Sponsored Links ::::::::::::::::::::Remove adverts | |
ഇന്ന് ഒരു പുതിയ ചങ്ങായിയെ കണ്ടു
ചങ്ങായിയുടെ പേര് : ലൂസിഫർ
ചങ്ങായിയെ കണ്ട സ്ഥലം : ലിബർട്ടി പാരഡയിസ് തലശേരി
ചങ്ങായിയെ കണ്ട സമയം : 8.30pm
ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 100% കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ
ആദ്യവാക്ക് : എനിക്ക് ഇവിടെ വീണ്ടും ആ പേര് ചാർത്തിക്കിട്ടാൻ പോകുന്നു- "മോഹൻലാൽ ഫാൻ "
പി കെ രാംദാസ് നേതാവ് കേരള മുഖ്യമത്രി ആയിരിക്കെ മരണപ്പെടുന്നു. പിന്നീട് ആ സ്ഥാനത്തേക്ക് വരാൻ പലരും നടത്തുന്ന ചരടുവലികളും ഇന്നത്തെ രാഷ്ട്രീയ പാർട്ടികളെ വിലയ്*ക്കെടുക്കുന്ന ബിസിനസ് ടൈക്കൂണുകളുടെ ലക്ഷ്യങ്ങളും ഒക്കെ ആണ് പ്രധാനമായും സിനിമയുടെ കഥാതന്തുവായി വരുന്നത്.
പികെ രാംദാസിന്റെ മരണത്തിൽ ആണ് സിനിമ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് അധികാരത്തിനു വേണ്ടി നടക്കുന്ന ചരടുവലികളും ജങ്ങൾക്കു പ്രിയങ്കരനായ നേതാവായ സ്റ്റീഫനെ അതി നിന്ന് ഒഴിവാക്കുവാനുള്ള ചരടുവലികളുമായി ആദ്യ പകുതി കടന്നു പോവുന്നു . ഇന്റർവെൽ ബ്ലോക്ക് കാണിക്കുന്നതിന് മുൻപുള്ള ലാലേട്ടന്റെ ആ സീൻ രോമം എഴുനേറ്റു നിൽക്കും എന്ന് പറയാതെ വയ്യ. വളരെ മനോഹരമായി തന്നെ ആണ് ആദ്യപകുതി കൊണ്ടുപോയത്. രണ്ടാം പകുതിയിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കളികളുടെ തേരോട്ടം ആയിരുന്നു. പക്ഷേ ചില സീനുകളിൽ ചെറിയ ലാഗ് ഒക്കെ അനുഭവപ്പെടുമ്പോൾ അടുത്ത സീനിൽ അതിനെ കവച്ചു വയ്ക്കാൻ ഉള്ള എന്തെങ്കിലും ഒക്കെ സംഭവവും കാട്ടുന്നുണ്ട് സിനിമയിൽ. ക്ലൈമാക്സ്ഉം നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട്.
മോഹൻലാൽ അതേ മലയാളികളുടെ സ്വന്തം ലാലേട്ടൻ... ഞാൻ കണ്ടു... ഞാൻ മാത്രമല്ല ഞങ്ങളെല്ലാവരും കണ്ടു ഞങ്ങൾ സ്*ക്രീനിൽ കാണാൻ ആഗ്രഹിച്ച ലാലേട്ടനെ വീണ്ടും.അണ്ണാ കൈ അടിച്ചു കൈ അടിച്ചു കൈ ഒരു പരുവമായി വീട്ടിലെത്തുമ്പോഴേക്കും. ശരിക്കും നിങ്ങളൊരു വല്ലാത്ത മൊതല് തന്നെ ആണ്. ആക്ഷനും മാസും ക്ലാസ്സും ഒക്കെ അങ്ങ് എടുത്തിട്ടലക്കുവല്ലേ സ്റ്റീഫൻ നെടുമ്പള്ളിയായി. ഇന്റെർവെല്ലിനോട് അടുത്തുവരുന്ന ആ സീൻ എന്റെ പൊന്നോ ഫാൻസ്* ഷോ പോലും അല്ല എന്നിട്ടുപോലും ലേഡീസ് അടക്കം ഉള്ള തീയേറ്റർ കൈ അടികൊണ്ട് പൂരപ്പറമ്പ് പോലെ ആയ അവസ്ഥ. ഇന്ദുചൂഡനെ പോലെയോ പുലിമുരുഗനെ പോലെയോ കണിമംഗലം കോവിലകത്തെ ജഗന്നാഥനെപ്പോലെയോ അല്ല നിങ്ങൾ ഇവിടെ മാസ്സ് കാട്ടിയത്, സ്റ്റീഫൻ നെടുമ്പള്ളിയുടെ നോട്ടത്തിലും നടത്തിലും പതിഞ്ഞ ശബ്ദത്തിലുള്ള സംഭാഷണങ്ങളിലും എല്ലാം നിങ്ങൾ അങ്ങ് വിളയാടുകയായിരുന്നു. ആ ഇന്റെർവെല്ലിനു മുന്നുള്ള കാലു കയറ്റിവച്ചുള്ള സീൻ എന്റെ പൊന്നു ചേട്ടാ ഈ പ്രായത്തിലും നിങ്ങൾ ചെയ്യുന്ന ആക്ഷനിൽ നിങ്ങളെ കവച്ചു വയ്ക്കാൻ ഇനിമലയാളത്തിൽ ഒരു നടൻ ജനിക്കേണ്ടിയിരിക്കുന്നു .
അന്യഭാഷാ നായകനായ വിവേക് ഒബ്*റോയ് ബോബി എന്ന കഥാപാത്രം ആയി എത്തുമ്പോൾ നാം കരുതിയ സംഭാഷങ്ങളിൽ ഉണ്ടാകാവുന്ന മോഡുലേഷൻ പ്രശ്ങ്ങളോ ലിപ് സിങ്കിങ് പ്രശ്*നങ്ങളോ ഒന്നും തന്നെ കണ്ടില്ല. മനോഹരമായി തന്നെ ആ കഥാപാത്രത്തെ നിങ്ങൾ ചെയ്തിട്ടുണ്ട്. ഡബ്ബ് ചെയ്ത വിനീതേട്ടന്റെ ശബ്ദം നല്ല മാച്ചിങ് ആയിരുന്നു.
ജിതിൻ എന്ന കഥാപാത്രം ആയി വന്ന ടോവിനോയ്ക്ക് ലഭിച്ചതും മികച്ച സ്പേസ് തന്നെ സിനിമയിൽ. ഒരുപക്ഷേ ആ ഒരു കഥാപാത്രത്തിന് അത്രയ്ക്കും മാച്ച് രൂപവും. മികച്ച പ്രകടനം എന്ന് ഉറപ്പിച്ചു പറയാം.
ലേഡി സൂപ്പർ സ്റ്റാർ എന്ന് മലയാളത്തിൽ ഞങ്ങൾ ഒരാളെയേ വിളിക്കൂ.. അത് മഞ്ജു ചേച്ചി തന്നെ.. എന്തുകൊണ്ട് അവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എന്ന് സിനിമ കണ്ടാൽ മനസ്സിലാകും.
പ്രിത്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രകടനത്തിലും മികച്ച ഊർജം നമുക്ക് കാണാൻ കഴിയുന്നുണ്ട്.
ഇന്ദ്രജിത് , സായികുമാർ , ഷാജോൺ , ബൈജു , ഫാസിൽ , സാനിയ , നൈല ഉഷാ അങ്ങനെ ഒരുപാട് താരങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട് സിനിമയിൽ.. എല്ലാവർക്കും അവരുടെ കഴിവ് തെളിയിക്കാൻ ഉള്ള സ്പേസ് സിനിമയിൽ ഉണ്ടായി എന്നതാണ് ഏറ്റവും പ്രധാന കാര്യം.
പ്രിത്വിരാജ് എന്ന സംവിധായകന് ഇരിക്കട്ടെ നിവർന്നു നിന്ന് ഒരു സല്യൂട്ട്. നിങ്ങളെ ഒരു കാലത്തു രാജപ്പൻ എന്ന് വിളിച്ചു കളിയാക്കിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ഒരുപക്ഷേ ആ കാലത്തെ താങ്കളുടെ ടെലിവിഷൻ ഇന്റർവ്യൂകൾ എന്നെപോലെ ഉള്ള പലരെയും കൊണ്ട് ആ പേര് വിളിപ്പിച്ചത്. പക്ഷേ ആയാലും ഞാനും തമ്മിൽ എന്ന സിനിമ കണ്ട ശേഷം ഞാൻ നിങ്ങളെ രാജുവേട്ടൻ എന്ന് വിളിച്ചു ശീലിച്ചു. നിങ്ങൾ മികച്ച ഒരു സംവിധായകൻ ആണെന്ന് ആദ്യ സിനിമയിൽ തന്നെ കാട്ടിത്തന്നു. മികച്ച മേക്കിങ്, ഓരോ കഥാപാത്രത്തിനും അർഹിക്കുന്ന പ്രാധാന്യത്തോടെ കൊടുത്ത സ്ക്രീൻ സ്പേസ് ഇതെല്ലം താങ്കളുടെ മികവിനെ എടുത്തുകാട്ടുന്നു. ഞാൻ അടക്കം ഉള്ള രജനികാന്ത് ആരാധകർ സ്*ക്രീനിൽ കാണാൻ ആഗ്രഹിച്ച ഒരു സ്റ്റൈലിഷ് രജനികാന്തിനെ ഞങ്ങൾക്ക് മുന്നിലേക്ക് പേട്ട എന്ന സിനിമയിലൂടെ കൊണ്ടുവരുവാൻ രജനി ഫാൻ കൂടി ആയ സംവിധായകൻ കാർത്തിക് സുബ്ബരാജ് വേണ്ടി വന്നു. ഇവിടെ മലയാളത്തിലും ഇതാ ഇതേ 2019 വർഷത്തിൽ തന്നെ മലയാളികളും മോഹൻലാൽ ഫാൻസും കാണാൻ ആഗ്രഹിച്ച ഒരു ലാലേട്ടനെ അദ്ദേഹത്തിന്റെ ഫാൻ ബോയ് കൂടി ആയ പ്രിത്വിരാജ് നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു.
ടിയാൻ പ്രതീക്ഷയ്ക്ക് ഒത്തുയരാത്തതാവാം മുരളി ഗോപിയുടെ സ്ക്രിപ്റ്റിൽ അത്രമേൽ പ്രതീക്ഷ ഇല്ലാതിരുന്നത്. പക്ഷേ ഇവിടെ മുരളിഗോപി തന്റെ പൂർണ്ണ ബുദ്ധിജീവി ഇമേജിൽ നിന്ന് അൽപ്പം മാറിചിന്തിച്ചിട്ടുണ്ട് എന്ന കാരണം കൊണ്ടുകൂടിയാവാം സ്ക്രിപ്റ്റ് നല്ല രീതിയിൽ വന്നു എന്ന് തോന്നിയത്.
സുജിത് വാസുദേവിന്റെ ഛായാഗ്രഹണം.. ഒരു രക്ഷയും ഇല്ല മാഷേ അതിമനോഹരമായി തന്നെ താങ്കൾ ഓരോ സീനും ഒപ്പിയെടുത്തിട്ടുണ്ട് സിനിമയിൽ. ആ ഇന്റെർവെല്ലിനോട് അടുത്ത് വരുന്ന ലാലേട്ടന്റെ ആ പഞ്ച് ആക്ഷൻ സീൻ ഒക്കെ താങ്കളുടെ മികവിനെ കൂടി ആണ് കാട്ടിത്തരുന്നത്.
ദീപക് ദേവ് ചേട്ടൻ ആണോ ഇതിന്റെ ബിജിഎം ഒരുക്കിയിരിക്കുന്നത്. എന്റെ പൊന്നു മാഷേ സിനിമയ്ക്ക് എന്താണോ വേണ്ടത് സിനിമയിലേക്ക് നമ്മൾ അടുത്തുവരുവാൻ എന്ത് സംഗീതമാണോ ബാക്ഗ്രൗണ്ടിൽ വേണ്ടത് അത് അതിഗംഭീരമായി നിർവഹിക്കുന്നതിൽ നിങ്ങൾ മികച്ച വിജയം നേടി എന്ന് പറയാം.
സത്യം പറയാല്ലോ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് ഞാൻ ഈ സിനിമ കാണാൻ പോയത്. മുരളി ഗോപി ചേട്ടന്റെ ബുദ്ധി ജീവി തിരക്കഥ ആവുമോ എന്നതായിരുന്നു ആദ്യം പ്രതീക്ഷ പോയ കാര്യം. പക്ഷേ സിനിമ കണ്ടു കഴിഞ്ഞപ്പോൾ കഞ്ഞി എടുക്കാൻ പോയ ചേച്ചി നല്ല ഒന്നൊന്നര സദ്യക്ക് ഇലയിട്ടു ഉണ്ണാൻ വിളിച്ച അവസ്ഥ ആയിരുന്നു.
സിനിമ ചങ്ങായി റേറ്റിങ് : 8.5/10
NB : ഇന്ന് അങ്ങനെ " മുരുകൻ ഡാ " എന്ന വാചകത്തിന്റെ അന്ത്യ കൂതാശയും " ലൂസിഫർ ഡാ " എന്ന വാചകത്തിന്റെ പേരിടൽ കർമ്മവും നടന്നത് പോലെ തോന്നി സിനിമ കണ്ടിറങ്ങിയപ്പോൾ.
Top 3 at
Ernakulam Single Screens:
#Odiyan - ₹33.86 L
#Sarkar - ₹27.39 L
#Lucifer - ₹26.86 L
Kollam Single Screens :
#Odiyan - ₹23.24 L
#Lucifer - ₹19.10 L
#Sarkar - ₹9.97 L
Trivandrum Single Screens :
#Odiyan - ₹51.42 L
#Lucifer - ₹40.49 L
#Sarkar - ₹35.40 L
#Lucifer Kottayam Abhilash Noon Show
Check ladies Q
![]()
Indian Movies #USA Premieres Gross till 9:45PM CST
#LakshmisNTR -$79,872(101 Locs)
#Lucifer -$48,682(28 Locs)
#SuperDeluxe -$30,334(67Locs)
#Suryakantam -$5,899(49Locs)
#Airaa-$868(19Locs)
Gigantic Opening For #Lucifer At Alapuzha Single Screens Grosssing ₹12.09L From 37 Shows With An Mesmerizing Occupancy Of 99.07%
29 Out Of 37 Shows HF