അത്ര പോര അത് വേണ്ട്ര… കഥാപാത്രത്തിന് വേണ്ടയുവ നായകരില്* ഗ്യാരന്റിയുള്ള നടനാണ് നിവിന്* പോളി. പ്രേമം സൂപ്പര്* ഹിറ്റായതോടെ നിവിന്റെ മാര്*ക്കറ്റ് വാല്യുവും ഉയര്*ന്നു. യുവ ആരാധകരെല്ലാം ഇപ്പോള്* നിവിന്റെ പുറകിലാണ്. അതുകൊണ്ട് തന്നെ ഒരും പരാജയം സംഭവിക്കാതിരിക്കാന്* നിവിന്* നന്നേ ശ്രദ്ധിക്കുന്നുണ്ട്. തന്റെ താരമൂല്യത്തിന് കോട്ടം തട്ടാത്തവിധമുള്ള കഥാപാത്രങ്ങളേ നിവിന്* സ്വീകരിക്കുകയുള്ളൂ. അങ്ങനെയാണ് മഞ്ജു വാര്യരുമായുള്ള സിനിമ വേണ്ടെന്നു വച്ചത്.
മഞ്ജു വാര്യരെയും നിവിന്* പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകം അറിയപ്പെടുന്ന ക്യാമറാമേനായ സന്തോഷ് ശിവന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* നിന്നാണ് നിവിന്* പോളി ഒഴിവായത്.
കണ്ണിനു സുഖമില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ സിനിമയില്* നിന്നും നിവിന്* പിന്മാറിയത്. എന്നാല്* കാരണം അതെല്ലെന്നാണ് സിനിമാക്കാര്* പറയുന്നത്. മഞ്ജുവിനെ പോലുള്ള ഒരു താരത്തിനൊപ്പമുള്ള ചിത്രത്തില്* ശ്രദ്ധയുള്ള വേഷം കിട്ടിയില്ലെങ്കില്* പ്രേമത്തിലൂടെ നേടിയ ഹിറ്റെല്ലാം പോകും.
മഞ്ജുവിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ ഹൗ ഓള്*ഡ് ആര്* യു എന്ന ചിത്രത്തിനോട് കിടപിടിക്കുന്ന സ്ത്രീ പക്ഷ സിനിമയാണ് സന്തോഷ് ശിവനും ഒരുക്കുന്നത്. ഇതിനാല്* തന്റെ കഥാപാത്രത്തിന് പ്രാധാന്യം നഷ്ടപ്പെടുമെന്ന ചിന്തയാണ് നിവിനെ ചിത്രം ഉപേക്ഷിക്കാന്* പ്രേരിപ്പിച്ചതെന്നാണ് സിനിമാക്കാര്* പറയുന്നത്. തുടര്*ച്ചയായി ഹിറ്റു ചിത്രങ്ങളൊരുക്കി സിനിമയില്* ചുവടുറപ്പിച്ചശേഷം മഞ്ജുവിന്റെ പുതിയ ചിത്രത്തില്* സഹതാരമായി തള്ളപ്പെടുന്നത് നിവിന് താങ്ങാന്* പറ്റില്ല. ആ ഒരു കാരണമാണ് നിവിനെ നോ പറയാന്* പ്രേരിപ്പിച്ചത്. നിവിന്റെ ആരാധകരും അതാണിഷ്ടപ്പെടുന്നത്.
- See more at: http://malayalivartha.com/index.php?...്ര ശക്തിയില്ലാത്തതിനാല്* മഞ്ജുവുമൊത്തുള്ള സിനിമ നിവിന്* വേണ്ടെന്നു വച്ചു -