സത്യന്* അന്തിക്കാടിന് 'ഒരു കാര്യം പറയാനുണ്ട്'
ഒരു സത്യന്* അന്തിക്കാട് ചിത്രമെന്നു പറയുമ്പോള്* മനസ്സിലേയ്*ക്കോടിയെത്തുന്നത് ഒരു നാട്ടുമ്പുറവും അവിടത്തെ ഗ്രാമീണരും അവരുടെ കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാമാണ്.
ആദ്യകാലങ്ങളില്* മോഹന്*ലാലിനെ നായകനാക്കി ചിത്രങ്ങളെടുത്ത സത്യന്* ഇടക്കാലത്ത് ജയറാമുമൊത്തും ഹിറ്റുകള്* തീര്*ത്തു. അടുത്തിടെ മോഹന്*ലാലിനെ നായകനാക്കി ഒരുക്കിയ സ്*നേഹവീട് പ്രേക്ഷകര്* അത്ര കണ്ടു സ്വീകരിച്ചില്ല. ആവര്*ത്തന വിരസത, മോശം തിരക്കഥ എന്നിങ്ങനെയുള്ള വിമര്*ശനങ്ങള്* തലപൊക്കി തുടങ്ങിയതോടെ സത്യന്* അന്തിക്കാടും കളംമാറ്റിച്ചവിട്ടാന്* നിര്*ബന്ധിതനാവുകയാണ്.
ഒരു കാര്യം പറയാനുണ്ട് എന്ന പേരില്* സത്യന്* അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്* നായകന്* നെടുമുടിവേണുവാണ്. എഴുപതുകാരനും 18കാരിയുമായുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
നമിതാ പ്രസാദാണ് ചിത്രത്തിലെ നായിക. നിവിന്* പോളിയും ചിത്രത്തില്* ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരളത്തിലെ കടലോരപ്രദേശങ്ങള്* കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന ചെയ്യുന്ന സിനിമയ്ക്ക് ക്യാമറയൊരുക്കുന്നത് വേണുവാണ്. എന്തായാലും സത്യന്* അന്തിക്കാടിന്റെ പുതിയ പരീക്ഷണം പ്രേക്ഷകര്* സ്വീകരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.