ന്യൂസ്*ബ്രേക്കര്* രണ്ട് ഭാഷകളില്*: നികേഷ പാട്ടേല്* മമ്മൂട്ടിക്കൊപ്പം
30 Mar 2012
ശിക്കാരിക്ക് ശേഷം ഒരേ സമയം മലയാളത്തിലും കന്നടത്തിലുമായി വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി. പുതിയമുഖവും ഷൂട്ടിങ് പുരോഗമിക്കുന്ന ഹീറോയും ഒരുക്കിയ ദീപന്* സംവിധാനം ചെയ്യുന്ന ഈ ബഹുഭാഷ ചിത്രത്തിന് 'ന്യൂസ്*ബ്രേക്കര്*' എന്നാണ് പേര്. 'ഹീറോ' പൂര്*ത്തിയാക്കിയ ശേഷം ദീപന്* പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കും.
മമ്മൂട്ടിയുടെ പേഴ്*സണല്* അസിസ്റ്റന്റ് കൂടിയായ ജോര്*ജ് നിര്*മ്മാതാവിന്റെ വേഷം കൂടിയണിയുകയാണ് 'ന്യൂസ്*ബ്രേക്കറ'ിലൂടെ. സാന്*ഡല്*വുഡിലെ പ്രമുഖ നടി നികേഷ പാട്ടീലാണ് ചിത്രത്തില്* മമ്മൂട്ടിയുടെ നായിക. ബാംഗ്ലൂരില്* വെച്ച് നികേഷ ചിത്രത്തിന്റെ കരാറില്* ഒപ്പിട്ടു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്* ചിയര്*ഗേളായും നികേഷ തിളങ്ങിയിരുന്നു.
![]()