Sponsored Links ::::::::::::::::::::Remove adverts | |
ബെന്നിയും സംവിധായകനാകുന്നു
കോമഡി സംവിധായകരുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തായിരുന്നു ബെന്നി പി.നായരമ്പലം. കല്യാണരാമന്*, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട് എന്നിവയെല്ലാം ഈ തൊപ്പിയിലെ ചില പൊന്*തൂവലുകള്* മാത്രം. സംവിധായകന്* ഷാഫിയുടെ മിക്ക ഹിറ്റ് ചിത്രങ്ങള്*ക്കും തിരക്കഥയൊരുക്കിയത് ബെന്നിയായിരുന്നു. ചാന്ത്*പൊട്ട്, സ്പാനിഷ് മസാല എന്നീ ലാല്*ജോസ് ചിത്രങ്ങള്*ക്കും തിരക്കഥയൊരുക്കിയ ബെന്നിയുട പേര് ഇനി മലയാളികള്* ചേര്*ത്തു വായിക്കുക സത്യന്* അന്തിക്കാടിന്റെ കൂടെയായിരിക്കും. സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന ബെന്നി പി. നായരമ്പലം പുതിയ ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നു.
മലയാളിക്കു പ്രതീക്ഷ നല്*കുന്ന പുതിയൊരു കൂട്ടുകെട്ടാണല്ലോ?
ബെന്നി: സ്*നേഹവീട് എന്ന ചിത്രം റിലീസ് ചെയ്ത ശേഷമാണ് സത്യേട്ടന്* എന്നോട് കഥയെഴുതാമോ എന്നു ചോദിച്ചത്. കുറച്ചുകാലമായി സത്യേട്ടന്* തന്നെയായിരുന്നു സ്വന്തം സിനിമയ്ക്കുള്ള കഥയും തിരക്കഥയും രചിച്ചിരുന്നത്. ഒരു മാറ്റം വേണമെന്നു തോന്നിയപ്പോള്* എന്നോടു സംസാരിച്ചു. അങ്ങനെയാണ് കടലിന്റെ പശ്ചാത്തലത്തിലുള്ള സ്*നേഹബന്ധത്തിന്റെ കഥ ഞാന്* പറയുന്നത്. അത് ഇഷ്ടമായി. പിന്നീട് ചര്*ച്ചയ്ക്കുശേഷം ഞാന്* പൂതിയ രചന തുടങ്ങി. അടുത്തമാസം ചിത്രീകരണം തുടങ്ങും. സിനിമയ്ക്കു പേരിട്ടിട്ടില്ല. സാധാരണ സത്യേട്ടന്റെ ചിത്രങ്ങള്*ക്കെല്ലാം ചിത്രീകരണം തുടങ്ങിയശേഷമേ പേരിടാറുള്ളൂ. ചിത്രീകരണത്തിനിടെയായിരിക്കും അദ്ദേഹം പേരു സ്വീകരിക്കുക. ഇതിന്റെ പേരും അങ്ങനെതന്നെയായിരിക്കും സംഭവിക്കുക.
വലിയ താരങ്ങളൊന്നുമില്ലാത്ത ചിത്രമാണല്ലോ?
ബെന്നി: പ്രായമായ ഒരാളും യുവതിയും തമ്മിലുള്ള അടുപ്പത്തിന്റെ കഥയാണിത്. നെടുമുടിവേണുവാണ് പ്രായമായ ആളുടെ വേഷം ചെയ്യുന്നത്. യുവതിയുടെ റോളില്* നമിത പോള്* എന്ന പുതുമുഖവും. യുവനടന്* നിവിന്*പോളിയും നല്ലൊരു വേഷത്തിലുണ്ട്. സത്യേട്ടന്റെ ചിത്രത്തില്* സ്ഥിരം അഭിനയിക്കാറുള്ള മലയാളത്തിലെ പ്രിയതാരങ്ങളും ചിത്രത്തിലുണ്ടാകും.
കടല്* പശ്ചാത്തലത്തില്* രണ്ടാമത്തെ ചിത്രമാണല്ലോ?
ബെന്നി: ദിലീപ് നായകനായ ചാന്തുപൊട്ട് ആയിരുന്നു കടലിന്റെ പശ്ചാത്തലത്തില്* ആദ്യം തിരക്കഥയെഴുതിയ ചിത്രം. അതും പുതിയ ചിത്രവും ഒരു സാമ്യവുമുണ്ടാകില്ല. പെണ്*ജീവിതം നയിക്കേണ്ടി വന്ന രാധാകൃഷ്ണന്റെ ദയനീയ ജീവിതം കടല്*പശ്ചാത്തലത്തില്* എഴുതുകയായിരുന്നു. അതില്* കടല്* നിര്*ണായക ഘടകമായിരുന്നില്ല. എന്നാല്* പുതിയ ചിത്രത്തില്* കടല്* വളരെ നിര്*ണായകമാണ്. ഇളയരാജയാണ് ചിത്രത്തില്* സംഗീതമൊരുക്കുന്നത്.
മിക്ക തിരക്കഥാകൃത്തുക്കളും സംവിധായകരായി. അങ്ങനെയുള്ള ആഗ്രഹമൊന്നുമില്ലേ?
ബെന്നി: തീര്*ച്ചയായും. സംവിധായകനാകുക എന്നത് എന്റെയൊരു തീരുമാനമാണ്. അധികം വൈകാതെ അതുണ്ടാകും. അതിനു മുന്*പ് കരാര്* ആയ ചിത്രങ്ങള്* തീര്*ക്കണം. വൈശാഖിനു വേണ്ടിയാണ് പുതിയ തിരക്കഥയെഴുതുന്നത്. ദിലീപാണ് നായകന്*. അതിനുശേഷം മമ്മൂട്ടിയുടെ ചിത്രമായിരിക്കും. പുതുമുഖമാണ് സംവിധായകന്*. ഇതുരണ്ടും കഴിഞ്ഞ ശേഷമേ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ.
എല്ലാം കോമഡി ചിത്രങ്ങളാണല്ലോ. പുതിയ ചിത്രവും കോമഡി തന്നെയാണോ?
ബെന്നി: സത്യേട്ടന്റെ ചിത്രങ്ങളില്* കോമഡി നിര്*ബന്ധമാണ്. കുടുംബപ്രേക്ഷകര്* ഏറ്റവും അറിഞ്ഞാസ്വദിക്കുന്നത് സത്യേട്ടനൊക്കെ ചെയ്യുന്ന ചിത്രങ്ങളുടെ കോമഡിയാണ്. ഞാനെഴുതുന്ന ചിത്രങ്ങളും കോമഡി ട്രാക്കില്* തന്നെയുള്ളതാണ്. സീരിയസ് വിഷയമാണെങ്കിലും കോമഡി പശ്ചാത്തലമുണ്ടാകും. ചാന്തുപൊട്ട് തന്നെ ഏറ്റവും വലിയ ഉദാഹരണം. ദിലീപിന്റെ കുറേചേഷ്ടകള്* തമാശയായിട്ടാണ് പ്രേക്ഷകര്*ക്കു തോന്നിയത്. ആ തമാശയിലൂടെയാണ് പെണ്*ജീവിതമുള്ള ആണിനെക്കുറിച്ചു പറയുന്നത്. ഒടുവില്* ചെയ്ത സ്പാനിഷ് മസാലയും കോമഡി തന്നെയായിരുന്നു. സത്യേട്ടന്റെ കൂടെയുള്ള ചിത്രത്തിലും കോമഡി ധാരാളമുണ്ടാകും.
Aashiq Abu's response to Dileep's statements about new generation films !
Direct Aashiq Abu feels that difference in perceptions could be the reason for actor Dileep to disapprove the new generation films in Malayalam.
In fact, he says that he too does not agree to the naming of these films as new generation. There will be differences in each persons outlook and Aashiq hoped that Dileep will approve the new methods being used.
Earlier, Dileep had vehemently criticized thenew generation films stating that these movies would not bring any changes in Malayalam cinema and that they collect in 100 days what the super star films collect in4 days.
Dileep had also said that these films are popular only in metros and in the suburbs they hardly run for more than a week.
Aashiqs 22 Female Kottayam was a much discussed new generation film and he is working on his next film Da Thadiya and the shooting will commence in August. Da Thadiya will be released in November. AfterDa Thadiya, Aashiqs next movie will be Gangster with Mammootty in the lead role.
Ee dillepinde oru kaaryamellarum eeyalude pole comedy matram cheythitt hit aakanam ennu paranja engane?? Ee 4 divasam kond kodikal koyyunna cinemayude quality endanennu ee parayunna ariyilla.. New generation movies nalla critic review nedunnadu kandit asuye pattitt karyamilla.. ichiri quality movies cheyyanam..
[ame=http://www.youtube.com/watch?v=xvQjWOZ1oFY&feature=g-user-u]amma mov ff - YouTube[/ame]
പണമുണ്ടാക്കാന്* മാത്രമല്ല ഞാന്* സിനിമ നിര്*മിക്കുന്നത്*
![]()
മമ്മൂട്ടിയെ നായകനാക്കി, രഞ്*ജിത്തിന്റെ രചനയില്* ഷാജി കൈലാസ്* സംവിധാനം ചെയ്*ത സൂപ്പര്*ഹിറ്റ്* സിനിമയാണ്* 'വല്യേട്ടന്*'. മള്*ട്ടിസ്*റ്റാര്* ചിത്രം എന്നു പറയാവുന്ന വല്യേട്ടനുശേഷം അവാര്*ഡ്* ചിത്രങ്ങളുടെ സംവിധായകന്* എന്നു പേരെടുത്ത ഡോ: ബിജുവിനെക്കൊണ്ട്* ആന്തമാന്* ദ്വീപില്*വച്ച്* ഒരു പുതിയ സിനിമ നിര്*മിച്ചിരിക്കുന്നു- 'ആകാശത്തിന്റെ നിറം' എന്നാണ്* പേരിട്ടിരിക്കുന്നത്*.
'ആകാശത്തിന്റെ നിറ'ത്തിന്റെ പ്രിവ്യു കണ്ടവരെല്ലാം ഏറെ പുകഴ്*ത്തിയ ഈ സിനിമ ചൈനയിലെ ഷാംഗ്*ഹായില്* പ്രദര്*ശിപ്പിക്കുന്നു. 2012 ജൂണ്* 16 മുതല്* ഷാംഗ്*ഹായില്* നടക്കുന്ന ഇന്റര്*നാഷണല്* ഫിലിം ഫെസ്*റ്റിവലിലേക്ക്* മത്*സരവിഭാഗത്തില്* ഇന്ത്യയില്*നിന്നും, ഒരേ ഒരു ചിത്രമായി 'ആകാശത്തിന്റെ നിറം' തെരഞ്ഞെടുത്തിരിക്കുന്നു. 12 രാജ്യങ്ങളില്*നിന്നായി 16 സിനിമകളാണ്* മത്*സരവിഭാഗത്തില്* ഉള്*പ്പെടുത്തിയിരിക്കുന്നത്*.
അമ്പലക്കര ഫിലിംസിന്റെ ബാനറിലാണ്* അഡ്വ: കെ. അനില്*കുമാര്* 'ആകാശത്തിന്റെ നിറം' നിര്*മിച്ചിട്ടുള്ളത്*. വ്യവസായ പ്രമുഖനും സ്*റ്റാര്* ഹോട്ടല്* ഉടമയും ഗവര്*മെണ്ട്* കോണ്*ട്രാക്*ടറും സാമൂഹ്യപ്രവര്*ത്തകനും ഇടതുപക്ഷ പ്രസ്*ഥാനങ്ങളുടെ സഹയാത്രികനുമാണ്* അഡ്വ: അനില്*കുമാര്*. കൊല്ലം എസ്*.എന്*. കോളജില്* എസ്*.എഫ്*.ഐയുടെ യൂണിവേഴ്*സിറ്റി യൂണിയന്* കൗണ്*സിലര്*, എസ്*.എഫ്*.ഐ. കൊല്ലം ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്* എന്നീ നിലകളില്* പ്രവര്*ത്തിച്ചു.
'ആകാശത്തിന്റെ നിറം' ഷാംഗ്*ഹായ്* മത്*സരത്തിലേക്ക്* തെരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്*ചാത്തലത്തില്* നടന്ന അഭിമുഖത്തില്*നിന്ന്*.
? എന്നാണ്* ചൈനയിലേക്ക്* പോകുന്നത്*? ആരൊക്കെ കൂടെ ഉണ്ടാകും.
ജൂണ്* 15-ാം തീയതി ഞാനും സംവിധായകന്* ഡോ: ബിജു, നായകനടന്* ഇന്ദ്രജിത്ത്* അടങ്ങിയ സംഘമാണ്* 'ആകാശത്തിന്റെ നിറ'ത്തെ പ്രതിനിധീകരിച്ച്* പോകുന്നത്*. ജൂണ്* 16 മുതല്* 24 വരെയാണ്* മത്*സരം. ഞങ്ങളുടെ സിനിമ അവിടെ പ്രദര്*ശിപ്പിക്കാന്* കഴിയുന്നതുതന്നെ വലിയ കാര്യമായിട്ടാണ്* കരുതുന്നത്*.
? 'വല്യേട്ടന്*' സാമ്പത്തികലാഭം കിട്ടിയ മമ്മൂട്ടി സിനിമയായിരുന്നു. അത്തരം സിനിമകള്* നിര്*മിക്കാന്* സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ടാണ്* 'ആകാശത്തിന്റെ നിറം' എടുത്തത്*.
സിനിമ എന്ന നിലയില്* നല്ല സിനിമയാണ്* 'ആകാശത്തിന്റെ നിറം'. ഞങ്ങള്* വളരെ പ്ലാന്* ചെയ്*ത്* എടുത്ത സിനിമ. ഞാന്* സിനിമ എടുക്കുന്നത്* പണമുണ്ടാക്കാന്* മാത്രമല്ല, നല്ല സിനിമകളാണ്* ലക്ഷ്യം. കച്ചവടവും കലയും ഒരുമിച്ചു കൊണ്ടുപോകുന്ന രീതി. ഈ സിനിമയില്* കലയും കച്ചവടവും ഊടും പാവുംപോലെ സമന്വയിപ്പിച്ചിട്ടുണ്ട്*. ഇത്തരം സിനിമകള്* നിര്*മാതാവിന്* സാമ്പത്തികനഷ്*ടം വരുത്തുകയില്ല എന്നാണ്* വിശ്വാസം.
? എന്തുകൊണ്ടാണ്* ആന്തമാനില്* ചിത്രീകരിച്ചത്*.
ആന്തമാനിലെ നീല്* ഐലന്റില്* നടക്കുന്ന ഒരു കഥയാണ്*. ഒരൊറ്റ ഷെഡ്യൂളില്* 25 ദിവസംകൊണ്ട്* ചിത്രീകരണം പൂര്*ത്തിയാക്കാനാണ്* തീരുമാനിച്ചിരുന്നത്*. എന്നാല്* 21 ദിവസംകൊണ്ട്* ചിത്രീകരണം പൂര്*ത്തിയാക്കി. ഇന്ദ്രജിത്ത്*, പൃഥ്വിരാജ്*, നെടുമുടി വേണു തുടങ്ങിയ പ്രധാന ആര്*ട്ടിസ്*റ്റുകളാണ്* അഭിനയിച്ചിരിക്കുന്നത്*. നായികയായി അഭിനയിച്ചത്* അമലാപോളാണ്*. തമിഴ്*, തെലുങ്ക്* നായികയായ അമലാപോള്* മലയാളത്തില്* നായികയായി അഭിനയിച്ച ആദ്യ സിനിമയാണ്* 'ആകാശത്തിന്റെ നിറം'.
? സനിമ പൂര്*ത്തിയായപ്പോള്*.
സന്തോഷം. പിന്നെ എന്റെ സിനിമയെക്കുറിച്ച്* ഞാന്* പുകഴ്*ത്തി പറയുന്നത്* ശരിയല്ല. കണ്ടവരെല്ലാം നല്ല അഭിപ്രായമാണ്* പറഞ്ഞത്*. ഒരു നിര്*മാതാവെന്ന നിലയിലും നല്ല സിനിമയുടെ ആസ്വാദകനെന്ന നിലയിലും ഞാന്* സന്തോഷവാനാണ്*.
? രാഷ്*ട്രീയത്തില്*നിന്നും സിനിമയില്* വരാന്* കാരണം.
ഞാന്* രാഷ്*ട്രീയക്കാരനല്ല. കോളജില്*വച്ച്* സജീവരാഷ്*ട്രീയം ഉണ്ടായിരുന്നു. അതിനുശേഷം വ്യവസായ രംഗത്താണ്* ശ്രദ്ധിച്ചിരുന്നത്*. സിനിമയില്* താല്*പര്യം മുമ്പും ഉണ്ടായിരുന്നു. നല്ല സിനിമകള്* കാണുവാനും ചര്*ച്ച ചെയ്യാനും കഴിഞ്ഞിരുന്നു. നിര്*മാണത്തിലേക്ക്* വന്നത്* യാദൃച്*ഛികമാണ്*. അതിനു കാരണം എന്റെ അനുജന്* ബൈജു അമ്പലക്കരയാണ്*. ഞങ്ങള്* ആദ്യം നിര്*മിച്ച സിനിമ ഷാജി കൈലാസ്* സംവിധാനം ചെയ്*ത 'കിലുക്കാം പെട്ടി'യാണ്*.
? എന്തുകൊണ്ടാണ്* ആദ്യ സിനിമ ഷാജി കൈലാസിനെക്കൊണ്ട്* സംവിധാനം ചെയ്യിച്ചത്*.
എന്റെ അനുജന്* ബൈജു കോളജില്* പഠിക്കുന്ന സമയം. അന്ന്* ഷാജി കൈലാസ്* ഡോ. പശുപതി എന്നൊരു സിനിമ ചെയ്*തിരുന്നു. ഷാജിയുടെ അടുത്ത ഒരു ബന്*ധു ബൈജുവിന്റെ കൂട്ടുകാരനായിരുന്നു. കോളജില്* പഠിക്കുന്ന സമയത്തുതന്നെ ഇരുവര്*ക്കും സിനിമയില്* താല്*പര്യമുണ്ടായിരുന്നു. ആ താല്*പര്യമാണ്* ചെലവ്* ചുരുക്കി ഒരു സിനിമ ചെയ്യാന്* തീരുമാനിച്ചത്*.
? ആദ്യത്തെ സിനിമ നഷ്*ടത്തില്* അല്ലേ.
അല്ല. പലരും അങ്ങനെയാണ്* വിചാരിച്ചത്*. എന്നാല്*, നഷ്*ടമുള്ള സിനിമയായിരുന്നില്ല അത്*. ലാഭം കിട്ടിയതുകൊണ്ടാണ്* ഷാജി കൈലാസിനെക്കൊണ്ട്* ഞങ്ങള്* രണ്ടാമത്തെ സിനിമയും സംവിധാനം ചെയ്യിച്ചത്*.
? മമ്മൂട്ടിയുടെ മാര്*ക്കറ്റും 'വല്യേട്ടന്*' സിനിമയ്*ക്ക്* ഏറെ ഗുണം ചെയ്*തു.
ഞങ്ങളുടെ സിനിമയില്* അഭിനയിക്കുമ്പോള്* മമ്മൂട്ടിയുടെ മാര്*ക്കറ്റ്* കുറഞ്ഞ സമയമായിരുന്നു. വല്യേട്ടന്റെ വന്*വിജയമാണ്* മമ്മൂട്ടിക്ക്* വീണ്ടും മാര്*ക്കറ്റ്* ഉണ്ടാക്കിയത്*.
? ഷാജി കൈലാസ്*- രഞ്*ജിത്ത്* ടീമിനെവച്ച്* ഒരു മെഗാപ്രോജക്*ട്* പ്ലാന്* ചെയ്*തിരുന്നില്ലേ? നടക്കാതെ പോയത്*.
മലയാള സിനിമ എന്നും ഓര്*മിക്കത്തക്ക രീതിയില്* ഒരു പ്രോജക്*ടായിരുന്നു വല്യേട്ടനുശേഷം ഞങ്ങള്* പ്ലാന്* ചെയ്*തത്*. അതിന്റെ പ്രവര്*ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ്* ഷാജി കൈലാസും രഞ്*ജിത്തും തമ്മില്* സൗന്ദര്യപ്പിണക്കം ഉണ്ടായത്*. അതുകൊണ്ട്* ആ പ്രോജക്*ട്* നടന്നില്ല.
? അതിനുശേഷം സിനിമ വേണ്ടെന്നുവെച്ചു, അല്ലേ.
അല്ല. മറ്റൊരു മെഗാപ്രോജക്*ട്* നിര്*മാണത്തിന്* തയാറായി. വേലുത്തമ്പി ദളവയെക്കുറിച്ച്* സത്യസന്*ധമായ ഒരു സിനിമയായിരുന്നു മനസില്*. ആ പ്രോജക്*ടുമായി മുന്നോട്ടു പോയപ്പോഴാണ്* 'പഴശ്ശിരാജ'യുമായി ഹരിഹരന്* വന്നത്*. അതുകൊണ്ട്* ഞങ്ങളുടെ പ്രോജക്*ട്* ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട്* നാലു വര്*ഷം സിനിമയെക്കുറിച്ച്* ചിന്തിച്ചില്ല.
? 'ആകാശത്തിന്റെ നിറ'ത്തിലെത്തിയത്*.
കഴിഞ്ഞ വര്*ഷമാണ്* ഡോ. ബിജുവിനെ കൊല്ലം പ്രസ്*ക്ലബ്ബില്*വെച്ച്* പരിചയപ്പെട്ടത്*. മൂന്ന്* സിനിമകള്* സംവിധാനം ചെയ്യുകയും അതെല്ലാം നല്ല സിനിമകളുടെ പട്ടികയില്* സ്*ഥാനം പിടിക്കുകയും ചെയ്*തതാണ്*. ഒരു സംവിധായകനും എഴുത്തുകാരനും എന്ന നിലയില്* ഡോ. ബിജു പുലര്*ത്തിയ സാമൂഹിക വീക്ഷണം എന്നെ പുതിയൊരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിന്* പ്രേരിപ്പിച്ചു. അങ്ങനെ ഡോ. ബിജു ഒരു കഥ പറഞ്ഞു. ആ കഥ എനിക്കിഷ്*ടപ്പെട്ടു. വളരെ പെട്ടെന്ന്* അതിന്റെ വര്*ക്കുകള്* മുന്നോട്ടുനീക്കി.
? ആകാശത്തിന്* നിറമുണ്ടോ? പിന്നെന്തിനാണ്* ഇങ്ങനെ ഒരു പേരിട്ടത്*.
ആകാശത്തിന്* പ്രത്യേകമായി ഒരു നിറമില്ല. അതുപോലെയാണ്* സ്*നേഹം. സ്*നേഹത്തിനും പ്രത്യേകിച്ച്* നിറമില്ല. എന്നു പറഞ്ഞാല്* ഏതു ജാതിയില്*പ്പെട്ടവര്*ക്കും സ്*നേഹത്തിന്* പ്രത്യേക നിറം പറയാന്* കഴിയില്ല. സ്*നേഹത്തിന്* ജാതിയും മതവും ഇല്ല എന്നു ചുരുക്കം. അതുതന്നെയാണ്* 'ആകാശത്തിന്റെ നിറ'ത്തിലെ സന്ദേശവും.
'ആകാശത്തിന്റെ നിറം' നിര്*മിച്ചത്* അവാര്*ഡുകള്*ക്കു വേണ്ടിയാണോ.
നല്ല സിനിമകള്* എടുക്കുന്നതിന്റെ ഭാഗമായിട്ടാണ്* 'ആകാശത്തിന്റെ നിറം' നിര്*മിച്ചത്*. അതിലൂടെ മുടക്കുമുതലും ബഹുമതികളും ആരാണ്* ആഗ്രഹിക്കാത്തത്*. അവാര്*ഡുകള്* കിട്ടിയാലും ഇല്ലെങ്കിലും നല്ല സിനിമ, എല്ലാവര്*ക്കും ഇഷ്*ടപ്പെടുന്ന ഒരു സിനിമയാണ്* 'ആകാശത്തിന്റെ നിറം'.
? പണംമുടക്കുന്ന നിര്*മാതാവിന്* ബഹുമാനം കുറഞ്ഞുവരുന്ന രംഗമാണിപ്പോള്* സിനിമാ നിര്*മാണം. അവിടേയ്*ക്ക്* താങ്കളെപ്പോലുള്ളവര്*.
ആദ്യ കാലത്ത്* നിര്*മാതാവിന്* കൊടുത്തിരുന്ന ബഹുമാനം ഇന്ന്* കുറവാണെന്നറിയാം. അങ്ങനെ സംഭവിക്കാന്* കാരണം വിദേശമലയാളികള്* കുറെ കോടികളുമായി വന്ന്* സിനിമ ചെയ്യുന്നതുകൊണ്ടാണ്*. അത്തരക്കാര്* ആദ്യ സിനിമയോടെ എല്ലാം അവസാനിപ്പിക്കുന്നു. പണം മുടുക്കുന്നവന്* സിനിമയോടൊപ്പം ഉണ്ടായിരിക്കണം. അയാള്* സിനിമ എന്തെന്നും അറിഞ്ഞിരിക്കണം. അപ്പോള്* മറ്റുള്ളവര്*ക്ക്* നിര്*മാതാവിനെ ചതിക്കാന്* കഴിയില്ല. ഇന്നും ശക്*തരായ നിര്*മാതാക്കള്* സിനിമയിലുണ്ടല്ലോ.
? അടുത്ത സിനിമ.
ഇപ്പോള്* 'ആകാശത്തിന്റെ നിറ'ത്തിന്റെ പുറകെയാണ്*. അതു കഴിഞ്ഞ്* ആലോചിക്കാം. നല്ല നല്ല പ്രോജക്*ടുകള്* മാത്രമേ ഞങ്ങളില്*നിന്നുണ്ടാകൂ.
അഡ്വ: കെ. അനില്*കുമാര്* പറഞ്ഞുനിര്*ത്തി.
![]()
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK