അപമാനിച്ച ജഗതിയോട് ബഹുമാനമില്ല: രഞ്ജിനി
ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്* സിങ്ങര്* ഫൈനല്* വേദിയില്* വച്ച് തന്നെ പരസ്യമായി അപമാനിച്ച നടന്* ജഗതി ശ്രീകുമാറിനെതിരെ അവതാരക രഞ്ജിനി ഹരിദാസ്. അഭിപ്രായസ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് ഒരു മാധ്യമത്തില്* എഴുതിയ ലേഖനത്തിലാണ് രഞ്ജിനി ജഗതിയെ രൂക്ഷമായി വിമര്*ശിക്കുന്നത്.
... ജഗതിയുടെ പേര് എടുത്തുപറയാന്* മിസ്റ്റര്* മൂണ്* എന്നുപറഞ്ഞാണ് രഞ്ജിനി ജഗതിയെ കടന്നാക്രമിക്കുന്നത്. ജഗതിയുടെ അമ്പിളിയെന്ന വിളിപ്പേരാണ് രഞ്ജിനി മൂണ്* ആക്കി മാറ്റിയത്.
തന്നെ വിമര്*ശിച്ചത് ആളാകാനാനുള്ള ജഗതിയുടെ തന്ത്രമായിരുന്നു എന്നാണ് പത്രത്തില്* എഴുതിയ ലേഖനത്തില്* രഞ്ജിനി ആരോപിക്കുന്നത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ജഗതി തന്നെ പൊതുജനങ്ങളുടെ മുമ്പില്* വച്ച് അപമാനിക്കുകയായിരുന്നു എന്നും രഞ്ജിനി ആരോപിക്കുന്നു.
എനിക്ക് കരഞ്ഞുകൊണ്ട് സ്*റ്റേജില്* നിന്ന് ഓടിപ്പോവുകയോ കണ്ണിന് പകരം കണ്ണ് അല്ലെങ്കില്* പല്ലിന് പകരം പല്ല എന്ന രീതിയില്* തിരിച്ച് വിമര്*ശിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്* തന്നെ ഏല്*പ്പിച്ച ജോലി പൂര്*ത്തിയാക്കുക എന്നതാണ് പ്രധാനം എന്ന് മനസിലാക്കി ഞാന്* എല്ലാം ക്ഷമിക്കുകയായിരുന്നു- രഞ്ജിനി പറയുന്നു.
എന്തായാലും നടന്നത് 'ചീപ്പ് പബ്ലിസിറ്റി' ആയിരുന്നുവെന്നും തനിക്കിപ്പോള്* ജഗതിയെന്ന അഭിനയപ്രതിഭയോട് യാതൊരുവിധ ബഹുമാനവും ഇല്ലെന്നും രഞ്ജിനി കുറിപ്പില്* തുറന്നടിച്ചിട്ടുണ്ട്. ഇനി രഞ്ജിനയുടെ ഈ പ്രതികരണത്തോട് ഹാസ്യസാമ്രാട്ട് എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ഏപ്രില്* 14ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓപ്പണ്* എയര്* ഓഡിറ്റോറിയത്തില്* നടന്ന മഞ്ച് സ്റ്റാര്* സിങ്ങര്* ഫൈനലിനിടെയായിരുന്നു രഞ്ജിനിയുടെ അവതരണ രീതിയിലെയും സംഭാഷണത്തെയും മറ്റും ജഗതി വിമര്*ശിച്ചത്.
ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ അവതാരക പലപ്പോഴും വിധികര്*ത്താവ് ചമയാറുണ്ട് എന്നായിരുന്നു ജഗതി തുറന്നടിച്ചത്. രഞ്ജിനിയുടെ ചില ആക്ഷനുകള്* ജഗതി അനുകരിച്ച് കാട്ടുകയും ചെയ്തു. രഞ്ജിനി തന്നെയായിരുന്നു ജഗതിയോട് മത്സരഫലം ഊഹിച്ചുപറയാനായി ആവശ്യപ്പെട്ടത്. ജഗതി വിമര്*ശിച്ചുകൊണ്ടിരിക്കുമ്പോള്* പലവിധ ചേഷ്ടകളുമായി രഞ്ജിനി അടുത്തുതന്നെയുണ്ടായിരുന്നു.
(
jagathy sarinete peru parayan polum tanikku yogyathayilla pinne avalude bahumanam
aa stagil jagathy paranjathil oru kallavumilla
njan yogikunnu