
Director Renjith about 'MathukuttY'
*രഞ്ജിത്ത് ചേട്ടാ മത്തുകുട്ടിയെ കുറിച്ച് ..?
വളരെ സെൻസിറ്റായിട്ട് കഥ പറഞ്ഞുപോകുന്ന ചിത്രമാണ് മാത്തുകുട്ടി . ജെർമ്മനിയും, ദുബായിയും ചിത്രീകരണത്തിന്റെ ഭാഗമായെങ്കിലും വളരെ കുറഞ്ഞ നിർമ്മാണച്ചിലവിൽ ഒരുക്കിയ ചിത്രമാണ് മാത്തുകുട്ടി.
*മമ്മൂക്ക രഞ്ജിത്ത് സിനിമാകളാണല്ലോ കൂടുതലും സംഭവിക്കുന്നത് . എന്നാണ് ഇനിയൊരു ലാലേട്ടൻ ചിത്രം..?
ഞാൻ മമ്മൂട്ടി ചിത്രം കൂടുതൽ ചെയ്യുന്നു എന്നുള്ളത് ഒരു തെറ്റിധാരണയാണ്. കാരണം കഥാപാത്രം ആവശ്യപ്പെടുന്ന നടി നടന്മാരെയാണ് ഞാൻ സിനിമക്ക് വേണ്ടി സമീപിക്കാരു ള്ളത്. പിന്നെ മമ്മൂക്ക എന്റെ എല്ലാ ഒട്ടുമിക്ക സിനിമളുടെയും കഥയും ഞാൻ ആദ്യം സംസാരിക്കുന്നത് മമ്മൂക്കയായിട്ടാണ്. കാരണം ഞങ്ങൾക്കിടയിൽ ഒരു പ്രതേക അതിർവരംബുകൾ ഇല്ല . എന്റെ കഴിഞ്ഞ സിനിമയായ സ്പിരിറ്റിന്റെ കഥയും ഞാൻ ആദ്യം സംസാരിച്ചത് മംമൂക്കയോടാണ് . ഒരു സംവിധായകൻ എന്ന നിലയിൽ ഒരു സിനിമ ആലോചിക്കു്പോൾ മമ്മൂക്കയിലേക്ക് എത്തിച്ചേരാൻ വളരെ എളുപ്പമാണ് .സത്യത്തിൽ ഞാനും മമ്മൂക്കയും വേണ്ടെന്ന് വച്ച സിനിമകളാണ് കൂടുതലും.
* മമ്മൂട്ടി, രഞ്ജിത്ത് ചിത്രം വളരെ പ്രദീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് പ്രേക്ഷകരോട് പറയാനുള്ളത് ,വീണ്ടുമൊരു പ്രാഞ്ചിയേട്ടൻ പ്രതീക്ഷിക്കാമോ..?
പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത് മറ്റൊരു പ്രാഞ്ഞിയെ കാണാൻ നിങ്ങൾ പോകരുത് . മാത്തുകുട്ടിയെന്ന സാധാരണക്കാരനെ കാണാനാകണം നിങ്ങൾ പോകേണ്ടത് . കാരണം പ്രാഞ്ചിയല്ല മാത്തുകുട്ടി മാത്തുകുട്ടിയല്ല പ്രാഞ്ചി. രണ്ടും രണ്ടു സ്വഭാവക്കാരാണ് , രണ്ടു ജീവിധ രീതി കൈമുതലായുള്ളവർ. നിങ്ങൾ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഒരു കഥാപാത്രമാകും ഇതിലെ മാത്തുകുട്ടി. നമസ്കാരം എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ .
Feeling again happy..