10 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഹിറ്റ് സംവിധായകൻ സിദ്ദിഖും മെഗാസ്റ്റാ*ർ മമ്മൂട്ടിയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഹിറ്റ്*ലർ (1996), ക്രോണിക് ബാച്ച്**ലർ (2003) എന്നീ ചിത്രങ്ങൾ മാത്രമാണ് ഇതിനു മുന്പ് ഈ കൂട്ടുകെട്ടിൽ പിറന്നെങ്കിലും രണ്ടു സിനിമകളും വന്പൻ ഹിറ്റുകളായിരുന്നു. മമ്മൂട്ടി ഒരു ഇമേജ് മേക്ക്ഓവർ കൂടി നൽകിയ സിനിമകളായിരുന്നു അവ.
മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രമാണ് സിദ്ദിഖ് ഒടുവിൽ മലയാളത്തിന് സമ്മാനിച്ചത്. തന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലായതിനാൽ മമ്മൂട്ടിയുമൊത്തുള്ള ചിത്രം അടുത്ത വർഷം മാത്രമെ ആരംഭിക്കുകയുള്ളൂ.
സിനിമയ്ക്കായുള്ള ഒറ്റവരി ആശയം മാത്രമാണ് തന്റെ മനസിൽ ഇപ്പോഴുള്ളതെന്നും കഥ ഇനിയും രൂപപ്പെടുത്തേണ്ടത് ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടൻ തന്നെ മമ്മൂട്ടിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആകും ഈ സിനിമ നിർമ്മിക്കുകയെന്നും സിദ്ദിഖ് പറഞ്ഞു.
ലേഡീസ് ആൻഡ് ജന്റിൽമാൻ, വിയറ്റ്നാം കോളനി എന്നീ ചിത്രങ്ങൾ ഹിന്ദിയിൽ ഒരുക്കുന്നതിന്റെ തിരക്കിലാണ് സിദ്ദിഖ് ഇപ്പോൾ. ജോൺ എബ്രഹാമാണ് വിയറ്റ്നാം കോളനിയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക.