
Originally Posted by
jishnujdas
തലശേരി ചിത്രവാണി 18/4/2015 2 മണി ഷോ ബാൽക്കണി ഫുൾ ഫസ്റ്റ് ക്ലാസ്-65-70%
കഴിഞ്ഞ ശനിയാഴ്ച ഭാസ്കർ ദ റാസ്കൽ കണ്ടിരുന്നു. പടം കൊള്ളാം കണ്ടിരിക്കാം. പക്ഷേ കോമഡി സ്കിറ്റുകളുടെ ബാധ സിദ്ദിഖിനെ വല്ലാതെ പിടികൂടിയിട്ടുണ്ട്.ആ ശൈലിയിലാണ് സിനിമ നീങ്ങുന്നതും കുറേ കോമഡികൾ വാരി വിതറും കുറേയെണ്ണം പൊട്ടും ചിലതൊക്കെ ചീറ്റും ഒന്നാം പകുതിയിൽ ഇവ ഭൂരിഭാഗവും ഏറ്റതു കൊണ്ടു നല്ല രസകരമായി പോയി. രണ്ടാം പകുതിൽ മിക്കതു ചളിയായിരുന്നു.പക്ഷേ ഈ ചളികൾക്കു പോലും ചിരിക്കാൻ തിയേറ്ററിൽ ധാരാളം പേരുണ്ടായിരുന്നു.ഇതൊക്കെയാണെങ്കിലും പടം വെറുപ്പിക്കില്ല മുഷിപ്പിക്കല്ല ബോറടിക്കാതെ കണ്ടിരിക്കാം.മനസ്സിലായിരും എന്ന പാട്ടു കൊള്ളാം ബാക്കിയൊക്കെ ബോറായിരുന്നു.പടം നല്ല സ്റ്റൈലിഷ് ആയി കളർഫുൾ സിദ്ദിക്ക് എടുത്തിട്ടുണ്ട്. ചുരുക്കത്തിൽ തമിഴിൽ വിജയനെ വച്ചു ഹിന്ദിയിൽ സൽമാൻ ഖാനെ വച്ചും പടം എടുക്കുന്നതിനു മുന്നോടിയായി ഒരു ടെസ്റ്റ് ഡോസായിൽ മലയാളത്തിൽ ചെയ്തതാണ് ഈ ചിത്രം എന്ന തോന്നൽ ഉണ്ടാകും.പടത്തിൻറ്റെ തിരക്കും മറ്റും ഉത്സവകാല ദിലീപ് ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു.രാമനു വച്ചതു ഭാസ്കരൻ കൊണ്ടു പോയി എന്നു പറയാം
3.15 / 5
തലശേരി ചിത്രവാണിയിൽ ഇൻറ്റർവൽ സമയത്ത് പുകവലിച്ചവരെ ഒക്കെ മഫ്റ്റിയിൽ വന്ന പോലീസുകാർ പൊക്കി പിഴയടിച്ചു. അതെനിക്ക് ഇഷ്ട്മായി. ഇങ്ങനെ പോലീസുകാർ ഇടയ്ക്കിടെ തിയേറ്ററിൽ വന്നാൽ കൊള്ളാം