Red Fox Media
Page Liked · 55 mins ·
വിഷു റിലീസുകളിൽ തിയെറ്ററുകളിൽ ജനസാഗരമാക്കി ഭാസ്കർ ദി റാസ്ക്കൽ മുന്നേറുന്നു. ഭാസ്ക്കർ മലയാള സിനിമയിലെ പല കളക്ഷൻ റിക്കൊർഡുകളും തകർത്ത് മുന്നേറുമെന്നാണ് അണിയറ സംസാരം. ആദ്യ ദിനം : 1.51 കോടി, രണ്ടാം ദിനം : 1.59 കോടി, മൂന്നാം ദിനം : 1.16 കോടി നേടി മൂന്നു ദിവസം കൊണ്ട് 4.26 കോടി കളക്ഷൻ നേടി ഭാസ്ക്കർ ജൈത്രയാത്ര തുടരുന്നു. മമ്മൂട്ടി എന്ന നടൻ ഇപ്പോഴും തൻറെ പ്രതാപകാലം നിലനിർത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ഗംഭീര വിജയം

അങ്ങനെ വിഷു റിലീസുകളുടെ മത്സരഫലം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നാല് ചിത്രങ്ങളാണ് വിഷു റിലീസായി പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യം വന്നത് മോഹൻലാൽ - മഞ്ചു - സത്യൻ ടീമിന്റെ എന്നും ഇപ്പോഴും എന്ന സിനിമയായിരുന്നു, രണ്ടാമത് നവിൻ പോളി - വിനീത് ശ്രീനിവാസൻ ടീമിൻറെ ഒരു വടക്കൻ സെൽഫി ആയിരുന്നു, പിന്നീട് ദിലീപ് നായകനായ മര്യാദരാമൻ അവസാനം മമ്മൂട്ടി - സിദ്ദിക്ക് ടീമിൻറെ ഭാസ്ക്കർ ദി രാസ്ക്കളാണ്*.
വൻ പ്രദീക്ഷയോടെ എത്തിയ മോഹൻലാൽ - മഞ്ചു - സത്യൻ ടീമിന്റെ എന്നും ഇപ്പോഴും പ്രതീക്ഷിച്ചത്ര വിജയം കൊയ്യാൻ സാധിച്ചില്ല. തിരിച്ചു വരവിലൂടെ ഒരു ബംബർ ഹിറ്റ് സമ്മാനിച്ച മഞ്ചുവിനു ഈ സിനിമ നിരാശ മാത്രാമാണ് നൽകിയത്. സത്യൻ അന്തിക്കാടിൻറെ സ്ഥിരം പല്ലവി ന്യൂ ജെനറേഷൻ പരിപൂർണ്ണമായി തഴഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് യുവാക്കളുടെ തിയേറ്ററിൽ നിന്നുള്ള അകൽച്ച. എന്നും ഇപ്പോഴും വലിയ പരിക്ക് പറ്റാതെ തിയേട്ടറിൽ നിന്നും രക്ഷപെട്ടു എന്ന് പറയാം.
നവിൻ പൊളി - വിനീത് ശ്രീനിവാസൻ ടീമിൻറെ ഒരു വടക്കൻ സെൽഫി യുവ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മൂന്നാം വാരത്തിലേക്ക് കടന്ന ചിത്രം നല്ല കളക്ഷൻ നിലനിർത്തുന്നു. നവിൻ പോളിയുടെ തൂവലിൽ മറ്റൊരു സൂപ്പർ ഹിറ്റ് കൂടി എഴുതി ചേർക്കാം.
ദിലീപ് ചിത്രം മര്യാദരാമൻ ഒരു പരിപൂർണ്ണ പരാജയ ചിത്രം എന്ന ലേബൽ അടിച്ചു കഴിഞ്ഞു
അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി സിദ്ദിക്ക് ടീമിന്റെ ഭാസ്ക്കർ ദി റാസ്ക്കൽ 2015-ലെ ഏറ്റവും വലിയ വിജയമായി മാറുന്നു. ചിത്രത്തിന് അത്യപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
#REDFox വിഷു റേറ്റിംഗ്
1) ഭാസ്ക്കർ ദി റാസ്ക്കൽ ( ബ്ലോക്ക് ബസ്റ്റർ)
2) ഒരു വടക്കൻ സെൽഫി (സൂപ്പർ ഹിറ്റ്)
3) എന്നും ഇപ്പോഴും (ആവറേജ്)
4) മര്യാദരാമൻ (പരാജയം)