Susheel
മദ്യക്കമ്പനിയുടെ ഓഫര്* നിരസിച്ച് സുശീല്*കുമാര്*
Posted on: 11 Oct 2012
ന്യൂഡല്*ഹി: ഗോദയില്* മാത്രമല്ല, യഥാര്*ഥ ജീവിതത്തിലും താനൊരു ഹീറോ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒളിമ്പിക് മെഡല്* ജേതാവ് സുശീല്*കുമാര്*. ഒരു മദ്യക്കമ്പനി വച്ചുനീട്ടിയ അമ്പതു ലക്ഷം രൂപയുടെ പരസ്യകരാര്* നിരസിച്ചിരിക്കുകയാണ് ഇരട്ട ഒളിമ്പിക് മെഡല്* നേടിയ ഏക ഇന്ത്യന്* കായികതാരമായ ഗുസ്തിക്കാരന്* സുശീല്*. ഒരു മദ്യത്തിന്റെ ബ്രാന്*ഡുമായി സഹകരിക്കാന്* എനിക്ക് താല്*പര്യമില്ല. ഇത് യുവാക്കള്*ക്ക് തെറ്റായ ഒരു സന്ദേശം നല്*കും എന്നതുകൊണ്ടാണ് ഞാന്* അത് നിരസിച്ചത്. പണത്തിന് മേലെ മൂല്യങ്ങള്*ക്ക് വില കല്*പിക്കുന്ന ഒരു കായികപാരമ്പര്യത്തിലൂടെയാണ് ഞാന്* വളര്*ന്നുവന്നത്-ബെയ്ജിങ് ഒളിമ്പിക്*സില്* വെങ്കലവും ലണ്ടനില്* വെള്ളിയും നേടിയ സുശീല്* പറഞ്ഞു. മൗണ്ടര്* ഡ്യൂ, ഐഷര്* ട്രാക്ടര്*, നാഷണല്* എഗ്ഗ് കോ-ഓര്*ഡിനേഷന്* കമ്മിറ്റി എന്നിവയുടെ പരസ്യങ്ങളിലാണ് സുശീല്* ഇപ്പോള്* മുഖം കാണിക്കുന്നത്.
ഓള്* ഇംഗ്ലണ്ട് ബാഡ്മിന്റണ്* കിരീടം നേടിയ ഉടനെ കോള കമ്പനിയുടെ പരസ്യഓഫര്* നിരസിച്ച് പി.ഗോപിചന്ദും മാതൃക കാട്ടിയിരുന്നു. രണ്ടു വര്*ഷം മുന്*പ് ഒരു മദ്യക്കമ്പനിയുടെ 20 കോടി രൂപയുടെ പരസ്യ ഓഫര്* ക്രിക്കറ്റ് താരം സച്ചിന്* തെണ്ടുല്*ക്കറും നിരസിച്ചിരുന്നു. എന്നാല്*, സുശീല്* നിരസിച്ച ഓഫറുമായി ഏതാനും ക്രിക്കറ്റ് താരങ്ങളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മദ്യക്കമ്പനിയെന്നാണ് റിപ്പോര്*ട്ട്.