
Originally Posted by
wideeyes
ആരെയും എടുക്കില്ല എന്ന തീരുമാനം ഒരു സർക്കാർ എടുത്താൽ അത് ജനങ്ങളെ മനസിലാകാത്ത സർക്കാറിന്റെ ജനദ്രോഹ തീരുമാനം എന്ന് വിചാരിക്കാം പക്ഷെ കോടതി ആരെ കുറിച്ചും ആരുടെയും ഒരവസ്ഥയെകുറിച്ചും ഒന്നും ആലോചിച്ചത് പോലുമില്ലെന്ന്ള്ളത് ഭീകരമാണ്. ഏതെങ്കിലും സംസ്ഥാന ഗവെർന്മെന്റ് അവരുട ആൾക്കാരെ കൊണ്ട് വന്ന് കൊറന്റൈൻ ചെയ്ത് സുഖമാണെന്ന് ഉറപ്പു വരുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാം എന്നെങ്കിലും പറയണമായിരിന്നു. അത്യാവശ്യക്കാർക്കെങ്കിലും നാട്ടിലെത്താം. എന്നെ കൊണ്ട് പറ്റാത്തത് മറ്റാരും ചെയ്യണ്ട എന്ന വാശി സർക്കാർ കാണിച്ചാലും കോടതി കാണിക്കരുതായിരിന്നു. പ്രവാസികൾ ഇന്ത്യൻ പൗരന്മാർ തന്നെയാണ് ഇപ്പോഴും. എല്ലാവരെയും എല്ലാക്കാലവും സ്വീകരിക്കുന്ന ആ പഴയ സംസ്കാരമൊക്കെ ഇപ്പോഴും ഇല്ലേ. മനുഷ്വത്യം അതായിരുന്നു ഭരണഘടനയുടെ അന്തസത്ത. ദൃക്*സാക്ഷി ഇല്ലാത്ത കൊലപാതകത്തിന് വധശിക്ഷ ഒഴുവാക്കുന്നതും ആയിരം കുറ്റവാളികളെ വിട്ടാലും നിരപരാധിയെ ശിക്ഷിക്കാത്തതും അതൊക്കെ കൊണ്ടാണ്. അതു കാണുന്നില്ല ഇവിടെ. കോടതി ഒന്നുകൂടി ഈ കാര്യത്തിൽ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു.