Page 1 of 7 123 ... LastLast
Results 1 to 10 of 61

Thread: ആറു സുന്ദരിമാരുടെ കഥ

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,437

    Default ആറു സുന്ദരിമാരുടെ കഥ


    Theater Guruvayoor Balakrishna FDFS

    Status : 20%


    സംവിധാനം ജോഷി. നായകൻ മോഹൻലാൽ. ഇങ്ങനെയായിരുന്നു ഈ സിനിമ എങ്കിൽ ഇതൊരു ഷുവർ സൂപ്പർ ഹിറ്റ് ആയി മാറിയേനേ. പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ പാവം പ്രതാപ് പോത്തൻ നായകനും ഭദ്രന്റെ സഹസംവിധായകനായ രാജേഷ് കെ എബ്രഹാം സംവിധായകനുമാവനായിരുന്നു ആറു സുന്ദരിമാരുടെ കഥ എന്ന മെഡിമിക്സ് അനൂപേട്ടൻ നിർമ്മിച്ച സിനിമയുടെ വിധി. അത് പോട്ടെ പറഞ്ഞിട്ട് കാര്യമില്ല. കാരണം 18 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ അഛനാവാൻ ഇന്നത്തെ ഗ്ലാമറിൽ ലാലേട്ടൻ സമ്മതിച്ചു എന്ന് വരില്ല. നദിയ മൊയ്തുവിന്റെ ഭർത്താവാവുന്ന കാര്യം പിന്നെ പറയുകയേ വേണ്ട. നമിതയാണെങ്കിൽ നോക്കാമായിരുന്നു. ഭർത്താവായിട്ടല്ല കാമുകനായിട്ട്. ഏത് നമിത.. നമ്മടെ സൗണ്ട് തോമയിലെ..!!!

    അപ്പോ ആറു സുന്ദരിമാരുടെ കഥയിലേക്ക് വരാം. ഒരു ടാബ്ലെറ്റിന്റെ സ്ക്രീനിൽ ഒരു കൊലപാതകം കാണിക്കുന്നതായിട്ടാണു പടം തുടങ്ങുന്നത്. ചിത്രങ്ങൾക്ക് വ്യക്തത പോരാത്തത് കൊണ്ട് ആരു കൊന്നു ആരെ കൊന്നു എന്തിനു കൊന്നു എന്നൊന്നും മനസ്സിലാവില്ല. ദൈവമേ ഇത് മുബൈ പോലീസിനെ കടത്തി വെട്ടുമോ എന്ന് പേടിച്ചിരിക്കുമ്പാഴാണു സറീനാ വഹാബിന്റെ ചാച്ചി മുത്തേടത്തിന്റെ വരവ്. മൂപ്പത്തിയാരു ചട്ടയും കവണിയുമൊക്കെ ഉടുത്ത് ഒരു വലിയ ഒരു സ്ക്രീനിന്റെ മുന്നിൽ ഇങ്ങനെ ഇരിക്കുവാണു. ആ സ്ക്രീനിലാട്ടെ ഫേസ്ബുക്ക്, ഗൂഗിൾ , ട്വിറ്റർ, യൂറ്റ്യൂബ് എന്ന് വേണ്ട ഇന്റർനെറ്റിലുള്ള സകല സൈറ്റുമുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണു ചാച്ചി പറയുന്നത് ഈ കണ്ട കൊലപാതകമാണു ഈ സിനിമയുടെ ക്ലൈമാക്സ് എന്ന്. പിന്നെ അങ്ങോട്ട് കഥ തുടങ്ങുകയാണു. കഥയുടെ ആമുഖം പറഞ്ഞ് വരാൻ തന്നെ നേരം വെളുക്കും. അതു കൊണ്ട് അതിനു മെനക്കെടുന്നില്ല.

    വെറുതെ ഒരു ഭാര്യയിൽ അക്കു അക്ബർ അലക്ഷ്യമായി പറഞ്ഞ കഥ ഇവിടെ അച്ചടക്കത്തോടെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്തിരിക്കുകയാണു. ഗൗരവമേറിയ സബ്ജക്ട് ആയത് കൊണ്ട് തന്നെ അതിൽ വേണ്ടത്ര കൊമേഴ്സ്യൽ ചേരുവകൾ ചേർത്തില്ലെങ്കിൽ മായമോഹിനി പോലെയുള്ള ഒരു ചിത്രത്തെ വരെ കയ്യടിച്ച് മെഗാഹിറ്റാക്കിയ ആസ്വാദന നിലവാരമുള്ള മലയാളി പ്രേക്ഷകർക്ക് ചിത്രത്തെ കൂവി വെളുപ്പിക്കും ചിത്രം തവിടു പൊടിയാവും. ബ്ലോഗുകളിലും റിവ്യു സൈറ്റുകളിലും ഗംഭീരം മാർവലസ് എന്നൊക്കെ റേറ്റിംഗ് കിട്ടിയിട്ടും പിന്നെ ഒരു കാര്യവുമില്ല.

    റേറ്റിംഗ് കൊണ്ട് പോയി വിറ്റാൽ പത്ത് പൈസ കിട്ടില്ല. പടം ഹിറ്റാകണമെങ്കിലേ ആളു കയറണം. എന്നാലും നല്ല ഒരു ചിത്രം ചെയ്തു എന്ന സമാധാനം അണിയറപ്രവർത്തകർക്ക് ഉണ്ടാകും. ആരുടെയും മുൻപിൽ തലകുനിക്കാതെ ഇരിക്കുകയും ചെയ്യാം. ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രതാപ് പോത്തനും നദിയ മൊയ്തുവും സറീന വഹാബുമെല്ലാം തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. ജീവിതത്തിൽ ലിവിംഗ് ടുഗദർ നടത്തുന്ന ലെന സിനിമയിലും അത് ആവർത്തിച്ചു. കുറെ നാളായി കാണാതിരുന്ന ലക്സ്മി റായ് പോലീസ് വേഷത്തിൽ തിരിച്ച് വരവ് നടത്തിയിട്ടുണ്ട്. പക്ഷെ ഈ കാക്കിയൊക്കെ ഇട്ട് ഇത് എന്തോന്നിത്.

    തമിഴിൽ അവസരം കുറഞ്ഞ കാരണമാണോ എന്തോ ചിന്ന അസിൻ ഷബ്ന കാസീം നരെയ്ന്റെ ഭാര്യായിട്ട് അതും ഒരു കൊച്ചു കുഞ്ഞിന്റെ അമ്മയായിട്ട് ഇമേജിന്റെ ഭാരമില്ലാതെ അഭിനയിച്ചിട്ടുണ്ട്. ആറു സുന്ദരിമാർ എന്ന് പറയുബോൾ നദിയ, ലക്ഷ്മി, നദിയയുടെ മകളായി അഭിനയിച്ച കുട്ടി, ലെന , ഷബ്ന. ഇനി ആറാമത്തേത് അത് ഒരു സസ്പെൻസാണു.

    തന്റെ ആദ്യ സിനിമയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താൻ രാജേഷിനു സാധിച്ചിട്ടുണ്ട്. ഗാനരംഗങ്ങൾ അതിനുദാഹരണമാണു. ഈ സിനിമ തിയറ്ററിൽ പോയി കണ്ട് തന്റെ പിഴവ് കൃത്യമായി മനസ്സിലാക്കിയാൽ രാജേഷിനു ഒരു നല്ല സിനിമ ഉണ്ടാക്കാൻ സാധിക്കും എന്നതിനു സംശയമില്ല. പിന്നെ ഈ സിനിമയുടെ കാര്യം. അത് കാര്യമാക്കേണ്ട കാരണം അനൂപേട്ടന് വീട്ടില് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നത് സിനിമ ഓടി കിട്ടുന്ന കാശ് കൊണ്ടല്ല...!
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    for ur info,

    Jilla yil Lal inte wife Poornima Bhagyaraj yaanu , mol aayittu - Namitha yude athe prayam ulla Nivedita ,pinne makan/valarthu makan - Vijay
    Last edited by UoB; 05-17-2013 at 04:45 PM.

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

  4. #3
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks National star

  5. #4
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,437

    Default

    Quote Originally Posted by UoB View Post
    for ur info,

    Jilla yil Lal inte wife Poornima Bhagyaraj yaanu , mol aayittu oru 18/16 kaari thanne aanu -Nivedita ,pinne makan/valarthu makan - Vijay

    athu thamill .. :) :)
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  6. #5
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default

    thanks national star, ithoru avideyum ivideyum todatha review ayallo
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  7. #6
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,437

    Default

    Quote Originally Posted by veecee View Post
    thanks national star, ithoru avideyum ivideyum todatha review ayallo
    padavum angine thanne...
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  8. #7

    Default

    thanks NS... oru vyakthatha illalllo. padam kollaamo

  9. #8

    Default

    Quote Originally Posted by UoB View Post
    for ur info,

    Jilla yil Lal inte wife Poornima Bhagyaraj yaanu , mol aayittu oru 18/16 kaari thanne aanu -Nivedita ,pinne makan/valarthu makan - Vijay
    UoB chaadi veenallo. good counter..

  10. #9
    FK Visitor
    Join Date
    Oct 2012
    Posts
    358

    Default

    cinema kollamo ,illayo ennu paranjilla

  11. #10
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default

    National Star.. Review cheeri..!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •