ന കമ്പി(information) എന്ന അർത്ഥത്തിൽ. അതുപോലൊരു സാങ്കേതിക ഭാഷ പദപ്രയോഗം ഞാൻ പരിചയപ്പെടുത്താം. "കമ്മിയല്ലാ കമ്മി".
    കേരളത്തിലെ ഫെമിനസം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അതിൻ്റെ മുഖമായി മാറുന്ന/ മുഖമായി നിൽക്കാൻ പരിശ്രമിക്കുന്നവർ ആരൊക്കെയാണെന്നാണ്. ഒരു രാഷ്ട്രീയ ആശയം വിജയിക്കുന്നത് അത് പൊതുമധ്യത്തിൽ എത്തി, ജനങ്ങൾ സ്വീകരിക്കുകയോ അതിനെ ജനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയോ ചെയ്യുമ്പോഴാണ്. കുറഞ്ഞ പക്ഷം ജനങ്ങൾ അതിന് വേണ്ടി ശബ്ദമുയർത്താൻ തയ്യാറാവുകയെങ്കിലും ചെയ്യുമ്പോഴാണ്. ഇവിടെയാണെങ്കിലോ, ഒരു തരുമ്പിന് സമൂഹത്തോട് പ്രതിബന്ധതയില്ലാതെ, മുഴുവൻ സാമൂഹിക ഘടനയെ തന്നെ വെല്ലുവിളിച്ച് കൊണ്ടുള്ള ഇവരുടെ കോപ്രായങ്ങളിൽ എങ്ങനെ ജനപിന്തുണ ലഭിക്കുമെന്നാണ്.
    ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കണമെണ മൗലികമായ ആവശ്യത്തിന് മലക്ക് പോകുന്ന വസ്ത്രം ധരിച്ചു തുടകാണിക്കുന്ന ഫോട്ടോയുടെ അനിവാര്യത എന്താകും. കാരണം എന്തോ ആകട്ടെ, അതിലൂടെ ഇവർ ജനങ്ങളിൽ നിന്നും അകലുകയാണ്. അത്തരത്തിൽ പൊതു ജനങ്ങളിൽ നിന്നും അകന്ന് മാറി ഇവർ എന്ത് സാമൂഹിക നവീകരണമാകും ഇവിടെ നടപ്പിലാക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസം അങ്ങേയറ്റം വഷളത്തരം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്നതിലൂടെയും ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്. അയാളുടെ അസഭ്യം പറച്ചിൽ എന്ന ആക്രമണത്തിന് പ്രതി ആക്രമണം അഴിച്ചുവിട്ടു കൊണ്ട് ഇവർ ഇവിടത്തെ നിയമ വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമാവുകയാണ്.
    മാത്രമല്ല, വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള മൂന്നു സ്ത്രീകളുടെ എക്സ്ട്രാ ജൂഡിഷ്യൽ റിവഞ്ചിലൂടെ ഇവിടത്തെ അടിസ്ഥാന വർഗത്തിലെ സ്ത്രീകൾക്ക് എന്ത് സന്ദേശമാണ് ഇവർ കൈമാറുന്നത്. ജനാധിപത്യ സംവിധാനത്തിനെ താറുമാറാക്കി ഗോ സംരക്ഷകരെ പോലെ മോബ്ലിഞ്ചിംഗിലൂടെ അവനവൻ്റെ നീതി നടപ്പിലാക്കിയെടുക്കാമെന്നോ? കാണാൻ കുളിരുള്ള കാഴ്ച്ചയാണ്, നാളെ മുതൽ അടിച്ച് ഒതുക്കി ഫെമിനസം നടപ്പിലാക്കുന്നത്. പക്ഷെ, വിശാലമായ ഫെമിനസമെന്ന ആശയത്തിൽ നിന്നും ജനങ്ങൾ പിന്നോട്ട് പോകും. ജനപിന്തുണയില്ലാതെ നടപ്പിൽ വരുത്താൻ ഫെമിനിസം മാവോയിസമോ, അരാജകത്വവാദമോ അല്ലല്ലോ.
    ഇനി ഇതിൻ്റെ പ്രശ്നം ചൂണ്ടി കാണിക്കപ്പെടുമ്പോൾ രക്ഷപ്പെടാനോ, സ്വീകര്യത ലഭിക്കാനായോ ഇവരൊക്കെ പറയുന്നത് ഇവർ കമ്യൂണിസ്റ്റാണെന്നാണ്. ഇവരെങ്ങനെയാണ് കമ്യൂണിസ്റ്റ് ആകുന്നത്. സമൂഹത്തിന് മേൽ പരപുച്ഛത്തിൻ്റെ പരകോടിയിൽ നിൽക്കുന്ന, രാഷ്ട്രീയ ബോധമില്ലാത്ത, സമൂഹത്തിൻ്റെ പൾസ് തിരിച്ചറിയാൻ പോലും ശേഷിയില്ലാത്ത ഇവരെങ്ങനെ കമ്മ്യൂണിസ്റ്റ് ആകുമെന്നാണ്. ഇവര് കമ്യൂണസത്തെ പിന്തുണയ്ക്കുന്നുവരോ, പിന്തുടരാൻ ശ്രമിക്കുന്നുവരോ ആയേക്കാം.പക്ഷെ, കമ്യൂണിസ്റ്റ് പ്രസ്ഥാനം ഡിമാൻറ് ചെയ്യുന്നത് പോലെ ജനങ്ങളെ ചേർത്ത് പിടിച്ച് കൊണ്ട് ഒരു മൂവ്മെൻ്റ് നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തവരാണിവർ.
    കമ്യൂണിസം പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വർഗത്തെയാണ് മറിച്ച് പ്രിവിലേജ്ഡ് എലീറ്റിസ്റ്റുകളെയല്ല. അവനവൻ്റെ അദ്ധ്വാനത്തിൽ നേടിയെടുക്കപ്പെടുന്ന പ്രിവിലേജുകളുടെ പ്രധാന്യത്തേയും അതിൻ്റെ എഫോർട്ടിനേയും നിസ്സാരമാക്കുകയല്ല. കുടുംബത്തിലേയും തൊഴിലിടത്തിലേയും ലിംഗ അസമത്വങ്ങളെയടക്കം സാധരണയിൽ സാധരണക്കാരായ സ്ത്രീകളുടെ സാമൂഹിക അസമത്വങ്ങളെയല്ലല്ലോ സോ കോൾഡ് ആക്ടിവിസ്റ്റുകൾ അഡ്രസ് ചെയ്യുന്നത്.
    മാറ് തുറന്ന് അറ്റൻഷൻ നേടിയെടുക്കലും, തല്ലി പഴിപ്പിച്ച് തെറി വിളിച്ച്, ഹുങ്ക് കാട്ടലിനെ ചിത്രീകരിച്ച് പ്രദർശിപ്പിക്കുന്നതിലൂടെ പാട്രിയാർക്കിയുടെ ജീർണ്ണനമല്ലേ ഇവരൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. ഇവരൊക്കെ കമ്യൂണിസ്റ്റല്ലാന്ന് മാത്രമല്ല സാമൂഹിക വിരുദ്ധരുമാണ്. ഞാനും, ഞാനും, പിന്നെ ഞാനുമെന്ന സമവാക്യത്തിൽ ചുറ്റി തിരിയുന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിൻ്റെ എഞ്ചുവടി പോലും അറിയാത്ത വിവരമില്ലാത്ത കരിയറിസ്റ്റ് ആക്ടിവിസ്റ്റുകളിൽ നിന്നും ഫെമിനസത്തോടൊപ്പം കമ്യൂണിസത്തിനും മുക്തി ആവശ്യമാണ്.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #14172
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,683

    Default






  4. #14173
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,683

    Default


  5. #14174
    FK Citizen Celebrity's Avatar
    Join Date
    Mar 2017
    Location
    ❤️ദേശിങ്ങനാട്
    Posts
    5,866

    Default

    Ini release cheyyaanirikkunna films eathokkeyaanu.. shoot complete cheytha films... Athellam OTT aayirikkumo release..? Markar One ozhike ullath..

  6. #14175
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,514

    Default

    Quote Originally Posted by Celebrity View Post
    Ini release cheyyaanirikkunna films eathokkeyaanu.. shoot complete cheytha films... Athellam OTT aayirikkumo release..? Markar One ozhike ullath..
    Cheriya films okke OTT thanne aavum.. Halal love story, Love, Irul okke OTT release aanu..

  7. #14176
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,724

    Default

    Pakshe ippol OTT anouncements onnum varunillalo...........

    Edakku edakku oro gap vittu irakkikoode.......

    Quote Originally Posted by Akhil krishnan View Post
    Cheriya films okke OTT thanne aavum.. Halal love story, Love, Irul okke OTT release aanu..

  8. #14177
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,683

    Default


  9. #14178
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,683

    Default


  10. #14179
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,514

    Default

    നടൻ ടോവിനോ തോമസിന് ഗുരുതര പരക്ക്. കള എന്ന ചിത്രത്തിന്റെ സംഘടന രംഗങ്ങൾ ചിത്രീകരിക്കുന്ന ഇടയിലാണ് പരുക്ക്. വയറിൽ രക്തസ്രാവം കണ്ടെത്തി icu യിൽ പ്രവേശിപ്പിച്ചു.

  11. #14180
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,724

    Default

    Serious alla ennanu arinjathu..........
    Ngalude family friend aanu......


    Quote Originally Posted by Akhil krishnan View Post
    നടൻ ടോവിനോ തോമസിന് ഗുരുതര പരക്ക്. കള എന്ന ചിത്രത്തിന്റെ സംഘടന രംഗങ്ങൾ ചിത്രീകരിക്കുന്ന ഇടയിലാണ് പരുക്ക്. വയറിൽ രക്തസ്രാവം കണ്ടെത്തി icu യിൽ പ്രവേശിപ്പിച്ചു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •