സ്*പോട്ട്ഫിക്*സിങ്ങിന് കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീശാന്ത്, അങ്കിത്ചവാന്* എന്നിവര്* പോലീസിനോട് കുറ്റം സമ്മതിച്ചതായി അറിയുന്നു. തന്നെ ഇതിലേക്ക് വലിച്ചിഴച്ചത് ജിജു ജനാര്*ദനനാണെന്ന് പറഞ്ഞതായാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥര്*ക്കുമുമ്പാകെ ശ്രീശാന്ത് പൊട്ടിക്കരഞ്ഞിരുന്നു. ലോധി റോഡിലെ ഡല്*ഹി പോലീസ് സ്*പെഷല്* സെല്ലിന്റെ ഓഫീസില്* വെച്ച് ശ്രീശാന്ത് ഉള്*പ്പെടെയുള്ളവരെ പോലീസ് കമ്മീഷണര്* നീരജ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തില്* ശ്രീശാന്ത് സഹകരിക്കുന്നുണ്ടെന്ന് കമ്മീഷണര്* അറിയിച്ചു. രാജസ്ഥാന്* റോയല്*സിന്റെ മുന്*താരം അമിത് സിങ്ങിനെയും ഒത്തുകളിക്ക് പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൂടുതല്* കളികളില്* ഒത്തുകളി നടന്നതായി അമിത് സിങ് വെളിപ്പെടുത്തി.