സുപ്രിയ അതിസുന്ദരി- പൃഥ്വിരാജ്
![]()
പൃഥ്വിരാജിനെപ്പറ്റി ഭാര്യ സുപ്രിയ മേനോന്* പറഞ്ഞത് ചില്ലറ പുകിലൊന്നുമല്ല ഇവിടെയുണ്ടാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് പൃഥ്വിയെ കളിയാക്കിക്കൊണ്ടുള്ള ഒട്ടേറെ നമ്പറുകളും സൈബര്* ലോകത്ത് പിറവിയെടുത്തത്. എന്നാലിതൊന്നും പൃഥ്വിയുടെ താരത്തിളക്കത്തെ തരിമ്പും ബാധിച്ചില്ലെന്നത് മറ്റൊരു സത്യം.
ഇപ്പോള്* ഭാര്യ സുപ്രിയയെക്കുറിച്ചുള്ള വിശേഷങ്ങളുമായി പൃഥ്വിയാണ് രംഗത്തെത്തിയിരിക്കുന്നത്. കോളെജ് വിദ്യാര്*ഥിനികളുമായി ഒരുു സ്വകാര്യചാനലിലെ ടോക് ഷോയില്* സംസാരിക്കവെയാണ് പൃഥ്വി തന്റെ പ്രിയതമയെപ്പറ്റിയുള്ള വിശേഷങ്ങള്* പങ്കുവച്ചത്.
തന്റെ കണ്ണില്* ഭാര്യ സുപ്രിയ അതിസുന്ദരിയെന്ന് നടന്* പറയുന്നു. ഞാന്* നല്ലൊരു സുഹൃത്തിനെ വിവാഹം കഴിക്കുകയാണ് ചെയ്തത്. മുംബൈയെ കുറിച്ച് ഒരു പുസ്തത്തില്* നിന്നും വായിച്ചറിഞ്ഞപ്പോള്* പല സ്ഥലങ്ങളും കാണണമെന്ന് ആഗ്രഹം തോന്നി. സുപ്രിയയോട് പറഞ്ഞപ്പോള്* വരൂ, താന്* കാണിച്ചു തരാമെന്നു പറഞ്ഞു. രു ഓട്ടോറിക്ഷയില്* എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോയി തന്നെ കാണിച്ചു. അങ്ങനെയാണ് അവരുമായി കൂടുതല്* അടുക്കുന്നത്.
ആ പെണ്*കുട്ടിയോട് എനിക്ക് ഇഷ്ടം തോന്നി. വിവാഹം കഴിച്ചോട്ടെയെന്നു ചോദിച്ചു. അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് മറുപടി പറയാമെന്ന് സുപ്രിയ പറഞ്ഞു. അങ്ങനെ ഞങ്ങള്* വിവാഹം കഴിച്ചു-പ്രണയം വിവാഹത്തിലെത്തിയതിനെപ്പറ്റി പൃഥ്വി പറയുന്നതിങ്ങനെ.
തന്റെ കാര്യത്തില്* 16 വയസു മുതല്* സ്വന്തം തീരുമാനങ്ങളെടുത്തിട്ടുള്ളയാളാണ് താന്*. വളര്*ന്ന സാഹചര്യങ്ങളും അങ്ങനെയായിരുന്നു. തന്റെ അച്ഛന്റെയും അമ്മയുടേയും പ്രണയവിവാഹമായിരുന്നു. ചായ കുടിക്കാന്* പോയി ഒന്നോ രണ്ടോ ചോദ്യം ചോദിച്ച് വിവാഹം കഴിക്കുന്ന സങ്കല്*പത്തോട് തനിക്ക് താല്*പര്യമുണ്ടായിരുന്നില്ലെന്നും പൃഥ്വി വെളിപ്പെടുത്തുന്നു.