ഐ.വി.ശശി-മോഹന്‍*ലാല്‍* ടീം വീണ്ടും ഒന്നിക്കുന്നു
posted on:
29 Jan 2015
കോഴിക്കോട്: ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളില്‍* ഒന്നായിരുന്ന ഐ.വി.ശശിയും മോഹന്‍*ലാലും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. ഗോകുലം പിക്*ചേഴ്*സിന്റെ ബാനറില്‍* ഗോകുലം ഗോപാലനാണ് ചിത്രം നിര്*മിക്കുന്നത്. പുതുമുഖങ്ങളായ പ്രശാന്തും അമ്പാടിയും ചേര്*ന്ന് രചന നിര്*വഹിക്കുന്ന ചിത്രത്തിന്റെ മറ്റ് താരനിര്*ണയം നടന്നുവരികയാണ്.
പതിനാലു വര്*ഷത്തിനുശേഷമാണ് മോഹന്‍*ലാലും ഐ.വി.ശശിയും വീണ്ടും ഒന്നിക്കുന്നത്. 2000ല്‍* പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. മോഹന്‍*ലാല്‍* മംഗലശ്ശേരി നീലകണ്ഠനായി നിറഞ്ഞാടിയ ദേവാസുരമാണ് ഇരുവരും ഒന്നിച്ച് സമ്മാനിച്ച അവസാനത്തെ സൂപ്പര്‍* ഹിറ്റ് ചിത്രം. വര്*ണപ്പകിട്ട്,
അനുഭൂതി, അപാരത, അടിയൊഴുക്കുകള്‍*, ഇടനിലങ്ങള്‍*, ഉയരങ്ങളില്‍*, അടിമകള്‍* ഉടമകള്‍*, അഭയംതേടി, വാര്*ത്ത, രംഗം, ആള്*ക്കൂട്ടത്തില്* തനിയെ, അതിരാത്രം, ലക്ഷ്മണരേഖ, നാണയം, ഇനിയെങ്കിലും തുടങ്ങിയവയാണ് ഇതില്‍* ഈ കൂട്ടുകെട്ടിന്റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍*.
1982ല്‍* പുറത്തിറങ്ങിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍*സിന്റെ അഹിംസയാണ് ഇരുവരും ഒന്നിച്ച ആദ്യചിത്രം. 1983ല്‍* പുറത്തിറങ്ങിയ ഇനിയെങ്കിലുമാണ് മോഹന്‍*ലാലിനെ നായകനാക്കി ഐ.വി.ശശി ചെയ്ത ആദ്യ ചിത്രം. മോഹന്‍*ലാല്‍* സൂപ്പര്‍*സ്റ്റാറായി മാറിയതിനുശേഷം ഒന്നിച്ച ആദ്യചിത്രം ലാല്‍* നെഗറ്റീവ് വേഷം ചെയ്തു പൊലിപ്പിച്ച എം.ടി.യുടെ ഉയരങ്ങളിലാണ്. എം.ടി.-ഐ.വി.ശശി ടീമിന്റെ രംഗത്തില്‍* ഒരു കഥകളി നടന്റെ വേഷവും ലാല്‍* ചെയ്തു. ഈ ഓര്*മകള്‍* പുതുക്കാനായി കഴിഞ്ഞ വര്*ഷം പുറത്തിറങ്ങിയ ബി. ഉണ്ണികൃഷ്ണന്റെ ലാല്‍* ചിത്രമായ മിസ്റ്റര്‍* ഫ്രോഡില്‍* ആദ്യം ആക്ഷന്‍* പറഞ്ഞത് ഐ.വി.ശശിയായിരുന്നു.
130ലേറെ ചിത്രങ്ങള്‍* ചെയ്ത ഐ.വി.ശശി ആറു വര്*ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ചിത്രമെടുക്കുന്നത്. 2009ല്‍* നിത്യ മേനോനെയും രജത് മേനോനെയും നായകരാക്കി ചെയ്ത വെള്ളത്തൂവലായിരുന്നു അവസാന ചിത്രം.
ഗോകുലം ഗോപാലന്* നിര്*മിക്കുന്ന ആറാമത്തെ ചിത്രമാണിത്. വയലാര്‍* മാധവന്*കുട്ടിയുടെ നാക്കു പെന്റ നാക്കു ടാക്കയാണ് പുറത്തിറങ്ങിയ അവസാന ചിത്രം.
http://www.mathrubhumi.com/movies/malayalam/518905/