Sponsored Links ::::::::::::::::::::Remove adverts | |
Udayippu ennu engane parayan kazhiyum??? Moratorium ennal aa kalayailavil emi adakkanda enneyullu.. Interest endayalum undavum... Aa periodile deposit nu interest vendennu aarengilum parayumo???
Deposit vedennu arum parayilla pakshe sarkarinu parayam fixed ozhichu no interest ennu venemenkill ...sarkar ok pinne enthinu vendi allell kodukkatte ellavarudeyum accountil nischitha thuka sarkar jeevanakarkku oru kuravum undakilla pakshe building ownersinu adachitta masam vadaka medikkathe vendennu vaykkan pattunnu pakshe sarkar niyantranathill ulla bankinum pattum ethokke ...thirichadavoke chilathu mudaghum athinu pakaram enthu cheyyan pattum ennu charcha cheyyan polum arkkum thalparyam illa mudaghunna kurachalukalude nisahayatha kandhu panamulla alukal ni adakkanam palisa sahitham ennu parayumbol adachittu varam enne parayan pattu,,![]()
wild fire 🔥 kedum...
*ക്വാറന്റയിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നടപടി പിൻവലിക്കണമെന്ന് പ്രവാസി കൂട്ടായ്മകൾ*
കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റയിൻ അടിച്ചേൽപിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോവിഡ് മാർഗനിർദേശങ്ങൾക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു.നിരവധി പ്രവാസികളാണ് പുതിയ മാർഗനിർദേശങ്ങളെ തുടർന്ന് യാത്ര റദ്ദാക്കുന്നത്. പ്രക്ഷോഭ പരിപാടികൾ ഫലപ്രദമായി ആവിഷ്*ക്കരിക്കാനാണ് വിവിധ പ്രവാസി കൂട്ടായ്മകളുടെ തീരുമാനം.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറൻറയില്ലായെന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കേരളത്തിലെ പാർട്ടി പരിപാടികൾക്ക നിയന്ത്രണമില്ല, ഉദ്ഘാടന ചടങ്ങുകളിലും മറ്റും ഒത്തുചേരുന്ന ആൾക്കൂട്ടത്തിനും വിലക്കില്ല, ആകെയുള്ളത് വിദേശത്തുനിന്നെത്തുന്നവർക്ക് ഒരാഴ്ചക്കാലം നിർബന്ധിത ക്വാറന്റയിൻ. ഇതിനെതിരെയാണ് പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നത്.അടയന്തിരാവശ്യങ്ങൾക്കായി ചുരുക്കം ദിവസങ്ങളിലേക്ക് നാട്ടിൽ വരുന്ന പലരും യാത്ര മാറ്റിവെക്കുന്ന അവസ്ഥയാണുള്ളത്.
വാക്*സിനേഷനും ബൂസ്റ്റർ ഡോസും കൃത്യമായി സ്വീകരിച്ച ഗൾഫ് മലയാളികളുടെ കാര്യത്തിൽ ക്വാറന്റയിൻ ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രവാസി കൂട്ടായ്മകൾ ഉന്നയിക്കുന്നത്. ദുബൈ ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങളിൽ വന്നിറങ്ങുമ്പോൾ കോവിഡ് നെഗറ്റീവാണെങ്കിൽ ക്വാറൻറയിൻ ആവശ്യമില്ലെന്ന പ്രായോഗിക രീതി കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും പിന്തുടരണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
wild fire 🔥 kedum...
*സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ അമ്പതിനായിരത്തിലേക്ക്*
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം അമ്പതിനായിരത്തിലേക്ക് കടക്കുന്നു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 49,547 പേരുടെ ജീവനാണ് കോവിഡ് എടുത്തത്. ഇതിൽ അപ്പീൽ വഴി മാത്രം സ്ഥിരീകരിച്ച മരണങ്ങൾ 15126 ആണ്. കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ മഹരാഷ്ട്രക്ക് ശേഷം രണ്ടാമതെത്തിയിരിക്കുകയാണ് കേരളം. രാജ്യത്തെ ആകെ മരണ നിരക്ക് 1.37 ശതമാനത്തിൽ എത്തി നിൽക്കുമ്പോൾ കേരളത്തിലേത് നിലവിൽ 0.93 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.
സുപ്രീംകോടതി നിർദേശ പ്രകാരം കൂടുതൽ മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുകയും ആദ്യ തരംഗ കാലത്ത് മറച്ച് വെച്ചവ കൂടി ചേർക്കുകയും ചെയ്തതോടെയാണ് സംസ്ഥാനത്തെ കോവിഡ് മരണ സംഖ്യ ഉയർന്നത്. 2021 ജൂൺ 18 വരെയുള്ളതിൽ മുമ്പ് ഉൾപ്പെടുത്താതിരുന്ന 3779 മരണങ്ങളും പട്ടികയിലേക്ക് പുതുതായി എത്തി. അതായത് 18905 മരണങ്ങൾ ഈ രണ്ട് വിഭാഗങ്ങളിലായി പട്ടികയിലേക്ക് എത്തി. ഇതോടെ ആദ്യ തരംഗ കാലത്തെ കുറഞ്ഞ മരണ നിരക്കെന്ന അവകാശ വാദവും ചോദ്യം ചെയ്യപ്പെടുകയാണ്. ഇനിയും പതിനായിരത്തിലധികം മരണങ്ങളെ കുറിച്ചുള്ള അപ്പീൽ പരിഗണനയലിയിലാണ്. രാജ്യത്താകെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 483790 പേരാണ്. ഇതിൽ 141627 പേർ മരണപ്പെട്ട മഹാരാഷ്ട്രയാണ് കേരളത്തേക്കാൾ കൂടുതൽ പേർ മരിച്ച സംസ്ഥാനം.
wild fire 🔥 kedum...
KERALA
Today new cases : 9,066
TPR : 14.18%
.
Tpr ഉയർന്നതിനെ തുടർന്ന് ഗിരിജ തീയറ്റർ നാളെ മുതൽ സ്വമേധയ അടക്കുന്നു