Sponsored Links ::::::::::::::::::::Remove adverts | |
innale pranayame paatu kettu tvyil...kolla feel.....padam kandappol meera flash back scenes enikku ishtapettu.... :):)
aaa bgm kola feel aarnu...
aa sceneukallil onne negative aayi thoniyollu.... make up...
ee padam oru full length feeling romance aarnangil thakarthene like bg....
aardengilum kayyil pranayame song link. undo???
also redwineile feel song...
pls pm....
kure HF shows undello....as per the reports here..padam sharikkum appol hit ano?
ലേഡീസ് ആൻഡ് ജന്റിൽമാൻ
നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് സംവിധായകൻ സിദ്ദിഖ് ഒരുക്കിയ മോഹൻലാൽ ചിത്രമായ ലേഡീസ് ആൻഡ് ജന്റിൽമാൻ പഴയ പല മോഹൻലാൽ സിദ്ദിഖ് ചിത്രങ്ങളിലും മറ്റും കണ്ടു പഴകിയ രംഗങ്ങൾ ഓർമ്മപ്പെടുത്തുന്നതും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതുമായ ചിത്രമാണ്. കുടിച്ചു കൂത്താടി നടക്കുന്നവനെങ്കിലും മനസിൽ നന്മയുള്ള മറ്റുള്ളവരുടെ പ്ര്ശനങ്ങൾ പരിഹരിക്കാൻ തയ്യാറുള്ള, പെണ്ണുങ്ങളുടെ ആരാധനാ പാത്രമായ സൂപ്പർ നായകൻ എന്ന സിനിമാ സങ്കല്പമാണ് ഈ സിനിമയിലും ഉള്ളത്. പത്തോ പതിനഞ്ചോ വർഷം മുന്പിറങ്ങിയിരുന്നെങ്കിൽ പ്രിയമായേനെ.
കോടീശ്വരനായ ചന്ദ്രബോസ് (മോഹൻലാൽ) പതിവു മദ്യപാനം കഴിഞ്ഞ് പോകുന്നതിനിടെ ശരത് (പഴയ ജയഭാരതിയുടെയും നടൻ സത്താറിന്റെയും മകൻ ക്രിഷ്) എന്ന യുവാവിനെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു. എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് തന്നെ അകാരണമായി ഡീബാർ ചെയ്തു എന്നും എയർഹോസ്റ്റസാകുകയെന്ന സ്വപ്നം വെടിഞ്ഞ് തന്നെ എഞ്ചിനിയറയായി കാണാൻ മോഹിച്ചിരിക്കുന്ന സഹോദരി ജ്യോതി (പദ്മപ്രിയ) ഇതറിഞ്ഞാൽ തകർന്നു പോകുമെന്നും ശരത് തന്റെ കാര്യങ്ങൾ വിവരിക്കുന്നു. അനു (മംമ്ത) ജ്യോതി, ചിന്നു കുഞ്ഞുണ്ണി (മിത്ര) എന്നിവരെ ചേർത്ത് ചന്ദ്രബോസ് പുതിയ കന്പനി ആരംഭിക്കുന്നു. കന്പനി ഞൊടിക്കിടെ വൻ വിജയത്തിലായി.
അനു ഒരു നാൾ ചന്ദ്രബോസിന്റെ വീട്ടിൽ തങ്ങാൻ നിർബന്ധിതയായി. ചന്ദ്രബോസിന്റെ ഭാര്യ അശ്വതി (മീരാ ജാസ്മിൻ) അന്ന് അവിടെ എത്തി. തെറ്റിദ്ധാരണകൾ, പിണക്കം, ഇണക്കം, സസ്പെൻസ് ...
യുവതികൾ പിന്നാലെ പായുന്ന സൂപ്പർ നായകനായി പ്രായം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വിഗണിച്ചും അഭിനയിച്ചു ഫലിപ്പിക്കാൻ മോഹൻലാൽ ശ്രമിക്കുന്നുണ്ട്. നടിമാരിൽ മംമ്തയ്ക്ക് ഒഴികെ മറ്റുള്ളവർക്ക് കാര്യമായൊന്നും ചെയ്യാനില്ല. കലാഭവൻ ഷാജോൺ ഈ പടത്തിൽ ശ്രദ്ധിക്കപ്പെടുന്നു.
ഛായാഗ്രഹണത്തിനും ചിത്രീകരണ ഭംഗിയിലുമെല്ലാം മികവും പകിട്ടും പ്രകടമാക്കുന്നുണ്ട് ഈ സിദ്ദിഖ് ചിത്രം. പക്ഷെ പടം മുഴവൻ കണ്ടിരിക്കാൻ പ്രേക്ഷകർ തങ്ങളുടെ സഹനശക്തി മുഴുവൻ പ്രയോഗിക്കേണ്ടി വരുന്നു.