Thanks Jithu
ഗ്രാന്*ഡ്* മാസ്റ്റര്* - ഒരു നിരൂപണം
ചെന്നൈ - ഫെയിം നാഷണല്*
സ്റ്റാറ്റസ് : 100%
സാരാംശം : കൊച്ചി നഗരത്തില്* മെട്രോ ക്രൈം സ്റ്റോപ്പിഗ് സെല്* എന്ന വിഭാഗത്തിന്റെ മേധാവിയാണ് ചന്ദ്രശേഖര്* ips. ഒരിക്കല്* അദ്ദേഹത്തിന് ഒരു അനിഷ്ട സംഭവം നടക്കാന്* പോകുന്നു എന്ന് കത്ത് ലഭിക്കുന്നു. ഒരു സ്ത്രീ കൊല്ലപ്പെടുന്നു. അദ്ദേഹം കളിക്കളത്തില്* ഇറങ്ങുന്നത് കാണാന്* കരുതി ഇരിക്കുന്നവനാണ് കൊലയാളി. ഏത് യോധവും കൊതിക്കുന്ന വെല്ലുവിളി നിറഞ്ഞ ആ ചതുരംഗ കളത്തില്*.!!
അണിയറ : നല്ല ഗ്രിഹപാഠം നടത്തി എഴുതി വെച്ചിരിക്കുന്ന ഒരു കഥ. അതിനെ മികച്ച ഒരു തിരക്കഥയിലൂടെ പ്രേഷകനില്* ഉദ്വേഗം ജനിപ്പിക്കുന്ന വിധത്തില്* അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്* ബി. ഉണ്ണികൃഷ്ണന്റെ ഏറ്റവും മികച്ച ചലച്ചിത്രം എന്ന് വേണേല്* പറയാം. ചായാഗ്രഹണം , ചിത്രസംയോജനം തുടങ്ങിയ മേഖലകളില്* എല്ലാം ചിത്രം നല്ല നിലവാരം പുലര്*ത്തി. പ്രേഷകനെ ഒട്ടും മടുപ്പിക്കാത്ത തരത്തില്* ആണ് ചിത്രം മുന്നോട്ടു പോകുന്നത്. എടുത്തു പറയേണ്ട മറ്റു സവിശേഷത ദീപക ദേവിന്റെ പിന്നണി സംഗീതമാണ്. പാട്ടുകളും തരക്കേടില്ല. 'പതിയെ പതിയെ ' എന്ന് തുടങ്ങുന്ന തീം സോങ്ങിന്റെ ഒരു ഭാഗത്ത്* വരുന്ന സംഗീതം ചിത്രത്തിന്റെ പല ഭാഗങ്ങളിലും പിന്നണി സംഗീതമായി ഉപയോഗിച്ചിരിക്കുന്നു. അത് ഇപ്പോഴും മനസ്സില്* അലയടിക്കുന്നു..
അഭിനയം : ഇത് ഒരു ലാലേട്ടന്* ചിത്രം. ഒരു പാട് നാളുകള്*ക്ക് ശേഷം തിയേറ്ററില്* നിന്നും കണ്ട , പൂര്*ണ സംതൃപ്തി നല്*കിയ ഒരു ലാലേട്ടന്* ചിത്രം. കഥാപാത്രത്തിന് വേണ്ട എല്ലാ ഭാവചലനങ്ങളും നല്*കികൊണ്ട് അദ്ദേഹം ചന്ദ്രശേഖര്* എന്ന കഥാപാത്രത്തെ ഗംഭീരമാക്കി. നായികയുടെ ഭാഗം അവതരിപ്പിച്ച പ്രിയാ മണിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിലും ഉള്ളത് നന്നാക്കി. സഹനടന്*മാരായ നരേന്* , ജഗതി എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. എടുത്തു പറയേണ്ട മറ്റു ചില കഥാപാത്രങ്ങള്* ബാബു ആന്റണിയുടെയും ലാലിന്*റെ മകളെ അവതരിപ്പിച്ച കുട്ടിയുടെതുമാണ്. ബാക്കിയുള്ളവര്* എല്ലാവരും നല്ല രീതിയില്* ചെയ്തു. കൊലയാളി കഥാപാത്രം വളരെ മികച്ചതായിരുന്നു. വളരെ നല്ല സംഭാഷണ ശൈലിയും അവതരണവും.
പലവക : ചിത്രത്തിന്റെ ആദ്യപകുതി നല്ലത് എന്ന് പറയാം. ആദ്യത്തെ 10-20 മിനിറ്റ് പ്രേഷകനെ അത്രയ്ക്ക് രസിപ്പിക്കുന്നില്ല കഥയുടെ പോക്ക്. കഥയുമായി പ്രത്യേകിച്ച് ബന്ധമില്ലാത്ത പെണ്*കുട്ടികളെ തട്ടിക്കൊണ്ടു പോകല്* കേസ് അവതരിപ്പിച്ചത് കുറച്ചു കല്ലുകടിയായി. പക്ഷെ ലാലിന്*റെ കുടുംബപ്രശ്നങ്ങള്* കഥയുമായി നല്ല തരത്തില്* യോജിച്ചു പോകുന്ന രീതിയില്* അവതരിപ്പിച്ചു. സമര്*ത്ഥമായ രണ്ടാം പകുതി പ്രേഷകനെ ഉദ്വേഗത്തിന്റെ മുള്*മുനയില്* നിര്ത്തുന്നു. കൊലയാളി ആരെന്നു മാസ്റ്റര്* മൈന്*ഡ് ഉള്ള പ്രേഷകന് ഊഹിക്കാം. പക്ഷെ അതൊരു പ്രശ്നമേ അല്ല. എന്തിനു വേണ്ടി ചെയ്തു , എങ്ങനെ ഈ സിനിമ ആവിഷ്കരിച്ചു എന്ന 2 ഘടകങ്ങള്* ആണ് എനിക്കിത് ഇഷ്ടപ്പെടാനുള്ള കാരണം.
* ലാലേട്ടന് തീര്*ത്തും യോജിച്ച ഒരു കഥാപാത്രം. അദ്ദേഹത്തിന് ഇനിയും ഇങ്ങനെയുള്ള വേഷങ്ങള്* ലഭിക്കട്ടെ എന്ന് ആശിക്കുന്നു. എന്റെ ആരാധനാ പാത്രമായ മമ്മൂക്കയും ഇത് പോലെയുള്ള വേഷങ്ങള്* ചെയ്താല്* നല്ലത്.
** കൊലയാളി ആരെന്നു പ്രേഷകന് ഊഹിക്കാന്* സാധിക്കുന്നത്* ചിത്രത്തെ ബാധിക്കുമോ ?
മാര്*ക്ക്* :- 8/10
Last edited by Jithu; 05-06-2012 at 10:09 PM.
Sponsored Links ::::::::::::::::::::Remove adverts | |
sokarya agencyo edo goverment servent anu oru sagalpika depatment athu tirutiyal thanks tharam
thanks macha nice review ividethe reviewukkal okke vayichittu anno padam kannan poyathe
** കൊലയാളി ആരെന്നു പ്രേഷകന് ഊഹിക്കാന്* സാധിക്കുന്നത്* ചിത്രത്തെ ബാധിക്കുമോ ?
wild guess alle ? iyalayirikkum ennale thonnathullu. pulli thanneyanennu confirm aakunnathu 3rd murder nadannu kazhiyumbolaa![]()
.............