Sponsored Links ::::::::::::::::::::Remove adverts | |
ഒറ്റ വാക്കില്* പറഞ്ഞാല്* മനസ്സില്* തങ്ങി നില്*കുന്ന ഒരു സിനിമ ...........
അങ്ങന ഒരു പ്രതീഷയിം ഇല്ലാതെ ആണ് ഈ സിനിമ യ്കെ പോയത് .. പക്ഷെ കുറച്ചു പിഴവുകള്* ഉണ്ട്കലിം ഒരു നല ചിത്രം ...
എഡിറ്റിംഗ് ആണ് നിരാശ പെടുത്തിയത് .... പിന്നെ യക്ഷി പാട്ടും...
മമ്മുട്ടി ഭംഗി ആയി ചെതു, ബാക്കി എലാവരിം അവരവരുടെ റോള്* ഭംഗി ആയി ചെതു.
അനൂപ്* കണ്ണന്* : പ്രതീഷ ഉണ്ട് ....
സംഗീതം : ആവറേജു...
കോമഡി : കൊള്ളാം .... പ്രതേകിച്ചു സാദിക്ക് അസിഫ് അലി മരിച്ചു ദിവസം പറയുനത്.... ഇന്ന് ആകോശം ഒന്നും വേണ്ട , ഒരു ആറ് എണ്ണം അടിച്ചിട്ട് സുഖം ആയിട്ടു കിടന്നു ഉറങ്ങാം .....
ക്യാമറ : സൂപ്പര്*
ക്ലൈമാക്സ്* കൊള്ളാം.
സ്റ്റാറ്റസ് : ബാല്കണി ഫുള്* ... ഫസ്റ്റ് ക്ളാസ് എഴുപതു %
തിയറ്റര്* : ഷാര്*ജ ഹമ്ര
റേറ്റിംഗ് : 3.25 / 5.00
Last edited by San101; 10-28-2012 at 03:25 AM.
Jawan of Vellimala Review: ശൌര്യമില്ലാത്ത ജവാന്*
Posted by allaboutcinema on 28.10.12 // 0 comments
മമ്മൂട്ടിയെ നായകനാക്കി അനൂപ് കണ്ണന്* ഒരുക്കിയ കന്നി ചിത്രമായ 'ജവാന്* ഓഫ് വെള്ളിമല' പറയാന്* ശ്രമിക്കുന്നത് ഒരു ഗ്രാമവും അവിടുത്തെ ഡാമും അതിനെ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമവുമാണ്. നൂതനവും കാലികമായി പ്രസക്തവുമായ ഒരു കഥാപരിസരമാണ് ചിത്രത്തിലെങ്കിലും തിരക്കഥയിലെ ശൂന്യതയും അവതരണത്തിലെ അപാകതകളും ചിത്രത്തെ ശരാശരിയില്* താഴെയാക്കുന്നു.
വെള്ളിമല ഗ്രാമവാസികള്* പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് അവിടുത്തെ ഡാം. പണ്ട് അതിനായുള്ള സമരത്തില്* ഒരു ജീവന്* പോലും അവര്*ക്ക് ബലി നല്*കേണ്ടിവന്നിരുന്നു. അങ്ങനെ, നാടിന്റെ തന്നെ വികാരമായ ഡാമിനെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ഇവിടുത്തെ ഓപറേറ്റാണ് വിമുക്തഭടനായ ഗോപീകൃഷ്ണന്* (മമ്മൂട്ടി). പകല്* പട്ടാളത്തിലെ വീരചരിത്രം വിവരിക്കുന്ന ഇയാള്*ക്ക് രാത്രി പ്രേതങ്ങളെ ഭയമാണ്. മറ്റൊരുവിധത്തില്* പറഞ്ഞാല്*, തനിക്ക് പ്രേതങ്ങളെ കാണാനാവുമെന്നാണ് ഗോപി പറയുന്നത്.
ഡാമിലേക്ക് വരുന്ന എക്സിക്യൂട്ടീവ് എന്*ജിനീയര്* വര്*ഗീസ് (ശ്രീനിവാസന്*), പണ്ട് പിതാവ് ഡാമില്* ചെയ്ത പണിയുടെ ബില്ല് മാറാന്* എത്തുന്ന കോശി ഉമ്മന്* (ആസിഫ് അലി), ഡാമിലെ ക്യാമ്പ് ഓഫീസര്* അനിത (മംമ്ത മോഹന്*ദാസ്), ചീഫ് എന്*ജിനീയര്* ചാക്കോ (ബാബുരാജ്) തുടങ്ങിയ കഥാപാത്രങ്ങളാണ് കഥയില്* പിന്നീട് വഴിത്തിരിവുകളുണ്ടാക്കുന്നത്.
ആദ്യപകുതി നിഷ്കളങ്കനായ ഗോപീകൃഷ്ണനെയും അയാളുടെ പ്രേതപ്പേടിയെയും ഗ്രാമത്തിലെ അന്തരീക്ഷത്തെയും ഒക്കെ പരിചയപ്പെടുത്താനാണ് വിനിയോഗിച്ചിരിക്കുന്നത്. പിന്നീട് ഡാമിലുണ്ടാകുന്ന സൂരക്ഷാഭീതിയും അതു ഡീ കമ്മീഷന്* ചെയ്യാന്* ചില അധികാരികള്* ശ്രമിക്കുന്നതും അതിനെ തടയാനുള്ള കാട്ടിക്കൂട്ടലുകളും ചിത്രത്തെ എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നു.
'ക്ലാസ് മേറ്റ്സിന്' മാന്യമായ തിരക്കഥ ഒരുക്കിയ ഒയിംസ് ആല്*ബര്*ട്ട്, തനിക്ക് 'വെനീസിലെ വ്യാപാരി'യില്* സംഭവിച്ചതെന്താണെന്ന് തീരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. അല്ലെങ്കില്* പാതിപോലും വേവാത്ത ഇത്തരമൊരു തിരക്കഥ സാമാന്യം പുതുമയുള്ള ഒരു കഥാതന്തുവിനുവേണ്ടി കാട്ടിക്കൂട്ടുമായിരുന്നില്ല.
അതിലുമുപരി ഈ പ്രശ്നം തിരിച്ചറിയാന്* വൈകിപ്പോയത് മമ്മൂട്ടിയാണെന്ന് തോന്നുന്നു. അല്ലെങ്കില്* ആദ്യമായി താന്* നിര്*മിക്കുന്ന സിനിമക്ക് ഇത്തരമൊരു തിരക്കഥ മതിയെന്ന് തീരുമാനിക്കുമായിരുന്നില്ല.
ലാല്* ജോസിന്റെ ശിഷ്യനായിരുന്ന അനൂപ് കണ്ണന്* തീരെ മോശം സംവിധായകനല്ലെന്ന് ചില രംഗങ്ങളെങ്കിലും സമ്മതിക്കുന്നു. അതേസമയം, ചിത്രത്തെ കെട്ടുറപ്പോടെ ആദ്യാവസാനം കൊണ്ടുവരാനുള്ള കൈത്തഴക്കം ആയിട്ടുമില്ല. കൂടാതെ, വളരെ മോശമായി തയാറാക്കപ്പെട്ട ഒരു തിരക്കഥയില്* ഇതിലുമപ്പുറമൊന്നും ചെയ്യാന്* ഒരു പുതുമുഖസംവിധായകനുമാവില്ല.
കുറേ രംഗങ്ങള്*, ചേര്*ത്തടുക്കി വെച്ച് നാടന്* പശ്ചാത്തലത്തില്* വലിയ അതിമാനുഷികതയൊന്നുമില്ലാതെ പറഞ്ഞുവെക്കുക മാത്രമാണ് തിരക്കഥയിലുള്ളത്. ക്ലൈമാക്സിന് സംഘര്*ഷവും വില്ലന്*മാരെ പിന്തുടരലുമെല്ലാം ബാലിശമാണ്. നായകന്റെ 'അപൂര്*വ രോഗവും' പ്രേക്ഷകരില്* വലിയ ചലനമൊന്നുമുണ്ടാക്കില്ല.
മമ്മൂട്ടി താരജാഡകളോ കോമാളിത്തരങ്ങളോ കാണിക്കാത്ത മാന്യമായ കഥാപാത്രമായി എത്തുന്നു എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തെപോലൊരു അഭിനേതാവിന് കാര്യമായ ചെയ്യാനൊന്നും ഗോപീകൃഷ്ണന്* എന്ന കഥാപാത്രം അവസരം നല്*കുന്നില്ല. ശ്രീനിവാസന്* വര്*ഗീസായി ഗൌരവമുള്ള കഥാപാത്രമായി.
ആസിഫ് അലി കഥയില്* നിര്*ണായക വഴിത്തിരിവുകള്* സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രത്യേക അഭിനയമികവൊന്നും സ്ക്രീനിലെത്തിക്കുന്നില്ല. നായിക മംമ്തക്കാകട്ടെ ഇടക്കിടെ വന്നുപോകലല്ലാതെ ഒന്നും ചെയ്യാനില്ല. ആസിഫിന്റെ ജോഡിയായി എത്തിയ ലിയോണയും മെച്ചമായില്ല.
ബാബുരാജിന്റെ നര്*മം കലര്*ന്ന വില്ലത്തരം ജയിംസ് ആല്*ബര്*ട്ടിന്റെ തന്നെ മുന്*രചനയായ 'ഇവിടെ സ്വര്*ഗമാണി'ലെ ലാലു അലക്സിന്റെ വില്ലന്* കഥാപാത്രത്തെ ഓര്*മിപ്പിക്കും. സഹതാരങ്ങളായി കോട്ടയം നസീര്*, സുനില്* സുഖദ, സാദിഖ് തുടങ്ങിയവര്* സാന്നിധ്യമറിയിച്ചു.
ഗാനങ്ങള്* ചിത്രത്തിന് അധികപ്പറ്റാണ്. അല്*പമെങ്കിലും കഥാഗതിയില്* ചേര്*ന്ന് നില്*ക്കുന്നത് 'പുര നിറഞ്ഞൊരു പാതിര' എന്ന നാടന്* ഈണത്തിലെ ഗാനമാണ്. ഏറ്റവും അസഹ്യം നായകന്റെ 'യക്ഷിപ്പേടി' കാണിക്കാന്* ഉപയോഗിക്കുന്ന 'യാമിനി' എന്ന ഗാനമാണ്. ഇത്രയും വിരസമായ ഗാനചിത്രീകരണം അടുത്തെങ്ങും മലയളാസിനിമയില്* കണ്ടിട്ടില്ല. ക്ലൈമാക്സിലേക്ക് കഥ നയിക്കാന്* ഉപയോഗിച്ചിരിക്കുന്ന 'മറയുമോ' ഗാനവും വേണ്ടിയിരുന്നില്ല. ബിജിബാലിന്റെ ഈണങ്ങളും ശരാശരിയാണ്.
സതീഷ് കുറുപ്പിന്റെ ക്യാമറ മോശമായില്ല. ഡാം രംഗങ്ങള്* ചിത്രീകരിക്കാന്* ബലൂണ്* ലൈറ്റിംഗ് ഉപയോഗിച്ചു എന്നത് പ്രത്യേകതയാണ്. മനോജിന്റെ എഡിറ്റിംഗ് കുറച്ചുകൂടി മെച്ചമാക്കാമായിരുന്നു.
ചുരുക്കത്തില്*, ഡാം സുരക്ഷയും ഉദ്യോഗസ്ഥ അഴിമതിയും ജവാന്റെ രാജ്യസ്നേഹവും ഒക്കെയായി നന്നായി പറയാമായിരുന്ന ഒരു കഥാബീജമായിരുന്നു 'ജവാന്* ഓഫ് വെള്ളിമല'യിലുണ്ടായിരുന്നത്. അലക്ഷ്യമായ തിരക്കഥ വഴിത്തെറ്റിച്ച ചിത്രത്തെ രക്ഷിക്കാന്* പുതുമുഖ സംവിധായകന്റെ ശ്രമങ്ങള്*ക്കായതുമില്ല. അതുകൊണ്ടുതന്നെ, കുറേ രംഗങ്ങള്* ചേര്*ത്തുവെച്ച തീര്*ത്തും സാധാരണമായൊരു ചിത്രം മാത്രമായി 'ജവാന്* ഓഫ് വെള്ളിമല' മാറി.
http://www.cinemajalakam.in/2012/10/...vellimala.html
"""" തിരക്കഥയിലെ ശൂന്യതയും അവതരണത്തിലെ അപാകതകളും"""""""""