‘916’ല്* അനൂപ് മേനോന്റെ നായിക മം*മ്ത
മാണിക്യക്കല്ല് എന്ന ചിത്രത്തിന് ശേഷം എം മോഹനന്* സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘916’. ഈ ചിത്രത്തില്* അനൂപ് മേനോനും ആസിഫ് അലിയുമാണ് നായകന്**മാരാകുകയെന്ന് നേരത്തെ വെബ്*ദുനിയ റിപ്പോര്*ട്ട് ചെയ്തിരുന്നു. ഈ ചിത്രത്തില്* മം*മ്ത മോഹന്**ദാസ് അനൂപ് മേനോന്റെ നായികയാകുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്*ത്ത. ഇതാദ്യമായാണ് അനൂപ് മേനോനും മം*മ്തയും ഒന്നിക്കുന്നത്.
ജവാന്* ഓഫ് വെള്ളിമലയില്* മമ്മൂട്ടിയുടെ നായികയെ അവതരിപ്പിക്കുന്നത് മം*മ്*തയാണ്. മൈ ബോസ്സില്* ദിലീപിന്റെ നായികയായാണ് മം*മ്*തയെത്തുക. ശ്യാമപ്രസാദിന്റെ അരികെയാണ് മം*മ്*ത നായികയായി പ്രദര്*ശനത്തിന് ഒരുങ്ങിയ പുതിയ ചിത്രം.
എം മോഹനന്* തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘916’ല്* ഡോ രവികുമാര്* എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ നായികയാ*ണ് മം*മ്ത അഭിനയിക്കുക. ഐ ടി വിദ്യാഭ്യാസം കഴിഞ്ഞ് ജോലി അന്വേഷിച്ചു നില്*ക്കുന്ന കഥാപാത്രമായാണ് ആസിഫ് അലി വേഷമിടുന്നത്. മുകേഷ് ബാബുരാജ്, സലിംകുമാര്* തുടങ്ങിയവരും ചിത്രത്തില്* പ്രധാന വേഷങ്ങളിലെത്തുന്നു.