സുവീരന്റെ ചിത്രത്തില്* മമ്മുട്ടി രാവണനാകും Posted by: Nirmal Published: Wednesday, April 17, 2013, 15:42 [IST] ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്*കാരം നേടിയ സംവിധായകന്* സുവീരന്റെ പുതിയ ചിത്രത്തില്* മമ്മൂട്ടി നായകനാകുന്നു. എന്*എസ് മാധവന്റെ മണ്ഡോദരി എന്ന നോവലെറ്റാണ് സുവീരന്* അതേപേരില്* സിനിമയാക്കുന്നത്. ഗോവയിലെ ഗുസ്തിക്കാരെക്കുറിച്ചാണ് രാമാണകഥയുടെ പശ്ചാത്തലത്തില്* എന്*.എസ്. മാധവന്* എഴുതിയത്. സീതയെ രാവണന്* അടിച്ചുകൊണ്ടുപോകുന്നതുപോലെ കയ്യൂക്കുള്ള ഗുസ്തിക്കാരന്* സുന്ദരിയായ പെണ്ണിനെ തട്ടിക്കൊണ്ടുപോകുകയാണ്. രാവണന്റെ ഭാര്യയുടെ പേരാണ് മണ്ഡോദരി. മമ്മൂട്ടി രാവണന്റെ സ്വഭാവമുള്ള നായകവേഷത്തിലാണ് അഭിനയിക്കുന്നത്. സുവീരന്* സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ബ്യാരി എന്ന ചിത്രം ബ്യാരി ഭാഷയിലായിരുന്നു. മലയാളിയായ മല്ലികയും മാമുക്കോയയുമായിരുന്നു ബ്യാരിയില്* പ്രധാന വേഷം ചെയ്തിരുന്നത്. അതിനു ശേഷം സുവീരന്* മോഹന്*ലാലിനെ നായകനാക്കി ചിത്രമൊരുക്കാന്* ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഗോവയില്* വച്ചായിരിക്കും മണ്ഡോദരിയുടെ ചിത്രീകരണം. ലാല്*ജോസ് സംവിധാനം ചെയ്ത ഇമ്മാനുവലിന്റെ വിജയത്തോടെ മമ്മൂട്ടിയുടെ ഡേറ്റിനായി സംവിധായകര്* നെട്ടോട്ടമോടുകയാണ്. ഇപ്പോള്* സലിം അഹമ്മദിന്റെയും രഞ്ജിത്തിന്റെയും ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിനു ശേഷമായിരിക്കും മണ്ഡോദരി തുടങ്ങുക.

Read more at: http://malayalam.oneindia.in/movies/...ri-108442.html