മലയാളസിനിമയുടെ അമ്മയ്ക്ക് കണ്ണീരില്* കുതിര്*ന്ന വിട.
മലയാളികളുടെ പ്രിയ സിനിമ താരം സുകുമാരി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്* വച്ചായിരുന്നു അന്ത്യം.
ചലച്ചിത്രരംഗത്ത് 60 വർഷത്തിലേറെയായി അഭിനയിക്കുന്ന അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു സുകുമാരി. സുകുമാരി പത്താമത്തെ വയസ്സുമുതൽ സിനിമയിൽ അഭിനയിച്ചുതുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് 73 - മത്തെ വയസ്സിൽ അന്തരിച്ചു.