ഫിലിപ്*സ് ആന്*ഡ് മങ്കിപെന്* : ടൈറ്റില്* റോളില്* സനൂഷയുടെ സഹോദരന്* !
സ്*കൂള്* വിദ്യാര്*ഥിയായ ഒരു എട്ടുവയസ്സുകാരന്റെ കഥ പറയുന്ന പുതിയ മലയാള സിനിമയാണ് ഫിലിപ്*സ് ആന്*ഡ് ദി മങ്കിപെന്*. മറക്കാനാകാത്ത കുട്ടിക്കാലത്തിന്റെ ഓര്*മ്മകള്* പങ്കുവെക്കുന്ന സിനിമയാകുമിതെന്നാണ് അണിയറപ്രവര്*ത്തകര്* പറയുന്നത്. ഏത് കുട്ടിയിലും ഒരു മാജിക്കുണ്ട് എന്നതാണ് സിനിമയുടെ ടാഗ് ലൈന്*. യഥാര്*ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ടൈറ്റില്* റോള്* ചെയ്യുന്ന ബാലതാരമായ റയാന്* ഫിലിപ്*സിനെ അവതരിപ്പിക്കുന്നത് നടി സനൂഷയുടെ സഹോദരന്* സനൂപാണ്. റയാന്റെ അച്ഛന്* റോയ് ഫിലിപ്പായി ജയസൂര്യയും ഉമ്മ സമീറ റോയിയായി രമ്യ നമ്പീശനും അഭിനയിക്കുന്നു. മുകേഷ്, ജോയ് മാത്യു തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
ജനപ്രിയനും റോമന്*സും ഒരുക്കിയ ബോബന്* സാമുവലിന്റെ മകന്* നിതീഷും സിനിമയില്* ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
റോജിന്* തോമസ്, ഷാനില്* മുഹമ്മദ് എന്നീ ഇരട്ടസംവിധായകര്* ഫിലിപ്*സ് ആന്*ഡ് മങ്കിപെന്നിലൂടെ സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നു. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്* ചേര്*ന്ന് ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിലാണ് സിനിമ നിര്*മ്മിച്ചത്. രാഹുല്* സുബ്രഹ്മണ്യനാണ് ഈണങ്ങള്* ഒരുക്കുന്നത്. ഒക്*ടോബര്* 25ന് സിനിമ റിലീസ് ചെയ്യും.
Sponsored Links ::::::::::::::::::::Remove adverts | |
Ithu nammude pazhaya nadan Sivajiyude makan aano?