ഫേസ്ബുക്കില്* മമ്മൂട്ടിയെ വെല്ലാനാരുണ്ട്?
ഫേസ്ബുക്കിലെ മോളിവുഡ് സൂപ്പര്*താരമാരെന്ന് ചോദിച്ചാല്* ഉത്തരം പറയാന്* ഒന്നാലോചിയ്*ക്കേണ്ടി വരും. ഓണ്*ലൈനില്* ആരാധകരുടെ എണ്ണത്തിന്റെ കാര്യമെടുക്കുമ്പോള്* എന്നും മോഹന്*ലാലിന് പിന്നിലാണ് മമ്മൂട്ടിയ്ക്ക് സ്ഥാനം. ഓണ്*ലൈന്* വോട്ടെടുപ്പുകളില്* ലാലിനെപ്പോഴും മുന്*തൂക്കം ലഭിയ്ക്കുന്നതിന് പ്രധാന കാരണവും ഇതുതന്നെ.
എന്നാല്* ജനപ്രിയ സോഷ്യല്*നെറ്റ് വര്*ക്കിങ് സൈറ്റായ ഫേസ്ബുക്കില്* കാര്യങ്ങള്* നേരെ തിരിച്ചാണ്. മലയാളത്തിലെ മറ്റെല്ലാ താരങ്ങളെക്കാളും ബഹുദൂരം മുന്നിലാണ് മമ്മൂക്ക. ഫേസ്ബുക്കില്* കൂട്ടുകാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത് 'ഫാസിനേറ്റിങ് 100000' എന്നെഴുതിയ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് മമ്മൂട്ടി ആഘോഷിയ്ക്കുന്നത്.
കൃത്യമായി പറഞ്ഞാല്* 116,054 പേര്*
മമ്മൂട്ടിയെ ഇപ്പോള്* ഫേസ്ബുക്കില്* പിന്തുടരുന്നുണ്ട്. ഫേസ്ബുക്കില്* ഏറ്റവും കൂടുതല്* കൂട്ടുകാരുള്ള മലയാളി താരമാണ് മമ്മൂട്ടിയെന്നും നടന്റെ ആരാധകര്* അവകാശപ്പെടുന്നു.
മറ്റുള്ള നടന്മാരില്* നിന്നും വ്യത്യസ്തമായി എല്ലാ ദിവസവും തന്റെ ഫേസ്ബുക്ക് പേജ് അപ്*ഡേറ്റ് ചെയ്യുമെന്നതാണ് മമ്മൂട്ടിയുടെ പ്രത്യേകത. മലയാളികളുടെ മനസ്സില്* ഇന്നും മായാതെ നില്*ക്കുന്ന എല്ലാ ചലച്ചിത്ര പ്രവര്*ത്തകരുടെയും ചരമവാര്*ഷിക ദിനത്തില്* അവരുടെ ഓര്*മകള്* തുടിയ്ക്കുന്ന പഴയകാല ചിത്രങ്ങള്* പോസ്റ്റ് ചെയ്യാനും ഈ ടെക്*സാവി മറക്കാറില്ല.
ആരാധകക്കൂട്ടായ്മ മാത്രമല്ല ഫേസ്ബുക്കിലൂടെ മമ്മൂട്ടി ലക്ഷ്യമിടുന്നത്. നാട്ടിലെ ഒരുപാട് കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാനും ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നടന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ നേതൃത്വത്തില്* നടക്കുന്ന കാരുണ്യ പദ്ധതി കെയര്* ആന്റ് ഷെയര്* ഫൗണ്ടേഷന്റെ പ്രവര്*ത്തനങ്ങള്* ഫേസ്ബുക്കിലൂടെ അറിഞ്ഞ അബുദാബിയിലെ ഷെര്*വുഡ് ഇന്റര്*നാഷണല്* സ്*കൂള്* ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായമാണ് പദ്ധതിയുടെ പ്രവര്*ത്തനങ്ങള്*ക്കായി നല്*കിയത്. ഇവരുടെ വാഗ്ദാനം താരത്തെ തേടിയെത്തിയതും ഫേസ്ബുക്ക് വഴിതന്നെയായിരുന്നു.
നൂറ് കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായവുമായി വേറെയും ഒരുപാട് സുമനസ്സുകള്* ഫേസ്ബുക്കിലൂടെ മമ്മൂട്ടിയെ തേടിയെത്തി. ഒരു ലക്ഷം കടന്നതിന്റെ ആഘോഷം എറണാകുളത്ത് നടത്താനാണ് മമ്മൂട്ടി ഫാന്*സ് അസോസിയേഷന്* തീരുമാനിച്ചിരിയ്ക്കുന്നത്.