Sponsored Links ::::::::::::::::::::Remove adverts | |
Cinema'yil Abhinayikkan Thalparyamundo ?
Get Ready !
For Next Campus Movie From The Producers Of "SALT N PEPPER"
![]()
ee sajeed a aaraa??
ഞാന് വീട്ടുതടങ്കലിലല്ല, സന്തോഷവതിയാണ്: അനന്യ
അനന്യയെ ചുറ്റിപ്പറ്റി എന്തൊക്കെ അഭ്യൂഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില് ഉയര്ന്നത്. അനന്യയുടെ പ്രതിശ്രുതവരന് മുമ്പ് വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും അനന്യ വീട്ടുതടങ്കലിലാണെന്നും സഹോദരന് അനന്യയെ തല്ലിയെന്നുമൊക്കെ. എന്നാല് ഇതെല്ലാം അനന്യ നിഷേധിക്കുന്നു. താന് വീട്ടുതടങ്കലിലല്ലെന്നും സന്തോഷവതിയാണെന്നും അനന്യ വ്യക്തമാക്കി.
“ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ്. ഞങ്ങളുടെ കുടുംബങ്ങള് ഈ വിവാഹത്തിന്റെ കാര്യത്തില് സന്തുഷ്ടരുമാണ്. ഞാന് വീട്ടുതടങ്കലിലാണെന്ന് എങ്ങനെ പ്രചരിക്കുന്നു എന്ന് എനിക്കറിയില്ല. അങ്ങനെ വീട്ടുതടങ്കലിലാണ് ഞാന് എങ്കില് ‘ദി റിപ്പോര്ട്ടര്’ എന്ന സിനിമയുടെ ഷൂട്ടിംഗില് എനിക്ക് പങ്കെടുക്കാനാവില്ലല്ലോ” - ഇപ്പോള് കൊച്ചിയില് ഷൂട്ടിംഗ് തിരക്കിലാണ് അനന്യ.
“ഞാന് ഒരു പബ്ലിക് ഫിഗറാണ്, സമ്മതിക്കുന്നു. എന്നാല് എന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ച് ഏവരും ചര്ച്ച ചെയ്യാന് മാത്രം ഞാന് ഒരു പബ്ലിക് പ്രോപ്പര്ട്ടിയാണ് എന്ന് കരുതേണ്ടതില്ല” - ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില് അനന്യ ദേഷ്യപ്പെടുന്നു.
അനന്യയുടെ പ്രതിശ്രുത വരനായ ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് ഗോപാലകൃഷ്ണന് പൊലീസില് പരാതി നല്കിയെന്നായിരുന്നു സോഷ്യല് നെറ്റുവര്ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിച്ച വാര്ത്ത. “അതെല്ലാം വെറും അഭ്യൂഹങ്ങളാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ല” - അനന്യയുടെ പിതാവ് നിഷേധിക്കുന്നു
Waiting For It
ബാച്ചിലര് പാര്ട്ടി പുരോഗമിക്കുന്നു
അമല് നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലേഴ്സ് പാര്ട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തികച്ചും വ്യത്യസ്തമായ കഥയുമാണ് അമല് ഇത്തവണയെത്തുന്നത്. കഥാകൃത്തുക്കളായ സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും ചേര്ന്നാണ് തിരക്കഥയെഴുതുന്നത്. അമല് നീരദ് തന്നെയാണ് സിനിമക്കായി ക്യാമറ ചലിപ്പിക്കുന്നത്. ആസിഫ്അലി, നിത്യാമേനോന് , പൃഥിരാജ്, കലാഭവന് മണി,ഇന്ദ്രജിത്ത്, രമ്യാനമ്പീശന് , റഹ്മാന് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റഫീഖ് അഹമ്മദും രാഹുല്രാജും ചേര്ന്ന് ഒരുക്കുന്ന സംഗീതവും വ്യത്യസ്തമാണ്. കൊച്ചിയിലും മൂന്നാറിലുമായി ചിത്രീകരണം പുരോഗമിക്കുന്നു
Waiting For It
Kerala BO Betting Zone is here
http://www.forumkeralam.com/malayala...ting-zone.html
Kerala BO Betting Zone is here
http://www.forumkeralam.com/malayala...ting-zone.html