Ente rating idoo Review ezhuthi undakkan time ellajitta 4/5
PULLIPULIKALUM AATTINKUTTIYUM
![]()
FK MOVIE RATING : 2.696/5 ( 16 ratings)
FK VERDICT : WATCHABLE
MOVIE THREAD
http://www.forumkeralam.in/forum/showthread.php/41601
FK REVIEWS
http://www.forumkeralam.in/forum/sh...=1#post5861511
1. Sachinlal : 2.75
2. Littlesuperstar : 4.25
3. Pokkiri Brothers : 3.5
4. Malik : 2
5. Rayamanikyam : 3.5
6. Brother : 1.75
7. Don Mathew : 2.375
8. Praviatfk : 2.5
9. Ksheru : 2.75
10. abcdmachan : 2
11. Riyas Manjappara : 2.5
12. Ajin Krishna : 2.75
13. balaraman : 3
14. Malayalamfilmfan :3
15. Rocking Nisu : 2.5
16. Mr.dreamz : 2
Sponsored Links ::::::::::::::::::::Remove adverts | |
Ente rating idoo Review ezhuthi undakkan time ellajitta 4/5
ചാക്കോച്ചി ചക്ക ഗോപനാകുമ്പോള്* - കുഞ്ചാക്കോ ബോബനുമായി അഭിമുഖം
ലാല്*ജോസ് എന്ന സംവിധായകന്റെ തട്ടകത്തില്* നിന്നുകൊണ്ട് തന്റെ പുത്തന്* വേഷപ്പകര്*ച്ചയിലൂടെയും അഭിനയ വൈദഗ്ധ്യം കൊണ്ടും ചക്ക ഗോപന്* എന്ന കഥാപാത്രത്തിലൂടെ നമ്മെ വീണ്ടും ആശ്ചര്യപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബന്* എന്ന മലയാളിയുടെ സ്വന്തം റൊമാന്റിക് ഹീറോ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലുടേ മലയാളികളുടെ യുവമനസ്സുകളില്* പ്രണയാതുരമായ വേഷ പകര്*ച്ചയില്* കടന്നു കൂടിയ ചാക്കോച്ചി, പുള്ളിപുലികളും ആട്ടികുട്ടിയും എത്തുമ്പോള്* കുട്ടനാടിന്റെ നന്മയുടെ പ്രണയം മലയാളികള്*ക്ക് സമ്മാനിക്കുന്നു. വ്യത്യസ്*തമായ റൊമാന്റിക് കഥാപാത്രങ്ങള്* ചെയ്*തിട്ടുള്ള മലയാളത്തിന്റെ ഈ ചോക്ലേറ്റ് ഹീറോയുടെ പുതിയ ചലച്ചിത്ര വിശേഷങ്ങള്* അദ്ദേഹത്തില്* നിന്നും തന്നെ ചോദിച്ചറിയാം.
പുള്ളിപ്പുലികളും ആട്ടിന്*കുട്ടിയും മികച്ച രീതിയില്* പ്രദര്*ശനം തുടരുന്നു. ലാല്*ജോസ് - കുഞ്ചാക്കോ ബോബന്* കൂട്ടുകെട്ട് വീണ്ടും വിജയം കണ്ടിരിക്കുന്നു എന്നുതന്നെ പറയാം . ഈ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?
കുഞ്ചാക്കോ ബോബന്* : ശരിക്കും നമ്മളൊരു ഫെസ്റ്റിവല്* മൂഡില്* എടുത്ത ഒരു ചിത്രമാണിത്. ഇത് റിലീസ് ചെയ്യുന്നതിന് മുന്*പ് ലാലു പറഞ്ഞ ഒരു കാര്യം ഇത് ബുദ്ധികൊണ്ട് അളക്കേണ്ട ഒരു സിനിമ അല്ല , ശരിക്കും കണ്ണിനും കാതിനും മനസ്സിനും കുളിര്*മ പകരുന്ന ഒരു സിനിമയാണ് എന്നാണ്. സാധാരണക്കാര്*ക്ക് ഇഷ്ട്ടപ്പെടുന്ന തരത്തില്* പറഞ്ഞുപോകുന്ന ഒരു കഥയാണിത്. അത് കുട്ടനാടിന്*റെ പശ്ചാത്തലത്തില്* എടുത്തിട്ടുള്ള , എന്*റെ അപ്പിയറന്*സില്* ഒക്കെ പ്രകടമായ മാറ്റങ്ങളോക്കെയുള്ള ഒരു സിനിമയാണ്. അല്ലാതെ ഒരു ഭയങ്കര ഉദാത്തമായ സിനിമയെന്ന് നമ്മളൊരിക്കലും പറഞ്ഞിട്ടില്ല. രണ്ട് രണ്ടര മണിക്കൂര്* സിനിമ കാണാന്* വരുന്ന പ്രേക്ഷകര്*ക്ക്* ഏറ്റവും ആസ്വാദ്യകരമായ രീതിയിലുള്ള , അവര്* ആസ്വദിക്കുക എന്ന ലക്*ഷ്യം മാത്രം മുന്നില്* കണ്ടുകൊണ്ട് നിര്*മ്മിച്ച ഒരു കൊച്ചു സിനിമയാണ്. ആ ലക്ഷ്യം യാഥാര്*ത്ഥ്യമായി എന്നുള്ളതുതന്നെയാണ് ഇപ്പോള്* തിയേറ്ററില്* ആള്*ക്കാര്* കയറുന്നതും സന്തോഷത്തോടെ കയ്യടിച്ചു ചിരിക്കുന്നതും തെളിയിക്കുന്നത്. തീര്*ച്ചയായിട്ടും സന്തോഷമുണ്ട് , കാരണം എല്*സമ്മയിലെ പാലുണ്ണിയില്* നിന്നും ചക്കാട്ടുതറയിലെ ചക്ക ഗോപന്* എന്ന ആട്ടിന്*കുട്ടിയായിട്ടു മാറുമ്പോള്* രണ്ട് കഥാപാത്രങ്ങള്*ക്കും അതിന്*റേതായ വേരിയേഷന്*സ് ഉണ്ട്. അപ്പിയറന്*സില്* ആണെങ്കിലും സ്വഭാവത്തില്* ആണെങ്കിലും. എല്*സമ്മയിലെ പാലുണ്ണി എന്ന് പറയുന്ന ക്യാരക്ടര്* ഒരു തനി നാട്ടിന്*പുറത്തുകാരനും നിഷ്കളങ്കനും പാവത്താനുമാണ്. സ്നേഹത്തിന് പണത്തിനേക്കാളും മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ്. ചക്ക ഗോപനിലേക്ക് വരുമ്പോള്* അവന് കുടുംബത്തിന്റെ കുറച്ച് പ്രാരാബ്ദങ്ങള്* ഒക്കെയുണ്ട് . അവന്* കുറച്ച് മോഡേണ്* അപ്പിയറന്*സ് ഉണ്ടെങ്കിലും മനസ്സ്കൊണ്ടവന്* തനി നാട്ടിന്*പുറത്തുകാരനും കുട്ടനാട്ടുകാരനുമാണ്. കാശിനുവേണ്ടി ടൂറിസ്റ്റുകളെ ആകര്*ഷിക്കാന്* ചില തക്കിടതരികിട പരിപാടികളൊക്കെ ഉണ്ടെന്നുള്ളതാണ് അതിന്റെ വേറൊരു വ്യത്യാസം എന്ന് പറയുന്നത്.
തുടക്കം മുതല്*തന്നെ ധാരാളം പ്രത്യേകതകളോടെയാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്. ടീസറും ടൈറ്റിലും എല്ലാം അതിനുദാഹരണങ്ങളാണ്. അതിലുപരിയായിട്ട് ഇതിലെ കഥാപാത്ര രൂപീകരണത്തില്* വളരെ ശ്രദ്ധിച്ചിരിക്കുന്നു. ചക്ക ഗോപന്* എന്ന ആട് ഗോപനെ രൂപത്തിലും ഭാവത്തിലും വേറിട്ട്* നിത്തിയിരിക്കുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തില്* നിന്ന് വേറിട്ടൊരു വസ്ത്രധാരണവും ആട്ടിന്*കുട്ടിയുടേത് പോലുള്ള താടിയും കാണാതെ പഠിച്ച ഇംഗ്ലീഷും. അതുപോലെതന്നെ ഗോപന് കൂട്ടായിട്ട്* കൈനകരി ജയശ്രീയും എന്തിനും ഏതിനും മാമച്ചനും പിന്തുണയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ക്യാരക്ടറൈസേഷന്* സിനിമയ്ക്കു ഗുണം ചെയ്തു എന്നു വേണ്ടേ കരുതാന്*?
കുഞ്ചാക്കോ ബോബന്* : തീര്*ച്ചയായിട്ടും . നേരത്തെ പറഞ്ഞതുപോലെ ഒരു ഫീച്ചര്* ഫിലിമിന് ഒരു ആനിമേറ്റട് ടീസര്* എനിക്കുതോന്നുന്നു ആദ്യമായിട്ടായിരിക്കാം മലയാള സിനിമയില്* സംഭവിച്ചു കാണുക. അതുകൊണ്ട് കുട്ടികളെ ആദ്യംതന്നെ ആകര്*ഷിക്കാന്* കഴിഞ്ഞു. പിന്നീട് സിനിമയിലെ സീനുകള്* ഉള്*പ്പെടുത്തിക്കൊണ്ടുള്ള ടീസര്* കഥാപാത്രങ്ങളുടെ സ്വഭാവത്തെ വ്യക്തമാക്കുന്ന തരത്തിലുള്ളതാണ്. ആട് ഗോപന്* എന്ന് പറയുന്ന കുഞ്ഞാട്, പുള്ളിപ്പുലികളായ മൂന്ന് ചേട്ടന്മാര്* , എന്തിനും ഏതിനും മാമച്ചന്* , സുശീലന്* , കുളിക്കടവ് രമണി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുതന്നെ ഇത് നാട്ടിന്*പുറത്തുകാരുടെ കഥയാണ്* എന്ന് കാണിക്കുന്നു . പ്രേക്ഷകര്* ഇവരെ സ്വീകരിക്കുകയും ആര്*ത്തുല്ലസിച്ചാണ് തിയേറ്ററില്*നിന്നു പോകുന്നതെന്നുമാണ് അറിയുന്നത് .
ഈ സിനിമയുടെ ചിത്രീകരണം വളരെ രസകരമായിട്ടയിരുന്നു എന്ന് കേട്ടിരുന്നു. ചാക്കോച്ചന്* വള്ളം മറിഞ്ഞ് വെള്ളത്തില്* വീണെന്നും മറ്റും. എന്തൊക്കെയായിരുന്നു ചിത്രീകരണ സമയത്തെ രസകരമായ അനുഭവങ്ങള്*?
കുഞ്ചാക്കോ ബോബന്*: രസകരവുമായിരുന്നു ശ്രമകരവുമായിരുന്നു. വളരെ പ്രതികൂലമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും ആണ് അറുപത്തിയെട്ടോളം ദിവസം വരുന്ന ഷൂട്ടിംഗ് നടന്നത്. നാല്*പ്പതു വര്*ഷത്തെ കാലയളവിനിടയിലുള്ള ഏറ്റവും ഉയര്*ന്ന ജലനിരപ്പും വെള്ളപ്പൊക്കവുമായിരുന്നു കുട്ടനാട്ടില്*. എപ്പൊഴും മഴയാണ്, മഴയെന്നു പറഞ്ഞാല്* ഭയങ്കര മഴ. ചുറ്റും ഒരുപാട് അപകടങ്ങളും അപകടമരണങ്ങളും ഒക്കെ സംഭവിച്ചിരുന്നു. പക്ഷെ അതൊന്നും ഷൂട്ടിനേയോ ഷൂട്ടിനു വന്നവരേയോ ബാധിചില്ല എന്നൊരു ദൈവാനുഗ്രഹം ഉണ്ടായി. ഈ പറഞ്ഞപോലെ ആദ്യത്തെ ദിവസം എടുത്ത സീന്* എന്നു പറയുന്നത് വള്ളം തുഴഞ്ഞു വരുന്ന ഇന്**ട്രോഡക്*ഷന്* തന്നെയായിരുന്നു. ഞാന്* തുഴഞ്ഞുപോകുന്ന വള്ളത്തിനെ ചെയ്സ് ചെയ്ത് കുറേ വള്ളങ്ങള്* വരുന്നു. പെട്ടെന്ന് ഞാന്* വെള്ളത്തിലേക്ക് വീണു, വീണ്ടും തിരിച്ചു കയറി തുഴയും , അതുപോലെ കയാക്കിംഗ് ചെയ്തപ്പോഴും മൂന്നാല് പ്രാവശ്യം വട്ടക്കായലില്* വീണു, പിന്നെ നീന്തിക്കയറി . അതൊക്കെ വളരെ രസകരമായിരുന്നു . കാരണം ഞാന്* ഈ പറഞ്ഞ പോലെ കുട്ടനാട്ടുകാരനാണെങ്കിലും വട്ടക്കായലില്* ഇതുവരെ നീന്തുകയോ കുളിക്കുകയോ ചെയ്തിട്ടില്ല. അതൊക്കെ എനിക്കു ചെയ്യാന്* പറ്റിയതിന്റെ ഒരു ത്രില്ലും ഏക്*സൈറ്റ്മെന്റും ഒക്കെയുണ്ട്.
ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാംതന്നെ വളരെ മനോഹരങ്ങളാണ് . ശരിക്കും പറഞ്ഞാല്* കുട്ടനാടിന്റെ ദൃശ്യചാരുതയില്* പ്രണയത്തെ വരച്ചുവച്ചതുപോലെയാണ്. അതിലുപരി ചാക്കോച്ചന്* വളരെ പ്രണയാര്*ദ്രനാവുകയും ചെയ്തിരിക്കുന്നു. എന്തു പറയുന്നു ഇതേക്കുറിച്ച്?
കുഞ്ചാക്കോ ബോബന്* : ഇതുവരെ ഞാന്* ചെയ്തിട്ടുള്ള സിനിമകളിലെ ഏറ്റവും റൊമാന്റിക്* ഫീലുള്ള പാട്ടുകളായിരിക്കും ഒറ്റത്തുംബിയും... കൂട്ടിമുട്ടിയ എന്നും തുടങ്ങുന്ന ഗാനങ്ങള്*. കുട്ടനാടിന്*റെ ഭംഗി ഈ സാഹചര്യത്തെ മികച്ചതാക്കാന്* സഹായിച്ചിട്ടുണ്ട്. പ്രണയവും അതിന്*റെ മൂഡും ഒക്കെ മികച്ചതാക്കാന്* ഭയങ്കരമായിട്ട് സഹായിച്ചിട്ടുണ്ട്. കൂട്ടി മുട്ടിയ എന്ന ഗാനം അത്തരത്തിലുള്ള ഒരു സിറ്റുവേഷനിലാണ് തുടങ്ങുന്നത്. ഒരു തുരുത്തിലകപ്പെട്ട കാമുകന്റെയും കാമുകിയുടെയും പ്രണയനിമിഷങ്ങളെ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കാം ഇത്തരത്തില്* അവതരിപ്പിക്കുന്നത്*. അത് വളരെ രസകരമായി തോന്നി . ചില ഫ്രെയിമുകളെക്കുറിച്ച് പറയുകയാണെങ്കില്* വളരെ കലാപരമായി വരച്ചുവെച്ചിരിക്കുന്ന പോലെയുള്ള ഫ്രെയിമുകള്* നമുക്ക് കാണാവുന്നതാണ്. ആകാശമാണെങ്കിലും കായലാണെങ്കിലും പാടത്ത് പായലൊക്കെ നിറഞ്ഞു കിടക്കുന്നതാണെങ്കിലും വേറൊരു തരത്തിലുള്ള കുട്ടനാടാണ് നമുക്ക് കാണാന്* സാധിക്കുന്നത്. മഴയും കൂടി ആയപ്പോള്* പ്രകൃതി അതിന്റെ വന്യമായ ഒരവസ്ഥയിലാകുന്നു, ഈ സമയത്താണ് നമ്മള്* ഷൂട്ട്* ചെയ്യുന്നത്. അതിനാല്* തന്നെ അതിന്റെ വന്യമായ സൗന്ദര്യം ഫ്രെയിമുകളില്* എടുത്ത് കാണിക്കുന്നുമുണ്ട്.
ഒറ്റത്തുംബി എന്ന ഗാനത്തിലെ "ഓ ശ്രിന്ഗാരമാടീയാടീ പുരികങ്ങള്* നല്ലഴകില്* .." എന്ന ഭാഗത്ത് എന്തായിരുന്നു ഭാവതീവ്രത ? മിയര്* റൊമാന്*സിനും അപ്പുറത്തേക്ക് പ്രണയത്തെ ഏതൊക്കെയോ തലങ്ങളിലേക്ക് കൊണ്ടുപോയതുപോലെ ഉണ്ടല്ലോ ?
കുഞ്ചാക്കോ ബോബന്*: (ചിരിക്കുന്നു) ശരിക്കും ഗോപന്റെയും ജയശ്രീയുടെയും പ്രണയം റിവീല്* ചെയ്തശേഷമാണ് ഈ ഗാനത്തിലേക്ക് വരുന്നത്. അതില്* ഈ പറയുന്നതുപോലെ അവര്* എന്താണ് ആഗ്രഹിക്കുന്നത് എന്ന് വളരെ രസകരമായിട്ടും സൌമ്യമായിട്ടും റൊമാന്റിക്കായിട്ടും പറഞ്ഞു പോകുന്ന സീനുകളും ഷോട്ടുകളും എല്ലാം അതിലുണ്ട്. സോങ്ങ് തുടങ്ങുമ്പോള്* അവര്* നടുക്കായലിലുള്ള മരക്കാലുകളും മരക്കുറ്റികളും ഒക്കെ വെച്ചിട്ടുള്ള ഒരു പാലത്തിലാണിരിക്കുന്നത്. ശരിക്കും പറഞ്ഞാല്* ആ ഒരു ഷോട്ട് എടുക്കാനായിട്ട് ഞങ്ങള്* രാവിലെ കയറിയിട്ട് ഉച്ചവരെ ഇരിക്കുകയായിരുന്നു . കാരണം ഇടയ്ക്കിടയ്ക്ക് ഭയങ്കര മഴ വരും , ഭയങ്കരമായിട്ട് കാറ്റുമൊക്കെ ഉണ്ടാവും. പക്ഷെ അതൊക്കെ മികച്ചൊരു മൂഡ് തന്നിട്ടുണ്ട്. വയലാര്* ശരത്ചന്ദ്രവര്*മ്മയാണ് ഇതിലെ വരികള്* എഴുതിയിരിക്കുന്നത്. കാമുകീ കാമുകന്മാരുടെ ഹൃദയത്തിന്റെ വികാരത്തിന് അനുസൃതമായിട്ടുള്ള റൊമാന്റിക്കായിട്ടുള്ള വരികളുമാണ് ഇതിലുള്ളത്.
ഒരു പണിക്കും പോകാതെ തിന്നും കുടിച്ചും തല്ലുണ്ടാക്കിയും നടക്കുന്ന പുള്ളിപ്പുലികളായ ചേട്ടന്മാര്* . അവരുടെ എല്ലാ ചെയ്തികള്*ക്കും ബലിയാടാകേണ്ടി വരുന്നത് നിരപരാധിയായ ഗോപനും. ഒരു പക്ഷെ ഗോപനെപ്പോലുള്ള ഒരുപാടാളുകള്* നമുക്കിടയില്* ജീവിക്കുന്നുണ്ടാകാം. ആ ഒരു തലത്തില്* എങ്ങനെ നോക്കിക്കാണുന്നു ഗോപന്* എന്ന കഥാപാത്രത്തെ ?
കുഞ്ചാക്കോ ബോബന്*: അങ്ങനെയുള്ള ആള്*ക്കാര്*ക്കുള്ള ഒരു ചെറിയ ട്രെയിനിംഗ് നമ്മള്* കൊടുക്കുന്നുണ്ട്. കാരണം , ആകാരം കൊണ്ടു നമുക്ക് പിടിച്ചു നില്*ക്കാനാകില്ലെങ്കിലും കുറച്ച് ബുദ്ധി ഉപയോഗിച്ച് കഴിഞ്ഞാല്* ഈ ആകാര ഭീകരന്മാരെ ഒന്ന്* ഒതുക്കാനായിട്ട് സാധിക്കും. അതിനുള്ള ഏറ്റവും നല്ല കുറുക്കുവഴി ഇവരെ കല്യാണം കഴിപ്പിക്കുക എന്നുള്ളതാണ്. ശരിക്കും പറഞ്ഞാല്* ഈ മൂന്നു ചേട്ടന്മാരെയും കല്യാണം കഴിപ്പിച്ചിട്ടാണ് നല്ലവരാക്കി മാറ്റുന്നത്. ഗോപന്* കഷ്*ടപ്പെട്ട് ഉണ്ടാക്കിക്കൊണ്ടു വരുന്നതൊക്കെ ഈ ചേട്ടന്മാര്* അടിച്ചെടുക്കുമെങ്കിലും ഒരുപാട് പ്രശ്നങ്ങള്* ഉണ്ടാക്കുമെങ്കിലും ഇവര്*ക്കിടയില്* രക്തബന്ധത്തിന്റെ ഒരു സ്നേഹം ഉണ്ട്. കാരണം ഇടയ്ക്കു ചക്ക ഗോപനെ വില്ലന്റെ ആള്*ക്കാര്* അടിച്ചു പഞ്ഞിക്കിട്ടു കഴിഞ്ഞിട്ട് ചേട്ടന്മാര്* തിരിച്ചു ചോദിക്കാനായിട്ട് പോകുന്നൊക്കെയുണ്ട്. അവരുടെ സ്നേഹത്തിന്*റെ ഒരുദാഹരണമാണത്. ഈ പറഞ്ഞതു പോലെ കൂടുതലും ഉപദ്രവങ്ങളാണ് ഉണ്ടാവുന്നത് എന്നതു കൊണ്ട് ചക്ക ഗോപന്* അവരെ മെരുക്കാന്* ഇറങ്ങുകയാണ്.
എന്താണ് പുതിയ പ്രൊജക്റ്റുകള്* ?
കുഞ്ചാക്കോ ബോബന്* : ഇനിയിപ്പോ തുടങ്ങാന്* പോകുന്നത് വൈശാഖ് സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണ്. തൊടുപുഴയിലാണ് അതിന്റെ ഷൂട്ടിംഗ് തുടങ്ങാന്* പോകുന്നത്. പിന്നെ പദ്മകുമാര്* - നിഷാദ് കോയ ടീമിന്റെ ഒരു ചിത്രമാണ് നിഷാദ് കോയ എന്ന് പറയുന്നത് ഓര്*ഡിനറി എന്ന സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റര്*മാരില്* ഒരാളാണ്. പിന്നെ റോഷന്* ആന്**ട്രൂസിന്റെ ഒരു പടമുണ്ട് . പിന്നെ ലിജിന്റെ പ്രോജക്*ട്.
ചാക്കോച്ചിയെ സ്*നേഹിക്കുന്ന പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് ?
കുഞ്ചാക്കോ ബോബന്* : പ്രേക്ഷകരോട് എന്നും പറയുന്നത് പോലെ തന്നെയാണ് പറയാനുള്ളത്. അവര്* തരുന്ന സ്നേഹവും അംഗീകാരങ്ങളും എന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പറഞ്ഞപോലെ നല്ല സിനിമകളെ അവര്* രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. ഏതു തരം സിനിമകളാണെന്നു മനസ്സിലാക്കി ആ സിനിമകളെ അതേപോലെ കാണാന്* ശ്രമിക്കുന്നുണ്ട്. വ്യത്യസ്തമായ സിനിമകളെ ഏതു തരത്തില്* കാണണമെന്നറിയുന്ന പ്രബുദ്ധരായ പ്രേക്ഷകരാണ് ഇന്നുള്ളത്. ആ പ്രബുദ്ധത ഒരിക്കലും നഷ്ട്ടപ്പെടുത്തരുത് എന്ന് മാത്രം പറയാനാഗ്രഹിക്കുന്നു.
നന്ദി!
![]()
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
Padamayil kandukondirikkuvanu . Ippol interval aayi . Surajintem harisree ashokantem comedy kollam . status hf
Padamayil kandukondirikkuvanu . Ippol interval aayi . Surajintem harisree ashokantem comedy kollam . status hf . First half average
Padam kazhinju . Below average movie . My rating is 2/5
below average opinion vannittum.Van response ulla mattu 4 padaghalghl odubholum noon show vare full .sarikum kuboyku abimanikavunna oru box office prakadanam thanne padathinu kittiyirikkunnathu athum solo hero ayoru cinima.innu nilamburilum mattini 70% status undhu athum 900 seater teateril...
wild fire 🔥 kedum...