ഏഷ്യാനെറ്റ്:- ഹലോ... രാജു അല്ലേ?
പ്രിത്വിരാജ്:- അതെ പൃഥ്വിരാജാണ്.
ഏഷ്യാനെറ്റ്:- താങ്കൾ ജനുവരി 11 ന് ഫ്രീയാണോ?
പ്രിത്വിരാജ്:- സോറി. ഞാനിപ്പൊ യു എസിലാണ്. ശ്യാമപ്രസാദ് സാറിന്റെ 'ഇവിടെ' ഷൂട്ടിലാണ്. ഞാനന്ന് ഫ്രീ ആയിരിയിക്കില്ല.
ഏഷ്യാനെറ്റ്:- ഓകെ രാജു, താങ്ക്യു.
---------------------------------------------------------------------
ഏഷ്യാനെറ്റ്:- ഹലോ നിവിൻ അല്ലെ? ഇത് ഏഷ്യാനെറ്റിൽ നിന്നാണ്. താങ്കൾ 11 ന് ഫ്രീയാണോ?
നിവിൻ പോളി:- ഇല്ല ഞാൻ 'ഒരു വടക്കൻ സെൽഫി സെറ്റിലാണ്, നല്ല തിരക്കാണ്"
ഏഷ്യാനെറ്റ്:- ഓകെ നിവിൻ, ബൈ.
---------------------------------------------------------------------
ഏഷ്യാനെറ്റ്:- ഹലോ. ആസിഫ്. ഇത് ഏഷ്യാനെറ്റിൽ നിന്നാണ്.
ആസിഫ് അലി:- ഹഹ മനസ്സിലായി. എനിക്ക് 11 ന് കളി ഉണ്ട്. CCL. ഞാനല്ല്യോ ക്യാപ്റ്റൻ.
---------------------------------------------------------------------
ഏഷ്യാനെറ്റ്:- ഹലോ ദുൽഘർ അല്ലെ? ഇത് ഏഷ്യാനെറ്റിൽ നിന്നാണ്.
ദുൽഘർ:- യൂത്ത് ഐക്കൺ അവാർഡ് തരാൻ അല്ലെ. കഴിഞ്ഞ വർഷം ഒന്ന് തന്നതല്ലെ, ഇനി എനിക്ക് വേണ്ടാ. 'ഞാൻ' സിനിമക്ക് ബെസ്റ്റ് അക്ടർ തരാൻ പറ്റോ?
ഏഷ്യാനെറ്റ്: അച്ഛനോട് ഒന്ന് ചോദിക്കണം.
ദുൽഘർ: ആരോട്? തന്റെ അച്ഛനോടോ? എന്നാൽ വേഗം ചോദിക്ക്.
ഏഷ്യാനെറ്റ്: എന്റെ അച്ഛനോട് അല്ല, ദുൽഘറിന്റെ ഫാദറിനോട്. ഊഴം അനുസരിച്ച്, ഇത്തവണ അത് പുള്ളിക്ക് ഉള്ളതാണ്. ഇനി നിർബന്ധം ആണെങ്കിൽ ബെസ്റ്റ് ടോട്ടൽ ആക്റ്റർ എന്നോ ബെസ്റ്റ് മാങ്ങാതൊലി ആക്ടർ എന്നോ എന്തെങ്കിലും പറഞ്ഞ് ഒരെണ്ണം തരാം.
ബീപ്പ്.. ബീപ്പ്.....
-----------------------------------------------------------------------
ഏഷ്യാനെറ്റ്:- ഹലോ.. ചാക്കോച്ചനാണോ? ഇത് ഏഷ്യാനെറ്റിൽ നിന്നാണ്.
11 ന് ഫ്രീയാണോ?
കുഞ്ചാക്കോ ബോബൻ:- യാ. 11ന്. ഉച്ച കഴിഞ്ഞ് ഞാൻ വീട്ടിലുണ്ടാകും. എന്താ സംഗതി?
ഏഷ്യാനെറ്റ്:- ഏഷ്യാനെറ്റില് അവാ൪ഡ് യൂത്ത് ഐക്കൺ ആയി തിരഞ്ഞെടുത്തിരിക്കുന്നത് ഇത്തവണ ചാക്കോച്ചനെയാ.
കുഞ്ചാക്കോ ബോബൻ:- ഞാനോ? എനിക്ക് പത്ത് നാൽപ്പത് വയസ്സായില്ലേ ചേട്ടോയ്.
ഏഷ്യാനെറ്റ്: എന്ത് വയസ്സ്? ഈ വയസ്സൊക്കെ എന്നാണ് ഉണ്ടായത്? ചാക്കോച്ചൻ ഒരു ആറുമണി ആകുംബോൾ റെഡി ആയി നിൽക്ക്, ഞാൻ കാർ അയക്കാം, ഹലോ ആ പിന്നെയൊരു കാര്യം വരുമ്പോ മീശ വടിച്ചിട്ട് പോരെ..വേറൊന്നിനുമല്ല കണ്ടാല്* യൂത്തനെന്നു തോന്നാന്* ആണ്.
കുഞ്ചാക്കോ ബോബൻ: എന്നാൽ അങ്ങിനെ ആകട്ടെ!
-----------------------------------------------------------------------
