Page 416 of 1562 FirstFirst ... 3163664064144154164174184264665169161416 ... LastLast
Results 4,151 to 4,160 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #4151
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4152
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default

    june 29 nu appol 4 padamo?????
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #4153
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    ഏഴാമത്തെ വരവിനുശേഷം രണ്ടാമൂഴം



    ഹരിഹരനും എം.ടിയും വീണ്ടും ഒരു സിനിമ ചെയ്യുന്നു.

    'ഏഴാമത്തെ വരവ്*'- കാടിന്റെ പശ്*ചാത്തലത്തില്* ഒരു പ്രണയകഥ. ഇന്ദ്രജിത്ത്*, നരെന്*, പത്*മപ്രിയ എന്നിവര്*ക്കൊപ്പം കുറെ പുതുമുഖങ്ങളും പുതിയ സിനിമയിലുണ്ട്*. ജൂണ്* മാസത്തില്* 'ഏഴാമത്തെ വരവ്*' ചിത്രീകരണം തുടങ്ങാനാണ്* സാധ്യത. പുതിയ സിനിമയുടെ പശ്*ചാത്തലത്തില്* സംവിധായകന്* ഹരിഹരനുമായി ഒരു മുഖാമുഖം.

    ? മലയാള സിനിമയെ നിലനിര്*ത്തിയതാരാണ്*, ഇപ്പോള്* നിലനിര്*ത്തുന്നതാരാണ്*.

    മലയാള സിനിമയെ നിലനിര്*ത്തിയതും നിലനിര്*ത്തിക്കൊണ്ടിരിക്കുന്നതും ഒരു വ്യക്*തിയല്ല. സിനിമയ്*ക്ക്* ഒരു മെത്തേഡ്* ഉണ്ട്*. ആ മെത്തേഡില്*നിന്നും വ്യതിചലിച്ചു പോകുമ്പോള്* നിലനില്*പിനെ ബാധിക്കും. സിനിമയില്* മാറ്റം ആവശ്യമാണെങ്കിലും ജീവിതഗന്*ധിയായ സിനിമകള്* കാണാനാണ്* പ്രേക്ഷകര്*ക്കിഷ്*ടം. ആവര്*ത്തന വിരസതയില്ലാത്ത വിഷയങ്ങള്* തെരഞ്ഞെടുത്ത്* നല്*കിയാല്* ആ സിനിമ വിജയിക്കും എന്ന കാര്യത്തില്* രണ്ടഭിപ്രായം ഉണ്ടാകില്ല. അതല്ല, എന്തും കുത്തിനിറച്ച്* ജീവിതത്തില്*നിന്നും അകന്നുപോകുന്ന രീതിയില്* എന്തെങ്കിലും കൊടുത്താല്* അത്തരം സിനിമകള്* വിജയിക്കുകയില്ല. പുതിയത്* എന്നു പറഞ്ഞ്* വരുന്ന ചില സിനിമകള്* ആവര്*ത്തനമാണ്*. മറ്റു ഭാഷകളില്* വരുന്ന സിനിമയുടെ ആവര്*ത്തനം.

    ? ഇവിടെ ഭൂരിഭാഗം നിര്*മാതാക്കള്*ക്കും നഷ്*ടമാണ്*. അവരുടെ മുടക്കുമുതല്* എങ്കിലും ലഭിക്കാന്* എന്തു ചെയ്യണം.

    അതെല്ലാം പ്രൊഡ്യൂസര്*മാര്* ആലോചിച്ച്* തീരുമാനിക്കേണ്ടതാണ്*. ഈ രാജ്യത്ത്* സിനിമ മാത്രമല്ല വ്യവസായമായിട്ടുള്ളത്*. സ്വര്*ണം, വസ്*ത്രം, ഹോട്ടല്* എന്നുവേണ്ട പല രീതിയിലുമുള്ള വ്യവസായം ഉണ്ട്*. ഈ വ്യവസായങ്ങള്* നിയന്ത്രിക്കുന്നത്* പണംമുടക്കിയവരാണ്*. സിനിമയ്*ക്ക്* പണം മുടക്കിയവരും വ്യവസായികളാണ്*. സിനിമ എന്ന വ്യവസായം എങ്ങനെ നിലനിര്*ത്തിക്കൊണ്ടുപോകും എന്നു ചിന്തിക്കേണ്ടതാണ്*. അതിനു വേണ്ടത്* കണക്കുകൂട്ടലുകള്*, പ്ലാനിംഗ്* എന്നിവയാണ്*. അത്* കൃത്യമായി ചെയ്*താല്* സിനിമ നല്ല വ്യവസായമായി നിലനിര്*ത്താന്* കഴിയും.

    പ്രൊഡ്യൂസര്*മാര്*ക്ക്* നിലയും വിലയുമുണ്ട്*

    ? പ്രൊഡ്യൂസര്*മാര്*ക്ക്* വിലയില്ലാ എന്നാണ്* റിപ്പോര്*ട്ടുകള്*.

    ആരാ പറഞ്ഞത്* പ്രൊഡ്യൂസര്*മാര്*ക്ക്* വിലയില്ലെന്ന്*. പ്രൊഡ്യൂസര്*മാര്* നില്*ക്കേണ്ട സ്*ഥാനത്തുനിന്ന്* സിനിമ നിര്*മിക്കണം. പണം ചെലവഴിച്ചശേഷം എനിക്കു വിലയില്ല, എന്നെ അംഗീകരിക്കുന്നില്ല, ഇത്ര ലക്ഷം കഴിഞ്ഞു, എന്നെ പറ്റിക്കുകയാണ്* എന്നു പറയുന്നത്* ഒരു നല്ല പ്രൊഡ്യൂസറുടെ ലക്ഷണമല്ല. ഇവിടെ ശക്*തരായ കുറെപ്പേര്* സിനിമ നിര്*മിച്ചിട്ടുണ്ട്*. ടി.ഇ. വാസുദേവന്*, മെറിലാന്റ്*, ഉദയ, നവോദയ, സെന്*ട്രല്*, സെഞ്ച്വറി, കെ.ടി.സി, എം.ഒ. ജോസഫ്*. ഇവരൊക്കെ സിനിമ നിര്*മിച്ചുകൊണ്ടിരുന്നപ്പോള്* ഒരു വേവലാതിയും ഉണ്ടായിരുന്നില്ല. എനിക്ക്* ലക്ഷങ്ങള്* നഷ്*ടപ്പെട്ടു, എന്നെ പറ്റിച്ചു എന്നൊന്നും പറഞ്ഞുകേട്ടിട്ടില്ല.

    ? പ്രൊഡ്യൂസര്*മാര്*ക്ക്* നഷ്*ടം വരുത്തുന്നതിന്* ഉത്തരവാദി ഡയറക്*ടറല്ലേ.

    എന്തര്*ത്*ഥത്തിലാണ്* താങ്കള്* അങ്ങനെ പറയുന്നത്*? ഡയറക്*ടര്* എങ്ങനെ ഉത്തരവാദിയാകും? ഡയറക്*ടര്*മാരും ആര്*ട്ടിസ്*റ്റുകളും നിര്*മാതാക്കളും പല വിധത്തില്* ഉണ്ടാകും. ഇതിനൊരു ഫോര്*മുലയൊന്നുമില്ല. ഒരു ഡയറക്*ടര്* പ്രൊഡ്യൂസറുടെ കൈയില്*നിന്നും സിനിമ കോണ്*ട്രാക്*ട്* എടുക്കുന്നതാണെങ്കില്* താങ്കള്* പറയുന്നത്* ഓക്കെയാണ്*. ഇതങ്ങനെയല്ലല്ലോ. ഡയറക്*ടര്* തന്നെ ഏല്*പിച്ച പണിയാണ്* ഭംഗിയോടെ ചെയ്*തുതീര്*ക്കേണ്ടത്*. സിനിമയുടെ നിയന്ത്രണം പ്രൊഡ്യൂസറുടെ കൈയില്* ഇല്ലെങ്കില്* പലതും സംഭവിക്കും. സിനിമ ഒരു ഹോട്ടല്* ബിസിനസുപോലെയോ തുണിക്കച്ചവടംപോലെയോ സ്വര്*ണക്കടപോലെയോ നടത്താവുന്ന ഒന്നല്ല. ഒരു കലാരൂപംകൂടിയാണ്* സിനിമ. അല്ലെങ്കില്* കലയും വ്യവസായവും കൂടിച്ചേര്*ന്നതാണ്* സിനിമ. പിന്നെ മറ്റൊരു മുഖമുണ്ട്*... ഇതൊരു ഗ്യാംബ്ലിംഗ്* ആണ്*, കുതിരപ്പന്തയത്തിന്റെ മുഖമുണ്ട്*. ഇതൊക്കെ മനസിലാക്കിക്കൊണ്ടേ ഒരാള്* സിനിമയെടുക്കാന്* വരാന്* പാടുള്ളൂ.

    ? പരിചയ സമ്പന്നനായ ഒരു സംവിധായകന്* ഇതേക്കുറിച്ച്* നിര്*മാതാവിനോട്* പറഞ്ഞുകൊടുത്തുകൂടെ.


    എന്തു പറഞ്ഞുകൊടുക്കണം? അതെല്ലാം സ്വയം അറിയണം. പഴയ, നല്ല പരിചയ സമ്പന്നരായ നിര്*മാതാക്കള്* ഉണ്ട്*. അവരെ ചെന്നു കാണണം. എങ്ങനെയാണ്* സിനിമ ചെയ്യേണ്ടതെന്ന്* ചോദിച്ചു മനസിലാക്കണം. അനാവശ്യ ചെലവുകള്*, ഷൂട്ടിംഗ്* ഡേറ്റ്*സ്*, ലൊക്കേഷനുകള്* എല്ലാം മനസിലാക്കിവേണം നിര്*മാണരംഗത്തേക്കിറങ്ങാന്*. നിര്*മാതാവാകാന്* ഇനി വേണ്ടത്* നല്ല കഥയാണ്*. അതെഴുതാന്* പറ്റിയ എഴുത്തുകാരനും. എന്നാല്*, ഇതൊന്നും ശ്രദ്ധിക്കാതെ വിദേശമലയാളി ബ്ലാങ്ക്* ചെക്കുമായിവന്ന്* ഒപ്പിട്ടുകൊടുക്കുന്നു. ഇങ്ങനെയാണോ സിനിമ നിര്*മിക്കേണ്ടത്*? ഏത്* ബിസിനസുകാരനും തന്റെ ഉല്*പന്നങ്ങള്* വില്*ക്കുന്നതിന്* പുതിയ തന്ത്രങ്ങളാണ്* മെനഞ്ഞെടുക്കാറ്*.

    ചതിക്കപ്പെടുന്ന നിര്*മാതാക്കള്*

    ? എത്ര ശ്രദ്ധിച്ചാലും പുതിയ നിര്*മാതാക്കള്* ചതിക്കപ്പെടുകയാണ്*. മുമ്പ്* ആയിരങ്ങള്* ആയിരുന്നെങ്കില്* ഇന്ന്* ലക്ഷങ്ങളാണ്* നഷ്*ടപ്പെടുന്നത്*.

    ആരു പറഞ്ഞുവോ നഷ്*ടപ്പെടുത്താന്*. പ്രൊഡ്യൂസര്* ബഡ്*ജറ്റ്* തയാറാക്കിയാണ്* സിനിമയില്* ഇറങ്ങിയതെങ്കില്* അയാളെ പറ്റിക്കാന്* കഴിയില്ല. ഒരു ബഡ്*ജറ്റ്* എത്രയാണെന്ന്* തീരുമാനിക്കുന്നത്* ആ സിനിമയുടെ കഥയാണ്*. കഥയ്*ക്കനുസരിച്ചായിരിക്കും ബഡ്*ജറ്റ്* തീരുമാനിക്കുന്നത്*. 5 കോടി തീരുമാനിച്ച ഒരു നിര്*മാതാവിന്* 8 കോടി ചെലവ്* വന്നാല്* അയാള്*ക്ക്* സിനിമ എന്തെന്നറിഞ്ഞുകൂടെന്നര്*ത്*ഥം.

    ? താങ്കള്* ഒരു സിനിമ ചെയ്യുന്ന രീതി എങ്ങനെയാണ്*.

    ഞാന്* എനിക്കിഷ്*ടപ്പെട്ട ഒരു കഥ കണ്ടെത്തും. ആ കഥ നിര്*മാതാവിനോട്* പറയും. അയാള്*ക്കിഷ്*ടമാണെങ്കില്*മാത്രം ആ കഥയുമായി മുന്നോട്ട്* നീങ്ങും. 'പഴശ്ശിരാജ'വരെ ഞാന്* അങ്ങനെ ചെയ്*ത സിനിമയാണ്*.

    ? ഒരു കഥ കേട്ടമാത്രയില്*തന്നെ ഒരു നിര്*മാതാവിന്* ബഡ്*ജറ്റ്* തീരുമാനിക്കാന്* കഴിയുമോ.

    ഇല്ല. കഥ ഇഷ്*ടമായെങ്കില്*, ഈ കഥയുമായി മുന്നോട്ടു പോകാന്* തയാറാണെങ്കില്* തിരക്കഥ പൂര്*ത്തിയാക്കുന്നു. മുഴുവന്* തിരക്കഥയും ഒരു ഫയലില്*വച്ച്* നിര്*മാതാവിന്* കൊടുക്കുന്നു. വായിച്ചുനോക്കാന്* പറയുന്നു. ഈ തിരക്കഥയില്* ആത്*മവിശ്വാസമുണ്ടെങ്കില്*മാത്രം പ്രോജക്*ടുമായി മുന്നോട്ടുപോകാമെന്ന്* പറയുന്നു. അവിടെവച്ച്* ആ സിനിമയുടെ ബഡ്*ജറ്റ്* തീരുമാനിക്കുന്നു. ഞാനെടുത്ത മിക്ക സിനിമകളുടെയും പൂര്*ണമായ തിരക്കഥ നിര്*മാതാവിനെ ഏല്*പിക്കാറുണ്ട്*. ഞാന്* പറഞ്ഞല്ലോ, പഴശ്ശിരാജവരെ ഞാനതാണ്* ചെയ്*തത്*.

    ? താങ്കളുടെ രീതി പഴഞ്ചനാണെന്ന്* ആരെങ്കിലും പറഞ്ഞാല്*.

    പഴഞ്ചനായാലെന്താ? എന്റെ മെത്തോഡ്* ശരിയാണെന്ന്* മനസിലാക്കുംവരെ ചെയ്*തുകൂടെ? 'ഒരു വടക്കന്* വീരഗാഥ' കഴിഞ്ഞ്* 20 വര്*ഷം കഴിഞ്ഞിട്ടാണ്* ഞാന്* പ്രശസ്*തരായ നായകരെവച്ച്* സിനിമ ചെയ്*തത്*. പഴശിരാജ. അതുവരെ പുതിയവരും അപ്രശസ്*തരുമായ നടീനടന്മാരെവച്ചാണ്* ഞാന്* സിനിമ ചെയ്*തതും വിജയിപ്പിച്ചതും. അങ്ങനെ ചെയ്*തതുകൊണ്ട്* എന്റെ പേരു കളഞ്ഞുപോയില്ലല്ലോ?

    ? താങ്കള്* പറഞ്ഞ രീതിയില്* സൂക്ഷിച്ച്* സിനിമ ചെയ്*തിട്ടും ആ സിനിമ സാമ്പത്തികമായി പരാജയപ്പെടില്ല എന്നു പറയാന്* കഴിയുമോ
    .

    ഇല്ല. അതൊന്നും പറയാന്* പറ്റില്ല. സിനിമ ഒരു ചൂതാട്ടമാണെന്ന്* ഞാന്* മുമ്പ്* പറഞ്ഞതല്ലേ? മാക്*സിമം നല്ല രീതിയില്*, ആത്*മാര്*ത്*ഥതയോടെ സിനിമയെ സമീപിക്കുക. ചില കാര്യങ്ങള്* നമുക്ക്* നൂറ്* ശതമാനവും പ്രവചിക്കാന്* കഴിയില്ല.

    ? സിനിമ പരാജയപ്പെട്ടാല്* അതിന്റെ പൂര്*ണ ഉത്തരവാദിത്വം നിര്*മാതാവിനാണ്*.

    അതെ. ഒരു സംവിധായകന്റെ മുന്നില്* ലാഭനഷ്*ടങ്ങളില്ല. നിര്*മാതാവിന്* കൊടുത്ത വാക്ക്*, നിശ്*ചിത ബഡ്*ജറ്റില്* ഒരു നല്ല കഥ മനോഹരമായി സംവിധാനം ചെയ്*തുകൊടുക്കുക മാത്രമാണ്* ഒരു സംവിധായകന്റെ ചുമതല. അക്കാര്യത്തില്* ഞാന്* നൂറ്* ശതമാനവും ആത്*മാര്*ത്*ഥത കാണിച്ചിരിക്കും. സിനിമ സാമ്പത്തികമായി വിജയിക്കാം, പരാജയപ്പെടാം. ഈ റിസ്*ക്* എടുക്കാന്* താല്*പര്യമുള്ളവര്*മാത്രം സിനിമ നിര്*മിച്ചാല്*മതി.

    ? മുഴുവന്* തിരക്കഥയും കൈയില്* കിട്ടിയശേഷം മാത്രം സംവിധാനം ചെയ്യുന്ന സംവിധായകനാണ്* താങ്കള്*. എന്നാല്* മറ്റു പലരും അങ്ങനെയല്ല. ഒരു സീന്* കണക്കെ എഴുതിക്കൊടുത്ത്* ചിത്രീകരിക്കുന്നവരും ഉണ്ട്*. അത്തരം സിനിമകളും വിജയിച്ചിട്ടുണ്ട്*.

    ഞാന്* എന്റെ രീതിക്കനുസരിച്ചാണ്* സിനിമ ചെയ്യുന്നത്*. മറ്റുള്ളവര്*ക്ക്* അവരുടെ രീതിയില്* സിനിമ എടുക്കാം. എനിക്ക്* വിരോധവുമില്ല. ഞാന്* ചെയ്യുന്ന സിനിമയുടെ തുടക്കം മുതല്* ഒടുക്കംവരെയുള്ള സംഭവങ്ങള്*, അതിനു വേണ്ട ലൊക്കേഷനുകള്*, ചെലവുകള്* എല്ലാം പ്രൊഡ്യൂസറിന്* മനസിലാകും. വിചാരിച്ചതിനേക്കാള്* കുറച്ച്* രൂപ കൂടി കരുതാനും കഴിയും. അതില്ലാതെ മൂന്നു കോടിയാണെന്നു പറഞ്ഞ്* തുടങ്ങിയ സിനിമ എട്ട്* കോടിയിലും തീര്*ക്കാന്* കഴിയില്ലെന്നു വന്നാലോ? അത്തരത്തില്* ഞാന്* സിനിമ ചെയ്*തിട്ടില്ല. എനിക്ക്* വേണമെങ്കില്* മറ്റു പലരെയുംപോലെ വര്*ഷത്തില്* നാലഞ്ച്* സിനിമകള്* ചെയ്യാം. അതുകൊണ്ടായില്ലല്ലോ. പഴശിരാജയ്*ക്കുശേഷം ഞാന്* ചെയ്യുന്ന സിനിമ 'ഏഴാമത്തെ വരവ്*' ആണ്*. ഈ സിനിമ ചെറിയ, നല്ല സിനിമ എന്നു പറയാം. മുഴുവന്* തിരക്കഥയും എം.ടി. എഴുതിക്കഴിഞ്ഞു. അതുകൊണ്ട്* എന്താണ്* എടുക്കാന്* പോകുന്നതെന്ന്* സിനിമയുമായി അടുത്തു സഹകരിക്കുന്നവര്*ക്ക്* മനസിലാക്കാന്* കഴിയും.

    ജനപ്രിയ സിനിമയ്*ക്കുള്ള അവാര്*ഡുപോലും കിട്ടിയില്ല

    ? ഹരിഹരന്*-എം.ടി. കൂട്ടുകെട്ടിന്റെ സിനിമകളെല്ലാംതന്നെ നല്ല സിനിമകളും അഭിപ്രായം നേടിയവയുമാണ്*. എന്നാല്*, പലപ്പോഴും സംവിധായകനെ അവാര്*ഡ്* പ്രഖ്യാപനവേളയില്* മനഃപൂര്*വം തഴഞ്ഞതായി തോന്നിയിട്ടുണ്ട്*. ഒരു സംവിധായകനെന്ന നിലയില്* താങ്കളുടെ അഭിപ്രായം.


    (ഹരിഹരന്* ഉറക്കെ ചിരിക്കുന്നു.) ഞാനതിനെക്കുറിച്ച്* ഒരഭിപ്രായവും പറയുന്നില്ല. പഞ്ചാഗ്*നി മുതല്* ഞാനിത്* അനുഭവിക്കുന്നതാണ്*. ഞാനത്തരം കാര്യങ്ങള്* അന്വേഷിക്കാറില്ല എന്നു കരുതിക്കോളൂ. എന്നാല്* പഴശ്ശിരാജയെക്കുറിച്ചു പറയാം. നമ്മുടെ ബുദ്ധിവെച്ചിട്ട്*, രാജ്യസ്*നേഹപരമായ ഒരു നല്ല സിനിമയാണ്* പഴശിരാജ. ഈ സിനിമ അവാര്*ഡ്* കമ്മറ്റിക്കു മുമ്പില്* ചെന്നപ്പോള്* ജനപ്രിയ സിനിമപോലും അല്ലെന്നു പറഞ്ഞു. ഇന്നാട്ടിലെ ജനങ്ങള്* ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയെക്കുറിച്ച്* അവാര്*ഡ്* കമ്മറ്റിയുടെ അഭിപ്രായമാണ്* ഞാന്* പറഞ്ഞത്*. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നെ അതില്*നിന്നും പിന്മാറി. കാരണം, അവാര്*ഡുകള്*ക്കൊന്നും ഇപ്പോള്* വിലയില്ല. ആ രീതിയിലാണ്* അതെല്ലാം കൊടുക്കുന്നത്*. പണ്ടൊക്കെ ഒരവാര്*ഡ്* കിട്ടുക എന്നു പറഞ്ഞാല്* അതിനൊരന്തസ്* ഉണ്ടായിരുന്നു. ഇന്നതിന്റെ വാല്യുതന്നെ മാറിയിരിക്കുന്നു.

    ? അവാര്*ഡിന്* വാല്യു ഇല്ല എന്നു പറയാന്* കാരണം.

    സംസ്*ഥാന സര്*ക്കാരിന്റെയും കേന്ദ്രസര്*ക്കാരിന്റെയും അവാര്*ഡുകള്* മാത്രമുണ്ടായിരുന്ന സ്*ഥാനത്ത്* ഇപ്പോള്* ഏതെല്ലാം അവാര്*ഡുകളാണ്*. അതിന്റെ പേരില്* അവാര്*ഡ്* മാമാങ്കം. ഒരു അവാര്*ഡെങ്കിലും ലഭിക്കാത്തവര്* കുറവായിരിക്കും അവാര്*ഡ്* വര്*ഷത്തില്*. അവാര്*ഡിന്റെ എണ്ണംപോലും ഓര്*ക്കാന്* കഴിയില്ല. ജനപ്രിയ സിനിമ, ജനപ്രിയ നായകന്*, ജനപ്രിയ നായിക, പ്രിയ ജോഡികള്*, പുതുമുഖ ജോഡികള്* അങ്ങനെ നിരവധി അവാര്*ഡുകള്*. ആര്*ക്കും ലഭിക്കുന്ന ഒരു വിലകുറഞ്ഞ സാധനമായി അവാര്*ഡ്* മാറിക്കഴിഞ്ഞു. ഇങ്ങനെയുള്ള അവസരങ്ങളില്* അവാര്*ഡ്* ലഭിക്കാതിരിക്കുന്നതാണ്* നല്ലത്*.

    അവാര്*ഡ്*കമ്മറ്റിയെ സ്വാധീനിക്കാന്* ശ്രമിക്കാറുണ്ട്*

    ? ദേശീയ അവാര്*ഡ്* കമ്മറ്റിയില്* പല പ്രാവശ്യം ജൂറിയായിരുന്നു താങ്കള്*, അവാര്*ഡ്* തിരിമറി നടക്കാറുണ്ടെന്ന്* കേട്ടത്* ശരിയാണോ.

    കേട്ടത്* ശരിയായിരിക്കും. നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. കാരണം, അവാര്*ഡ്* കമ്മറ്റിയില്* 16 പേരാണ്*. ഇവരില്* 9 പേര്* കൈ പൊക്കിയാല്* ഇഷ്*ടമുള്ളവര്*ക്ക്* അവാര്*ഡ്* കൊടുക്കാം.

    ? താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ.

    ഞങ്ങളുടെ കമ്മറ്റിയെ സ്വാധീനിക്കാന്* ശ്രമിച്ചിട്ടുണ്ട്*. ചിലര്* അതില്* വീണുപോകുമായിരുന്നു. എന്നാല്* ഞാനടക്കമുള്ള ഭൂരിഭാഗംപേരും ഉറച്ചുനിന്നു. അതുകൊണ്ട്* അവാര്*ഡ്* അട്ടിമറി നടന്നില്ല.

    ? അവാര്*ഡുകളോട്* താല്*പര്യമില്ലാത്ത താങ്കള്* 'പ്രേംനസീര്*' അവാര്*ഡിന്* മതിപ്പ്* നല്*കിയതായി അറിഞ്ഞു. അതിനെന്താ കാരണം.

    പ്രേംനസീര്* അവാര്*ഡ്* ഞാന്* മോഹിച്ച അവാര്*ഡാണ്*. മറ്റൊരു അവാര്*ഡിനോടും എനിക്ക്* ഇത്രമാത്രം മോഹം തോന്നിയിട്ടില്ല. പ്രേംനസീര്* അവാര്*ഡ്* എനിക്ക്* അവകാശപ്പെട്ട അവാര്*ഡാണ്*. മലയാള സിനിമയിലെ ചരിത്രപുരുഷനാണ്* പ്രേംനസീര്*. ഞാനും പ്രേംനസീറും ഒരുമിച്ച പത്തോളം സിനിമകള്* സൂപ്പര്* ഹിറ്റായിരുന്നു. സത്യന്*സാര്* മരിച്ചതിനുശേഷം മലയാളസിനിമയെ ഉള്ളംകൈയിലിട്ട്* അമ്മാനമാടിയ പ്രേംനസീര്* ഒരിക്കലും അഹങ്കാരിയായി മാറിയില്ല. അങ്ങനെയുള്ള ഒരാളുടെ പേരിലുള്ള അവാര്*ഡ്* ലഭിച്ചതില്* എനിക്ക്* അതിയായ സന്തോഷമുണ്ട്*.

    ? ഒരു സിനിമയുടെ യഥാര്*ത്ഥ കോസ്*റ്റും വരവും ആരെങ്കിലും പറയാറുണ്ടോ? താങ്കള്* പറയുമോ.

    പ്രേക്ഷകര്* സിനിമ കണ്ടാല്*മതി. സിനിമയുടെ വരവു ചെലവ്* കണക്കുകള്* ആരെയാണ്* ബോധ്യപ്പെടുത്തേണ്ടത്*? എന്തിനാണ്* ബോധ്യപ്പെടുത്തുന്നത്*? ഇവിടത്തെ വ്യവസായികളും മറ്റും വരവു ചെലവ്* കണക്കുകള്* പ്രസിദ്ധീകരിക്കാറുണ്ടോ? സിനിമ കാണുക, ആസ്വദിക്കുക. അവിടെ തീര്*ന്നു മറ്റുള്ളവരുടെ അധികാര, അവകാശപരിധി. ഒരു സിനിമയ്*ക്ക്* നഷ്*ടം വന്നാല്* അത്* ഇല്ലാതാക്കാന്* കഴിയുമോ? ഇതൊക്കെ നിങ്ങള്* പത്രക്കാര്* ഉണ്ടാക്കുന്നതല്ലേ? ലാഭവും നഷ്*ടവും ബിസിനസ്* ചെയ്യുന്നവര്* സഹിച്ചോട്ടെ.

    ഒരു സിനിമയുടെ നിര്*മാണച്ചെലവ്* രണ്ടര ലക്ഷം രൂപ

    ? ഇന്നത്തെ സിനിമയുടെ കോസ്*റ്റ്* വളര്*ന്ന്* എവിടംവരെ എത്തിയിരിക്കുന്നു എന്നറിയാന്* വേണ്ടിയുള്ള ചോദ്യമാണ്*. ആദ്യം സംവിധാനം ചെയ്*ത 'ലേഡീസ്* ഹോസ്*റ്റല്*' സിനിമയുടെ കോസ്*റ്റ്* എത്ര ലക്ഷമാണെന്ന്* ഓര്*മയുണ്ടോ.

    രണ്ടര ലക്ഷം രൂപ. കൂടുതല്* ഒന്നും ചോദിക്കരുത്*. ഞാന്* പറയില്ല.

    ? പ്രൊഡ്യൂസര്*മാരെ വളച്ച്* സിനിമ ചെയ്യുന്നവരാണ്* പലരും. താങ്കള്* ഒരു പ്രൊഡ്യൂസറുടെയും അടുത്തു ചെന്ന്* സിനിമ സംവിധാനം ചെയ്യുന്ന കാര്യം പറഞ്ഞിട്ടില്ല എന്ന്* ഞാന്* കേട്ടിട്ടുണ്ട്*. എന്താ കാരണം.

    സിനിമാനിര്*മാണം കുതിരപ്പന്തയമാണെന്ന്* ഞാന്* പറഞ്ഞതാണ്*. അതില്* എല്ലാവരും ജയിക്കില്ല. കിട്ടിയാല്* കിട്ടി, പോയാല്* പോയി. അതുപോലെയാണ്* സിനിമ. കിട്ടിയാല്* കിട്ടി, പോയാല്* പോയി. ഒരു നിര്*മാതാവിന്റെ തകര്*ച്ചയ്*ക്ക്* ഞാന്* കാരണക്കാരനായിക്കൂട. അതുകൊണ്ടാണ്* ഒരാളെയും സമീപിക്കാതിരുന്നത്*. എന്നാല്*, എന്നെവച്ച്* സിനിമ ചെയ്യാന്*വന്ന പല നിര്*മാതാക്കളെയും 'വേണ്ട' എന്നു പറഞ്ഞ്* ഞാന്* തിരിച്ചയച്ചിട്ടുണ്ട്*. സിനിമ എന്ന ചൂതുകളിയില്* വിജയവും തോല്*വിയും ഒരുപോലെ സ്വീകരിക്കാന്* മനസുള്ളവര്* മാത്രമേ നിര്*മാതാക്കളായി വരാന്* പാടുള്ളൂ.

    ഞാന്* ആസ്വദിച്ച്* ചെയ്*ത സിനിമ

    ? 'പഴശ്ശിരാജ' തീയേറ്ററില്* എത്തുംവരെ മാനസികമായി വിഷമിച്ച സംവിധായകനാണ്* ഹരിഹരന്* എന്നു പറഞ്ഞാല്*
    .

    (പൊട്ടിച്ചിരിച്ചുകൊണ്ട്*) ആരാണ്* ഇതൊക്കെ പറഞ്ഞത്*? ഞാന്* എന്*ജോയ്* ചെയ്*ത്* സംവിധാനം ചെയ്*ത സിനിമയാണ്* പഴശ്ശിരാജ. ഇതൊക്കെ നിങ്ങള്* ഉണ്ടാക്കുന്ന കെട്ടുകഥകളാണ്*. പ്രൊഡ്യൂസറുടെ പക്കല്* പണം ഉള്ളതുകൊണ്ട്* ഞാനെന്തിന്* മാനസികവേദന അനുഭവിക്കണം?

    ? അന്*ധവിശ്വാസങ്ങളുടെ ഭാഗമായി 'പഴശ്ശിരാജ' ചിത്രീകരിക്കുന്നതിനിടയില്* എന്തൊക്കെയോ സംഭവിച്ചെന്നു പ്രചരണം.

    അതൊക്കെ നിങ്ങള്* ഉണ്ടാക്കിക്കോളൂ. വേണമെങ്കില്* അതുവച്ച്* സിനിമ ചെയ്*തോളൂ. 'പഴശ്ശിരാജ' ഷൂട്ടിംഗ്* നടന്നുകൊണ്ടിരുന്നപ്പോള്* സമീപത്തുണ്ടായ അപകടം പഴശ്ശിരാജയുമായി പത്രക്കാര്* ബന്*ധപ്പെടുത്തി ന്യൂസ്* വാല്യു ഉണ്ടാക്കി. അതിന്* ഞങ്ങളെന്തു പിഴച്ചു? ഒരു ഷൂട്ടിംഗ്* നടക്കുമ്പോള്* അതിനടുത്തുനടന്ന എല്ലാ സംഭവങ്ങളും ഷൂട്ടിംഗായി ബന്*ധപ്പെടുത്തി എഴുതി. ഇനിയും എഴുതിക്കോളൂ. വായനക്കാര്*ക്ക്* ഹരം പകരും.

    ഏഴാമത്തെ വരവിനുശേഷം രണ്ടാമൂഴം

    ' രണ്ടാമൂഴം' എവിടംവരെ എത്തി.


    രണ്ടാമൂഴത്തെക്കുറിച്ച്* ഞങ്ങള്*ക്കറിയാത്ത കഥകളാണ്* ഉണ്ടാക്കിയിരിക്കുന്നത്*. ആ ചിത്രത്തിലേക്ക്* താരങ്ങളെ ബുക്ക്* ചെയ്*തിട്ടില്ല. നിര്*മാതാവ്* ഗോകുലം ഗോപാലന്* രണ്ടാമൂഴത്തെക്കുറിച്ച്* പറഞ്ഞു. എം.ടിയെ കണ്ടു. എം.ടി. അതെഴുതാമെന്ന്* പറഞ്ഞു. അതിനുവേണ്ട റിസര്*ച്ചുകള്* നടത്തിക്കൊണ്ടിരിക്കുന്നു. ആ പ്രോജക്*ട്* ഫിക്*സ്* ചെയ്*തു. ഇക്കാര്യം നടന്* മോഹന്*ലാലിനോടുമാത്രം സൂചിപ്പിച്ചിട്ടുണ്ട്*. അല്ലാതെ ഒന്നും നടന്നിട്ടില്ല.

    ? അതിനിടയിലാണ്* 'ഏഴാമത്തെ വരവ്*'.

    'രണ്ടാമൂഴം' ചെയ്യാനായിരുന്നു തീരുമാനമെങ്കിലും തിരക്കഥ എഴുതിത്തീരാന്* കുറെ സമയമെടുക്കും. തിരക്കഥ കൈയില്* കിട്ടിയാലേ മറ്റു കാര്യങ്ങള്* തീരുമാനിക്കാന്* കഴിയൂ. അതുകൊണ്ട്* ഞാനും എം.ടിയും വളരെ മുമ്പ്* സംസാരിച്ചുവെച്ചിരുന്ന ഒരു കഥ സംവിധാനം ചെയ്യാന്* തീരുമാനിച്ചു- 'ഏഴാമത്തെ വരവ്*'. അതിന്റെ ചിത്രീകരണം ഒരാഴ്*ചയ്*ക്കുള്ളില്* ആരംഭിക്കും. പാട്ടുകളുടെ റിക്കാര്*ഡിംഗ്* കഴിഞ്ഞു.

    ? ഇത്തവണ സംഗീതസംവിധാനവും ഗാനരചനയുംകൂടി നിര്*വഹിച്ചു, അല്ലേ.

    40 വര്*ഷത്തോളമായി സിനിമ കണ്ടു വളര്*ന്നവനാണ്* ഞാന്*. ഗാനങ്ങള്* മുമ്പ്* എഴുതിയിട്ടുണ്ടെങ്കിലും സംഗീതസംവിധാനം ആദ്യമാണ്*. മോശമായിട്ടില്ല എന്നാണ്* റിപ്പോര്*ട്ട്*.

    ? പുതിയ തലമുറയെക്കൊണ്ട്* എന്തു ഗുണമാണ്* മലയാള സിനിമയ്*ക്ക്* ഉണ്ടായത്*.

    അത്* നിങ്ങള്* പത്രക്കാരാണ്* പറയേണ്ടത്*, ഞാനല്ല.

    ? കുറെ പുതുമുഖങ്ങളെ കൊണ്ടുവന്ന സംവിധായകനായതുകൊണ്ടാണ്* ഇങ്ങനെ ഒരു ചോദ്യം.

    ഞാന്* മിക്ക ചിത്രങ്ങളിലും പുതുമുഖങ്ങളെ കൊണ്ടുവന്നിട്ടുണ്ട്*. അവരൊക്കെ ഇന്ന്* മലയാള സിനിമയില്* സജീവമാണ്*. 'മയൂഖം' എന്ന സിനിമയില്* ഒരു ഡസന്* പുതുമുഖങ്ങളെയാണ്* ഞാന്* കൊണ്ടുവന്നത്*. അക്കാര്യം നിങ്ങളടക്കമുള്ള എത്ര പത്രക്കാര്* എഴുതി? നിങ്ങള്*ക്ക്* വിവാദ വാര്*ത്തകളാണ്* ആവശ്യം. ആരോഗ്യകരമായ വാര്*ത്തകള്* കിട്ടിയാലും അതു കൊടുക്കാതെ വിവാദങ്ങള്* ഉണ്ടാക്കാനാണ്* താല്*പര്യം.

    ? കോമഡി ചിത്രങ്ങളുടെ സംവിധായകന്* എന്ന നിലയിലാണ്* ഹരിഹരന്* ആദ്യകാലത്ത്* അറിയപ്പെട്ടത്*. അന്നത്തെ കോമഡിയും ഇന്നത്തെ കോമഡിയും തമ്മിലൊന്നു ബന്*ധപ്പെടുത്താമോ.

    ഞാന്* സംവിധാനം ചെയ്*ത സിനിമകളിലെല്ലാം സിറ്റുവേഷന്* കോമഡിയായിരുന്നു. എന്നാല്*, ഇന്ന്* സംഭാഷണസംബന്*ധമായ അഭിനയ കോമഡിയാണ്*. ഒരു സിറ്റുവേഷന്* ക്രിയേറ്റ്* ചെയ്*തിട്ടുണ്ടെങ്കില്* നിങ്ങള്* കയറിവരുമ്പോള്* ചിരിക്കും. കോമഡി സിനിമകള്* മോശമല്ല. കോമഡി ഉണ്ടാക്കാന്* എളുപ്പവുമല്ല. ഒരു സംവിധായകന്* എല്ലാ തരം സിനിമകളും ചെയ്യണം. അല്ലാതെ, ഞാന്* ആര്*ട്ട്* സിനിമയുടെ ആളാണ്*, കോമഡിയുടെ ആളാണ്*, ഫാമിലിയുടെ ആളാണ്*, ആക്*ഷന്* സിനിമകളുടെ ആളാണ്*, സെന്റിമെന്*സ്* സിനിമയുടെ ആളാണ്*, മര്*ഡര്* മിസ്*ട്രിയുടെ ആളാണ്* എന്നൊക്കെ പറഞ്ഞു നടന്നിട്ട്* കാര്യമില്ല. വ്യത്യസ്*ത സിനിമകളാണ്* ഒരു സംവിധായകനില്*നിന്നും പ്രേക്ഷകര്* പ്രതീക്ഷിക്കുന്നത്*.

    ? 'ഏഴാമത്തെ വരവ്*' എന്താണ്*.

    കാടിന്റെ പശ്*ചാത്തലത്തില്* ഒരു സസ്*പെന്*സ്* പ്രണയകഥ. കഥയെക്കുറിച്ച്* ഒന്നും ഇപ്പോള്* പറയാന്* പറ്റില്ല. അത്* കണ്ട്* ആസ്വദിക്കേണ്ടതാണ്*. ഇന്ദ്രജിത്ത്*, നരേന്*, സുരേഷ്*കൃഷ്*ണ, മാമുക്കോയ, പത്*മപ്രിയ, മോഹന, കാഞ്ചന തുടങ്ങി നിരവധി പേര്* അഭിനയിക്കുന്നു. ഞാന്* എഴുതി സംഗീതം നല്*കി യേശുദാസും ചിത്രയും പാടിയ നാല്* ഗാനങ്ങളാണുള്ളത്*. എം.ടിയും ഞാനും ചെയ്യുന്ന പുതിയ പ്രണയകഥ. ഈ സിനിമ എല്ലാവരും കാണണമെന്നാണ്* മുന്*കൂറായി എനിക്ക്* പറയാനുള്ളത്*.

  5. Likes nryn, E Y E M A X, Brother, MALABARI liked this post
  6. #4154
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,449

    Default



    Tamil...TRAFFIC Crew Card
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #4155
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    Navya Nair Back Again...!

    Staring - Lal, Navya Nair
    Directored by SHAIJU ANTHIKADU
    Produced by k.k NARAYANA DAS
    under the banner of REELS ON WHEELS
    Line producer - SHAFEER SAIT
    Starting on July 9th 2012

  8. Likes hakkimp, KHILADI liked this post
  9. #4156
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  10. Likes hakkimp liked this post
  11. #4157
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default


    വഴക്ക് എന്* 18/9 മലയാളത്തില്*, മണിയന്**പിള്ള നിര്*മ്മിക്കുന്നു!
    ശനി, 23 ജൂണ്* 2012( 12:52 IST )
    Share on facebookShare on twitterMore Sharing Services







    ഈ വര്*ഷം തമിഴകത്ത് വന്* ഹിറ്റായി മാറിയ ടീനേജ് ത്രില്ലര്* വഴക്ക് എന്* 18/9 മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. നിര്*മ്മാതാവ് എം രഞ്ജിത്താണ്(രജപുത്ര രഞ്ജിത്) ഈ സിനിമ മലയാളത്തില്* സംവിധാനം ചെയ്യുന്നത്. മണിയന്**പിള്ള രാജു നിര്*മ്മിക്കുന്ന ചിത്രത്തില്* പുതുമുഖങ്ങള്* പ്രധാനവേഷങ്ങളിലെത്തുന്നു. ബ്ലാക്ക് ബട്ടര്*ഫ്ലൈസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


    കാതല്* എന്ന മെഗാഹിറ്റിന്*റെ സംവിധായകന്* ബാലാജി ശക്തിവേലാണ് വഴക്ക് എന്* 18/9 സംവിധാനം ചെയ്തത്. ബാലാജി ശക്തിവേലിനോട് കഥയുടെ അവകാശം മണിയന്**പിള്ള രാജു വാങ്ങിയിട്ടുണ്ട്. ജെ പള്ളാശ്ശേരിയാണ് ബ്ലാക്ക് ബട്ടര്*ഫ്ലൈസിന് തിരക്കഥ രചിക്കുന്നത്.

    നടന്* അനൂപ് മേനോന്* എഴുതുന്ന ഗാനങ്ങള്*ക്ക് എം ജി ശ്രീകുമാര്* സംഗീതം നല്*കും. അനൂപ് മേനോനും എം ജി ശ്രീകുമാറും ശത്രുതയിലാണ് എന്ന പ്രചരണം ഈ ചിത്രം സംഭവിക്കുന്നതോടെ വെറും ഗോസിപ്പ് മാത്രമായി മാറും.

    രണ്ടു ജോഡികളുടെ പ്രണയാനുഭവങ്ങളാണ് ചിത്രത്തിന്*റെ പ്രമേയം. ആധുനിക കാലത്തിന്*റെ സംഭാവനകളായ ഇന്*റര്*നെറ്റും മൊബൈലും ചാറ്റിംഗുമൊക്കെ ഉപയോഗപ്പെടുത്തി പ്രേമം ആഘോഷിക്കുന്ന പയ്യനും പെണ്*കുട്ടിയും. ഇതൊന്നുമില്ലാതെ കണ്ണുകള്* കൊണ്ടുമാത്രം പ്രണയം കൈമാറുന്ന നാട്ടിന്*പുറത്തുകാരായ മറ്റൊരു കാമുകനും കാമുകിയും. പ്രത്യേക സന്ദര്*ഭത്തില്* ഇവര്* പരസ്പരം കണ്ടുമുട്ടുന്നു - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്* എം രഞ്ജിത് പറഞ്ഞു.

    സെപ്തംബറില്* ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്*റെ താരനിര്*ണയം അവസാന ഘട്ടത്തിലാണ്
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. Likes hakkimp liked this post
  13. #4158
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    ബി.ഉണ്ണികൃഷ്ണന്റെ ഐ ലവ് മീ വിദേശത്ത്












    മോഹന്*ലാലിനെ ചന്ദ്രശേഖരന്* എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ പുതിയ ഗെറ്റപ്പില്* അവതരിപ്പിച്ച ഗ്രാന്*ഡ് മാസ്*ററിനുശേഷം ബി.ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐലവ് മീ. ഏറെ പ്രത്യേകതകളുണ്ട് ബി ഉണ്ണികൃഷന്റെ പുതിയ ചിത്രത്തിന്.
    തിരക്കഥ തയ്യാറാക്കുന്നത് മല്ലുസിംഗ് സേതുവാണ്. ഗ്രാന്*ഡ് മാസ്റ്റര്* തരക്കേടില്ലാതെ തിയറ്ററില്* ഓടിയ ചിത്രമാണെങ്കിലും ഉണ്ണി മുകുന്ദന്റെ മല്ലു സിംഗ് തിയറ്ററില്* സൂപ്പര്* സ്റ്റാര്* ചിത്രത്തിനെ കടത്തിവെട്ടിയെന്നാണ് കേള്*ക്കുന്നത്. സാധാരണസ്വയം തിരക്കഥയൊരുക്കുന്ന ബി.ഉണ്ണികൃഷ്ണന്* ഇത്തവണ അതിനു മാറ്റം വരുത്തിയിരിക്കുകയാണ്.
    സിനിമയുടെ ലൊക്കേഷനുകള്* സമ്പൂര്*ണ്ണമായും വിദേശത്താണ് എന്നാണറിയുന്നത്. ന്യൂ ജനറേഷന്* സിനിമയുടെ താരമായ ഫഹദ് ഫാസിലും പുതിയ പ്രതീക്ഷയേകുന്ന നടനായ ഉണ്ണിമുകുന്ദനുമാണ് ഐലവ് മീയിലെ കേന്ദ്ര കഥാപാത്രങ്ങള്*. മാടമ്പിയുടെ സംവിധായകന്* സൂപ്പര്*താരങ്ങളെ വിട്ട് ഒരു പരീക്ഷണത്തിന് തയ്യാറാവുന്നതും ആദ്യമായാണ്.
    പരസ്പരം അറിയാതെ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന മൂന്ന് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. യുവാക്കളുടെ രസകരമായ ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത തലങ്ങള്* പ്രമേയമാക്കുന്ന ചിത്രത്തിന്റെ നിര്*മ്മാണം വൈശാഖ് രാജനാണ്.
    സംഘടന നേതൃത്വത്തില്* നിന്നും സാവകാശം പിന്*വലിഞ്ഞുകൊണ്ട് സിനിമയില്* സജീവമാവുകയാണ് ബി.ഉണ്ണികൃഷ്ണന്* എന്നതിന്റെ സൂചന കൂടിയാണ് ഉടനെയുള്ള പുതിയ ചിത്രം. സെപ്തംബര്* ഒക്ടോബര്* മാസങ്ങളിലായി ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാനലൊക്കേഷന്* ദക്ഷിണാഫ്രിക്കയോ ബാങ്കോക്കോ ആയിരിക്കും. ചിത്രത്തില്* സംഗീത സംവിധാനം നിര്*വ്വഹിക്കുന്നത് ദീപക് ദേവാണ്.

  14. Likes hakkimp, KHILADI liked this post
  15. #4159
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default



    ഷങ്കര്* ചിത്രം 'ഐ' യില്* വിക്രമിനൊപ്പം സുരേഷ് ഗോപി

    23 Jun 2012








    ആക്ഷന്* രംഗങ്ങളും ഇടിവെട്ട് ഡയലോഗുകളും മാറ്റിവെച്ച് ടി.വി അവതാരകനായി പുതിയ പരിവേഷം സൃഷ്ടിച്ച സുരേഷ് ഗോപി സൂപ്പര്* സംവിധായകന്* ഷങ്കറിന്റെ പുതിയ തമിഴ് ചിത്രത്തില്* അഭിനയിക്കുന്നു. ചിയാന്* വിക്രം നായകനാകുന്ന ചിത്രത്തില്* നായകന്റെ സന്തതസഹചാരിയുടെ വേഷത്തിലാകും മലയാളത്തിന്റെ ഈ ആക്ഷന്* ഹീറോ അഭിനയിക്കുക. ശിവാജി ഗണേശന്റെ മൂത്തമകനായ ജി രാംകുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ഐ' എന്നാകും ചിത്രത്തിന് പേരെന്ന് ഷങ്കര്* ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. നേരത്തെ 'തേര്*തല്*' എന്ന പേരാണ് പേര് പറഞ്ഞുകേട്ടിരുന്നത്


    നര്*മ്മമുഹൂര്*ത്തങ്ങള്* വിതറാന്* വിക്രം-സുരേഷ് ഗോപി ടീമിനൊപ്പം സന്താനവും ഉണ്ടാകും. അന്യന്* കഴിഞ്ഞ് ആറ് വര്*ഷങ്ങള്*ക്ക് ശേഷം ഷങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രത്തില്* സാമന്തയാണ് നായിക. ഇടയ്ക്ക് നന്*പനില്* ഹാരിസ് ജയരാജിനെ പരീക്ഷിച്ചെങ്കിലും ഷങ്കര്* തന്റെ പുതിയ ചിത്രത്തിലെ ഈണങ്ങള്*ക്കായി എ.ആര്*.റഹ്മാനിലേക്ക് തന്നെ മടങ്ങുകയാണ്.

    ഒട്ടേറെ തമിഴ്, ബോളിവുഡ് സിനിമകള്*ക്ക് ദൃശ്യചാരുത പകര്*ന്ന പി.സി ശ്രീറാമായിരിക്കും ഛായാഗ്രഹണം നിര്*വഹിക്കുക. 'മെന്* ഇന്* ബ്ലാക്ക്' ഉള്*പ്പടെയുള്ള സിനിമകള്*ക്ക് വസ്ത്രാലങ്കാരം നിര്*വഹിച്ച മേരി വോട്, ആക്ഷന്* രംഗങ്ങള്* ഒരുക്കാന്* അനില്* അരശിനൊപ്പം ചൈനയില്* നിന്ന് പീറ്റര്* മിങ്ങ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകും. ജൂലായ് 15ന് ചിത്രീകരണം തുടങ്ങുന്ന ഈ മെഗാബജറ്റ് ചിത്രം നിര്*മ്മിക്കുന്നത് ഓസ്*കര്* രവിചന്ദ്രനാണ്. ശുഭ ടീമിന്റേതാണ് തിരക്കഥ.

    ഷാജികൈലാസ്-രഞ്ജി പണിക്കര്* ടീമിന്റെ മാഫിയ എന്ന ചിത്രത്തില്* സുരേഷ് ഗോപിയുടെ സഹോദരനായി നായകന് തുണയായി വിക്രം അഭിനയിച്ചിരുന്നു. അതിന് ശേഷം രജപുത്രനിലും ഇരുവരും വേഷമിട്ടെങ്കിലും തമിഴില്* ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  16. #4160
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    അമ്മ' തെരഞ്ഞെടുപ്പ്* ഇന്ന്*; 'വില്ലനാ'യി രവീന്ദ്രന്*

    കൊച്ചി: താര സംഘടനയായ 'അമ്മ'യില്* ഇന്നു തെരഞ്ഞെടുപ്പ്*. ഔദ്യോഗികപക്ഷ പാനലിനെതിരേ ആദ്യകാല വില്ലന്* നടന്* രവീന്ദ്രന്* എക്*സിക്യൂട്ടീവിലേക്കു മത്സരിക്കുന്നുണ്ട്*. കൊച്ചിയില്* നടക്കുന്ന അമ്മ ജനറല്* ബോഡി യോഗത്തില്* ഇന്ന്* 11 മണിക്ക്* തെരഞ്ഞെടുപ്പ്* ആരംഭിക്കും.

    രഹസ്യബാലറ്റിലൂടെയാണു തെരഞ്ഞെടുപ്പ്*. 12 വര്*ഷം മുമ്പ്* ഇന്നത്തെ സിനിമാ വകുപ്പ്* മന്ത്രി കെ.ബി ഗണേഷ്*കുമാറിന്റെയും മണിയന്*പിള്ള രാജുവിന്റേയും നേതൃത്വത്തില്* വിമത പാനല്* മത്സരത്തിനിറങ്ങിയിരുന്നു. ഈ പാനലില്* ഇവര്* രണ്ടു പേര്* മാത്രമാണ്* വിജയിച്ചത്*. ഇന്നസെന്റ്* പ്രസിഡന്റും മോഹന്*ലാല്* ജനറല്* സെക്രട്ടറിയുമായി തുടരുന്ന രീതിയിലാണ്* ഇത്തവണത്തെ പാനല്*.

    11 എക്*സിക്യൂട്ടീവ്* അംഗങ്ങളെ തെരഞ്ഞെടുക്കേണ്ട സ്*ഥാനത്ത്* 12 പേര്* നോമിനേഷന്* നല്*കിയതാണ്* തെരഞ്ഞെടുപ്പിലെത്തിച്ചത്*. നെടുമുടി വേണു, ലാല്*, ദേവന്*, ലാലു അലക്*സ്, ഇന്ദ്രജിത്ത്*, സുരാജ്* വെഞ്ഞാറമൂട്*, ജയസൂര്യ, സാദിഖ്*, കാവ്യാ മാധവന്*, ലെന, കുക്കു പരമേശ്വരന്* എന്നിവരാണ്* ഔദ്യോഗിക പാനലില്* ഇടംനേടിയത്*. പുറത്തു നിന്ന്* രവീന്ദ്രന്* മാത്രവും.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •