ആദ്യ ഷോ തന്നെ കണ്ടു. ദുല്*ഖര്* സല്*മാന്* ജോഹ്ന്സ് എന്ന കഥാപാത്രത്തെയും ജേക്കബ്* ഗ്രിഗറി എന്ന പുതുമുഖം കോര എന്ന കഥാപാത്രത്തെയും അവതരിപിചിരിക്കുന്നു. ഇവര്* രണ്ടു പേരും തന്നെയാണ് പടത്തിന്റെ ജീവന്* . അമേരിക്കയില്* നിന്ന് കേരളത്തില്* എത്തിയ ഇവര്* പല രസകരമായ സംഭവങ്ങളിലൂടെ കടന്നു പോകുന്നു .പല പാളിച്ചകളും ഉള്ള Script ഇവര്* രണ്ടു പേരും ചേര്ന്നു പരമാവധി രസകരം ആക്കുന്നുണ്ട് . പ്രേക്ഷകനെ ഇതിന്റെ കഥ അകര്ഷിച്ചില്ലെങ്കിലും ജോഹ്ന്സിനെയും കോരെയും തീര്ച്ചയായും ഇഷ്ടപെടും. കോമഡി സീന്സ് പടത്തിന്റെ കുറവുകളെ കുറെയൊക്കെ പരിഹരിച്ചു. എങ്കിലും കുറച്ചു കൂടെ ശ്രമിച്ചെങ്കിലും ഇതൊരു കിടു പടം ആക്കാമായിരുന്നു. - പ്രേത്യേകിച് അവസാന ഭാഗം. കിടു അല്ലെങ്കിലും ഫാമിലിയുടെയും ഫ്രണ്ട് സിന്റെയും കൂടെ എന്ജോയ്* ചെയ്യാവുന്ന ഒരു Decent Fun Entertainer.
ഷോ housefull ആയിരുന്നു. തീയറ്ററില്* നല്ല തിരക്കായിരുന്നു. ഫാന്*സ്* ഷോ ആയിട്ടു കൂടി സ്ത്രീകളുടെ തിരക്കും ഉണ്ടായിരുന്നു. ദുല്*ഖര്* സല്*മാന്* മലയാളത്തിന്റെ ഒരു താര ചക്രവര്ത്തിയുടെ മകന്* എന്ന നിലയില്* നിന്ന് സ്വയം ഒരു പദവി ഉണ്ടാക്കിയെടുത്തു തുടങ്ങി എന്ന് നിസ്സംശയം പറയാം. മിക്കപേരും ഈ പയ്യന്സിനെ ഇഷ്ടപെടുന്നു. കൂടുതലും യുവാക്കളും യുവതികളും ദുല്*ഖറിനെ ഏറെ ഇഷ്ടപെടുന്നു. അതിനുള്ള സാക്ഷ്യം തന്നെയാണ് ഇന്നത്തെ തിരക്ക് . മമ്മൂട്ടി ഫാന്സ് അല്ലാതെയും വളരെ അധികം ആളുകള്* ദുല്*ഖറിന്റെ പടം കാണാന്* ക്യു നില്ക്കുന്നു. യുവാക്കളിലെ ഏറ്റവും വലിയ Crowd Puller ആയി ദുല്*ഖര്* ചുരുങ്ങിയ സമയം കൊണ്ട് മാറി. തീയറ്ററില്* നിന്ന് ഇറങ്ങിയപ്പോള്* അടുത്ത ഷോ കാണാനുള്ള നീണ്ട നിര ഉണ്ടായിരുന്നു. ഇതൊക്കെ കണ്ടിട്ട് ചുരുക്കി പറഞ്ഞാല്* എനിക്ക് സിനിമയില്* ഏറ്റവും കൂടുതല്* കയ്യടി കിട്ടിയ ഡയലോഗ് ആണ് ഓര്മ വരുന്നത് :
" ഈ മോന്* അങ്ങനെ ചുമ്മാ പോകാന്* വന്നതല്ല".