nice thread......
Kudi vellam enkilum ethickan oru govt sadhickunnilenkle....! ath janangalck free aiet ethickaan oro govt. num sadhickanam /allathe vellam vilppana charackakkan avar sramickunnath...oru glass vellam polum vaangich kudickan sadhickatha ethrao aalckar und...
Sponsored Links ::::::::::::::::::::Remove adverts | |
Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.
വേനലിലേയ്ക്ക് ഒരു കരുതല്*
ഇനിയൊരു ലോകയുദ്ധമുണ്ടായാല്* അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്നാണ് പരിസ്ഥിതിവാദികള്* പറയുന്നത്. ഭൂമിയില്* ആകെയുള്ള വെള്ളത്തിന്റെ ബഹുഭൂരിഭാഗവും (ഏതാണ്ട് 98 ശതമാനം) ഉപ്പുവെള്ളമാണ്. ജീവജാലങ്ങള്*ക്ക് ഉപയോഗിക്കാന്* ആവശ്യമായ ശുദ്ധജലം കേവലം 0.5 ശതമാനത്തില്* താഴെയാണ്. ഇതില്* നിന്ന് കുടിവെള്ളം എത്ര കണ്ട് വിലയേറിയ ഒരു പ്രകൃതിവിഭവമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെയാണ് മഴവെള്ള സംഭരണം പ്രാധാന്യം അര്*ഹിക്കുന്നത്.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുകാരണം മോശമല്ലാത്ത രീതിയില്* മഴ ലഭിക്കുന്നുണ്ട് (3000 mm). ഇന്ത്യയില്* ശരാശരി ഏറ്റവും അധികം മഴ ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. ഇതില്* പ്രധാനം ജൂണ്*- സപ്തംബര്* മാസത്തിലെ കാലവര്*ഷമാണ്. അതുകൂടാതെ ഒക്*ടോബര്*- ഡിസംബര്* മാസത്തിലെ തുലാവര്*ഷവും ഉണ്ട്. ശരിയായ രീതിയില്* ശേഖരിച്ച് സംഭരിച്ചാല്*, വര്*ഷകാലത്തെ ജലലഭ്യതയില്* നിന്നുതന്നെ വേനല്*ക്കാലത്തെ ക്ഷാമത്തിനു പരിഹാരമുണ്ടാക്കാം. നമ്മുടെ ജല ഉപഭോഗരീതി ഒന്നു പരിശോധിച്ചാല്* മനസ്സിലാകും അമൂല്യമായ വെള്ളം എത്രയാണ് നമ്മള്* പാഴാക്കിക്കളയുന്നതെന്ന്. തുറന്നിട്ട ടാപ്പുകള്* അടയ്ക്കാന്* മറക്കുക, ആവശ്യത്തിന്റെ പത്തിരട്ടിയോളം വെറുതെ കളയുക, പാത്രം കഴുകുമ്പോഴും പല്ലുതേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും ടാപ്പ് തുറന്നിടുക. ജലവിതരണസംവിധാനത്തിലൂടെതന്നെ 50 ശതമാനത്തിലേറെ പൈപ്പ് പൊട്ടിയും പാഴാക്കിയും നഷ്ടമാക്കുന്നു. ഇനിയെങ്കിലും ഇക്കാര്യത്തില്* നമ്മളൊരു സ്വയംവിമര്*ശനത്തിന് തയ്യാറാകണം.
മഴവെള്ളത്തെ അത് പതിക്കുന്ന സ്ഥലത്തുവെച്ചുതന്നെ ശേഖരിച്ച് സംഭരിക്കുന്ന രീതിയാണ് മഴവെള്ള സംഭരണത്തിന് അഭികാമ്യം. ഏറ്റവും ശുദ്ധമായ വെള്ളമാണ് മഴവെള്ളം. ഒട്ടും സങ്കീര്*ണമല്ലാത്ത ശുദ്ധീകരണം വഴി കുടിവെള്ളമായി ഇത് ഉപയോഗിക്കാം.
മഴവെള്ള സംഭരണം ഇങ്ങനെ
1. വീടുകളുടെ മേല്*ക്കൂരയില്* നിന്നുതന്നെയോ വൃഷ്ടിപ്രദേശത്ത് അത് എവിടെയായാലും അവിടെത്തന്നെ സംഭരിച്ച് ശുദ്ധീകരിച്ച് സംഭരണടാങ്കുകളില്* ശേഖരിക്കുകയും അധികം വരുന്ന ജലം കിണറിലേക്കോ മറ്റു കുഴികളിലേക്കോ ആഗിരണചാലുകളിലേക്കോ തുറന്നുവിടുക എന്നതാണ്.
2. ഭൂമിയുടെ ഉപരിതലത്തില്* പതിച്ച് വെറുതെ ഒഴുകിപ്പോകുന്ന വെള്ളത്തെ, മഴക്കുഴികള്*, ഭൂമിയെ തട്ടുകളായി തിരിച്ച് ട്രഞ്ചുകളിലേക്ക് ഇറക്കിവിടല്*, ആഗിരണ ചാലുകളില്* നിന്നും ആഴമുള്ള പൈപ്പുകളിലൂടെ കടത്തിവിടല്* എന്നീ രീതികളില്* മണ്ണില്*ത്തന്നെ ശേഖരിക്കാം.
പ്രായോഗികവശം
1. വീടുകളുടെ മേല്*ക്കൂരയില്* നിന്നും വരുന്ന വെള്ളത്തെ ഏതാണ്ട് 150160 ാാ ഉള്ള ചാലുകളിലൂടെ കടത്തി 100160 ാാ ഉള്ള ഒരു പൊതുപൈപ്പിലൂടെ താഴേക്കു കടത്തി ശേഖരിക്കുന്നു.
2. ആദ്യമായി പെയ്യുന്ന മഴയില്*, അന്തരീക്ഷ മലിനീകരണം വഴി മാലിന്യങ്ങള്* അടങ്ങിയിരിക്കും. അതിനാല്* ആദ്യത്തെ 20 മിനുട്ട് പെയ്യുന്ന വെള്ളത്തെ ശേഖരിക്കാതെ പുറംതള്ളുന്നു.
3. താഴേക്ക് ശേഖരിക്കുന്ന വെള്ളം ഒരു ഫില്*ട്ടര്* വഴി കടത്തിവിടുന്നു. ഈ ഫില്*ട്ടറില്* 20ാാ മെറ്റല്*, ചരല്*, തരിമണല്*, ചിരട്ടക്കരി, എന്നിവ ഏതാണ്ട് 10 cm-20 cm കനത്തില്* അടുക്കിയിട്ടുണ്ടാകും.
4. ഫില്*ട്ടറില്* നിന്നും പുറത്തുവരുന്ന വെള്ളം ഒരു വലിയ കോണ്*ക്രീറ്റ് ടാങ്കില്* ശേഖരിക്കുന്നു. സാധാരണയായി ഇതിന് പ്ലാസ്റ്റിക് ടാങ്ക് ഉപയോഗിക്കാറില്ല. ഒരു ശരാശരി കുടുംബത്തിന് ഏതാണ്ട് 15,000-20,000 ലിറ്റര്* ടാങ്ക് മതിയാകും.
5. മഴയില്* നിന്നു ലഭിക്കുന്ന മുഴുവന്* വെള്ളവും സംഭരിച്ചു ശേഖരിക്കല്* പ്രായോഗികമല്ല. വേനല്*ക്കാലത്തേക്ക് കുടിക്കാനും പാകം ചെയ്യാനും വേണ്ടി ശേഖരിച്ചശേഷം ബാക്കി വരുന്ന വെള്ളം കിണറിലേക്കോ, കുളത്തിലേക്കോ, ആഴത്തില്* മണ്ണിലേക്കു തന്നെയോ കടത്തിവിടാം.
ഒരു വീട് പ്ലാന്* ചെയ്യുമ്പോള്*തന്നെ മഴവെള്ള സംഭരണിക്കുള്ള സ്ഥലം തീരുമാനിച്ച് മാര്*ക്ക് ചെയ്യണം. സംഭരണിയുടെ നിര്*മാണം വീടിന്റെ നിര്*മാണത്തിന്റെ ഏതാണ്ട് അവസാനഘട്ടത്തില്* ചെയ്താല്* മതിയാകും. ഒരു മഴവെള്ള സംഭരണി സ്ഥാപിക്കാന്* പരമാവധി 45-50 ദിവസം മതി.
കേരള സര്*ക്കാരിന്റെ കെട്ടിടനിര്*മാണച്ചട്ടങ്ങളിലെ ഭേദഗതി നിയമപ്രകാരം മഴവെള്ള സംഭരണി നിര്*ബന്ധമാണ്. എങ്കിലും പലരും അതിന്റെ സാധ്യതകള്* പൂര്*ണമായും പ്രയോജനപ്പെടുത്തുന്നില്ല.
വളരെ ലളിതമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മഴവെള്ള സംഭരണികള്* നിര്*മിക്കുന്ന നിരവധി സ്ഥാപനങ്ങള്* കേരളത്തിലുണ്ട്. ഒരു സാധാരണ കുടുംബത്തിന് ആവശ്യമുള്ള മഴവെള്ള സംഭരണ സംവിധാനത്തിന് ഏതാണ്ട് 35,000-50,000 രൂപ ചെലവ് വരും. സംഭരണശേഷിക്കനുസരിച്ച് ചെലവിലും വ്യത്യാസം വരും.
മഴയ്ക്ക് മുന്*പ് ക്ലീനിങ്
കഴിവതും തുറന്ന, വൃത്തിയുള്ള മേല്*ക്കൂരയില്* നിന്നും വേണം വെള്ളം ശേഖരിക്കാന്*.
മഴക്കാലം തുടങ്ങുംമുമ്പ് കഴിവതും പ്രതലം കഴുകി ശുദ്ധീകരിക്കണം. ബ്ലീച്ചിങ് പൗഡര്*ലായനി ഇതിനായി ഉപയോഗിക്കാം.
സീസണ്* ആരംഭിക്കുംമുമ്പ്, അരിപ്പയിലെ മെറ്റല്*, ചരല്*, കരി ഇവ കഴുകി വീണ്ടും നിക്ഷേപിക്കണം.
ആദ്യത്തെ 1-2 മഴയിലെ വെള്ളം ശേഖരിക്കാതെ പുറംതള്ളണം.
അരിപ്പയില്* നിന്നുള്ള വെള്ളം മാത്രമേ സംഭരണടാങ്കിലേക്കു കടത്തിവിടാവൂ.
സംഭരണടാങ്കില്* സൂര്യപ്രകാശം കടക്കാന്* കഴിവതും അനുവദിക്കരുത്.
കൊതുക്, പല്ലി, പാറ്റ, എലി എന്നീ ക്ഷുദ്രജീവികള്* കടക്കാതെ എല്ലാ ദ്വാരങ്ങളും അടച്ച് സീല്* ചെയ്യണം.
വര്*ഷത്തില്* ഒരിക്കലെങ്കിലും നിര്*ബന്ധമായും ക്ലീനിങ് അറ്റകുറ്റപ്പണികള്* ചെയ്തിരിക്കണം.
മഴവെള്ള സംഭരണികളില്* ശരിയായ രീതിയില്* ശേഖരിക്കുന്ന വെള്ളം ഏതാണ്ട് ഒരു വര്*ഷത്തോളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കാം.
mazha illaathappol maathram ithokke chinthichaal mathiyo..?
kudivellam nilkkumbol ellaa varshavum kelkkaam ee vaka propagandas....![]()