
Originally Posted by
CGC
Veendum orothuar irangi tudangiyitundallo
ഹെല്*മറ്റില്ല, മമ്മൂട്ടിക്കും ലാലിനുമെതിരെ പരാതി
കൊച്ചി: ഹെല്*മെറ്റില്ലാതെ ബൈക്കോടിച്ച് സിനിമ പോസ്റ്ററുകളില്* സൂപ്പര്*താരങ്ങള്*ക്കെതിരെ പരാതി. ഓണത്തിന് റിലീസ് ചെയ്ത താപ്പാന, റണ്* ബേബി റണ്* എന്നീ സിനിമകളിലെ നായകന്മാരായ മമ്മൂട്ടി, മോഹന്*ലാല്*, സിനിമകളുടെ അണിയറപ്രവര്*ത്തകര്*, പോസ്റ്ററുകള്* പതിയ്ക്കാന്* അനുവാദം നല്*കിയ കൊച്ചി നഗരസഭാ സെക്രട്ടറി അജിത് പാട്ടീല്* എന്നിവര്*ക്കെതിരെയാണ് നിയമലംഘനത്തിന് കളമശ്ശേരി സ്വദേശി ജോര്*ജ് ജോണ്* പരാതി നല്*കിയത്.
ആഭ്യന്തരമന്ത്രി, ട്രാന്*സ്*പോര്*ട്ട് സെക്രട്ടറി, ട്രാന്*സ്*പോര്*ട്ട് കമ്മീഷണര്*, ചീഫ് സെക്രട്ടറി, ഡി.ജി.പി, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്* എന്നിവര്*ക്കാണ് പരാതി നല്*കിയിരിക്കുന്നത്.
കമല്* സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടം എന്ന സിനിമയുടെ പോസ്റ്ററില്* ഹെല്*മെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങള്* ചേര്*ത്തത്, നിയമലംഘനമാണെന്നും നീക്കം ചെയ്യണമെന്നും കോടതി നേരത്തെ വിധിച്ചിരുന്നു. ഇതു നിലനില്*ക്കെ താപ്പാന, റണ്* ബേബി റണ്* എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളില്* നായകന്മാര്* ഹെല്*മെറ്റില്ലാതെ ബൈക്കോടിച്ച് പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്* ചൂണ്ടിക്കാട്ടുന്നത്.
അതേസമയം പരാതിയ്ക്ക് അടിസ്ഥാനവുമില്ലെന്ന് രണ്ട് സിനിമകളുടെയും നിര്*മാതാവയ മിലന്* ജലീല്* പറഞ്ഞു. യഥാര്*ത്ഥ ജീവിതത്തിന് സിനിമയുമായി യാതൊരുവിധ ബന്ധവുമില്ല. സിനിമയുടെ പരസ്യത്തിനായി നല്*കുന്ന പോസ്റ്ററുകളില്* നായകന്മാരെ ഹെല്*മെറ്റ് ധരിപ്പിക്കുന്നത് പ്രചാരണത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ചലച്ചിത്രകാരന് അതിന്റെ സ്വാതന്ത്ര്യം കൊടുക്കണം, സിനിമയെ വെറുതെ വിടുക, ഇത് സംബന്ധിച്ച് കോടതിയുടെ നിലപാട് അംഗീകരിക്കും. താപ്പാനയുടെ സംവിധായകന്* ജോണി ആന്റണി പറഞ്ഞു.