[ame=http://www.youtube.com/watch?v=mISXuDhobLQ]Kavya Madhavan Talking To Indiavision About Her Musical Album "Kavyadhalagal" - YouTube[/ame]
Sponsored Links ::::::::::::::::::::Remove adverts | |
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
അപമാനിച്ച ജഗതിയോട് ബഹുമാനമില്ല: രഞ്ജിനി
ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്* സിങ്ങര്* ഫൈനല്* വേദിയില്* വച്ച് തന്നെ പരസ്യമായി അപമാനിച്ച നടന്* ജഗതി ശ്രീകുമാറിനെതിരെ അവതാരക രഞ്ജിനി ഹരിദാസ്. അഭിപ്രായസ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് ഒരു മാധ്യമത്തില്* എഴുതിയ ലേഖനത്തിലാണ് രഞ്ജിനി ജഗതിയെ രൂക്ഷമായി വിമര്*ശിക്കുന്നത്.
... ജഗതിയുടെ പേര് എടുത്തുപറയാന്* മിസ്റ്റര്* മൂണ്* എന്നുപറഞ്ഞാണ് രഞ്ജിനി ജഗതിയെ കടന്നാക്രമിക്കുന്നത്. ജഗതിയുടെ അമ്പിളിയെന്ന വിളിപ്പേരാണ് രഞ്ജിനി മൂണ്* ആക്കി മാറ്റിയത്.
തന്നെ വിമര്*ശിച്ചത് ആളാകാനാനുള്ള ജഗതിയുടെ തന്ത്രമായിരുന്നു എന്നാണ് പത്രത്തില്* എഴുതിയ ലേഖനത്തില്* രഞ്ജിനി ആരോപിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജഗതി തന്നെ പൊതുജനങ്ങളുടെ മുമ്പില്* വച്ച് അപമാനിക്കുകയായിരുന്നു എന്നും രഞ്ജിനി ആരോപിക്കുന്നു.
എനിക്ക് കരഞ്ഞുകൊണ്ട് സ്*റ്റേജില്* നിന്ന് ഓടിപ്പോവുകയോ കണ്ണിന് പകരം കണ്ണ് അല്ലെങ്കില്* പല്ലിന് പകരം പല്ല എന്ന രീതിയില്* തിരിച്ച് വിമര്*ശിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്* തന്നെ ഏല്*പ്പിച്ച ജോലി പൂര്*ത്തിയാക്കുക എന്നതാണ് പ്രധാനം എന്ന് മനസിലാക്കി ഞാന്* എല്ലാം ക്ഷമിക്കുകയായിരുന്നു- രഞ്ജിനി പറയുന്നു.
എന്തായാലും നടന്നത് 'ചീപ്പ് പബ്ലിസിറ്റി' ആയിരുന്നുവെന്നും തനിക്കിപ്പോള്* ജഗതിയെന്ന അഭിനയപ്രതിഭയോട് യാതൊരുവിധ ബഹുമാനവും ഇല്ലെന്നും രഞ്ജിനി കുറിപ്പില്* തുറന്നടിച്ചിട്ടുണ്ട്. ഇനി രഞ്ജിനയുടെ ഈ പ്രതികരണത്തോട് ഹാസ്യസാമ്രാട്ട് എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ഏപ്രില്* 14ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്* എയര്* ഓഡിറ്റോറിയത്തില്* നടന്ന മഞ്ച് സ്റ്റാര്* സിങ്ങര്* ഫൈനലിനിടെയായിരുന്നു രഞ്ജിനിയുടെ അവതരണ രീതിയിലെയും സംഭാഷണത്തെയും മറ്റും ജഗതി വിമര്*ശിച്ചത്.
ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്*ത്താവ് ചമയാറുണ്ട് എന്നായിരുന്നു ജഗതി തുറന്നടിച്ചത്. രഞ്ജിനിയുടെ ചില ആക്ഷനുകള്* ജഗതി അനുകരിച്ച് കാട്ടുകയും ചെയ്തു. രഞ്ജിനി തന്നെയായിരുന്നു ജഗതിയോട് മത്സരഫലം ഊഹിച്ചുപറയാനായി ആവശ്യപ്പെട്ടത്. ജഗതി വിമര്*ശിച്ചുകൊണ്ടിരിക്കുമ്പോള്* പലവിധ ചേഷ്ടകളുമായി രഞ്ജിനി അടുത്തുതന്നെയുണ്ടായിരുന്നു.
(
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
BODYGUARD MEGA HIT AAKATHATHIL VISHAMAMUND; SAYS DIR SIDDIK
ബോഡിഗാര്*ഡിന്*റെ കാര്യത്തില്* എനിക്ക് ദുഃഖമുണ്ട്: സിദ്ദിക്ക്
ദിലീപിനെ നായകനാക്കി മലയാളത്തില്* ഒരുക്കിയ ബോഡിഗാര്*ഡ് എന്ന ചിത്രത്തിന്*റെ കാര്യത്തില്* തനിക്ക് ദുഃഖമുണ്ടെന്ന് സംവിധായകന്* സിദ്ദിക്ക്. ആ സിനിമ ഒരു മികച്ച വിജയമാകാത്തത് തനെ ഇപ്പോഴും വേദനിപ്പിക്കുന്നു എന്നാണ് സിദ്ദിക്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.
2010ലാണ് ബോഡിഗാര്*ഡ് റിലീസാകുന്നത്. വമ്പന്* ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സിനിമ ശരാശരി വിജയം മാത്രമാണ് നേടിയത്. എന്നാല്* തമിഴിലും ഹിന്ദിയിലും ഈ സിനിമയുടെ റീമേക്കുകള്* മെഗാഹിറ്റുകളായി മാറിയിരുന്നു. ഹിന്ദി ബോഡിഗാര്*ഡ് നൂറുകോടി ക്ലബില്* ഇടം പിടിക്കുകയും ചെയ്തു.
മലയാളം ബോഡിഗാര്*ഡിനെക്കുറിച്ച് പ്രധാനമായി ഉയര്*ന്ന പരാതി, ആ സിനിമയില്* എന്*റെ മുന്* ചിത്രങ്ങളെ അപേക്ഷിച്ച് കോമഡിരംഗങ്ങള്* കുറവാണ് എന്നതായിരുന്നു. മറ്റ് ഭാഷകളില്* ആ സിനിമ അംഗീകരിക്കപ്പെട്ടു. മലയാളത്തില്* ചിത്രം വലിയ ഹിറ്റാകാത്തതിന്*റെ ദുഃഖം എനിക്ക് ഇപ്പോഴുമുണ്ട്. എനിക്കുതോന്നുന്നത്, മലയാളത്തിലെ പ്രേക്ഷകര്* എന്*റെ സിനിമ കാണാന്* വരുന്നത് ഒരു ഗംഭീര കോമഡി എന്*റര്*ടെയ്നര്* പ്രതീക്ഷിച്ചാണ് എന്നാണ്. അത് എനിക്ക് കുറച്ച് സമ്മര്*ദ്ദമുണ്ടാക്കുന്നുണ്ട്. എങ്കിലും അതൊരു സന്തോഷകരമായ ഉത്തരാവാദിത്തവും വെല്ലുവിളിയുമായാണ് ഞാന്* കാണുന്നത് - സിദ്ദിക്ക് ഒരു അഭിമുഖത്തില്* പറയുന്നു.
20 വര്*ഷങ്ങള്*ക്ക് ശേഷം സിദ്ദിക്ക് ഒരു മോഹന്*ലാല്* ചിത്രം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ലേഡീസ് ആന്*റ് ജെന്*റില്**മാന്* എന്നാണ് ചിത്രത്തിന്*റെ പേര്. ജനുവരിയില്* ചിത്രീകരണം ആരംഭിക്കും.
മോഹന്*ലാലിന്*റെ പ്രായത്തിന് യോജിക്കുന്ന ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തില്*. ഒരു അടിപൊളി എന്*റര്*ടെയ്നറായിരിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, ഇതില്* ഒരു സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് പറയുന്നത് - സിദ്ദിക്ക് വ്യക്തമാക്കി.
'IDUKKI GOLD' IN 2013; SAYS ASHIK ABU
ഇടുക്കി ഗോള്*ഡ് വരും, ആഷിക് അബുവിന്*റെ ഉറപ്പ്
ആഷിക് അബുവിന്*റെ ആദ്യ ചിത്രം ഡാഡി കൂള്* ആവറേജായിരുന്നെങ്കില്* രണ്ടാമത്തെ സിനിമയായ സോള്*ട്ട് ആന്*റ് പെപ്പര്* ബ്ലോക്ക് ബസ്റ്റര്*. മൂന്നാമത്തെ സിനിമ 22 ഫീമെയില്* കോട്ടയം സൂപ്പര്*ഹിറ്റ്. ഇനി ഡാ തടിയാ തുടങ്ങുന്നു. വായനക്കാര്* ഓര്*ക്കുന്നുണ്ടാകും, ആഷിക് അബു മുമ്പ് പ്രഖ്യാപിച്ച ഇടുക്കി ഗോള്*ഡ് എന്ന പ്രൊജക്ട്. അതിനെക്കുറിച്ച് അടുത്തകാലത്തായി ആരും പറഞ്ഞുകേള്*ക്കുന്നില്ല. എന്താണ് നിലവില്* ആ പ്രൊജക്ടിന്*റെ സ്ഥിതി? അത് ഉപേക്ഷിച്ചോ?
അടുത്തവര്*ഷം ആ ചിത്രം സംഭവിക്കും എന്ന കാര്യത്തില്* ഒരു സംശയവുമില്ല. തിരക്കഥാ രചനയ്ക്കിടെ ചെറിയ ബ്ലോക്ക്. കഥ മുന്നോട്ടു നീങ്ങുന്നില്ല. വേണ്ട മാറ്റങ്ങള്* വരുത്തി മുന്നോട്ടുപോകണം - ആഷിക് അബു വ്യക്തമാക്കുന്നു.
ഒരുപക്ഷേ മലയാള സിനിമയില്* മാറ്റത്തിന്*റെ പുതുവസന്തം വിരിയിക്കാന്* പ്രാപ്തമായ ഒരു സബ്ജക്ട് എന്നാണ് ഇടുക്കി ഗോള്*ഡ് വിലയിരുത്തപ്പെടുന്നത്. ഒരു ഹൈറേഞ്ച് ത്രില്ലറായ ഇടുക്കി ഗോള്*ഡ് സന്തോഷ് ഏച്ചിക്കാനത്തിന്*റെ ഇടുക്കി ഗോള്*ഡ് എന്ന കഥയെ ആധാരമാക്കിയാണ് ആഷിക് അബു ഒരുക്കുന്നത്.
മണിയന്**പിള്ള രാജുവാണ് ചിത്രത്തിലെ നായകന്*. സയാമീസ് ഇരട്ടകള്*ക്ക് ശേഷം മണിയന്**പിള്ള രാജു നായകനായി എത്തുന്നു എന്നതുതന്നെയാണ് ഇടുക്കി ഗോള്*ഡിന്*റെ പ്രത്യേകത. ആന്*റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച വിജയന്* നമ്പ്യാര്* എന്ന കഥാപാത്രമായാണ് മണിയന്**പിള്ള വേഷമിടുന്നത്. ലാല്*, ബാബു ആന്*റണി, ശങ്കര്*, വിജയരാഘവന്*, രവീന്ദ്രന്* എന്നിവരും ഇടുക്കി ഗോള്*ഡില്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോള്*ട്ട് ആന്*റ് പെപ്പറിന് തിരക്കഥ രചിച്ച ശ്യാം പുഷ്കരന്*, ദിലീഷ് നായര്* എന്നിവര്* ചേര്*ന്നാണ് രചന നിര്*വഹിക്കുന്നത്.
നടന്* വിജയരാഘവനാണ് ഇടുക്കി ഗോള്*ഡ് എന്ന കഥ സിനിമയ്ക്കായി കണ്ടെത്തുന്നത്. ഞാനും ദിലീഷും ആഷിഖും മൂന്നാറില്* ഇരിക്കുമ്പോഴാണ്* നടന്* വിജയരാഘവന്* ഫോണ്* വിളിക്കുന്നത്*. ആ ആഴ്*ച ഇറങ്ങിയ ഒരു മാസികയില്* വായിച്ച സന്തോഷ്* എച്ചിക്കാനത്തിന്*റെ 'ഇടുക്കി ഗോള്*ഡ്*' എന്ന കഥയെക്കുറിച്ചു പറയാനായിരുന്നു ആ വിളി. അങ്ങനെയാണ്* ആ കഥ വായിക്കുന്നത്*. മൊത്തം കഥയില്*നിന്നും ഒരു എലമെന്റ്* മാത്രമാണ്* ഞങ്ങളെടുത്തിരിക്കുന്നത്*. ആ കഥയില്* രണ്ടുപേരാണ്* ഉള്ളതെങ്കില്* സിനിമയിലെ കഥാപാത്രങ്ങളുടെ എണ്ണത്തില്* കൂടുതല്* പേരുണ്ട്*. - തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്* പറയുന്നു.
ആന്*റി ടെററിസ്റ്റ് സ്ക്വാഡ് തലവനായി വിരമിച്ച വിജയന്* നമ്പ്യാര്* വര്*ഷങ്ങള്*ക്ക് ശേഷം തന്*റെ നാട്ടില്* തിരിച്ചെത്തുകയാണ്. നാട്ടിലെത്തിയപ്പോള്* കക്ഷിക്കൊരു ആഗ്രഹം. പണ്ട് തന്*റെ കൂടെ സ്കൂളില്* പഠിച്ചിരുന്ന സുഹൃത്തുക്കളെയൊക്കെ ഒന്നുകാണണം. അവരൊക്കെ ഇപ്പോള്* എന്തുചെയ്യുകയാണെന്ന് അറിയണം.
അതിനായി പത്രത്തില്* ഒരു പരസ്യം ചെയ്യുകയാണ് അയാള്*. ആദ്യ ദിവസങ്ങളില്* ആ പരസ്യത്തിന് ഒരു പ്രതികരണവുമുണ്ടായില്ല. എന്നാല്* കുറച്ചുദിവസം കഴിഞ്ഞപ്പോള്* ഒരാള്* അയാളെ തേടിയെത്തി. പണ്ട് ഏഴാം ക്ലാസില്* ഒപ്പം പഠിച്ച കൂട്ടുകാരന്* ബഹനാന്*. അയാള്* ഒരു പെരുങ്കള്ളനാണെന്നറിഞ്ഞപ്പോള്* നമ്മുടെ നായകന്* ഞെട്ടി. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് കഥയെ രസകരമാക്കുന്നത്.
രജപുത്ര ഫിലിംസിന്*റെ ബാനറില്* രഞ്ജിത് നിര്*മ്മിക്കുന്ന ഇടുക്കി ഗോള്*ഡിന്*റെ സംഗീതം ബിജിബാല്*. ക്യാമറ - ഷൈജു ഖാലിദ്.
PRANCHIYETTAN IS NOT A COPY::: SAYS DIRECTOR RANJITH
പ്രാഞ്ചിയേട്ടന്* കോപ്പിയടിയല്ലെന്ന് രഞ്ജിത്
2010 സെപ്റ്റംബര്* 10നാണ് പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ് എന്ന സിനിമ റിലീസായത്. ആറ്* പതിറ്റാണ്ട് മുമ്പ് ഫ്രഞ്ച് - ഇറ്റാലിയന്* ഭാഷകളില്* റിലീസായ ലെ പെറ്റിറ്റ് മോന്ദെ ദെ ഡോണ്* കാമില്ലോ എന്ന സിനിമയുമായി പ്രാഞ്ചിയേട്ടന് സാദൃശ്യമുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം ഒരു മാധ്യമത്തില്* റിപ്പോര്*ട്ട് വന്നു. മലയാള സിനിമയില്* ഇപ്പോള്* കോപ്പിയടിച്ചിത്രങ്ങളുടെ ചാകരക്കാലമാണല്ലോ. പ്രാഞ്ചിയേട്ടനും ഈ ഗണത്തില്* പെട്ടുവോ എന്ന് വായനക്കാര്*ക്ക് ആകാംക്ഷ തോന്നുക സ്വാഭാവികം.
എന്നാല്* തന്*റെ പ്രാഞ്ചിയേട്ടന്* ഒറിജിനലാണെന്ന് സംവിധായകന്* രഞ്ജിത് തന്നെ വ്യക്തമാക്കുന്നു.
ഈ റിപ്പോര്*ട്ടില്* പറയുന്ന ഫ്രഞ്ച് - ഇറ്റാലിയന്* ചിത്രവുമായി പ്രാഞ്ചിയേട്ടന് യാതൊരു ബന്ധവുമില്ല. ഈ റിപ്പോര്*ട്ട് വായിക്കുന്നതുവരെ ഇങ്ങനെയൊരു സിനിമയെക്കുറിച്ച് ഞാന്* കേട്ടിട്ടുപോലുമില്ല. എന്തായാലും ഇന്*റര്*നെറ്റില്* തിരഞ്ഞ് ഞാന്* അതിന്*റെ തിരക്കഥ പൂര്*ണമായും വായിച്ചു. എനിക്ക് ഒരു സാമ്യതയും കണ്ടെത്താന്* കഴിഞ്ഞില്ല - രഞ്ജിത് വ്യക്തമാക്കി.
1952ല്* റിലീസായ ലെ പെറ്റിറ്റ് മോന്ദെ ദെ ഡോണ്* കാമില്ലോ എന്ന സിനിമയുടെ മൂലകഥയുമായി പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റിന് സാദൃശ്യമുണ്ടെന്നായിരുന്നു ആ മാധ്യമത്തില്* വന്ന റിപ്പോര്*ട്ടിലെ കണ്ടെത്തല്*. ഇതൊരു കോപ്പിയടിയാണെന്ന് ആരോപിക്കുന്നില്ലെങ്കിലും കഥയുടെ സാദൃശ്യം ചൂണ്ടിക്കാട്ടുകയാണെന്ന് റിപ്പോര്*ട്ടില്* പരാമര്*ശിച്ചിരുന്നു.
കോപ്പിയടി സംവിധായകരുടെ കൂട്ടത്തില്* ഞങ്ങള്* പെടില്ല. പ്രാഞ്ചിയേട്ടന്* ഒരു ഒറിജിനല്* സ്ക്രിപ്റ്റാണ്. ഏറെ അഭിനന്ദനങ്ങള്* നേടിയ ചിത്രം. ഞങ്ങളെ കരിവാരിത്തേക്കാനുള്ള ചിലരുടെ ശ്രമമാണ് ഇത്തരം ആരോപണങ്ങള്*ക്ക് പിന്നില്* - രഞ്ജിത്തിന്*റെ സംവിധാന സഹായിയും തിരക്കഥാകൃത്തും നടനുമായ ശങ്കര്* രാമകൃഷ്ണന്* പറഞ്ഞു.
വാല്*ക്കഷണം: ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന അവാര്*ഡ് നേടിയ സിനിമയാണ് പ്രാഞ്ചിയേട്ടന്* ആന്*റ് ദി സെയിന്*റ്. ദേശീയ അവാര്*ഡിനുവേണ്ടി പരിഗണിക്കപ്പെട്ടിരുന്നു. ഒട്ടേറെ ചാനല്* അവാര്*ഡുകള്* സ്വന്തമാക്കി. ഇപ്പോഴും പല വിദേശ ചലച്ചിത്രമേളകളിലും പ്രദര്*ശിപ്പിച്ചുകൊണ്ടിരിക്കുന്നു. വെറും 1.9 കോടി രൂപയാണ് പ്രാഞ്ചിയേട്ടന്*റെ നിര്*മ്മാണച്ചെലവ്. ചിത്രം 19.78 കോടി രൂപയാണ് ഗ്രോസ് കളക്ഷന്* നേടിയത്. PRANCHIYETTAN TOTEL BUDGET IS 1.9 CRORE AND IT GROSSED 19.78 CRORE TOTALLY...!!!
വാല്*ക്കഷണം: ബീജദാനത്തെപ്പറ്റി വര്*ഷങ്ങള്*ക്ക് മുമ്പ് ഒരു മലയാളചിത്രം ഇറങ്ങിയിട്ടുണ്ട്. ലോഹിതദാസിന്*റെ തിരക്കഥയില്* സിബി മലയില്* സംവിധാനം ചെയ്ത ദശരഥം. അന്ന് ആ സിനിമ വേണ്ടവിധത്തില്* സ്വീകരിക്കപ്പെട്ടില്ല.another shocking news after mukundetta sumithra..
MAMMOOKKA
![]()