Ippo Stiram malayalathilanallo review
thanks Hari
അടൂര്* നയനം 14/06/13 – 6.15pm
സ്റ്റാറ്റസ്: 50 ആളുകള്* ..
ലാല്സലാമിന് ശേഷം വന്ന മികച്ച രാഷ്ട്രീയചിത്രം ... ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ..... ശ്വാസം വിടാതെ കടിച്ചാല്*പൊട്ടാത്ത സംഭാഷണങ്ങള്* ഉരുവിടുന്ന നായകനോ ത്രസിപ്പിക്കുന്ന സംഘടനരംഗങ്ങളോ ഇല്ലാതെ നല്ലൊരു രാഷ്ട്രീയ ചിത്രമൊരുക്കാന്* മുരളിഗോപിക്ക് കഴിഞ്ഞു .... മികവുറ്റ സംഭാഷണങ്ങളും കോരിത്തരിപ്പിക്കുന്ന പശ്ചാത്തലസംഗീതവും കരുത്തുറ്റ അഭിനയമുഹൂര്*ത്തങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം ...
ഇടതു-വലതു പക്ഷങ്ങളെ വിമര്*ശിച്ചുകൊണ്ട് പല ചിത്രങ്ങളും മുന്*പ് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കക്ഷിയെ ഇത്ര പച്ചക്ക് വിമര്*ശിക്കുന്ന ചിത്രം ഇതാദ്യമവും... പിണറായിയുടെയും വി.സ്-ന്*റെയും രൂപസാദ്രിശ്യവും ശബ്ദസാദ്രിശ്യവും ഉള്ള 2 കഥാപാത്രങ്ങളിലുടെ പാര്*ട്ടിക്കെതിരെ കടുത്ത ആക്രമണം തന്നെ അഴിച്ചുവിട്ടിരിക്കുകയാണ് ചിത്രത്തില്*.... മുരളി ഗോപിയുടെ പല ആശയങ്ങളോടും യോജിക്കാന്* കഴിയില്ലെങ്കിലും ഇത്തരത്തിലൊരു തിരക്കഥയോരുക്കാന്* നിലവില്ലുള്ള എഴുത്തുകാരില്* വേറാരും ഉണ്ടെന്നു തോന്നുന്നില്ല.. ചില അനാവശ്യ രംഗങ്ങള്* ഒഴിവാക്കി പടത്തിന്റെ ദൈര്*ഖ്യം കുറച്ചു കുറയ്ക്കാമായിരുന്നു ... സംവിധാനം ശരാശരിക്കും മുകളില്* നിന്നു .... ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും അടുത്തകാലത്ത്* വന്ന ചിത്രങ്ങളില്* മികച്ചത് എന്ന് പറയാം ...
വടക്കന്* കേരളം, മദ്ധ്യകേരളം, തെക്കന്* കേരളം എന്നിവിടങ്ങളിലായി 3 കാലഘട്ടങ്ങള്* കാണിച്ചുകൊണ്ടാണ് പടം തുടങ്ങുന്നത്...... യഥാക്രമം ഹരീഷ് (സഹദേവന്*), മുരളി ഗോപി (ചെഗുവേര റോയ്), ഇന്ദ്രന്*(വട്ട് ജയന്*) എന്നിവരുടെ കുട്ടിക്കാലം....അഭിനയച്ചിവരെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ചു... ഇന്ദ്രജിത്ത് ഗംഭീരം ...ലെന, ഇന്ദ്രന്*റെ അമ്മ ആയി അഭിനയിച്ചവര്* , ഹരീഷ്, മുരളി എല്ലാവരും മികച്ച അഭിനയം .... വി.സ്-നോട് സാദ്രിശ്യമുള്ള കഥാപാത്രമായി വിജയരാഘവന്*...
മലയാളത്തില്* അടുത്തകാലത് ഇറങ്ങിയ ചിത്രങ്ങളില്* മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ്* ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ... മനസ്സിനെ സ്പര്*ശിക്കുന്ന ചിത്രം ....
4/5
Sponsored Links ::::::::::::::::::::Remove adverts | |
Ippo Stiram malayalathilanallo review
thanks Hari
Waiting For It
Thanks Hari...
thanks harikochetta![]()
.............
thanks hari
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com