ലാലിനെതിരെ സുരേഷ് ഗോപിയുടെ ഒളിയമ്പ്
മോഹന്*ലാലിന് ലഫ്റ്റനന്റ് കേണല്* പദവി നല്*കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ രാഷ്ട്രീയം താന്* ഇഷ്ടപ്പെടുന്നില്ലെന്നും നടന്* സുരേഷ് ഗോപി. നിലവിലുള്ള ഒരു രാഷ്ട്രീയത്തിനും തന്നെ താത്പര്യമില്ലെന്നും അതിനാലാണ് പദവികളൊന്നും ലഭിയ്ക്കാത്തതെന്നും നടന്* പറഞ്ഞു.
കാഞ്ഞങ്ങാട്ട് സ്റ്റുഡന്റ്*സ് പൊലീസ് കേഡറ്റുകളുമായി സംവദിക്കുകയായിരുന്ന അദ്ദേഹം കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
ഇഷ്ടമല്ലാത്തതു കണ്ടാല്* അതിനു നേരെ വിരല്*ചൂണ്ടി സംസാരിക്കുന്നതാണ് ശീലം. അടുത്ത ജന്മത്തില്* എല്ലാവരുടെയും ഗുഡ് ബുക്കില്* കയറി പദവികള്*ക്കു വേണ്ടി ശ്രമിക്കാം. - കാഞ്ഞങ്ങാട്ട് കുട്ടി പൊലീസുമായുള്ള സംവാദത്തിനിടെ അദ്ദേഹം പറഞ്ഞു.
മോഹന്*ലാലിന് ലഫ്. കേണല്* പദവി കിട്ടിയ സ്ഥിതിക്ക് സുരേഷ് ഗോപിക്ക് പൊലീസ് സേനയില്* ഉയര്*ന്ന പദവി ലഭിക്കേണ്ടതല്ലേയെന്ന ചോദ്യത്തിനു മറുപടി നല്*കുകയായിരുന്നു സുരേഷ് ഗോപി. അത് രാഷ്ട്രീയ തീരുമാനമാണെന്നും കുഞ്ഞുങ്ങള്*ക്കത് മനസ്സിലാവില്ലെന്നും വ്യക്തമാക്കിയാണ് സുരേഷ്*ഗോപി മറുപടി പറഞ്ഞുതുടങ്ങിയത്. ഒരുപാട് ആളുകളല്ല അത്തരം തീരുമാനമെടുക്കുന്നത്. ചിലര്* മാത്രമാണ്. അത്തരം രാഷ്ട്രീയക്കാര്* എന്നെ ഇഷ്ടപ്പെടുന്നില്ല. എല്ലാ രാഷ്ട്രീയത്തിനുനേരെയും വിരല്* ചൂണ്ടുന്നവനാണ് ഞാനെന്നതാണ് കാരണം. ലാലിന് ലഫ്. കേണല്* പദവി ലഭിച്ചത് രാഷ്ട്രീയക്കാരുടെ സഹായത്തോടെയാണ് ധ്വനിപ്പിയ്ക്കുന്ന രീതിയിലായിരുന്നു സുരേഷ് ഗോപിയുടെ പരാമര്*ശം.
കുട്ടികളില്* പൊലീസ് സേനയെക്കുറിച്ച് അവബോധമുണ്ടാക്കാനും മറ്റു തൊഴിലുകളെപ്പോലെ പൊലീസിലേക്ക് ചേരുന്നതിന് പ്രേരണയാകുന്നതിനും സംസ്ഥാനത്ത് പൊലീസിങ് കോളജ് തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിന് ശേഷം കണ്ണൂരിലെ ടെറിട്ടോറിയല്* ആര്*മി യൂണിറ്റും സുരേഷ് ഗോപി സന്ദര്*ശിച്ചു. മോഹന്*ലാലിന് ഓണററി പദവി നല്*കിയതു സൈന്യത്തിനു ഗുണം ചെയ്*തോയെന്നറിയില്ലെന്ന് സന്ദര്*ശനവേളയില്* സുരേഷ് ഗോപി പറഞ്ഞു. സിനിമയില്* അഭിനയിക്കാന്* വേണ്ടി മാത്രമാണു ശ്രമം നടത്താറുള്ളത്. സൈന്യ ത്തിന്റെ ഓണററി പദവിക്കു വേണ്ടി ശ്രമിച്ചിട്ടില്ല. അതു നമ്മളല്ല തീരുമാനിക്കേണ്ടത്. നിയമപരമായ പ്രശ്*നങ്ങളുണ്ട്. ഇക്കാര്യത്തില്* രാജ്യതാല്*പ്പര്യമാണു നോക്കേണ്ടത്.
ഓണററി പദവിയില്* നമുക്കു മോഹന്*ലാല്* ഉണ്ട്. അദ്ദേഹത്തിന്റെ പദവി സൈന്യ ത്തിനു ഗുണം ചെയ്*തോയെന്നു പറയേണ്ടത് സൈനിക ഉദ്യോഗസ്ഥരാണ്. സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളോടും ആദരവുണ്ട്. അവര്* വിവിധ ചടങ്ങുകളിലേക്കു ക്ഷണിക്കാറുമുണ്ട്. - സുരേഷ് ഗോപി പറഞ്ഞു.