സംവിധാനം, ബാബു ആന്റണി
![]()
ഏറെ നാളത്തെ ഇടവേളയ്*ക്കു ശേഷം അഭിനയരംഗത്തേക്ക്* ബി.ഉണ്ണികൃഷ്*ണന്റെ ഗ്രാന്റ്*മാസ്*റ്ററിലൂടെ തിരിച്ചുവന്ന ബാബു ആന്റണി ഇപ്പോള്* ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്*. സംഗീതസാന്ദ്രമായ ഒരു പ്രണയകഥ പറയുന്ന 'പിയാനോ' ആണ്* ബാബു ആന്റണിയുടെ ആദ്യ സംവിധാന സംരംഭം. ഒരു വിദേശി നായികയാവുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാവും.
പ്രണയ കഥയാണെങ്കിലും പിയാനോയില്* ആക്ഷനും പ്രാധാന്യമുണ്ടാവുമെന്ന്* ബാബു ആന്റണി പറയുന്നു. ഡെന്നിസ്* ജോസഫിന്റേതാണ്* തിരക്കഥ. ഐസക്* തോമസ്* കൊട്ടുകാപ്പിള്ളിയാണ്* സംഗീത സംവിധായകന്*. ഒരു ബ്രിട്ടീഷ്* നടിയാവും ഈ ചിത്രത്തിലെ നായിക. മറ്റു താരങ്ങളുടെ കാര്യത്തില്* തീരുമാനമായിട്ടില്ല. സംവിധായകനായ ബാബു ആന്റണിയും ഈ ചിത്രത്തില്* ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്*.
മലയാളത്തില്* നിന്നു വിട്ടുനിന്ന സമയത്ത്* 'വിണ്ണൈത്താണ്ടി വരുവായ' എന്ന തമിഴ്* ചിത്രത്തിന്റെ ഹിന്ദി റീമേക്കായ 'ഏക്* ദീവാന ഥാ'യില്* ബാബു ആന്റണി അഭിനയിച്ചിരുന്നു. 'വിണ്ണൈത്താണ്ടി വരുവായ' എന്ന ചിത്രത്തിലവതരിപ്പിച്ച അതേ കഥാപാത്രത്തെത്തന്നെയാണ്* ഹിന്ദി റീമേക്കിലും അവതരിപ്പിച്ചത്*. ഇപ്പോള്* 'കാഞ്ചന' എന്ന തെലുങ്കുചിത്രത്തിന്റെ കന്നഡ റീമേക്കില്* അഭിനയിച്ചു വരികയാണ്*.