Page 462 of 1562 FirstFirst ... 3624124524604614624634644725125629621462 ... LastLast
Results 4,611 to 4,620 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #4611
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default


    Quote Originally Posted by kireedam View Post
    elavrude personal jeevithathilum kanam ethu pole chila bad shades macha....namle pidich eruthi intervie cheythalum kanile chila pranayangalum kopryangalum oke...pine oke avalde vidhi
    correct bhai....ellaam avaludey vidhi.....ananyacku oru nalla jeevitham kittaan vendi prarthikkunnu......

    bhai njan oru nalla jeevitham nayichavan aanu..entey parents valarey strict aayirinnu...athu kondu cheriya cheriya love maathramey undaayirinnullu.....oru penkuttiyeyum njan nashippichittilla.....

    avarudey bhagathu ninnu ingottu enthenkilum pralobhanam undaayaappol njan paranju athokkey after marriage ennu.....

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4612
    FK Citizen FIGHTER's Avatar
    Join Date
    Aug 2011
    Posts
    8,052

    Default

    Attached Thumbnails Attached Thumbnails SS Screen Capture #519.jpg  

  4. #4613
    FK Citizen abcdmachan's Avatar
    Join Date
    Jan 2009
    Location
    My Home
    Posts
    29,789

    Default

    ???????????? ????? ????????????????? . . . - Oridathaoridathu - Mathrubhumi NRI

    വീണുപോയെന്ന് ഞാന്* വിശ്വസിക്കില്ലെടോ . . .




    ആയിരത്തിതൊള്ളായിരത്തി നാല്പത്തിയെട്ടില്* പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന തമിഴ് സിനിമ ഇന്ത്യന്* സിനിമാചരിത്രത്തിലെ ഒരു സംഭവമാണ്. അന്നുവരെ നിര്*മ്മിക്കപ്പെട്ട സിനിമകളില്* ഏറ്റവും ചെലവേറിയതായിരുന്നു ഇത്. ഇന്നത്തെ രൂപയുടെ മൂല്യം വെച്ച് നൂറ്റി അമ്പത് കോടിയോളം രൂപയായിരുന്നു അതിന്റെ ചെലവ്. മലയാളത്തിലെ ഇന്നുവരെ ഏറ്റവും ചെലവേറിയ പഴശ്ശിരാജയുടെ ചെലവ് വെറും ഇരുപത്തിയേഴു കോടിയായിരുന്നുവെന്നോര്*ക്കുമ്പോഴാണ് എത്ര വലിയ റിസ്*കാണ് ഇതിന്റെ നിര്*മ്മാതാക്കള്* അക്കാലത്ത് എടുത്തത് എന്ന് നമുക്കു മനസ്സിലാകുക. ഭാഗ്യത്തിന് പ്രേക്ഷകര്* അതിനെ കൈ വിട്ടില്ല. അക്കാലത്തുതന്നെ അഞ്ഞൂറില്* അധികം തീയേറ്ററുകളില്* ആണ് പടം റിലീസ് ചെയ്തത്. മാസങ്ങളോളം ഓടുകയും ചെയ്തു.

    ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലില്* ജനിച്ച ഞാന്* ചന്ദ്രലേഖ കണ്ടിട്ടില്ല. പക്ഷെ അതിലെ ക്ലൈമാക്*സ് രംഗം, നൂറുകണക്കിനു ഡ്രമ്മുകളുടെ അകത്തിരുന്ന് ഒളിപ്പോരാളികള്* കോട്ടക്കകത്ത് കയറി ചന്ദ്രലേഖയെ രക്ഷിക്കുന്ന രംഗം എനിക്കു മനഃപാഠമാണ്. ഇതെങ്ങനെ സംഭവിച്ചു?

    സിംപിള്*, എന്റെ അച്ഛന്* ഇതൊരു അഞ്ഞൂറു പ്രാവശ്യം എനിക്കു പറഞ്ഞുതന്നിട്ടുണ്ട്. ജീവിതം മുഴുവന്* ഒരു സിനിമാ ഭ്രാന്തനായിരുന്ന എന്റെ അച്ഛന്* ചന്ദ്രലേഖ അന്*പത്തിരണ്ടു ദിവസം നോണ്*സ്*റ്റോപ്പ് ആയി കണ്ടിട്ടുണ്ട്. പടം മാറിപ്പോയതിനാല്* പിന്നെ അതു കാണാന്* പറ്റിയില്ല.

    അങ്ങനെയുള്ള അച്ഛന്റെ മകനാകുമ്പോള്* ഞാന്* ആറാം തമ്പുരാന്* അമ്പത് പ്രാവശ്യവും അഴകിയ രാവണന്* അന്*പത്തൊന്നു പ്രാവശ്യവും (ലവനെക്കാള്* ഇപ്പോഴും ഒന്ന് കൂടുതല്* ആയിരിക്കണമെന്ന് ഉത്കൃഷ്ട ശിരോമണി പ്രത്യേകം പറഞ്ഞിട്ടുണ്ട്) കണ്ടിട്ടുണ്ട് എന്നു പറഞ്ഞാല്* അതിശയിക്കേണ്ടതില്ലല്ലോ. ഈ പടങ്ങളിലെ മിക്കവാറും ഡയലോഗെല്ലാം ജഗന്നാഥന്* അരിച്ചു പെറുക്കിയിട്ടുണ്ട്.

    എന്നാല്* ഞാനിപ്പോള്* സൂപ്പര്* സ്റ്റാര്* പടങ്ങള്* കാണാറില്ല. പടിപടിയായി അവരുടെ പടങ്ങളില്* ഉണ്ടായ നിലവാരത്തകര്*ച്ചയാണ് ഇതിനു കാരണം. സൂപ്പര്* സ്റ്റാര്* പടം കാണാന്* വിളിക്കുന്നവരോട് ഞാന്* ഒരു സൂപ്പര്* പടത്തിലെ ഡയലോഗ് കാച്ചും.
    'മനസ്സില്* ദൈവങ്ങള്*ക്ക് ഒപ്പം സൂക്ഷിക്കുന്ന ഒരു രൂപം ഉണ്ട്. അതങ്ങനെതന്നെ ഇരുന്നോട്ടെ. വീണുപോയെന്നു ഞാന്* വിശ്വസിക്കില്ലെടോ'.

    തനിയാവര്*ത്തനങ്ങളുടേയും ദേവാസുരങ്ങളുടേയും മുകളില്* പട്ടണത്തിലെ ഭൂതങ്ങളേയോ ഫ്ലാഷടിക്കുന്ന ഫോട്ടോഗ്രാഫര്*മാരേയോ പിടിച്ചിടാന്* എനിക്കിഷ്ടമല്ല. ഒരു നല്ല രൂപം ഉണ്ടെങ്കില്* അതങ്ങനെതന്നെ ഇരുന്നോട്ടെ.

    സൂപ്പര്* സ്റ്റാറുകളുടെ കാര്യത്തില്* മാത്രമല്ല ഈ അപചയം സംഭവിക്കുന്നത്. യഥാര്*ത്ഥ ജീവിതത്തിലും ഇതേ പ്രശ്*നത്തെ നമുക്ക് നേരിടേണ്ടിവരാറുണ്ട്. സന്തുഷ്ടമായി കഴിഞ്ഞിരുന്ന ഒരു കുടുംബത്തില്* പെട്ടെന്നു അപ്രതീക്ഷിതമായി ഒരാള്* മരിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്*, ആരോഗ്യത്തോടെ കഴിഞ്ഞിരുന്ന ഒരാള്* പെട്ടെന്ന് തളര്*ന്നോ അബോധാവസ്ഥയിലോ ആകുന്നു. സമ്പന്നതയില്* ജീവിച്ചിരുന്നവര്* ക്ഷയിച്ച് പാപ്പരാകുന്നു. ഈ നിലയില്* അവരെ നമ്മള്* എങ്ങനെ അഭിമുഖീകരിക്കും എന്നത് ഒരു പ്രധാന പ്രശ്*നമാണ്. എന്നെ ഏറെ വിഷമിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും. നമ്മുടെ മനസ്സില്* ഉള്ള അവരുടെ നല്ല പ്രതീകങ്ങള്* മായാതിരിക്കാന്* ആ വഴിക്കു പോകാതിരിക്കുന്നത് ശരിയാണോ. പെരിങ്ങോടരുടെ തിരിഞ്ഞുനടപ്പ് സ്*ക്രീനില്* നന്നായെങ്കിലും ജീവിതത്തില്* പ്രായോഗികമാണോ?

    ഇത്തവണ അവധിക്കാലത്ത് ഈ ചോദ്യം എന്റെ മുന്നില്* പ്രായോഗികമായി പ്രത്യക്ഷപ്പെട്ടു. എന്റെ വളരെ അടുത്ത സുഹൃത്ത് ശരീരം പൂര്*ണ്ണമായി തളര്*ന്ന് കിടപ്പിലായി. കാന്*സര്* മൂലം വൈറ്റല്* ഓര്*ഗനുകള്* ഒന്നൊന്നായി പ്രവര്*ത്തനരഹിതമാവുകയാണ്. ഇനി അതില്*നിന്ന് പിന്നോട്ട് ഒരു വരവിന് സാദ്ധ്യതയില്ല എന്ന് വെല്ലൂരിലെ ഡോക്ടര്* പറഞ്ഞു കഴിഞ്ഞു.

    'അപ്പ ഒന്നും മിണ്ടുന്നില്ല. ആരെങ്കിലും വന്ന് ആളെ മനസ്സിലായാല്* കണ്ണടച്ചു കിടക്കും.' അദ്ദേഹത്തിന്റെ മകന്* എന്നോടു പറഞ്ഞു.

    അറക്കല്* വീട്ടിലെ അബ്രഹാം നാലുവര്*ഷം എന്റെ സഹപ്രവര്*ത്തകനായിരുന്നു. എന്നേക്കാള്* വളരെ സീനിയര്* ആയിരുന്നു. മസ്*കറ്റില്* ഞാന്* ജോലിക്ക് എത്തുമ്പോള്* ഞങ്ങളുടെ അയല്*പക്കം ആയിരുന്നു. പുതുതായി എത്തിച്ചേര്*ന്ന എനിക്ക് എല്ലാ സഹായവും ചെയ്തുതന്നത് അബ്രഹാമും ഭാര്യയുമായിരുന്നു.

    മസ്*കറ്റില്* വരുന്നതിനു മുന്*പ് അദ്ദേഹം ഇരുപതു വര്*ഷം ഇന്ത്യന്* നേവിയില്* ഉദ്യോഗസ്ഥന്* ആയിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തൊന്നു ഡിസംബറില്* ഇന്ത്യന്* നേവി കറാച്ചി തുറമുഖം ആക്രമിക്കാന്* നിയോഗിച്ച കപ്പലുകളിലൊന്നിലെ കമ്മ്യൂണിക്കേഷന്* ഓഫീസര്* ആയിരുന്നു അബ്രഹാം. ആ യുദ്ധത്തിന്റെ കഥകള്* അനവധി തവണ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.

    ആത്മാര്*ത്ഥത, സത്യസന്ധത, ഹാസ്യം ഇവയായിരുന്നൂ അദ്ദേഹത്തിന്റെ മുഖമുദ്രകള്* . സമൂഹത്തിലെ തിന്മകള്*ക്കെതിരെ അഭിപ്രായം പറയാനും ആദര്*ശപൂര്*വം പ്രവര്*ത്തിക്കാനും ഒരു മടിയും ഇല്ലാത്തയാള്*. അതുകൊണ്ടുതന്നെ എന്റെ ഒരു ഹീറോയും.

    രണ്ടായിരത്തിമൂന്നില്* ഒരു ദിവസം അദ്ദേഹത്തിന്റെ മൂക്കില്*നിന്നും രക്തം വന്നു. അതിനെക്കുറിച്ചുള്ള പരിശോധനകളും ചികിത്സയും ഏറെ വേണ്ടിവന്നു. അക്കാലത്ത്, അദ്ദേഹത്തിന്റെ മൂന്നു ആണ്*മക്കളില്* ആര്*ക്കുംതന്നെ സ്ഥിരമായി ഒരു ജോലിയും ആയിട്ടില്ല. ഒരാള്* പഠനം പൂര്*ത്തിയാക്കിയിട്ടും ഇല്ല. ഏറെ സംഘര്*ഷഭരിതമായ ദിനങ്ങള്*, എന്നിട്ടും അദ്ദേഹത്തിന്റെ ഹാസ്യബോധത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.

    ഭാഗ്യത്തിന് അസുഖം തല്*ക്കാലം മാറി. അടുത്ത അഞ്ചു വര്*ഷത്തിനകം അദ്ദേഹത്തിന്റെ മക്കള്*ക്ക് എല്ലാം നല്ല ജോലിയായി. അവരുടെ വിവാഹം കഴി!ഞ്ഞു. അബ്രഹാം റിട്ടയര്* ചെയ്തു. അല്പം സാമൂഹ്യപ്രവര്*ത്തനത്തിനിറങ്ങി.

    പക്ഷെ, ഡോര്*മന്റായിരുന്ന അസുഖം പിന്നെയും തിരിച്ചുവന്നു. മൂക്കിനും കണ്ണിനും തലച്ചോറിനുമെല്ലാം പല ഓപ്പറേഷനുകള്* വേണ്ടിവന്നു. എന്നിട്ടൊന്നും അദ്ദേഹം ധൈര്യം കൈവിട്ടില്ല. കഴിഞ്ഞ തവണ കാണുമ്പോള്* ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം. എന്നിട്ടും മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് എഴുതിയ ഒരു ലേഖനം അദ്ദേഹം എന്നെ കാണിച്ചുതന്നു.

    'കുറെ ആളുകള്* എന്നെ വിളിച്ചു ചീത്ത പറഞ്ഞു.' അബ്രഹാം എന്നോടു പറഞ്ഞു.

    പൊതു രംഗത്ത് എഴുതുമ്പോളും പ്രവര്*ത്തിക്കുമ്പോഴും രണ്ട് ചീത്ത കേള്*ക്കാന്* തയ്യാറായിരിക്കണം എന്ന് ഞാന്* പറഞ്ഞു. മാതൃഭൂമിയില്* എഴുതി സ്ഥിരമായി കൊട്ട് മേടിക്കുന്നതിനെ പറ്റിയും.

    വിവാഹത്തിനു ക്ഷണിക്കുന്ന ആളുകളുടെ എണ്ണത്തെപ്പറ്റിയാണ് ഞങ്ങള്* അവസാനം സംസാരിച്ചത്. പണ്ടൊക്കെ ഇരുന്നൂറോ മുന്നൂറോ ഉണ്ടായിരുന്ന വിവാഹ ചടങ്ങിന് ഇപ്പോള്* ആയിരവും രണ്ടായിരവും ആളുകള്* സര്*വ്വസാധാരണം ആയിരിക്കുകയാണ്. അതിനെപ്പറ്റി അബ്രഹാം ഒരു ജോക്ക് എന്നോടു പറഞ്ഞു.

    സംഭവം നടക്കുന്നത് കോഴഞ്ചരിയില്* ഒരു സിനിമാ തിയേറ്ററിന്റെ മുന്*പില്* ആണ്. സിനിമ കാണാന്* വന്ന രണ്ടു പേര്* തമ്മിലുള്ള സംഭാഷണം ആണ്.

    'എടാ, അതാ പൗലോച്ചന്റെ എളേ മോളല്ലേ?'
    'അതേ'
    'അവള്* ആരുടെയോ കൂടെ സിനിമക്കു വന്നിരിക്കുകയാണ്. പൗലോച്ചനെ കാണുമ്പോള്* പറയണം. പെണ്ണിന്റെ പോക്കത്ര ശരിയല്ല.'

    'എടാ, അതവളുടെ കെട്ടിയോനാ, കഴിഞ്ഞ മാസം നമ്മള്* ഒരുമിച്ചല്ലേ അവരുടെ കല്യാണത്തിനു പോയത്.'

    ഏതു കല്യാണത്തിനു പോയെന്നോ പെണ്ണും ചെറുക്കനും ഏതെന്നോ ഒന്നും കൃത്യമായി അറിയാത്തവരാണ് ഈ പെരുപ്പിച്ചുകാണിക്കുന്ന ബന്ധുബലത്തില്* പകുതിയും. നായര്* സമൂഹത്തിലും ഇതേ പ്രശ്*നം ഉണ്ടെന്നുപറഞ്ഞ് ഏറെ ചിരിച്ചാണ് ഞാന്* തിരിച്ചു പോന്നത്.

    ആ മനുഷ്യനാണിപ്പോള്* മിണ്ടാതെ ആളെ തിരിച്ചറിയുന്നുണ്ടോ എന്നുപോലും അറിയാതെ തളര്*ന്നു കിടക്കുന്നത്.
    നീലകണ്ഠാ ഞാന്* അങ്ങോട്ടു വരണോ?

    ഒരു മാസം ഞാന്* നാട്ടില്* ഉണ്ടായിരുന്നു. പല തവണ പോകാന്* ഒരുങ്ങിയതാണ്. സുസ്*മേരവദനനായ അബ്രഹാമിനെ മാറ്റി നിസ്സഹായനായ ഒരു മനുഷ്യനെ മനസ്സിലേക്കെടുത്തുവയ്ക്കാന്* മനസ്സുവന്നില്ല.

    ഒടുവില്* ഞാന്* ഈ പ്രശ്*നം എന്റെ ഫ്രണ്ട്, ഫിലോസഫര്* ആന്റ് ഗൈഡ് ആയ എന്റെ ചേട്ടന്റെ അടുത്ത് അവതരിപ്പിച്ചു.

    'നീ പോണം, സംശയം എന്താണ്. ഞാനാണ് കിടക്കുന്നതെങ്കില്* എനിക്കു ആളെ മനസ്സിലാകുന്നുണ്ടെങ്കില്* അതേറ്റവും സന്തോഷമായിരിക്കും. എനിക്കു മനസ്സിലാകുന്നില്ലെങ്കില്* അതുകൊണ്ട് പിന്നെ ഒരു ദോഷവും ഇല്ലല്ലോ. അബ്രഹാമിന്റെ കുടുംബത്തിനാകട്ടെ എന്തുകൊണ്ടും നീ ചെല്ലുന്നത് ആയിരിക്കും ഇഷ്ടം. സ്*നേഹം കൊണ്ട് എല്ലാവരും മാറിനടന്നാല്* അവരുടെ സ്ഥിതി എന്താകും.

    നാട്ടിലെ അവസാന ദിവസത്തിലെ വൈകുന്നരം ഞാന്* അബ്രഹാമിനെ കാണാന്* എത്തി.

    കിടക്കയില്* തളര്*ന്നു കിടക്കുകയാണദ്ദേഹം. ബ്യൂട്ടിഫുള്* പോലുള്ള സിനിമ കാണുന്നവര്* വിചാരിക്കും ശരീരം തളര്*ന്നുകിടക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം അല്ല. മുഖമെല്ലാം ചുവന്നു തുടുത്തിരിക്കും. ഇഷ്ടമുള്ളപ്പോള്* ബൈക്കിന്റെ പുറകില്* കെട്ടി വച്ച് വഴി നീളെ നടക്കാം, മഴ കൊള്ളം, കാശുണ്ടെങ്ങില്* കറുത്ത ബ്രായുടെ സ്ട്രാപ്പ് ഉള്ള ആരെയെങ്ങിലും പണിക്കു വക്കാം എന്നിങ്ങനെ എല്ലാം പഴയപടി. സത്യം അത്ര ബ്യൂട്ടിഫുള്* അല്ല.

    'ദാ, ആരാണെന്നു മനസ്സിലായോ' അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചൂ.

    അബ്രഹാം എന്നെ നോക്കിയെന്നും 'ആ' എന്നു പറഞ്ഞുവെന്നും എനിക്കു തോന്നിയതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷെ, പിന്നെ അദ്ദേഹം കണ്ണടച്ചു, മിണ്ടിയില്ല. ആ കണ്ണുകള്* നിറഞ്ഞിരുന്നു. സന്തോഷമാകാം, സങ്കടമാകാം, ക്ഷീണമാകാം, അസുഖത്തിന്റെ രീതിയാകാം.

    ഞാന്* പിന്നെ അധികനേരം അവിടെ നിന്നില്ല. സാധാരണ അബ്രഹാമിന്റെ വീട്ടില്* അര ദിവസമെങ്കിലും ചെലവാക്കുന്നതും പലതവണ ഭക്ഷണം കഴിക്കുന്നതുമാണ്. ഇത്തവണ അതിനുള്ള മൂഡില്ല.

    ഒരു കട്ടിലില്* തളര്*ന്ന് എബ്രഹാമിന്റെ സ്ഥാനത്ത് ഞാന്* എന്നെ പല പ്രാവശ്യം കയറ്റിക്കിടത്തി.
    എന്നിട്ട് ഞാന്* എന്നോടു ചോദിച്ചു.
    ആ പെരിങ്ങോടരെ ഇങ്ങോട്ട് കേറ്റിവിടണോ?
    (ഞാന്* ചെന്ന് കണ്ടു ഒരാഴ്ചക്കകം എബ്രഹാമിന്റെ മരണ വാര്*ത്ത ഞാന്* അറിഞ്ഞു)

  5. #4614
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default

    എല്ലാരും പറയും പോലെ ശ്രുതി ഹാസനും!




    കേരളത്തില്* തുണിക്കടയുടെയും സ്വര്*ണക്കടയുടെയും ഉദ്ഘാടന ചടങ്ങില്* അന്യാഭാഷ താരങ്ങളെ കൊണ്ടുവരുന്നത് ഒരു ഫാഷനായിരിക്കുകയാണ്. കോട്ടയത്തെ ഒരു തുണിക്കട ഉദ്ഘാടനം ചെയ്യാന്* വന്ന് ബോളിവുഡ് സൂപ്പര്*സ്റ്റാര്* ഷാരുഖ് ഖാന്* പുലിവാല് പിടിച്ചത് വലിയ വാര്*ത്തയായിരുന്നു. അര്*ദ്ധനഗ്നരായ സുന്ദരികളോടൊപ്പം നൃത്തം ചെയ്തതാണ് കേരളത്തില്* വന്ന കിംഗ്ഖാന് വിനയായാത്.

    മലയാളത്തില്* അഭിനയിക്കാന്* താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്* നല്ല കഥാപാത്രങ്ങള്* കിട്ടിയാല്* അഭിനയിക്കുമെന്നായിരുന്നു അന്ന് കിംഗ്ഖാന്* പറഞ്ഞത്. മലയാള മണ്ണില്* വന്ന് നില്*ക്കുമ്പോള്* മലയാളത്തില്* അഭിനയിക്കാന്* താല്*പ്പര്യമില്ലെന്ന് പറയാനാകില്ലല്ലോ. കേരളത്തില്* ഉദ്ഘാടനത്തിന് എത്തുന്ന എല്ലാ താരങ്ങളും ഇക്കാര്യം പറഞ്ഞിട്ട് പോകാറുണ്ട്.

    കമലഹാസന്റെ മകള്* ശ്രുതി ഹാസനാണ് ഏറ്റവും ഒടുവില്* ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞ് പോയത്. നല്ല കഥാപാത്രങ്ങള്* ലഭിച്ചാല്* മലയാളസിനിമയില്* അഭിനയിക്കാന്* തയ്യാറാണെന്ന് ശ്രുതിയും പറഞ്ഞു. മലയാളത്തില്* അഭിനയിക്കാന്* താല്*പ്പര്യമുണ്ടെന്നും ശ്രുതി പറഞ്ഞു.

    മലയാളം നന്നായി പറയാന്* ആഗ്രഹമുണ്ട്. താന്* വളര്*ന്നത് മലയാളം കേട്ടാണ്. അഭിനയവും പാട്ടുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം. അതിനാല്* ഇപ്പോള്* സംവിധാന രംഗത്തേക്കില്ല. അച്ഛന്* കമലഹാസനോടൊപ്പം അഭിനയിക്കാന്* തയ്യാറാണെന്നും തിരുവനന്തപുരത്ത് ഒരു ഉദ്ഘാടന ചടങ്ങില്* പങ്കെടുക്കാനെത്തിയ ശ്രുതി പറഞ്ഞു. ഇതില്* കൂടുതല്* വേറെന്ത് പറയാന്*?

  6. #4615
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    [ame=http://www.youtube.com/watch?v=LYw9iF7aLbk&feature=g-user-u]Audio CD Of Poetry Written by Kavya Madhavan is Released - YouTube[/ame]

  7. #4616
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default

    'VEY RAJA VEY'; ANGANE ORU PROJECT ILLA; SAYS ANWAR RASHEED
    വെയ് രാജാ വെയ് ? അങ്ങനെയൊരു പ്രൊജക്ട് ഇല്ല: അന്**വര്* റഷീദ്






    വെയ് രാജ വെയ് എന്നൊരു പ്രൊജക്ട് താന്* ചെയ്യുന്നില്ലെന്ന് സംവിധയകന്* അന്**വര്* റഷീദ്. ആ പേരില്* ഒരു സിനിമ താന്* ചെയ്യുന്നതായി ചില മാധ്യമങ്ങളില്* വന്ന വാര്*ത്ത അന്**വര്* റഷീദ് നിഷേധിച്ചു. എന്നാല്* തന്*റെ അടുത്ത ചിത്രത്തിലെ നായകന്* പൃഥ്വിരാജ് തന്നെയായിരിക്കുമെന്നും അന്**വര്* റഷീദ് അറിയിച്ചു.

    ബെന്നി പി നായരമ്പലത്തിന്*റെ തിരക്കഥയില്* വെയ് രാജാ വെയ് എന്ന പൃഥ്വിരാജ് ചിത്രമാണ് അന്**വര്* റഷീദ് അടുത്തതായി ചെയ്യുന്നതെന്ന് ചില മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തിരുന്നു.

    അടുത്ത സിനിമ തുടങ്ങുന്നതിന് എനിക്ക് എന്*റേതായ സമയം വേണം. തിരക്കുപിടിച്ച് എന്തെങ്കിലും ചെയ്യാന്* ഉദ്ദേശിക്കുന്നില്ല. എന്*റെ അടുത്ത സിനിമയുടെ തിരക്കഥ ഞാന്* ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിന്*റെ പേരിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ടില്ല. മുമ്പും ഇത്തരം വ്യാജവാര്*ത്തകള്* ഉണ്ടായിട്ടുണ്ട് - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* അന്**വര്* റഷീദ് വ്യക്തമാക്കി.

    പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ഞാന്* കമ്മിറ്റ് ചെയ്തിരുന്നു. പൃഥ്വിയുടെ കാര്യമല്ലാതെ മറ്റൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല - അന്**വര്* റഷീദ് പറഞ്ഞു.

    അതേസമയം, അന്**വര്* റഷീദിന്*റെ ഏറ്റവും പുതിയ ചിത്രമായ ഉസ്താദ് ഹോട്ടല്* മലയാളക്കരയില്* തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാള സിനിമയുടെ വ്യാകരണം മാറ്റിയ സിനിമയെന്ന് ഉസ്താദ് ഹോട്ടലിനെ നിരൂപകര്* വിലയിരുത്തുന്നു.

  8. #4617
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default

    MY FILM NOT TITLED YET; SATHYAN ANTHIKAD
    ഒരു കാര്യം പറയാനുണ്ട് - പറയാനില്ലെന്ന് സത്യന്* അന്തിക്കാട്!







    PRO
    സത്യന്* അന്തിക്കാടിന്*റെ സിനിമകള്*ക്ക് പേരിടുന്നത് വളരെ രസകരമായ രീതിയിലാണ്. ചിത്രീകരണം അവസാനഘട്ടത്തിലെത്തുമ്പോഴാണ് പേരിനെപ്പറ്റി സംവിധായകന്* ആലോചിക്കുക. തന്*റെ മനസില്* തോന്നുന്ന പേരുകള്* അപ്പോള്* ടീം അംഗങ്ങളുമായി പങ്കുവയ്ക്കും. ഷൂട്ടിംഗില്* പങ്കെടുക്കുന്ന ആര്*ക്കും പേര് നിര്*ദ്ദേശിക്കാം. നല്ല പേര് തെരഞ്ഞെടുത്ത് പ്രഖ്യാപിക്കും.

    പുതിയ സിനിമ കടലിന്*റെ പശ്ചാത്തലത്തിലാണ് സത്യന്* അന്തിക്കാട് ഒരുക്കുന്നത്. നെടുമുടി വേണു, നിവിന്* പോളി, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    അച്ഛന്* മരിച്ച ഒരു പതിനെട്ടുകാരിയും മകള്* മരിച്ച ഒരു വൃദ്ധനും തമ്മിലുള്ള ബന്ധത്തിന്*റെ രസകരമായ ആവിഷ്കാരമാണ് ഈ സിനിമ. ഒരു കാര്യം പറയാനുണ്ട് എന്ന് ഈ സിനിമയ്ക്ക് പേരിട്ടതായി മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തിരുന്നു. എന്നാല്* ഇക്കാര്യം സത്യന്* അന്തിക്കാട് നിഷേധിച്ചു.

    എന്*റെ സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. എന്നാല്* എന്*റെ സിനിമയുടേതായി ചില പേരുകള്* ഇന്*റര്*നെറ്റിലും മറ്റും പ്രചരിക്കുന്നുണ്ട്. അവരുടെയൊക്കെ ഭാവനയ്ക്ക് നന്ദി - സത്യന്* അന്തിക്കാട് അറിയിച്ചു.

    സിനിമയ്ക്ക് പറ്റിയ പേര് സത്യന്* അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചില പേരുകള്* മനസിലുണ്ടെങ്കിലും ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ അര്*ത്തുങ്കലിലാണ് ചിത്രീകരണം നടക്കുന്നത്.

  9. #4618
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default

    DILEEP TO REMAKE 'VICKY DONOR' IN MALAYALAM...!!
    ബീജദാനം, ഇനി ദിലീപിന്*റെ ഊഴം !






    വിക്കി ഡോണര്* എന്ന സിനിമ ബോളിവുഡില്* നിര്*മ്മിക്കപ്പെട്ട ഒരു ചെറിയ ചിത്രമാണ്. വെറും അഞ്ചുകോടി മുതല്* മുടക്കില്* നിര്*മ്മിച്ച സിനിമ 46 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബീജദാനത്തിന്*റെ മഹത്വത്തെക്കുറിച്ച് പറയുന്ന സിനിമയായിരുന്നു അത്. ജോണ്* ഏബ്രഹാം നിര്*മ്മിച്ച ചിത്രം സംവിധാനം ചെയ്തത് സൂരജ് സര്*ക്കാര്*. ആയുഷ്മാന്* ഖുറാന, അന്നു കപൂര്*, യാമി ഗൌതം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്*.

    വിക്കി ഡോണറിനെക്കുറിച്ച് ഇപ്പോള്* പറഞ്ഞുവന്നത് ഈ സിനിമ മലയാളത്തില്* റീമേക്ക് ചെയ്യാന്* ആലോചിക്കുന്നു എന്ന് അറിയിക്കാനാണ്. ജനപ്രിയനായകന്* ദിലീപാണ് ഈ സിനിമ മലയാളത്തിലെത്തിക്കാന്* ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

    ചിത്രത്തിന്*റെ റീമേക്ക് അവകാശം വാങ്ങുന്നതിന്*റെ ചര്*ച്ചകള്* പൂര്*ത്തിയായി വരികയാണ്. ദിലീപ് ഈ സിനിമയില്* നായകനായി അഭിനയിക്കും. അന്നു കപൂര്* അവതരിപ്പിച്ച ഡോക്ടറുടെ വേഷത്തില്* ബാബുരാജിനെ അഭിനയിപ്പിക്കാനാണ് ദിലീപ് ആലോചിക്കുന്നത്.

    പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച വിക്കി ഡോണര്* മലയാളത്തിലും വിസ്മയം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ഈ സിനിമ റീമേക്ക് ചെയ്യാന്* ദിലീപിനെ പ്രേരിപ്പിച്ചത്.

    വാല്*ക്കഷണം: ബീജദാനത്തെപ്പറ്റി വര്*ഷങ്ങള്*ക്ക് മുമ്പ് ഒരു മലയാളചിത്രം ഇറങ്ങിയിട്ടുണ്ട്. ലോഹിതദാസിന്*റെ തിരക്കഥയില്* സിബി മലയില്* സംവിധാനം ചെയ്ത ദശരഥം. അന്ന് ആ സിനിമ വേണ്ടവിധത്തില്* സ്വീകരിക്കപ്പെട്ടില്ല.

  10. #4619
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default


  11. Likes B I L A L liked this post
  12. #4620
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    Quote Originally Posted by Brother View Post
    ithinte vere fotos ille.....?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •