Page 581 of 1107 FirstFirst ... 814815315715795805815825835916316811081 ... LastLast
Results 5,801 to 5,810 of 11067

Thread: 👑DULQUER SALMAAN👑 Official Thread ''THE PRINCE OF MOLLYWOOD''🤴

  1. #5801
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    22,364

    Default


    Birthday Wishes Dq

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5802

  4. #5803
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Happie Bday Kunjikka

  5. #5804

  6. #5805

  7. #5806
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,816

    Default

    നടനായി വളര്*ന്ന അഞ്ചര വര്*ഷങ്ങള്*; മമ്മൂട്ടിയുടെ മേല്*വിലാസമില്ലാതെ ദുല്*ഖര്* സല്*മാന്* നേടിയ സ്വീകാര്യത








    SHARETHIS STORY














    അഞ്ച് വര്*ഷം കൊണ്ട് 19 ചിത്രങ്ങളില്* അഭിനയിച്ച യുവനായകന്*, പക്ഷേ ഇനിഷ്യല്* ബോക്*സ്ഓഫീസ് കളക്ഷനിലും ജനപ്രീതിയിലും മലയാളത്തിലെ ഏത് സൂപ്പര്*താരത്തിനൊപ്പവും മുന്*നിരയില്*.. മുപ്പത്തിയൊന്നാം പിറന്നാള്* ദിനത്തില്* ദുല്*ഖര്* സല്*മാന്റെ കരിയറിലേക്ക് ഒരു പിന്*മടക്കം..



    സെക്കന്റ് ഷോ

    മമ്മൂട്ടിയുടെ മകന്* എന്ന നിലയില്* 'സെക്കന്റ് ഷോ' എത്തുന്നതിന് ഏറെമുന്*പേ ദുല്*ഖറിന്റെ ചലച്ചിത്ര അരങ്ങേറ്റം പ്രതീക്ഷിക്കപ്പെട്ടിരുന്നു. ലിംഗുസ്വാമിയുടെ സംവിധാനത്തില്* തമിഴ് ചിത്രത്തില്* ദുല്*ഖര്* നായകനാകുന്നുവെന്ന് 2011ല്* വാര്*ത്തകള്* വന്നിരുന്നു. ദുല്*ഖറിന്റെ സിനിമാ പ്രവേശത്തെ കുറിച്ച് ആ ഘട്ടത്തില്* മമ്മൂട്ടി പറഞ്ഞു കേട്ടതുമില്ല. പിന്നീട് 2011ല്* അന്*വര്* റഷീദ് ചിത്രം 'ഒരു ബിരിയാണിക്കഥ'യില്* ദുല്*ഖര്* നായനാകുന്നുവെന്ന റിപ്പോര്*ട്ടുകള്* വന്നു. മലയാളത്തിലെയോ തമിഴിലെയോ സൂപ്പര്*ഹിറ്റ് സംവിധായകര്*ക്കൊപ്പം താരപുത്രന്റെ നായകഅരങ്ങേറ്റം പ്രതീക്ഷിച്ചിരുന്നവര്*ക്ക് തെറ്റി. പുതുമയുള്ള ഒരു പരീക്ഷണത്തിനായി കൈകോര്*ത്ത പുതുനിരയ്ക്കൊപ്പം അവരിലൊരാളായി ദുല്*ഖര്* സല്*മാന്* ക്യാമറയ്ക്ക് മുന്നിലെത്തി. മലയാളത്തിലെ മെഗാതാരത്തിന്റെ മകന്* എന്ന മേല്*വിലാസം ആനുകൂല്യവും സാധ്യതയുമാക്കാതെ സെക്കന്*ഡ് ഷോ എന്ന ചിത്രം തുടങ്ങി. ചാനല്* ക്യാമറകള്*ക്കോ സോഷ്യല്* മീഡിയാ പ്രചാരകര്*ക്കോ പിടി കൊടുക്കാതെ ദുല്*ഖര്* സല്*മാന്റെ ആദ്യചിത്രം ബഹളമേതുമില്ലാതെ പൂര്*ത്തിയാക്കി. ശ്രീനാഥ് രാജേന്ദ്രന്* എന്ന സംവിധായകനൊപ്പം സണ്ണി വെയിന്* എന്ന സഹതാരത്തിനൊപ്പം പുതിയ തിരക്കഥാകൃത്തിനും സംഗീത സംവിധായകനുമൊപ്പം അവരിലൊരാളായി ദുല്*ഖര്* സല്*മാന്റെ ആദ്യ സിനിമ..



    ഉസ്താദ് ഹോട്ടലില്* തിലകനൊപ്പം


    വാണിജ്യസാധ്യതയുള്ള സിനിമ പരിഗണിക്കാതെ അരങ്ങേറ്റ ചിത്രത്തില്* തന്നെ നൂറ് ശതമാനം പരീക്ഷണത്തിന് തന്നെ വിട്ടുനല്*കിയ നടനുമാണ് ദുല്*ഖര്* സല്*മാന്*. മമ്മൂട്ടിയുടെ മകന്റെ ആദ്യ ചിത്രം എന്ന ടാഗ് ഇല്ലാതെയാണ് സിനിമ തിയറ്ററുകളിലെത്തിയത്. വന്*വിജയമായില്ലെങ്കിലും ദുല്*ഖര്* സല്*മാന്റെ അഞ്ചര വര്*ഷം നീളുന്ന കരിയറില്* അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിലൊന്നായി സെക്കന്*ഡ് ഷോ ഉണ്ട്. സിനിമയുടെ റിലീസിന് ശേഷവും ചാനല്* ക്യാമറകള്*ക്ക് മുന്നിലും പ്രചരണത്തിനായുള്ള അഭിമുഖങ്ങളിലും ദുല്*ഖറിനെ കണ്ടില്ല. കുറച്ചുകൂടി സിനിമകള്* ചെയത ശേഷം സംസാരിക്കാമെന്ന മറുപടിയുമായാണ് ദുല്*ഖര്* ചാനല്* ക്യാമറകളെ അക്കാലത്ത് നേരിട്ടത്.



    നീലാകാശം പച്ചക്കടല്* ചുവന്ന ഭൂമി

    അഞ്ചര വര്*ഷം കൊണ്ട് 19 ചിത്രങ്ങളില്* മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്* ദുല്*ഖര്* സല്*മാനിലെ അഭിനേതാവിനും കൂടുതല്* പാകത കൈവന്നിരിക്കുന്നു. മമ്മൂട്ടിയുടെ മകന്* എന്ന രീതിയില്* മമ്മൂട്ടിയുടെ ശൈലിയുമായി ദുല്*ഖറിനെ താരതമ്യം ചെയ്യുന്നത് ശബ്ദഗാംഭീര്യവും നടപ്പിലെ സമാനതയും പരിഗണിച്ചാണ്. എന്നാല്* മമ്മൂട്ടിയും ദുല്*ഖറും അഭിനയത്തില്* രണ്ട് ശൈലിയുടെ വക്താക്കളാണ്. ശൈലീകൃത അഭിനയത്തിന്റെ സാധ്യതകളെയാണ് ദുല്*ഖര്* തുടക്കം മുതല്* ഉപയോഗപ്പെടുത്തിയത്. വൈകാരിക രംഗങ്ങള്* അനായാസേന കൈകാര്യം ചെയ്യാനാകാത്തതും ഹാസ്യരംഗങ്ങളില്* ഉള്*പ്പെടെയുള്ള അയവില്ലായ്മയും ഘട്ടം ഘട്ടമായി പരിഹരിച്ച് പാകപ്പെടുന്നതിനാണ് പ്രേക്ഷകര്* സാക്ഷിയായത്. താരത്തെ വഹിച്ച ശരീരഭാഷയിലും മാനറിസങ്ങളിലും കാഴ്ചക്കാരെ തന്നിലേക്കാകര്*ഷിക്കാന്* ദുല്*ഖറിന് കഴിഞ്ഞു. അഭിനയത്തില്* നാടകീയാംശമില്ലാതെ വിശ്വസനീയമായ വിനിമയത്തിന്റെ ഊഷ്മളത ദുല്*ഖറില്* കാണാനാകുന്നുണ്ട്. നീലാകാശം പച്ചക്കടല്* ചുവന്ന ഭൂമി, ബാംഗ്ലൂര്* ഡേയ്സ്, ഞാന്*, ഓകെ കണ്*മണി, ചാര്*ലി, കലി, കമ്മട്ടിപ്പാടം,ജോമോന്റെ സുവിശേഷങ്ങള്*, സിഐഎ: കൊമ്രേഡ് ഇന്* അമേരിക്ക എന്നീ ചിത്രങ്ങളില്* ഇത് ഭംഗിയോടെ കാണാനാകും. സെക്കന്*ഡ് ഷോയില്* നിന്ന് 'കൊമ്രേഡി'ലെത്തുമ്പോള്* കരുത്തുറ്റ കഥാപാത്രങ്ങളെ ഭാവഭദ്രമാക്കാന്* പോന്ന പ്രകടനശേഷിയുള്ള നടനെന്ന് ദുല്*ഖര്* തെളിയിച്ചു.



    ബാംഗ്ലൂര്* ഡെയ്*സില്* നസ്രിയയ്ക്കും നിവിനുമൊപ്പം





    വീട് വിട്ടോടുന്ന നായകന്*, ബൈക്കില്* പറക്കുന്ന സഞ്ചാരി

    ദുല്*ഖറിന്റെ 19 ചിത്രങ്ങളെയും ചേര്*ത്തുനോക്കുമ്പോള്* ആവര്*ത്തിക്കുന്ന ചില സമാനതകള്* കാണാം. കുടുംബാന്തരീക്ഷത്തില്* നിന്നോ സമൂഹത്തില്* നിന്നോ കൂട് പറിച്ചെറിഞ്ഞ് പുറപ്പെട്ടുപോകുന്ന അസ്തിത്വവ്യഥയുള്ള നായകനെയാണ് ദുല്*ഖര്* കൂടുതലായി അവതരിപ്പിച്ചത്. തന്നെ നിരന്തരം തേടുകയും ഏതോ ഒരു മുഹൂര്*ത്തത്തില്* തിരികെപ്പിടിച്ച് മടങ്ങുന്നതുമായ നായകന്*. കലിയില്* തന്നോട് തന്നെ പൊരുതുകയും ആത്മനിയന്ത്രണത്തിന് പാടുപെടുകയും ചെയ്യുന്ന നായകനാണ് ദുല്*ഖര്*. കമ്മട്ടിപ്പാടത്തില്* അയാള്* മുംബെയില്* നിന്ന് തിരികെ വണ്ടികയറുന്നത് ഇടയ്ക്കെപ്പോഴോ നഷ്ടമായ തന്നെ വീണ്ടെടുക്കാനാണ്. പുറപ്പെട്ടുപോക്കില്* നിന്ന് തിരികെ വരവിലേക്കുള്ള മാറ്റം കമ്മട്ടിപ്പാടത്തിലുണ്ട്. ജോമോനിലും പലതും തിരികെ നേടാനുള്ള നാട് വിടലാണ് ഇതിവൃത്തം. കൊമ്രേഡ് ഇന്* അമേരിക്കയില്* ആ പുറപ്പെട്ടുപോകല്* തെക്കേ അമേരിക്ക വരെ നീണ്ടു.



    ചാര്*ലി

    പുറപ്പെട്ടുപോക്കിന്റെ പല കാലങ്ങളെയും പല തലങ്ങളെയും ഉസ്താദ് ഹോട്ടല്*, എബിസിഡി, നീലാകാശം പച്ചക്കടല്* ചുവന്ന ഭൂമി, ബാംഗ്ലൂര്* ഡേയ്സ്, ഞാന്*, വിക്രമാദിത്യന്*, ചാര്*ലി, സിഐഎ എന്നീ സിനിമകള്* കാണിച്ചുതന്നു. സെക്കന്*ഡ് ഷോ മുതല്* ചാര്*ലി വരെ ദുല്*ഖറിലെ നായകന്റെ ജീവിതയാത്ര ബൈക്കിലേറിയായിരുന്നു. ബൈക്കിലേറിയ നായകന്* ദുല്*ഖറിന്റെ ചിത്രങ്ങള്* മിനിമല്* പോസ്റ്ററുകളായി.



    കമ്മട്ടിപ്പാടം


    തുടക്കക്കാര്*ക്കൊപ്പം തുഴ പിടിച്ച്, ആറ് നവാഗത സംവിധായകര്*

    മലയാളത്തില്* ഏറ്റവുമധികം സംവിധായകര്*ക്ക് അവസരമൊരുക്കിയ താരമായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. ഇക്കാര്യത്തില്* ദുല്*ഖറും പിന്നിലല്ല. അഭിനയിച്ച 20 ചിത്രങ്ങളില്* ആറ് ചിത്രങ്ങള്* തുടക്കക്കാര്*ക്കൊപ്പമാണ്. ആദ്യചിത്രമായ സെക്കന്*ഡ് ഷോയില്* ശ്രീനാഥ് രാജേന്ദ്രന്*, രൂപേഷ് പീതാംബരന്* (തീവ്രം), അഴകപ്പന്* (പട്ടം പോലെ), ശരത് ഹരിദാസന്* (സലാല മൊബൈല്*സ്), ബാലാജി മോഹന്* (സംസാരം ആരോഗ്യത്തിന് ഹാനികരം), ജനൂസ് മുഹമ്മദ് (100 ഡേയ്സ് ഓഫ് ലവ്). ആദ്യ ചിത്രമൊഴികെ തുടക്കക്കാര്*ക്കൊപ്പം സഹകരിച്ച ഒറ്റ ദുല്*ഖര്* ചിത്രവും ഹിറ്റായിട്ടില്ല.



    സിഐഎ: കൊമ്രേഡ് ഇന്* അമേരിക്ക

    തമിഴിലും വരവേല്*പ്പോടെ ഇടമുറപ്പിച്ചു

    വായ മൂടി പേസവും, ഓക്കെ കണ്*മണി എന്നീ രണ്ട് ചിത്രങ്ങളാണ് ദുല്*ഖറിന്റേതായി ഇതുവരെ തമിഴിന്റെ സ്*ക്രീനില്* എത്തിയത്. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും വലിയ വിജയമായില്ല. മണിരത്*നം ചിത്രമായ ഓകെ കണ്*മണിയില്* നായകനായ ദുല്*ഖറിന് അമിതാബ് ബച്ചന്* മുതല്* ഗൗതം വസുദേവ് മേനോന്* വരെയുള്ളവരുടെ പ്രശംസ പിടിച്ചുവാങ്ങാനായി. ദുല്*ഖര്* നായകനാകുന്ന പുതിയ ബിജോയ് നമ്പ്യാര്* ചിത്രം തമിഴ് ഉള്*പ്പെടെയുള്ള ഭാഷകളിലാണ്.



    തെലുങ്ക് ചിത്രം മഹാനദിയില്* ജെമിനി ഗണേശനായി ദുല്*ഖര്*


    സോളോ, ജമിനി ഗണേശന്*, പ്രതീക്ഷകള്*..

    2017ല്* അഭിനയ ജീവിതം അഞ്ച് വര്*ഷങ്ങള്* പിന്നിടുമ്പോള്* മലയാളത്തിലെ പ്രതീക്ഷ പുലര്*ത്തുന്ന വമ്പന്* പ്രൊജക്ടുകളില്* പലതും ദുല്*ഖര്* സല്*മാന്റേതാണ്. ബോളിവുഡ് സംവിധായകന്* ബിജോയ് നമ്പ്യാര്* മലയാളത്തില്* ഒരുക്കുന്ന സോളോ, സലാം ബുഖാരിയുടെ മാസ് മസാലാ എന്റര്*ടെയിനര്*, ആഷിക് അബു ചിത്രം, അമല്* നീരദിനൊപ്പം വീണ്ടും കൈകോര്*ക്കുന്ന ചിത്രം, സൗബിന്* ഷാഹിര്* ചിത്രം പറവ തുടങ്ങി ഒരു പിടി പ്രതീക്ഷയേകുന്ന പ്രൊജക്ടുകള്*. ഒപ്പം തെലുങ്ക് അരങ്ങേറ്റവും. ജെമിനി ഗണേശന്റെ ഭാര്യമാരില്* ഒരാളായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയില്* ജമിനി ഗണേശനാണ് ദുല്*കറിന്റെ കഥാപാത്രം. ബോളിവുഡിലും ദുല്*ഖര്* സല്*മാന്* അരങ്ങേറ്റം കുറിക്കുന്നതായി സൂചനയുണ്ട്.
    ബോക്സ് ഓഫീസിനും പ്രിയനായകന്*

    മലയാളത്തില്* ഏറ്റവും മികച്ച ഇനീഷ്യല്* ലഭിക്കുന്ന താരമാണ് ദുല്*ഖര്* സല്*മാന്*. ചാര്*ലി, കലി, കമ്മട്ടിപ്പാടം എന്നീ ദുല്*ഖര്* ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്* റെക്കോര്*ഡാണ്. ചാര്*ലി 2.19 കോടി രൂപാ ആദ്യദിനകളക്ഷനായി നേടിയപ്പോള്* കലി നേടിയത് 2.38 കോടിയാണ്. സിനിമകളുടെ തെരഞ്ഞെടുപ്പില്* പ്രേക്ഷകരുടെ പ്രതീക്ഷ തുടര്*ച്ചയായി നിലനിര്*ത്തുന്നതും കഥാപാത്രങ്ങളിലെ വൈവിധ്യതയുമാണ് ദുല്*ഖറിന്റെ സ്വീകാര്യത വര്*ധിപ്പിച്ചത്.



    സോലോ ഫസ്റ്റ് ലുക്ക്*


    'സ്വാധീനശേഷിയുള്ള യുവതാരം'

    പരിമിതികള്* പുറത്തറിയിക്കുന്ന പ്രകടനമാണ് ആദ്യചിത്രങ്ങളില്* ദുല്*ഖര്* സല്*മാന്* നടത്തിയിരുന്നത്. സെക്കന്*ഡ് ഷോയില്* നിന്ന് സിഐഎയിലെത്തുമ്പോള്* തന്നിലെ പോരായ്മകളെ പരിഹരിച്ചുമുന്നേറുന്ന നടനെയാണ് ദുല്*ഖറില്* കാണാനാകുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്*കാരം നേടിയ വര്*ഷം മമ്മൂട്ടിയുടെ 'പള്ളിക്കല്* നാരായണനെ' പ്രകടനത്താല്* മറികടന്നാണ് ദുല്*ഖര്* മികച്ച നടനുള്ള അവാര്*ഡ് നേടിയത്. ജൂറി ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ.. 'പത്തേമാരിയിലെ പളളിക്കല്* നാരായണന്* എന്ന കഥാപാത്രത്തിന് സമാനമായ കഥാപാത്രങ്ങളെ മമ്മൂട്ടി മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. ചാര്*ലി എന്ന കഥാപാത്രമായി ദുല്*ഖര്* പ്രകാശം നിറഞ്ഞ യൗവനത്തെ അനായാസമായി തന്നിലേക്കാവാഹിക്കുകയും അത് അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്തു. കഥാപാത്രത്തെ പൂര്*ണമായും ഉള്*ക്കൊള്ളുന്ന രീതിയില്* ചാര്*ലി ആവശ്യപ്പെടുന്ന ചലനങ്ങളും ശൈലിയിലും ഭാവരീതികളുമാണ് ദുല്*ഖറില്* നിന്നുണ്ടായത്.' വളരെ ബുദ്ധിമുട്ടേറിയ റോള്* അനായാസമായാണ് ദുല്*ഖര്* അവതരിപ്പിച്ചതെന്നും ജൂറി ചെയര്*മാന്* പറഞ്ഞിരുന്നു.



    പറവ ഫസ്റ്റ്*ലുക്ക്*

    ജിക്യു മാഗസിന്റെ ഇന്ത്യയിലെ സ്വാധീനശേഷിയുള്ള യുവാക്കളുടെ പട്ടിക ഉണ്ടാക്കിയപ്പോള്* നാലാമനായി ദുല്*ഖറും ഇടംപിടിച്ചു. വിരാട് കോഹ്ലിയെ പിന്നിലാക്കിയായിരുന്നു ദുല്*ഖറിന്റെ നേട്ടം.
    അഭിനേതാവ് എന്ന നിലയിലുള്ള പരിമിതികളെയും അയവില്ലായ്മയെയും ആദ്യ സിനിമ മുതല്* പരിഹരിച്ച് മലയാളത്തിലെ മികച്ച അഭിനേതാക്കളില്* ഒരാളായി സ്വയം അടയാളപ്പെടുത്തുന്ന ദുല്*ഖറിനെയാണ് സമീപകാല സിനിമകളില്* കണ്ടത്. ജനപ്രീതിയില്* മുന്നില്* നില്*ക്കുന്ന താരം മുപ്പതുകളുടെ തുടക്കത്തിലാണ്. ഇനിയും എത്രയോ വര്*ഷങ്ങള്* ഭാവപ്പകര്*ച്ചകളുടെ വൈവിധ്യത്താല്* മലയാളിയെ തീയേറ്ററുകളിലേക്ക് പിടിച്ചടുപ്പിക്കേണ്ട നടനാണ് ദുല്*ഖര്*..






  8. #5807
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,521

    Default


  9. #5808

  10. #5809

  11. #5810

    Default

    Quote Originally Posted by DQsupporter View Post
    https://pycker.com/news/dulquer-salm...03485342416315

    Sent from my BLN-L22 using Tapatalk
    @Basil369 dqnu ingane oru project indo?

    Sent from my BLN-L22 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •