Saithu annan adutha atom bombinte panippurayil aanu
![]()
Sponsored Links ::::::::::::::::::::Remove adverts | |
കഥയാണ് കാര്യം; അൻജന-വാർസ് സിനിമകൾ വരുന്നു, ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു.
ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട്: 'മിന്നൽ മുരളി', 'ആർഡിഎക്സ്' എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും സംയുക്ത സിനിമാ നിർമ്മാണത്തിലേയ്ക്ക് കടക്കുന്നു. സംരംഭത്തിന്റെ ദൃശ്യമുദ്ര മോഹൻലാൽ പ്രകാശനം ചെയ്തു. ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കാമ്പും കാതലുള്ള ഉള്ളടക്കവും കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറോളം പ്രൊജക്ടുകളുടെ രചനാ ജോലികൾ പൂർത്തിയായി വരികയാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ് ഹരീഷ്, സി പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ ഉണ്ടാവുക.
'സാഹിത്യത്തിൽ നിന്നും യാഥാർത്ഥ സംഭവങ്ങളിൽ നിന്നുമാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുക. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായും അവലംബിക്കും. നല്ല കഥകൾ കണ്ടെത്തുവാനായി, എന്നതാണ് നിർമ്മാണം ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബസമേതം ഞങ്ങൾക്കുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക', അൻജന ഫിലിപ്പ് പറഞ്ഞു.
'എല്ലാ സിനിമകൾക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മൾ. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിച്ച കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയേറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്,' വി എ ശ്രീകുമാർ പ്രതികരിച്ചു.
'ഏദൻ', 'ജല്ലിക്കെട്ട്', 'ചുരുളി', 'നൻപകൽ നേരത്ത് മയക്കം' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിൾവി, ഗ്രേ, ഫിഷ് ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐടിസി, ടിവിസി, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രമായ 'രണ്ടു പേർ', 2017ൽ ഐഎഫ്എഫ്കെയിലെ മത്സര ചിത്രമായിരുന്നു. മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. കഥയാണ് കാര്യം എന്നതാണ് സംരംഭത്തിന്റെ വാക്യമുദ്ര.
https://www.reporterlive.com/news/20...uction-company
Last edited by firecrown; 11-22-2023 at 08:22 PM.
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Indian Contender 2018 Director Talks Oscar Campaign, Unveils New Missing Ship Thriller (EXCLUSIVE).
Judes next based on MV Kairali
- https://variety.com/2023/film/asia/i...18-1235806361/
IFFK 2023 : സമകാലിക കേരളത്തിൻ്റെ വൈവിധ്യകാഴ്*ചകളുമായി 12 മലയാളചിത്രങ്ങൾ
വ്യക്തി, വ്യക്തിഹത്യ, ശരീരം, സ്വത്വം, പ്രതീക്ഷ തുടങ്ങിയ സമകാലിക വിഷയങ്ങൾ പ്രമേയമാക്കിയ 12 മലയാള ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ. രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം ഒ ബേബി, തിയേറ്ററുകളിൽ തരംഗമായി മാറിയ മമ്മൂട്ടി - ജ്യോതിക ചിത്രം കാതൽ - ദി കോർ, ആനന്ദ് ഏകർഷി സംവിധാനം ചെയ്*ത ആട്ടം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. സുനിൽ മാലൂർ, ആനന്ദ് ഏകർഷി, വി ശരത്കുമാർ, ശ്രുതി ശരണ്യം, ഗഗൻ ദേവ് എന്നീ നവാഗതരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
പോൾസൺ സ്*കറിയ - ആദർശ് സുകുമാരൻ ടീമിൻ്റെ തിരക്കഥയിൽ ജിയോ ബേബിയാണ് കാതൽ-ദി കോർ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തികച്ചും വൈവിധ്യമാർന്ന കഥാപാത്രമാണ് ചിത്രത്തിലെ മാത്യു. സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിൻ്റെ കഥപറയുന്ന സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ ചിത്രം, ആനന്ദ് മൊണാലിസ മരണവും കാത്ത്, വിഘ്നേഷ് പി ശശിധരൻ്റെ ഷെഹറാസാദ, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ജാതി വിവേചനം ചർച്ച ചെയ്യുന്ന നാല് യുവ വ്ലോഗർമാരുടെ കഥയാണ് ഈ വിഭാഗത്തിലെ വി ശരത്കുമാർ ചിത്രം നീലമുടി പങ്കുവയ്*ക്കുന്നത്. സ്*ത്രീകളുടെ ശരീര രാഷ്*ട്രീയത്തേയും സ്വവർഗരതിയേയും സൂക്ഷ്*മമായും സഹാനുഭൂതിയോടെയും അവതരിപ്പിക്കുന്ന ബി 32 മുതൽ 44 വരെ എന്ന ചിത്രവും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ശ്രുതി ശരണ്യമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പുരസ്*കാരം നേടിയ ഈ ചിത്രത്തിന്റെ സംവിധായിക.
റിനോഷൻ സംവിധാനം ചെയ്*ത ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ഗഗൻ ദേവിൻ്റെ ആപ്പിൾ ചെടികൾ, പ്രശാന്ത് വിജയ് സംവിധാനം ചെയ്*ത ദായം, സുനിൽ മാലൂരിൻ്റെ വലസൈ പറവകൾ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ഇനിയില്ല നിഷ്*കളങ്കമായ ആ ചിരി, സംഗീതജ്ഞയും നടിയുമായ സുബ്ബലക്ഷ്*മി അന്തരിച്ചു
നന്ദനം, ,രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളിലൂടെ ശ്രദ്ധയാകര്*ഷിച്ച നടിയാണ്.
നടി ആർ സുബ്ബലക്ഷ്*മി അന്തരിച്ചു. 87 വയസ്സായിരുന്നു. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്*മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്* വേഷമിട്ടിരുന്നു.
സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്*മി കലാ രംഗത്ത് അരങ്ങേറിയത്. ആര്* സുബ്ബലക്ഷ്*മി ജവഹര്* ബാലഭവനില്* സംഗീത അധ്യാപകയായും പേരെടുത്തിരുന്നു. ഓള്* ഇന്ത്യ റേഡിയോയില്* 1951ല്* ആർ സുബ്ബലക്ഷ്*മി പ്രവര്*ത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആര്*ടിസ്റ്റായും സുബ്ബലക്ഷ്*മി തിളങ്ങിയിരുന്നു.
സിനിമയില്* അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാള്* എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആര്* സുബ്ബലക്ഷ്*മി പ്രേക്ഷകരുടെ ഹൃദയം കവര്*ന്നു. ചിരിയില്* തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തില്* ആര്* സുബ്ബലക്ഷ്*മി മികവുറ്റതാക്കി. സുബ്ബലക്ഷ്*മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാര്*ത്ത്യായനിയായിരുന്നു സുബ്ബലക്ഷ്*മി കല്യാണ രാമനില്*. ഉണ്ണിക്കൃഷ്*ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്*മിയുടെ കെമിസ്*ട്രി വര്*ക്കായതും അവരുടെ ചിരി പടര്*ത്തിയ വാര്*ദ്ധക്യ പ്രണയും നിഷ്*കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ രാമന്റെ വിജയഘടകങ്ങളായിരുന്നു. വിജയ് നായകനായി പ്രദര്*ശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആര്* സുബ്ബലക്ഷ്*മി അവസാനമായി വേഷമിട്ടത്.
ജാക്ക് ആൻഡ് ഡാനിയല്* മോഹൻലാല്* ചിത്രം റോക്ക് ആൻഡ് റോള്* എന്നിവയില്* ഡബ്ബിംഗ് ആര്*ടിസ്റ്റുമായി തിളങ്ങിയ ആര്* സുബ്ബലക്ഷ്*മി മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്*കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്* വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയില്* ഗായികയായും തിളങ്ങി ആര്* സുബ്ബലക്ഷ്*മി. ഭര്*ത്താവ് കല്യാണകൃഷ്*ണൻ. നടിയായ താരാ കല്യാണ്* മകളാണ്.