ഫാന്*സുകള്* കറിവേപ്പില പോലെ?
താരങ്ങളുടെ ജനകീയത വര്*ദ്ധിപ്പിക്കാനായി ഓടി നടന്നിരുന്ന ഫാന്*സ് അസോസിയേഷന്* അംഗങ്ങളെ താരങ്ങളുടെ അടുപ്പക്കാര്* പുച്ഛിച്ചു തള്ളിയതും അസോസിയേഷന്റെ തകര്*ച്ചയ്ക്ക് വഴിവച്ചു.
ആവശ്യ സമയത്ത് തങ്ങളുടെ സേവനം തേടുകയും ആവശ്യം കഴിഞ്ഞപ്പോള്* കറിവേപ്പില പോലെ ഉപേക്ഷിയ്ക്കുകയും ചെയ്തുവെന്നാണ് ഫാന്*സിന്റെ പരാതി.
ഇത് സംഘടിതമായ കൊഴിഞ്ഞുപോക്കിനിടയാക്കി. തങ്ങളെ തള്ളി പറഞ്ഞവരെ ഒരു പാഠം പഠിപ്പിയ്്ക്കുമെന്ന വാശിയില്* നടക്കുന്ന പ്രവര്*ത്തകരും കുറവല്ല.
മമ്മൂട്ടിയുടേയും മോഹന്*ലാലിന്റേയും പേരിലുള്ള സിനിമാ പ്രസിദ്ധീകരണങ്ങളുടെ വില്*പ്പന കുറയാന്* കാരണവും ഇത്തരത്തില്* അസംതൃപ്തരായ ഫാന്*സ് അസോസിയേഷന്* പ്രവര്*ത്തകരുടെ ഇടപെടലാണത്രേ.
എന്തായാലും ഫാന്*സില്ലാതെ തങ്ങള്*ക്ക് നിലനില്*പ്പില്ല എന്നു തിരിച്ചറിഞ്ഞ താരങ്ങളും നേതാക്കളും അല്പം വിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും പ്രവര്*ത്തകരെ തങ്ങളുടെ കൂടെ നിര്*ത്താനുള്ള നീക്കം തുടങ്ങി കഴിഞ്ഞു.
ചില നായക നടന്*മാരുടെ ജനപ്രീതിയിടിഞ്ഞത് ഫാന്*സിനെ ഇരുത്തി ചിന്തിപ്പിച്ചു. ജനത്തിന് വേണ്ടാത്ത താരത്തെ തങ്ങള്* ചുമലിലേറ്റി നടന്നിട്ട് കാര്യമൊന്നുമില്ലെന്ന് അവര്* തിരിച്ചറിഞ്ഞു.
ജനപ്രീതി കുറഞ്ഞ നടന്*മാരുടെ പിറകെ നടക്കാന്* തങ്ങള്*ക്ക് സമയമില്ലെന്നാണത്രേ ഇവരുടെ തീരുമാനം.
ഇതുമാത്രമല്ല ഫാന്*സ് അസോസിയേഷന് കിട്ടിയിരുന്ന പണം വീതം വയ്ക്കുന്നതിനെ സംബന്ധിച്ചുള്ള തര്*ക്കവും ഫാന്*സ് അസോസിയേഷനുകളുടെ തകര്*ച്ചയ്ക്ക് ഇടയാക്കി.
കിട്ടുന്ന പണം മുഴുവന്* ചി ലരുടെ പോക്കറ്റിലേയ്ക്ക് മാത്രം ഒഴുകുന്നുവെന്നും ഇത് എല്ലാവര്*ക്കുമായി വീതം വയ്ക്കണമെന്നും അസോസിയേഷനുകളില്* നിന്ന് ആവശ്യമുയര്*ന്നു.
എന്നാല്* ഈ ആവശ്യം നേതാക്കന്*മാര്* പരിഗണിച്ചില്ല. ഇതും ഫാന്*സ് അസോസിയേഷനുള്ളില്* ഭിന്നിപ്പുണ്ടാകാന്* ഇടയാക്കി.
ചില താരങ്ങള്* ഫാന്*സിനെ അവഗണിച്ചതും അസോസിയേഷനില്* നിന്ന് അംഗങ്ങള്* കൊഴിഞ്ഞു പോവുന്നതിനിടയാക്കി.